image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

എഞ്ചിനീയറിംഗ് സീറ്റ് എന്തോ കാരണത്താൽ കോളേജ് അതോറിറ്റി വേറെ ആൾക്ക് വിറ്റു എന്ന് !!!.

ഇന്ന് ജൂണ്-10-2010.
അച്ഛൻ ബുക്ക് ചെയ്ത എഞ്ചിനീയറിംഗ് സീറ്റ് എന്തോ കാരണത്താൽ കോളേജ് അതോറിറ്റി വേറെ ആൾക്ക് വിറ്റു എന്ന് !!!. ഇത് കോളേജിൽ ചെന്നപ്പോഴാണ് അറിയാൻ കഴിഞ്ഞത്, കോളെജിലേക്ക് എത്തിപെടാൻ ഞങ്ങൾ കുറച്ചു ബുദ്ധിമുട്ടി, തമിഴ്നാട്ടിലെ, കോയമ്പത്തൂർ എന്ന വിദ്യഭ്യാസ നഗരത്തിലെ ഒരു കുഗ്രാമത്തിലാണ് ഈ കോളേജ്. കോളേജ് കണ്ടാൽ ഒരു എഞ്ചിനീയറിംഗ് കോളേജ് ആണന്ന് തോന്നുകയേ ഇല്ല. അപ്ലിക്കേഷൻ വാങ്ങി , ഓഫീസിലോട്ട് കയറി,
അവടെ ഇരിക്കുന്ന ഒരാൾ പഠിക്കാൻ ഇത്ര ഫീസാകും എന്നും പറഞ്ഞു. പിന്നെ കോളേജിന്റെ ചയർ മാന്റെ രൂമിലോട്ടു ചെന്നു. അവിടെ ചെന്നപ്പഴാണ് മേലെ പറഞ്ഞ കാര്യം മനസ്സിലായത് ( അച്ഛൻ ബുക്ക് ചെയ്ത എഞ്ചിനീയറിംഗ് സീറ്റ് എന്തോ കാരണത്താൽ കോളേജ് അതോറിറ്റി വേറെ ആൾക്ക് വിറ്റു എന്ന് !!!). അച്ഛൻ ബുക്ക് ചെയ്തത് മെക്കാനികൽ എഞ്ചിനീയറിംഗ് ആയിരുന്നു, ഈ മെക്കാനികൽ എഞ്ചിനീയറിംഗ് എന്താന്ന് പോലും എനിക്കറിയില്ലായ
ിരുന്നു, പിന്നെ ആ റൂമിൽ വച്ചു തെന്നെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എടുക്കാൻ തിരുമാനിക്കുകയായിരുന്നു. ഒരു ഉറപ്പിനായി 25000 രൂപ അഡ്വൻസ് തുക കെട്ടി വച്ച് തിരിച്ചു മടങ്ങി.
അങ്ങിനെ ഞാനും ഒരു എഞ്ചിനീയർ
അകാൻ തിരുമാനിച്ചു ...... എനിക്കും ഒരു എഞ്ചിനീയറിംഗ് കോളേജിൽ Admission ശരി ആയി.
സന്തോഷത്തോടെ തിരിച്ചു വീട്ടിലോട്ടു മടങ്ങി, ഇപ്പൊ സമയം ഒരു മണി , നന്നായിട്ട് ഉറങ്ങണം..... നാളത്തെ ദിവസം നന്നായിരിക്കട്ടെ........

Share this:

CONVERSATION

0 comments:

Post a Comment