image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഹേ..യ് ... ഇവടെ വരൂ.." അത് ദീപ്തിയുടെ ശബ്ദമായിരുന്നു. " ഇവിടെ ഇരിക്കാം ".

നാല് ദിവസം ഹോസ്റ്റലിൽ നിന്ന് ബോറടിച്ചിരുന്നു. ഇന്ന് തിങ്കള് ആഴ്ച എഴുന്നേല്ക്കാന് കുറച്ചു വയ്കിയത് കാരാണം
ക്ലാസില് എത്താന് കുറച്ചു ലെറ്റ് ആയി, രാവിലെ ഒന്നും കഴിച്ചില്ല. എനിക്കറിയാം ഇന്ന് മെസ്സില് പൊങ്കലും വടയുമായിരിക്കും എന്ന്,
അത് കഴിക്കുന്നതിലും നല്ലത് കഴിക്കതിരിക്കുന്നതാണ്,
ക്ലസിലോട്ടു ഓടി പിടഞ്ഞു പോയി. ആ തിരക്കില് കോളേജ് ഐ. ഡി. കാര്ഡ് എടുക്കാന് മറന്നു പോയി, പാതി വഴി എത്തിയപ്പ്ഴാണ് ആ കാര്യം ഓര്മ വന്നത്, തിരിച്ചു ഹോസ്റ്റലിലോട്ട് തന്നെ ഓടി. അങ്ങിനെ തികച്ചും ഈ ദിവസം ഒരു ജിവിത ഓട്ട പന്തയമായിരുന്നു.
ക്ലാസിലത്ത്തിയപ്പോള് ക്ലാസാകെ മാറിയിരുന്നു, ഞാനും ദീപ്തിയും മാത്രം ഉള്ള ക്ലാസില് ഇപ്പൊ തിങ്ങി നിറഞ്ഞിരിക്കുന്നു.
ക്ലാസ് റൂമിന്റെ വാതിലനരികില് നില്ക്കവേ, ദീപ്തി എന്നെ നോക്കി ചിരിച്ചുകൊണ്ട്, കൈ കൊണ്ട് "എന്താ ലേറ്റ് ആയെ ?"എന്ന് ആങ്ങ്യം കാണിച്ചു ചോദിച്ചു.
മുന്പ് കണ്ടു പരിചയം ഇല്ലാത്ത കുറെ മുഖങ്ങള് ഓരോ ബഞ്ചിലും ഉണ്ട്. ഒരു സ്ത്രീ ക്ലാസില് എന്തൊക്കയോ നിര്ദേശങ്ങള് കൊടുക്കുയാണന്നു തോന്നുന്നു.
ഞാന് ആ സ്ത്രീയെ വിളിച്ചു " madam"
madam:"yes"
I: "may i get in?"
madam:"Are you belongs to this class"
I:"yes madam"
madam:"Oh!, Come in"
I:"Thank you !"
madam:"Whats your name late boy"
I: "Rayan madam"
madam: "Ok Ryan , Take your note and take your seat"
ഞാനും നോക്ക്കി കൊണ്ടിരിക്കുന്നു, പക്ഷെ എനിക്കൊരു പിടിയും കിട്ടിയില്ല, എവിടെ ഇരിക്കും ?.
ക്ലാസിലെ എല്ലാവരും , സ്ത്രീ പുരുഷ വിത്യാസമില്ലാതെ ഇട കലര്ന്നിരിക്കുന്നു. എനിക്കിതൊന്നും പരിജയ മില്ലായിരുന്നു.
ഞാന് പഠിച്ചതും വളര്ന്നതും തനി നാടന് സംസ്കാരത്തിലും , സര്ക്കാര് സ്കൂളിലുമാണ്,
എന്റെ സംസ്ക്കാരത്തെ കളങ്ക പടുത്തുന്നത് ഒന്നും ഞാന് ചെയ്യില്ല....
