image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

സീനിയര് മാരുടെ റാഗിങ്ങ്

ഹോസ്റ്റലില് ഒറ്റക്ക്, ഒരു lonely feeling. എപ്പോ കണ്ണടച്ചാലും അമ്മയുടെ മുഖമാണ് മനസ്സില് വരിക, പിന്നെ മുത്തശ്ശിയുടെ, അങ്ങിനെ വീട്ടിലുള്ളവരുട
െ എല്ലാരുടെയും.... ഒരു രണ്ടു second ചിരിക്കുന്ന മുഖം വന്നു കൊണ്ടേ ഇരിക്കും.
രണ്ടാം ദിവസം രാത്രി എനിക്ക് ഉറങ്ങാന് കഴിഞ്ഞില്ല. ഹോസ്റ്റല് മുറിയില് ഞാന് ഒറ്റക്കാണ് താമസം. ഞാന് റൂമില് നിന്നും പുറത്തിറങ്ങി വരാന്തയില് കൂടെ നടക്കാന് തുടങ്ങി. മൊബൈല് ഫോണില് പട്ടു കേട്ട് അങ്ങിനെ നടന്നു, ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്, നേരം ഒരു 12:30 ആയി കാണും, ഹോസ്റല് വാഡന് ഇത് വരേ ഉറങ്ങിയില്ല എന്ന് തോന്നുന്നു, മുറിയില് നിന്ന് കതകുകള്ക്കിടയിലൂടെ വെളിച്ചം പുറത്ത് വരുന്നു. ഞാന് ആ മുറിയുടെ വാതില് തട്ടി.
വാഡന് വാതില് തുറന്നു, എന്നിട്ട് ചോദിച്ചു
വാടന്: "എണ്ണപ്പ ഇന്ത നേരത്തിലെ ?, തൂങ്കലയാ ...?"
ഞാന്: "sir , എനിക്ക് ഉറക്കം വരുന്നില്ല" .
വാടന്: "വാ പ്പാ , ഉള്ള വന്ത് ഉക്കാര്" "എന്നപ്പാ ഉന് പ്രച്ചനെ ?"
ഞാന് : "സാര് ഞാന് ഒറ്റക്കാണ് റൂമില് , അതുകൊണ്ട് ഉറക്കം വരുന്നില്ല"
വാടന്: "പാവം, ഇപ്പൊ പോയി പട്, നളക്കെ എല്ലാം സരിയാകും" " പോ പ്പാ , പോയി പട് "
ഞാന് : ശരി സാര്,
ഞാന് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു, അപ്പഴാണ് പുറകിന്നൊരു വളി, "ഡാ..."
തിരുഞ്ഞു നോക്കിയപ്പോള് മീശ വച്ചൊരു തടിയന്, കണ്ടാല് അത്യാവിശ്യം പ്രായം തോന്നിക്കും. ഞാന് പകച്ചു നിന്നു.
അയാള് : ഡാ നീ എന്തിനാ അങ്ങേരുടെ മുറിയില് പോയത്,
ഞാന്: (അല്പ്പം ഭയപ്പട്ടു) വറുതെ ഉറക്കം വരുന്നില്ല, അതു കൊണ്ട് ചുമ്മാ ...
അയാള് : പുതിയ അഡ്മിഷന് ആണ് ഇല്ലേ ?....
ഞാന് : അതെ!
അയാള് : ഞാന് അരാണന്നു മനസ്സിലായോ?
ഞാന് : ഇല്ല
അയാള്: ഞാന് സീനിയറാടാ
എന്റൊ അമ്മച്ചിയേ, വടി കൊടുത്ത് അടിവങ്ങിയല്ലോ..
..... , എന്റെ ചേട്ടന് പറഞ്ഞു കേടിട്ടുണ്ട്,സീനിയര് മാരുടെ റാഗിങ്ങ്, തീപെട്ടി കൊള്ളി കൊണ്ട് ബാത്ത്രൂം അളന്നതും, പിന്നെ ജട്ടി ഇട്ടു ഓടിപ്പിച്ചതും, അയ്യോ.. ഒരു നിമിഷം എന്റെ മനസ്സില് എന്തൊക്കയോ പാഞ്ഞു പോയി ..
" ഡാ , എന്താടാ കഞ്ചാവ് അടിച്ച കോഴിയെ പോലെ നിക്കുന്നത്, ഇവിടെ വാടാ.."
അയളുടെ വിളി കേട്ട് ഞട്ടി പോയി, ഭയത്തോടെ അയാള്ടെ അടുതോട്ടു ചെന്നു.
അയ്യാള് : എന്താടാ...
ഞാന് : ഒന്നുല്ല ...
അയാള്: റൂമിലോട്ട് വാ .... എന്താ നിന്റെ പേര് ?
ഞാന് : റയാന് (note: ഇത് എന്റെ് പേരല്ല, പേര് വലിപ്പടുത്താന് ബുദ്ധിമുട്ടുണ്ട്, കാരണം ഞാന് ഈ പേജിലെ രണ്ടാമത്തെ പോസ്റ്റില് പറഞ്ഞിട്ടുണ്ട്)
അയാള് : റയാന്, പേടിച്ചോ ?
ഒരു ചിരിയോടെ..... എന്നോട് ചോദിച്ചു..
ഹ്മം ... ഇപ്പഴാണ് എന്റെ ശ്വാസം വീണത്....
അയാളെ കുറിച്ചും, അയാളുടെ പേരും , എല്ലാം അയാള് പറഞ്ഞു, അയാളുടെ പേര്, ലിയോ, ഒരു നാടന് കോട്ടയം കാരന്, നല്ല മനുഷ്യന്.... അയാള് കുറെ കാര്യങ്ങള് പറഞ്ഞു, സംസാരിച്ച് സമയം പോയത് അറിഞ്ഞതെ ഇല്ല..
കോളേജിലെ ഓരു സീനിയരും നിന്നെ റാഗ് ചയ്യില്ലാന്നും, പിന്നെ ഒറ്റക്കിരുന്നു ബോറടികണ്ടാന്നും .. നാളെ ബാക്കി ഉള്ള കുട്ടികള് ഹോസ്ടലില് വരുമന്നും, ഈ ഹോസ്റ്റല്ലില് കൂടുതലും മലയയാളികളാണന്നും പറഞ്ഞു..
സീനിയറെ പറ്റി കെട്ടി പൊക്കി വച്ച ഭയന്ന ഭാരം, അന്ന് ഞാന് ഇറക്കി വച്ചു.
എല്ലാ സീനിയര് മാരും തന്റെ ജൂനിയറോട് സ്നേഹമുള്ളവരാണന്ന് മനസിലാക്കി..

Share this:

CONVERSATION

0 comments:

Post a Comment