image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അയാള്‍ കൊമ്പന്‍ മീശക്കാരന്‍

ആ ഫോണ്‍ കോളേജ് പ്രിന്സിപാളിന്റെ പി. എ. യുടെ തായിരുന്നു..
"അയാൾ എത്രെയും പെട്ടാന്നു കോളേജിൽ വരാൻ ആവശ്യപട്ടു, എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോൾ ഇന്ന് എന്തോ പോലീസ് enquiry ഉണ്ടാന്നു പറഞ്ഞു വേറെ ഒന്നും പറഞ്ഞില്ല !!, കാൾ കട്ട് ചെയ്തു"

അത് കേട്ടതും എൻറെ മനസ്സ് പിടയുന്നത് എൻറെ കാതുകൾക്ക് കേൾക്കാൻ മായിരുന്നു. 

വിവരങ്ങൾ ഞാൻ കൂട്ടുകാരോട് പറഞ്ഞു. അവർക്കും എന്നെ പോലെ തന്നെ ആയിരിക്കും എന്ന് വിചാരിക്കുന്നു... 

കോളേജ് യൂണിഫോം പെട്ടെന്ന് വലിച് കയറ്റി ഞങ്ങൾ എല്ലാരും കൊലെജിലോട്ടു നടന്നു.. എന്താന്നറിയില്ല .. കൊലെജിലോട്ട് ഇവടെ നിന്ന് ഒരുപാടു ദൂരം ഉണ്ടന്ന് തോന്നുന്നു... നടന്നു നടന്നു എത്താതായി... പൊരിഞ്ഞ വയിലുണ്ട്. അതുപോലെ കേരളത്തിൽ ഉള്ളത് പോലെ ഒരു തണൽ മരങ്ങൾ പോലും റോഡരികിൽ ഇല്ല.. അകെ വിയർത്ത കുളിച്ചു ... ഒരു വണ്ടി പോലും ആ വഴിയെ വരുന്നില്ല !!!.. 

അതെ ഒരു വണ്ടി വരുന്നുണ്ട്.. ഒരു കാലവണ്ടി ... കുറച്ചു ദൂരെ നിന്നാണ്‌ വരുന്നതന്കിലും, വളരെ പെട്ടന്ന് തന്നെ അടുത്തി... 

ഞാൻ ഒന്നും നോക്കാതെ കൈ കാണിച്ചു... 
"ഹേ .. ഇറ്ര ... നിപ്പാട്ട് " മുന്നിലിരുകുന്ന ഡ്രൈവറുടെ ശബ്ദം എനിക്കൊരു കൊതുകമായി തോന്നി.. 
വണ്ടിയിൽ പാതി വൈകോൽ നിറച്ചിരിക്കുന്നു.. മുന്നിൽ കെട്ടിവെച്ച ആ കലയുടെ വായിൽ നിന്ന് ക്ഷീണത്തിന്റെ പത വന്നു കൊണ്ടിരിക്കുന്നു. 

ഡ്രൈവർ: എങ്കെ പോണം പ്പാ ? 
ഞാൻ : അണ്ണാ, കോളേജ് തരിയുമാ ?, 
ഡ്രൈവർ: അമാ നമ്മ എഞ്ചിനീയറിംഗ് കോളേജു താനേ ..... തരിയും, തരിയും .... വാങ്കെ പോലാം.. 

ഒന്നും നോക്കാതെ ഞങ്ങൾ ആ വണ്ടിയിൽ കയറി യാത്ര തുടങ്ങി... ആ വഴിയെ ഒരു ബൈക്ക് പോലും ഞങ്ങൾ പോകുന്നത് കണ്ടില്ല, തികച്ചു ഒരു ഒറ്റ പെട്ട വഴിആയിരുന്നു അത്.... വണ്ടി തൊഴിച്ചു കൊണ്ടിരിക്കെ , ആ ഡ്രൈവർ .. ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു, ചിലതൊക്കെ കേട്ടപ്പോൾ മനസിലായി തുടങ്ങി...

ആളെ പേര്, മുത്തപ്പ എന്നാണത്രേ , ആൾ ഊരിലെ (സ്ഥലത്തെ ) കൌണ്ടര് ആണത്രേ.... 
എല്ലാരും അയാളെ കൌണ്ടർ അയ്യാ എന്നാ വിളികാര് ത്രെ ... അങ്ങിനെ കോളേജിലേക്ക് പോകും വഴിയെ ഞങ്ങൾ അയാളെ പരിജയപ്പട്ടു... അയാൾ പോകും വഴിയെ കുറെ കൃഷി സ്ഥലങ്ങൾ ചൂണ്ടി കാണിച്ച് , ഇതെല്ലാം അയാളുടെ പരമ്പര കൈമാറി വന്ന ബൂ സ്വത്തുക്കളാണന്നും പറഞ്ഞു.... 

