image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

"മലയാളീസ്"

ക്ലാസിലോട്ട് നേരെത്തെ തെന്നെ പോയിരുന്നു. ക്ലാസില് ദീപ്തി ഉണ്ടോ എന്ന് നോക്കി ആള് എത്തിയിട്ടില്ല, എപ്പഴും ഞാനാ ലേറ്റ് അകാറുള്ളത്. പിന്നെ ആ എട്ടുപേര് ക്ലാസിലുണ്ടായിര
ുന്നു.
ഞങ്ങള് നല്ല കൂട്ടായി. ക്ലാസിലെ അവസാന നല് ബഞ്ചില് ഞങ്ങള് ഒന്പതു പേര് സ്ഥാനം ഉറപ്പിച്ചു. എല്ലാവരും മലയാളികളായത് കൊണ്ട്, മലയാളത്തില് തന്നെ സംസാരിക്കാന് തുടങ്ങി.
ക്ലാസിലോട്ട് ദീപ്തി കയറി വന്നു. എന്നെ ആണ് നക്കുന്നത് തോന്നുന്നു. ഞാന് കൈ കാണിച്ചു വിളിച്ചു.. ദാ.. ഇവിടെ. ദീപ്തി എന്റെ അടുത്ത് വന്നിരുന്നു പാടെ ദേഷ്യത്തോടെ
എന്നോട് ചോദിച്ചു," ഈ നാലു ദിവസം എവിടെ ആയിരുന്നു, ഒരു വിവരവും ഉണ്ടായിരുന്നല്ലോ ?",
ഞാന് നടന്ന കാര്യങ്ങള് വിവരിച്ചു..
പിന്നെ ദീപ്തിയെ ആ എട്ടു പേര്ക്ക് പരിജയ പടുത്തി കൊടുത്തു അങ്ങിനെ എട്ട് മലയാളികള് പത്ത് മലയാളികളായി...
എല്ലാ ക്ലാസിലും, എവിടെ പോവണങ്കിലും ഞങ്ങള് പത്ത് പേര് ഒറ്റ കെട്ടായിരുന്നു. അങ്ങിനെ ഈ പത്ത് പേര്ക്ക് ക്ലാസിലുള്ളവര് "മലയാളീസ്" എന്ന പേര് വിളിച്ചു തുടങ്ങി,
ക്ലാസ് ടീചെര്സ്, മലയാളി ഗ്യാങ്ങ് എന്നും വിളിക്കാന് തുടങ്ങി.
ഞങ്ങള് പത്ത് പേരും പഠനത്തിനു മോശമില്ലാത്തതിനാല്, കോളേജിലെ ടീചെര്സിന്റെ ഒരു സ്പെഷ്യല് കെയര് എപ്പഴും ഉണ്ടായിരുന്നു.
ഓരോ മാസങ്ങള് കഴിഞ്ഞു പോകുന്നത് ഞങ്ങള് അറിഞ്ഞതെ ഇല്ല...
ഫ്രണ്ട്ഷിപ്പും, ചുറ്റി അടിക്കലും കൊണ്ട് എല്ലാവരും തന്റെ വീട്ടിലുള്ളവരെ പോലും മറന്നു പോയി. ഞാന് നാട്ടിലോട്ടു വിളിച്ചിട്ട് ഇപ്പൊ 19 ദിവസമാകുന്നു.
ഞായര് ആഴ്ച്ചയായാല്, എല്ലാ വരും ഒരുമിച്ചേ ഔട്ടിംഗ് പോകാറൊള്ളൂ..
അങ്ങിനെ ഇരിക്കെ, ആദ്യവര്ഷത്തെ ആദ്യ internal examination നുള്ള തിയ്യതി കുറിച്ച കടലാസ് പ്യൂണ് കൊണ്ട് വന്നത് . അപ്പഴാണ് എഞ്ചിനീയറിംഗ് പഠിക്കാന് വന്ന്
നാല് മാസമായി എന്നറിഞ്ഞത്...
ഓരോ ദിവസവും എത്ര പെട്ടന്നാണ് ഓടി പോകുന്നത് ....
ക്ലാസ് കഴിഞ്ഞ് ഹോസ്റലിലോട്ട് നടക്കുമ്പോള് ചിന്ത മുഴുവനും പരീക്ഷയെ കുറിച്ചുള്ളതായിരുന്നു. ക്ലാസ് തുടങ്ങി നാല് മാസമായിട്ടും, ഈ മണ്ടയില് ഒന്നും കയറിയിട്ടില്ലാ ..
ക്ലാസില് എടുക്കുന്ന
വിഷയങ്ങളുടെ പേരുപോലും അറിയില്ല, മനസ്സിനുള്ളില് പരീക്ഷയോടുള്ള പേടി കൂടി കൂടി കൊണ്ടിരിന്നു.
ഞാന് ഇപ്പൊ എഞ്ചിനീയറിംഗ് പഠിച്ചു കൊണ്ടിരിക്കുന്നു എന്നാ യാഥാര്ത്ഥ്യം മനസിലാക്കുമ്പോള്, ഭയം കൊണ്ടുള്ള കയറില് ഹ്രദയം വലിഞ്ഞു മുറുകുകയായിരുന്നു.
ഈ പിരിമുറുക്കത്തില് എന്റെ ഉറക്കം നഷ്ട്ടപട്ടു തുടങ്ങിയിരിക്കുന്നു, ഇപ്പൊ സമയം രാത്രി 2 മണി, ഈ ര്രാത്രി എനിക്ക് ഉറങ്ങാന് കഴിയോമോ എന്ന്നിക്കറിയില്ല, പക്ഷെ,
ഇത് എഴുതി തീര്ന്നപ്പോള് എന്റെ മനസിലെ പകുതി ഭാരം കുറഞ്ഞു എന്ന തോന്നല്, എന്നെ ആശ്വസിപ്പിക്കുന്നു....

Share this:

CONVERSATION

0 comments:

Post a Comment