image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

എന്നെ ഗർജ്ജിക്കുന്ന സിംഹത്തിന്റെ മുന്നിലോട്ട്‌ ഇട്ടു കൊടുത്തു

"The time is a running Cheta"..... ഓടുന്ന പുള്ളി പുലിയാണ് സമയം..... അറിസ്റൊട്ടില് പറഞ്ഞത് എത്ര ശരിയാണ്............ ഓരോ നിമിഷവും മാറി മറയുന്നത് എത്ര വേകത്തിലാണ് ?...
അന്ന് പറഞ്ഞില്ലേ ഒരു കോളേജിലെ ഒരു വലിയ function ന്റെ കാര്യം.. എന്റെ തലയില് ഞാന് അറിയാതെ വച്ചു കെട്ടിയ ഒരു ഭാരമായിരുന്നു അത്. കൂടുതല് സമയമില്ല ഇനി കുറച്ചു നാളുകള് മാത്രം ആണ് ആ
function നു ബാക്കിയുള്ളത്.. ഞങ്ങളെ എല്ലാവരെയും എച്. ഓ. ഡി. കാബിനിലേക്ക് വിളിപ്പിച്ചു.. ചോദ്യങ്ങളുടെ എകെ 47 വെടി വെപ്പാണ് അവിടെ നടന്നത്.. കാര്യങ്ങള് ഒന്നും പ്ലാന് ച്യ്തിട്ടില്ലന്
കിലും, എല്ലാ ശരിയായി നടക്കും എന്ന്
വാക്ക് കൊടുത്ത് , ഞങള് അവിടെ നിന്നും ഇറങ്ങി. ... ആകെ മൊത്തം കൂടെ ഉണ്ടായിരുന്ന തമിഴ് കൂട്ടുക്കാര് എന്തൊക്കയോ ഒരു പ്ലാന് ഉണ്ടാക്കി അന്ന് വയ്കും നേരം തന്നെ എച് ഓ ഡി ക്ക് സുബ്മിറ്റ് ചെയ്തൂ.
പക്ഷെ അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം ..........
കാരണം സുബ്മിറ്റ് ചെയ്ത പ്ലാനില്. function നടത്തുന്ന കമ്മറ്റിയുടെ തലവനിയി എനെയാണ് എല്ലാരും പ്രമോട്ട് ചെയ്തത് . തലയുടെ മുകളില് വേറെ ഒരു ഭാരം കൂടി വന്നു, പക്ഷെ
responsibility is the success എന്ന് പറഞ്ഞു കൂടെ ഉള്ളവര് എന്നെ സമാധാനിപ്പികരുംണ്ട്.. എല്ലാരും ചേര്ന്ന് എന്നെ കളിയാക്കുകയാണോ ?, എന്നില് എന്ത് കണ്ടിട്ടാണ് എല്ലാരും കൂടെ കമ്മറ്റി കമാണ്ടര് ആക്കിയത്..
ചിന്തിച്ച് ഒരു വഴി ആയ ദിവസങ്ങള് കുറെ കടന്നു പോയി. കൂടെ ഉള്ളവര്, ഞാന് ഒന്ന് നിന്ന് തന്നാ മതിയ്ന്നായിരുന്നു പറഞ്ഞിരരുന്നത്... ബാക്കി കാര്യം അവര് നോക്കികൊള്ളാം എന്നും പറഞ്ഞിരുന്നു.
പക്ഷെ, ആ function നടക്കാനിരിക്കെ ഒരു മൂന്ന് ദിവസം ബാക്കി നില്ക്കെ, എല്ലാരും കൂടി ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി... ആ മീറ്റിങ്ങില് എന്റെ എച്. ഓ. ടിയും. ഞങ്ങള് കമറ്റി ആളുകളും പിന്നെ ഒരാളും കൂടെ ഉണ്ടായിരുന്നു...
ആ ഒരാളാണ് , കോളേജിന്റെ തലവന്, "The grate Principal"
അന്ന് ആ മീറ്റിങ്ങില്
Principal: Ok good morning student, we are know , we are going to call our old seniors to our campus for an alumni meet, as from the college side, we already sent the invitation to the people. ok , Then, the function is going host by only by our students, That's why we chose you as function co coordinators. Ok .
Let me know what you are going to do , and What is the plan. I need a complete plan today and should have to present here now. and need to discuss the budget...