പക്ഷെ അയാളുടെ വേഷവും, സംസാരവും കണ്ടാൽ അത്രേം സ്വത്തിന്റെ ഉടമയാണ് എന്ന് പറയുകെ ഇല്ല.. 
ഒരു കള്ളിമുണ്ടും ഒരു കീറിയ മെറൂണ്‍ കളറുള്ള ബനിയനും,ശരീരം മുഴുവൻ അദ്വാനിച്ചുണ്ടായ മസിൾകൾ, മുഖത്ത് പിരിച്ചു വച്ച കൊമ്പൻ മീശ പിന്നെ ചളിപുരണ്ട തലകേട്ടുമാണ് അയാളുടെ വേഷം.. അയാളൊട് സസാരിചിരിന്നാൽ നേരം പോകുന്നതെ അറിയില്ല. കൂടെ അയാളുടെ ആ പല്ല് കാട്ടിയുള്ള ചിരിയും നല്ല രസമാ കാണാൻ...
ഞങ്ങളെ കോളേജിന്റെ ഗേറ്റിൽ ഇറകിയിട്ടു അയാൾ ചോദിച്ചു. " എന്നപ്പാ ... ഇന്ത നേരത്തിലെ കൊലെജിക്ക് പോരെ ?, എന്ന ക്ലാസ് കട്ട് അടിചിട്ടിയാ ? " 
ആ പത്ത് മിനുട്ടത്തെ പരിജയം കണക്കിലെടുത്ത്, തമിഴിൽ അറിയാവുന്നത് പോലെ ഞാൻ ഉണ്ടായ സംഭവങ്ങൾ ഒന്ന് ലഘുവായി വവരിച്ചു കൊടുത്തു.

അത് കേട്ട ആയാൾ" എന്നാപ്പാ പെരിയ പ്രച്ചനയാം പോലർക്കേനേ?" ...

ഞങ്ങൾ നിന്ന് സംസാരിച്ചിരിക്കെ ആണ്, ഞങ്ങളുടെ പി. ടി. (ഫിസിക്കൽ ട്രെയിനിംഗ്) ടീച്ചറും അയാൾടെ പിറകിൽ പോലീസ് യൂണിഫോ ഇട്ട ഒരാൾ ആ വഴി വന്നത്... 

ഞങ്ങളുടെ കൂടെ വന്ന ആളെ കണ്ടിട്ടായിരിക്കണം ആ പോലീസ് കാരൻ പി. ടി. സാറോട് വണ്ടി നിരത്താൻ പറഞ്ഞത് എന്ന് തോന്നുന്നു.. 

ആ പോലീസ്കാരൻ വണ്ടിയിൽ നിന്നും ഇറങ്ങി കളവണ്ടിയിൽ ഇരിക്കുന്ന കൊമ്പൻ മീശ കാരന്റെ അടുത്തേക്ക് വന്നു കൊണ്ടിരിക്കുന്നു. 
ആ സമയം ആ കൊമ്പൻ മീശ കാരൻ അയാളെ കൈ വിശി... "എന്ന സാർ ഇന്ത പക്കം ",
പോലീസ് കാരാൻ: " കൌണ്ടർ അയ്യാ !!, ഇങ്ക ഏതോ പസങ്ക റാഗ് പണ്ണിട്ടാങ്കെ , അത പത്തി വിസാരിക്കാതാ വന്തേ !!, അപ്പറം എപ്പടി ഇരുക്കിരിങ്കെ ? 
മീശ കാരാൻ : "നല്ലാതാ ഇരുക്കുത്, " ഞങ്ങളെ ചൂണ്ടി കാണിച്ചട്ട് "ദാ ഇന്ത പസങ്ക, നമ്മ പസങ്കതാ .. ഇവങ്കളും അന്ത പ്രചനിയിലതാ മട്ടിർകെൻ, ഒരു പ്രച്നയും ഇല്ലാമെ, പ്രചന മുടിചിട്" 
പോലീസുകാരൻ : " സരിങ്കയ്യാ ... ഇന്ത പസങ്ക താനേ.. നാ പാത്തുക്കരെൻ .."

