image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പത്ത് ദിവസത്തെ അവധി

പത്ത് ദിവസത്തെ അവധി പോയതെ അറിഞ്ഞില്ല. കൊയംബത്തൂരിലോട്ടുള്ള ബസ്സ് കയറുമ്പോള്, അറിയതെ വീട്ടുകാരെ വിട്ട് പിരിയുന്ന ഒരു ചെറിയ വിഷമം മനസ്സില് ഉണ്ടായിരുന്നു.
ബസ്സില് കയറിയത് ടികറ്റ് വാങ്ങിയതും മാത്രമേ ഓര്മയുള്ളൂ. ബസ്സില് അത്രക്ക് തിരക്കാണങ്കിലും ഞാന് അറിയാതെ ഉണ്റങ്ങി പൊയി.
പെട്ടന്നു കണ്ണ് തുറന്നപ്പോള് ബസ്സ് ഉക്കടം കഴിഞ്ഞിരിന്നു, ഞാന് ഉക്കടത്താണ് ഇറങ്ങേണ്ടത്, പക്ഷെ ഉറകത്തില് പട്ടു ഇറങ്ങേണ്ട സ്ഥലം മറന്നു പോയി.
തിരക്കിട്ട് ബാഗ് കയ്യില് പിടച്ചു ബസ്സ് കണ്ടക്ടറിനോട് ഇറങ്ങണം എന്ന് അവ്ശ്യപട്ടു.
പക്ഷെ അദ്ദേഹത്തിന്റെ മറുപടി എനിക്ക് സാധുകമാല്ലായിരുന്നു. ഞാന് കയറിയത് ഒരു സൂപ്പര് ഫാസ്റ്റ് ലിമിറ്റട് സ്റ്റോപ് ബസ്സ് ആയിരുന്നന്ന് അപ്പഴാണ് മനസ്സിലായി, ഇനി അടുത്ത സ്റ്റോപ്പ് ഗാന്ദീപുരമാണ്.
ഗാന്ദീപുരത്തു നിന്നും എന്റെ കൊലെജിലോട്ടു ചുരുക്കം ചില ബസ്സ് മാത്രമേ ഉള്ളൂ...
പക്ഷെ അവിടെ ഇറങ്ങിയതും കൊലെജിലോട്ടുള്ള ബസ്സ് കിട്ടി.
ഒരു രണ്ടു മണികൂര് യാത്ര ചെയ്യേണ്ടി വന്നു കോളേജില് എത്താന്, ഇപ്രാവശ്യം കുറച്ചു നേരെത്തെ തന്നെ പുറപ്പട്ടത് കൊണ്ട് , കോളേജില് നേരെത്തെ തന്നെ എത്താന് പറ്റി.
നാളെ പരീക്ഷയാണ്, മനസ്സില് പഠിച്ച ഓരോ വരികളും ആവര്ത്തിച്ചു നോക്കി,,,, ഇല്ലാ ഒന്നും ഓര്ക്കാന് പറ്റുന്നില്ല.. നാളെ ഞാന് എന്ത് എഴുതും എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
പിന്നെ ഞാന് ആദ്യമായിട്ടാണ് ഇംഗ്ലീഷ് കൊസ്ട്യന് പേപ്പര് നോക്കി ഉത്തരം എഴുതാന് പോകുന്നത്. പ്ലസ്ടൂവിനു പോലും ചോദ്യ കടലാസില് മലയാളം നോക്കിയാണ് പരീക്ഷ എഴുതി ശീലിചിട്ടുള്ളത്.
ഒരു കൈ നോക്കാം, എന്ത് സംഭവിക്കും എന്ന് വഴിയെ നോക്കാം...
റൂമിലോട്ട് കാലെടുത്ത് വക്കുംബോഴാണ്, എന്റെ രൂമെറ്റ്സിന്റെ കാര്യം ഓര്മവന്നത്. അവന്മാര് രക്ഷ പെട്ടൂ ഛെ .. ഞാന് അവരുടെ കൂടെ പൂയിരിന്നങ്കില്‍ ഒരു ഒരുമസ്സത്തെക്ക് വീട്ടില് കുത്തിയിര്ക്കമായിരുന്നു.
അവന്മാര് ഏതോ ഒരു സ്ഥലത്തേക്ക് ടൂര് പോയിരിക്കാണന്ന്‍ ഒരു വാര്ത്ത ഞാന് കേട്ടിരുന്നു. അവര് ഏതായാലും കിട്ടിയ അവസരം നന്നായി മുതലടുക്കുന്നുണ്ട്.. ഭാഗ്യവാന്മാര്..
ക്ഷീണം ഉണ്ടങ്കിലും എനിക്കുറങ്ങാന് സാധിച്ചില്ല. പരീക്ഷക്ക് ഒന്നും പഠിച്ചില്ല എന്ന കാര്യം, മനസ്സിനുള്ളില് കിടന്നു വേവുകയായിരുന്നു.
നാളെ എന്തങ്കിലും എഴുതണ്ടെ ? ...
ആ പുസ്തകം ഒന്ന് തുറന്നു വച്ച്..... അതിലോട്ട് അങ്ങിനെ നോക്കി നിന്നു. ആ കുഴപ്പം പിടിച്ച രണ്ടാമത്തെ യൂനിറ്റ് അരച്ച് കലക്കി കുടിക്കാന് നോക്കി.. പക്ഷെ നടക്കുന്നില്ല..
അരച്ച് കലക്കി കുടിച്ചില്ലെങ്കിലും , എന്തെങ്കിലും എഴുതാനെങ്കിലും പടികണം...
മനസ്സില് ഉറപ്പിച്ചു വായിക്കാന് തുടങ്ങി.......
പഠനത്തിനിടയില് എപ്പോ ഉറങ്ങിപോയി ന്നറിഞ്ഞില്ല

Share this:

CONVERSATION

0 comments:

Post a Comment