image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

എന്തായിരിക്കും അവളോടെ പറഞ്ഞിട്ട്ണ്ടാവുക ..!!


ഓരോ ദിവസങ്ങളും എത്ര പെട്ടന്നാണ് ഓടി കൊണ്ടിരിക്കുന്നത്, നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ ?. ഉണ്ടാകാന് വഴിയില്ല...
പക്ഷെ ഞാന് ഈ ഇടയായി ശ്രദ്ധിക്കാറുണ്ട്. കാരണം നാളെ കഴിഞ്ഞാല് ഞാന് തിരിച്ചു കൊയംബത്തൂരിലോട്
ടു പോവണം. വീട്ടില് വന്നാല് കോളേജിലെ ഒരു സംഭവവും ഓര്മ വരില്ല.
എപ്പഴും വീട്ടലെ കാര്യങ്ങള് മാത്രം, ആ ഒന്പതു മലയാളികള് എന്ത് ചെയ്യുന്നുണ്ടാവും.. എല്ലാരും പഠിക്കുകയായിരിക
്കും. ഞാനോ എപ്പോ നോക്കിയാലും ഈ ഡയറി കട്ടി പിടിച്ചു എന്തങ്കിലും കുത്തി കുറിച്ച് ഇങ്ങനെ നേരം കളയും.
കുറെ ടൈം ടേബിള് ഒക്കെ ഇട്ടു പഠിക്കനോക്കെ നോക്കി, എവിടെ ഒരു വസ്തു പഠിക്കാന് പറ്റിയില്ല........... ഈ കുറിപ്പിനു നമ്ക്കൊരു ഒരു പേരിടാം " ഒരു എങ്ങിനീയരുടെ രോദനം" . ആദ്യ ഇന്റെര്ണല് പരീക്ഷക്ക് ഇങ്ങനെ ആണങ്കില്.
എന്തായിരിക്കും ഫൈനല് പരീക്ഷയ്യുടെ അവസ്ഥ.
ഓ ആലോചിക്കുമ്പോള്‍ തന്നെ പേടി ആകുന്നു... ഇപ്പൊ നിങ്ങള് വിചാരിക്കുന്നുണ
്ടാവും, ഞാന് ഒരു പേടി തൊണ്ടന് ആണന്ന്, ഹ്മം നിങ്ങളുടെ ഊഹം ചിലപ്പോ ശരിയായിരിക്കാം... കാരണം ഞാന് അതുപോലത്തെ ഒരാളാണ് , തൊട്ടതിനും പിടിച്ചതിനുമൊക്കെ
പേടിക്കാന്...
എന്തായാലും പരീക്ഷക്ക് എട്ടു നിലെ പൊട്ടും എന്നുള്ളത് സത്യം. കാരണം ഇത്രേം ദിവസമായിട്ടും, കഴിഞ്ഞ പോസ്റ്റില് പറഞ്ഞ ആ ബൂകിലെ രണ്ടു ചെറിയ യുനിറ്റ് പോലും തീര്ത്തിടില്ല..
ദീപ്തി , അവളൊക്കെ പഠിച്ചു കലക്കി കുടിച്ചു കാണും എനിക്കറിയാം, അന്ന് ബസ്സ് കയറ്റി വിട്ടതാ , റീചാര്ജും ചെയ്തു കൊടുത്തു , എന്നിട്ടും ഞാന് വീട്ടില് എത്തിന്നു പോലും വിളിച്ചു പറഞ്ഞില്ല , പിശുക്കി. ഇപ്പൊ നിങ്ങള് വിചാരിച്ചു കാണും , "എനിക്കെന്താ അങ്ങോട്ട് വിളിച്ചാല് എന്ന് ?" .
എനിക്ക് റീചാര്ജ് ചെയ്യാന് വച്ച കാശല്ലേ അവള്ക്കെടുത്ത് റിചാര്ജ് ചയ്തത്, അതുകൊണ്ട് എന്റെ കയ്യില് ഒരു ബാലന്സ് പോലുമില്ല.
അല്ലേലും ഈ പെണ്കുട്ടികള് അങ്ങിനെ തന്നെയാ, ആവിശ്യത്തിന് നമ്മളെ ഒക്കെ വേണം, അത് കഴിഞ്ഞാലോ , യൂസ് ആന്റ് ത്രോ ഗ്ലാസ് പോലെ വലിച്ചറിയും.
ദേ.. പറഞ്ഞു നാവ് വച്ചില്ല !, ആ മൂ ദേവിയുടെ ഫോണ് !!!!!.
കുറച്ചു റിംഗ് അടിക്കട്ടെ ... പിന്നെ എടുക്കാം.......
ഒരു രണ്ടു റിംഗ് അടിച്ചു കഴിഞ്ഞു, ഞാന് എടുത്തില്ല. പിന്നേം അടിച്ചു, ആ റിങ്ങിനും ഫോണ് എടുക്കാന് എനിക്ക് മനസ്സ് വന്നില്ല. പിന്നേം അടിച്ചു.... ആ റിങ്ങില് ഞാന് ഫോണ് എടുത്ത്.
ഞാന് : ഹലോ !.
ദീപ്തി. : ഫോണ് മനപൂര്വം എടുക്കാത്തതാണന്ന്, മനസ്സിലായി
ഞാന്: അപ്പൊ മാനസ്സിലായി ല്ലേ , പിന്നെ എന്തിനാ വിളിച്ചത്.
ദീപ്തി : വിളിക്കണം എന്ന് തോന്നി വിളിച്ചു അത്ര ഒള്ളൂ. പിന്നെ റീചാര്ജ് കിട്ടി കേട്ടോ!!
ഞാന്: കണക്ക് എഴുതി വച്ചിട്ടുണ്ട്, തിരിച്ചു തന്നോണം.
ദീപ്തി: ഓ ശരി, പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം.. ആന്റി എവിടാ ?
ഞാന്: ആന്റി ഒക്കെ ഇവിടെ സുഖമായി ഇരിക്കുന്നു. നീ എപ്പഴാ നാട്ടില് എത്തിയെ.
ദീപ്തി: അന്ന രാവിലെ തന്നെ എത്തി ഒരു മണിക്കൂര് എടുത്തു പൊള്ളാച്ചിയില് എത്താന്.
ഞാന്: എന്നിട്ടെന്താ അപ്പൊ വിളിക്കഞ്ഞേ ?
ദീപ്തി: മൊബൈല് ഓഫ് അയി പോയി പിന്നെ ഞാന് വീട്ടില് ചെന്നാല് ഫോനോന്നും യൂസ് ചയയ്യാറില്ല.
ഞാന്: ഓ .. ശരി, പിന്നെ പഠനം ഏതു വറീ ആയി..
ദീപ്തി: ഓ അതോക്കെ കഴിഞ്ഞു.... ഇപ്പൊ രിവിഷനാ..
ഞാന്: ഞാന് ഇവിടെ കറീ നാളായി തുടങ്ങി വച്ചിട്ട് , ഒന്നും മുഴുവിചിട്ടില്ല...
ദീപ്തി: എന്നാ നടക്കട്ടെ... എപ്പഴാ തിരിച്ചു...
ഞാന്: നാളെ രാവിലെ പുറപ്പടും... ഒരു ഒന്പതര മണി ആകുമ്പോള് കോയമ്പത്തൂര് എത്താനാ പ്ലാന്.
ദ്ദീപ്തി: ഞാന് നാളെ വരുന്നില്ല..
ഞാന് : അപ്പൊ പരീക്ഷ എഴുതുന്നില്ലേ ?
ദീപ്തി: പരീക്ഷയുടെ മുന്പേ എത്തും . നന്ന രാവിലെ.
ഞാന്: അതെ ഞാന് നീ വീട്ടിലുള്ളപ്പഴെ ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ചിരുന്നു.
ദീപ്തി: എന്ത് കാര്യം, പറ. !
ഞാന്: എന്റെ അമ്മ നിന്നോടെ എന്തങ്കിലും കാര്യമായി ചോദിച്ചോ ???!
ദീപ്തി: കുറെ കാര്യങ്ങള് പറയാനുണ്ട്.. നേരിട്ട് പറയാം... കോളെജിലോട്ട് വാ...
ഞാന്: ഇപോ പറ..
ദീപ്തി: ഇല്ല റയാന്, നമുക്ക് നേരിട്ട് സസാരികാം... ഡാ ഞാന് ഇവിടെ കുറച്ചു ബിസി ആണ്, പിന്നെ വിളിക്കാം..
ഞാന്: കട്ട് ചെയ്യല്ലേ, ഇത് പറഞ്ഞിട്ട് കട്ട് ചയ്യു .. ദീപ്തി...
പിന്നെ കേട്ടത് , കൂ .... കൂ ..... എന്നാ മൊബൈലിന്റെ കട്ട് ചെയ്ത ടൂണ് ആയിരുന്നു.....
എന്തോ കാര്യമായി എന്റെ അമ്മ അവളോട് സംസാരിച്ചിട്ടുണ്ട്,, അതാണ് അവള് ഒഴിഞ്ഞു മാറുന്നത് എന്ന് തോന്നുന്നു...
എന്തായിരിക്കും അവളോടെ പറഞ്ഞിട്ട്ണ്ടാവുക ..!!

Share this:

CONVERSATION

0 comments:

Post a Comment