image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കുറച്ചു തമിഴന്മാരും പിന്നെ കുറച്ചു തമിഴച്ചികളും

ആ മഫ്ത്ത അണിഞ്ഞ പെണ്കുട്ടി ആരാണന്നു അന്വേഷിക്കാൻ ഞാന് പോയില്ല.......
അതു ആരെങ്കിലും ആയികൊട്ടെ ... അന്വേഷിക്കാനും കണ്ടു പിടിക്കാനും എനിക്കെ ഇന്ട്രെസ്റ്റ് ഇല്ല..
പരീക്ഷ നാളുകൾ എല്ലാം നല്ലത് പോലെ പോയി, ആദ്യത്തെ.. പരീക്ഷക്ക് പറ്റിയ അമളി മറ്റു പരീക്ഷകൾക്ക് ആവര്ത്തിച്ചില്ല. കയ്യിൽ മൂന്നു പേനകൾ വച്ചിരുന്നു. പരീക്ഷകൾ നടന്നതും, ഒരാഴ്ച ഓടി പോയതും ഞാൻ അറിഞ്ഞതെ ഇല്ലാ.
കോളേജിൽ വന്നു ജോയിൻ ചയ്തിട്ട് ഇന്നേക്ക് നാലു മാസം കഴിഞ്ഞിരുന്നു.. ചിലയിടക്ക് ഇനി കുറച്ചു നാളുകൾ മാത്രമേ ഉള്ളൂ ഈ സെമിസ്ടർ തീരാൻ എന്ന് ക്ലാസിലെ ലക്ച്ചർ പറഞ്ഞത്, ഓർമ വരാറുണ്ട്.
ആ എന്തങ്കിലും ആവട്ടെ.. മ്മക്ക് എന്താ....
ആ എട്ടു മലയാളികളിൽ ഒരുത്തന് പരീക്ഷ കഴിഞ്ഞു പോയതാ നാട്ടില്ക്ക്, ഇത് വരെ തിരിച്ചു എത്തിയിട്ടില്ല.. വിളിച്ചിട്ടും അവനെ കിട്ടുന്നില്ല.
ഈ എഞ്ചിനീയറിംഗ് പഠിത്തം ഒരു മെനകെട്ട പണിയാണ്,, നടകൂല്ല, ഒരു മുടിഞ്ഞ ലാബും പിന്നെ അതിനു വേണ്ടാത്ത ഒരു അവിഞ്ഞ ഒബ്സർവേഷൻ ബുക്കും, ഒരു വൃത്തികെട്ട റിക്കോഡു ബുക്കും..... എഴുതി എഴുതി കയ്യിന്റെ ഉപ്പാള ഇളകി..
അസൈൻമെന്റ്, ഇതിന്റ കാര്യം പറയെ വേണ്ട, വേണ്ടുവോളവും, അതിനപ്പുറവും ഉണ്ട് എഴുതാൻ...
ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ സമാധാനമായിരുന്നു.
എല്ലാവരും പലതിലും ബിസി ആയി കൊണ്ടിരുന്നു. ദീപ്തി അവളുടെ പ്രൊജക്റ്റിൽ ബിസി ആയി, ഞങ്ങൾ ഫാസ്റ്റ് ഇയർക്ക് പ്രൊജക്റ്റ് ഒന്നും ഇല്ല, പക്ഷെ കുട്ടികളുടെ ഇഷ്ട്ട പ്രാകാരം പ്രൊജക്റ്റ് ചെയ്യാം..
ക്ലാസിലെ പഠിക്കുന്ന കുട്ടികൾ എല്ലാരും ഓരോ പ്രോജെക്ടിൽ ബിസി ആയി തുടങ്ങി..
ഈ സമയം, ഞങ്ങളുടെ ഏച്ച്. ഓ. ഡി. എന്നെയും കുറച്ചു വിദ്ധ്യാർത്തികളെയും കാബിനിലേക്ക് വിളിപ്പിച്ചു. എന്തിനാണന്ന് ഒരു പിടിയും കിട്ടിയില്ല... ആകാംശക്കൊടുവിൽ എച്. ഓ. ഡി. കാര്യങ്ങൾ വ്യകതമാക്കി.
ഞങ്ങൾ ഒക്കെ ഓരോ മെമ്പർ ആണത്രേ !!!...
ചില കാരണങ്ങൾ കൊണ്ടാണത്രേ ഞങ്ങളെ സെലക്ട് ചെയ്തത്..!!
ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു വലിയ ഫന്ക്ഷൻ നടത്തണം മത്രേ!!!.
ആ ഫന്ക്ഷൻ ഞങ്ങൾ കൊർഡിനെറ്റ് ചെയ്യണമാത്രേ !!!
എന്ത് കൊണ്ടായിരിക്കും എന്നെ സെലക്റ്റ് ചെയ്തത്.
നോ ഐഡിയ !!!
പക്ഷെ ആ സല്ക്റ്റ് ചെയ്ത ആളുകളിൽ ദീപ്തിയോ ,, ആ എട്ട് മലയാളികളോ ഉണ്ടായിരുന്നില്ല.
ഞാനും കുറച്ചു തമിഴന്മാരും പിന്നെ കുറച്ചു തമിഴച്ചികളും

Share this:

CONVERSATION

0 comments:

Post a Comment