ആളുടെ വാക്ക് കേട്ട് ഞാന് വാ പൊളിച്ചു നിന്ന് പോയി.. ഒരു മിനുട്ട് എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി... പിന്നില് നിന്നും എന്റെ സുഹ്രത്തുക്കള് എനിക്കൊരു നോട്ടും പേനയും പിന്നെ ഒരു ലാപ്ടോപ്പും തന്നു.. അതിലുള്ള power point presentation explain ചെയ്യാനും പറഞ്ഞു. നാളിതുവരെ ഞാന് അവര് തെയ്യരാക്കിയ പ്ലാന് തിരക്കിയുരിന്നില്ലാ... എന്റെ മനസ്സ് തികച്ചു ബ്ലാങ്ക് ആയിരുന്നു..
ലാപ്ടോപ്പ് പ്രോജെക്റ്ററില്‍ കണക്റ്റ് ചെയ്യുമ്പോള് എന്റെ കൈ നാന് അറിയാതെ വിറക്കുന്നുണ്ടായിരുന്നു. എയര് കണ്ടീഷണര് ഇട്ട റൂമില് നിന്നിട്ടും എന്റെ മൂകിന് തുംബത്ത് ഉപ്പു നിറഞ്ഞ വിയര്പ്പിന് തുള്ളി പ്രത്യക്ഷ പട്ടിരുന്നു....
എല്ലാം കണക്റ്റ് ചെയ്തു, ലാപ്ടോപ്പിന്റെ പേജ് മാറ്റുന്ന ട്രിഗര് കയ്യില് തരുമ്പോള്, വാങ്ങാന് എനിക്ക് കൈ അനക്കാന് കഴിഞ്ഞിരുന്നില്ല.. പ്രിന്സിപ്പാള്‍ എന്റെ മുഖത്തില് നിന്നും കണ്ണ് എടുക്കാതെ നോക്കി നിലക്കുന്നു...
തമിഴ് കൂട്ടുകാര്, എന്തക്കയോ അങ്ങ്യം കാണിച്ചു, എന്തങ്കിലും ഒന്ന് പറയടാ എന്നും പറയുന്നു... എടുത്താല് പൊങ്ങാത്ത അത്രേം ഭാരം എന്റെ തലയില് വച്ച് തന്നിട്ട് അവളുമാര്ക്കും, അവന്മാര്ക്കും അവിടെ ഇരുന്നു അങ്ങ്യം കാണിച്ചാല് മതിയല്ലോ .....
ആ സമയം പ്രിന്സിപ്പാളി
ന്റെ ക്ഷമ നശിച്ച്ചന്നു തോന്നുന്നു
പ്രിന്സിപ്പാള്: you can start, i dont have much time.
എനികീ പ്രേസേന്റ്റ്ഷന്‍ ചെയ്തു പരിചയം ഒന്നും ഇല്ല.. പിന്നെ അകെ ഉള്ളത് ക്ലാസ്സില് രണ്ട് സെമിനാര് എടുത്ത പരിജയം മാത്രം.........
ഞാന് രണ്ടു കല്പ്പിച്ചു തുടങ്ങാന് തിരുമാനിച്ചു... ഉടയ തമ്പുരാനേ മനസ്സില് ധ്യാനിച്ച് കൊണ്ട്... അങ്ങ് തുടങ്ങി...
Respected principal and beloved head of the department , my name is rayan. It is a grater honor for me to stand in front of you to share our team view about the function. today we can discuss about the plan should have to execute during this function. so we can move to the first step...
എന്ന് പറഞ്ഞതും ആദ്യ സ്ലൈടിന്റെ ട്രിഗര് അമര്ത്തിയപ്പ്ഴേക്കും.... കരണ്ട് പോയത്........
എന്റെ ദൈവമേ..... ആ സമയം ഞാന് അനുഭവിച്ച സന്തോഷവും സമാധാനവും.. അത് പറഞ്ഞു അറിയിക്കാന് കഴിയാത്തവയാണ്... കുറച്ചു നേരം ആ ഹാളില് ആരും സംസ്സരിച്ചതെ ഇല്ല........... ഞാന് രക്ഷപെട്ടു.... കരണ്ട് വരുന്നത് വരെ സ്ലൈഡില് നോക്കി എന്തങ്കിലും പഠിക്കാം എന്നും വിചാരിച്ചു...
പക്ഷെ ആ കഷണ്ടി തലയന് പ്രിന്സിപ്പാള്ക്ക് , സ്ലൈഡ് പ്രസന്റേഷന് വേണ്ടത്രേ.... ആള്ക്ക് ഞാന് പ്ലാന് പറഞ്ഞു കൊടുത്താല് മതി എന്നായി .............
രക്ഷപെട്ടൂ എന്ന് കരുതിയ ഞാന് വീണ്ടും എന്നെ ഗര്ജിക്കുന്ന സിഹത്തിന്റെ മുന്നിലോട്ട് ഇട്ടു കൊടുത്തു ..ആ സമയം കൊണ്ഫ്രാന്സ് ഹാളിന്റെ നടുവില് നില്ക്കുമ്പോള്‍ കണ്ണും ചെവിയും അടഞ്ഞത് പോലെ തോന്നി തുടങ്ങി... വായിലെ വെള്ളം വരണ്ടു കീറി തുടങ്ങിയിരുന്നു.. ശബ്ദത്തിനും ശരീരത്തിനും അനക്കാമില്ലാതെ ആയി പോയി....
ഒരു അറവു മാടിനെ പോലെ, ആ ഹാളില് , ഉയത്താന് കഴിയാത്ത അത്ര ഭാരത്തെ തോളില് ഏറ്റി. തല കുനിച്ച് നിന്നു....

Share this:

CONVERSATION

0 comments:

Post a Comment