ചിരിച്ചുകൊണ്ട് ആ കൊമ്പൻ മീശ കാരൻ കാളവണ്ടി തൊളിച്ചു കൊണ്ട് പോയി... ആ പോലീസുകാരൻ അയാളോട് സംസാരിക്കുമ്പോൾ , വളരെ മിതത്വമായും പിന്നെ വളരെ എളിമയിലൂടെ ആയിരുന്നു... 
അയാൾ പോയ ഉടനെ ആ പോലീസ് കാരാൻ , ഞങ്ങളോടെ പേര് ചോദിച്ചു .... ആ പി. ടി. സാർ ഞങ്ങളോട് ലെറ്റ്‌ ആകാതെ ഓഫീസിൽ എത്താൻ പറഞ്ഞു. 
ആയാളും പിന്നെ ആ പോലീസ് കാരനും കോളേജിൽ ഉള്ളിലോട്ട് കയറി പോയി... 

ആ കൊമ്പൻ മീശകാരനെ കണ്ടാൽ ഇത്രേം വല്യ വി. ഐ. പി. ആണന്നു തോന്നിയതെ ഇല്ലാ... 

" ആരും വേഷം കണ്ടിട്ട് ആളെ തിരിച്ചരിയരുത് , സ്വഭാവം കൊണ്ട് തിരിച്ചറിയൂ" - പ്രൊഫിറ്റ് മുഹമ്മദ് (സല്ല) വിൻറെ വാക്കുകൾ എവിടേയോ വായിച്ചതു ഓർമ വന്നു.
ഒരു പത്ത് മിനുട്ട് എടുത്തില്ല ഓഫീസിൽ എത്താൻ, ഉച്ച വായിലിന്റെ ചൂടിനു തല പൊള്ളിക്കാൻ വരെ ശേഷി ഉണ്ടായിരുന്നു. ഞങ്ങൾ ഒഫീസിലൊട്ട് കയറുമ്പോൾ, ദീപ്തിയും കൂട്ടുകാരികളും ഞങ്ങളെ കാത്ത് ഓഫീസ് മുന്നിൽ ഉണ്ടായിരുന്നു... പിന്നെ ആ അഷിക്കും അവന്റെ കൂടെ കുറെ കൂട്ടു കാരും നില്ക്കുന്നു..
അവന്റെ തലയിൽ കെട്ട് ഒന്നും കാണുന്നില്ല, സൂക്ഷിച്ചു നോക്കിയപ്പോഴാണ് നറുക് തലായിൽ കറുത്ത നൂലിൽ തയലിട്ട മുറി കണ്ടത് ഒരു ചെറിയ വെള്ളകളർ തുണി വച്ച് ചറുതായി ഒട്ടിച്ചു വച്ചിരിക്കുന്നു ... അത് കണ്ടപ്പോൾ അവന്റെ തലയില ഒരു വളുത്ത കളർ പൂമ്പാറ്റ (ചിത്രശലഭം) ഇരുക്കുന്നതായാണ് തോന്നിയത്.. 
ദീപ്തി ഞങ്ങളെ കണ്ടതും ചിരിച്ചു... അവൾ അഷിക്കിനെ നോക്ക് എന്ന് ആങ്ങ്യം കാണിച്ചു ചിരി അടക്കി പിടിച്ചു.. 

തിരിച്ചു ചിര്ക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. പ്രിന്സിപ്പലും പിന്നെ ആ പോലീസ് കാരനും എന്തൊക്കയോ സംസാരിക്കുന്നത് ഞാൻ ജനാലയിലൂടെ കണ്ടു. അത്ര പന്തികെടില്ലാന്നു തോന്നുന്നു.. 

ആഷിക്ക് അണ്ടി പോയ അണ്ണാനെ പോലെ തല കുനിച്ചു ഒരു കസേരയിൽ ഇരിക്കുന്നു.. 

എല്ലാം കഴിഞ്ഞു, പ്രിന്സിപലും ആ പോലീസ് കാരനും പുറത്ത് വന്നു, പ്രിന്സിപാൽ എല്ലാരോടും.. സെമിനാർ ഹാളിൽ അസംബിൾ ആകാന് പറഞ്ഞു.. 

ഞങ്ങൾ നടന്നു നീങ്ങുമ്പോൾ എന്റെ തോളിൽ ആ പോലീസ് കാരാൻ കൈവച്ച് എൻറെ കൂടെ നടന്നു വന്നു....
എന്നിട്ട് അയാൾ പറഞ്ഞു " ഭയപ്പടവേണ്ട തമ്പി എല്ലാ നാം പാത്തിക്കിരെ " -- (ട്രാൻസിലേഷൻ : ഭയം വേണ്ട അനിയാ എല്ലാം ഞാൻ നോക്കികോളാം)

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment