image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

എന്റെ അമ്മച്ചിയെ... ഒരു ഒടുക്കത്ത നോട്ടമായിരുന്നു അത്.

ഞങ്ങൾ വീട്ടിലോട്ട് കയറി, അമ്മ അവളോട് ഇരിക്കാൻ പറഞ്ഞു. ഞാൻ കയ്യിലുള്ള ബാഗ് അവിടെ വച്ചു.
അമ്മ: റയാൻ ഇങ്ങോട്ട് വാ..
അമ്മ അടുക്കള ബാകത്തെക്ക് എന്നെ വിളിച്ചു.
ഞാൻ: എന്താ അമ്മെ ?
അമ്മ: ഡാ എന്താടാ കാണിച്ചു വച്ചേക്കുന്നെ ? .. ആരാടാ അവൾ ?. സത്യം പറഞ്ഞോ ?...
ഞാൻ: അമ്മെ അവളെന്റെ ഫ്രണ്ടാ.. (ഞാൻ ഉണ്ടായ കാര്യങ്ങൾ വ്യകതമാക്കി)
അമ്മ: എന്നാലും, ഇത് ശരി ആയില്ല... ഡാ ചെക്കാ അവൾ എപ്പഴ പോവുന്നത്..
ഞാൻ: അത് എനിക്കറിയില്ല...
അമ്മ:നിനോക്കൊന്നും അറിയില്ല, ഡാ ചെക്കാ. ഇതെങ്ങാനും വേറെ ആരെങ്കിലും അറിഞ്ഞാൽ എന്തായിരിക്കും കഥ .
ഞാൻ: ഒന്നും സംഭവിക്കില്ല അമ്മേ..
അമ്മ: അവളുടെ പേരന്താ ?
ഞാൻ: ദീപ്തി , നല്ല കുട്ടിയാ ...
അമ്മ: നല്ല കുട്ടിയാണോ എന്ന് എനിക്ക് മനസ്സിലായി.
ഇത്രേം പറഞ്ഞു, അമ്മ അവളുടെ അടുത്തേക്ക് പോയി..
അമ്മ: പോയി കുളിച്ചിട്ടു വാ, ഭക്ഷണം വിളമ്പാം... ദാ ആ കാണുന്ന മുറിയൽ ബാഗ് വച്ചോ ....ആ റൂമിൽ എല്ലാ സൌകര്യങ്ങളും ഉണ്ട്..
അവൾ: ശരി ആന്റി.
അവൾ അവളുടെ ബാഗ് എടുത്ത് രൂമിലോട്ടു പോയി.. സമയം ഇപ്പോൾ ഒരു 1 : 30 ആയി കാണും...
എന്റെ റൂം മുകളിലത്തെ നിലയിലാണ്, ഞാൻ എന്റെ രൂമിലോട്ടു പോയി.
ഡാ രയാനെ .. വേകം വാടാ... ഭക്ഷണം കഴിക്കാം.... ഞാൻ താഴോട്ട് ചെല്ലുമ്പോൾ തീൻ മേശയിൽ എല്ലാം നിരത്തി വച്ചിരിക്കുന്നു. അമ്മയും ദീപ്തിയും എന്തോക്കയോ സംസാരിചു കൊണ്ടിരിക്കുന്നു. ഞാൻ അവടെ വന്നതും അമ്മ സംസാരിക്കുന്നത് പെട്ടന്ന്
നിർത്തി. അമ്മ സംസാരിക്കുന്നത് ഞാൻ കേൾക്കണ്ടാ ന്നു വിചാരിക്കുന്നു.
എനിക്ക് അമ്മ വിളമ്പി തന്നു കൊണ്ടിരിക്കുമ്പോ ദീപ്തി എന്നെ നോക്കി.
ഒരു ചിരി ചിരിച്ചു, എന്നോടെ കണ്ണ്ഇറുക്കി കാണിച്ചു. എന്റെ അമ്മച്ചിയെ... ഒരു ഒടുക്കത്ത നോട്ടമായിരുന്നു അത്. ആ ചിരിയിൽ എല്ലാം ഒപ്പിച്ചിട്ട് ഞനൊന്നും അറിഞ്ഞില്ലെ എന്ന് ഭാവം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു
അമ്മ ഇത് വരെ കഴിച്ചില്ലെന്ന് തോന്നുന്നു, ഞങ്ങൾക്ക് വിളമ്പുന്നതിനു കൂടെ അമ്മെക്കും ചോറ് വിളമ്പി. ഭക്ഷണം കഴിക്കുന്നത് വരെ ആരും ഒന്നും സാസാരിച്ചില്ല...
ഞാൻ കൈ കഴുകി കൊണ്ടിരിക്കുമ്പോൾ, എന്റെ തോട്ട് പിന്നിൽ ദീപ്തി കൈ കഴികാനായി വെയിറ്റ് ചെയ്യുന്നു.
ഞാൻ കൈ കഴുകി തിരിഞ്ഞതും," ദീപ്തി: ഗുഡ് നൈറ്റ് " ഞാനും അതിനു മറുപടി പറഞ്ഞു.
അതിനിടക്ക് അമ്മ: ഡാ, പോയി കിടന്നുറങ്ങടാ...
ഞാൻ ഒന്നും മിണ്ടാതെ മുകളിലോട്ട് STEPS കയറി...
ബെഡിൽ കിടക്കുമ്പോൾ, ഓരോ ചിന്തകള് മനസിനെ പിടിച്ചു കുലുക്കാൻ തുടങ്ങി.
അമ്മ അവളോട് എന്തൊക്കെ ചോദിച്ചു കാണും?.
അവളെ പറ്റി എന്തൊക്കെ അമ്മ വിചാരിച്ചു കാണും. ?
നാളെ അവളോട് തന്നെ ചോദിക്കാം .......
എങ്ങിനെയോ ,... വീട്ടിലെത്തി ,.. സമാധാനമായി... ഇനി നാളെ എന്തൊക്കെ സംഭവിക്കും എന്നറിയില്ല .....
ഡയറി അടച്ചു വച്ച്, പുതപ്പ് വിരിച്ച് മലർന്നു കിടന്നു......

Share this:

CONVERSATION

0 comments:

Post a Comment