പക്ഷെ ,
ക്ലാസിലുള്ള ആ സ്ത്രീ അലറി വിളിച്ചു, " Rayan Go and settle soon "
ആ ഭയപ്പാടില്, എന്റെ സംസ്കാര തനിമ മാഞ്ഞുപോയി. .....
എല്ലാരുടെ മുഖത്തും നോകിയപ്പോള് ആരെയും പരിജയമില്ല...
"ഹേ..യ് ... ഇവടെ വരൂ.." അത് ദീപ്തിയുടെ ശബ്ദമായിരുന്നു. " ഇവിടെ ഇരിക്കാം ". അവളിരിക്കുന്ന ബെഞ്ചില് ഒരാള്ക്ക് ഇരിക്കാന് സ്ഥലമുണ്ടായിരുന്നു. ഞാന് അവിടെ പോയി ഇരുന്നു.
"ആ ക്ലാസില് എന്തൊക്കെ പഠിപ്പിച്ചു ന്ന് ഇതുവരെ ഓര്മയില്ല...." ദീപ്തി ഇടക്കിടെ എന്നെ നോക്കി എന്തോ പറയാന് ശ്രമിചിരുന്ന്നു എന്ന് തോന്നുന്നു
പക്ഷെ മനസ് നിറയെ ചമ്മിയ വിഷമവും, പിന്നെ, ഒരുമാതിരി ഫീലും, ഞാന് എങ്ങിനെ അത് ഇവിടെ വിവരിക്കും എന്നറിയില്ല. ഒരുമാതിരി കൂതറ വിഷമം..
ആ ചമ്മലില് ആരെയും ശ്രദ്ധിക്കാനോ സംസാരിക്കാനോ എനിക്ക് സാധിച്ചില്ല.
ഈ ദിവിസം ഞാന് ന്റെ കാര്യം മാത്രം നോക്കി, ആരോടും സംസാരിക്കാതെ കഴിച്ചു കൂട്ടി,
പക്ഷെ, ക്ലാസ് കഴിഞ്ഞതും , ദീപ്തിയുടെ ചോദ്യങ്ങള്.
" ചമ്മിയല്ലേ !!!, സാരല്യ !!"
"നിന്റെ പേര് റയാന് എന്നാണല്ലേ !!!"
ഞാന് ഒന്നും മിണ്ടിയില്ല , അവളുടെ മുഖം നോക്കാന് എനിക്ക് മടി ആയിരുന്നു.
അവള് പിന്നെയും ചോദിച്ചു
"ന്താടോ ന്നും മിണ്ടാത്തെ ?"
അവള് വിടുന്ന മട്ടില്ലന്നു വിചാരിക്കുന്നു.
അവസാനം ഞാന് മറുപടി പറഞ്ഞു.
ഞാന് : "ചമ്മിയിട്ടൊന്ന
ും ഇല്ല ! ഞാന് പൂവാ "
അവള്: " നിക്കടോ ഞാനും ഉണ്ട് "
അവള് എന്റെ കൂടെ തന്നെ വന്നു. എനിക്കവളോട് സംസാരിക്കണം എന്നുണ്ട്, പക്ഷെ വായില് ഒരു വാക്ക് പോലും വരുന്നില്ല!!.
പക്ഷെ രണ്ടും കല്പ്പിച്ച് ഞാന് ചോദിച്ചു
"താന് എവിടുന്നാ"
അവള്: " പൊള്ളാച്ചി ന്നാ, അമ്മ മലയാളി ആയതുകൊണ്ട് മലയാളം അറിയാം"
ഞാന് : " അച്ഛന് എന്ത് ചെയ്യുന്നു "
അവള് : " പച്ചകറി ബിസിനസ് ചെയ്യുവാ"
പിന്നെ ചോദിക്കാന് എനിക്ക് ചോദ്യങ്ങള് കിട്ടിയില്ല.
ഞാന്: "നീ ഒന്നും എന്നോട് ചോദിക്കുന്നില്ലേ? "
അവള്: " പിന്നീടാവാം. "
സംസാരിച്ചു നടന്ന് അവളുടെ ഹോസ്റല് എത്തിയതറിഞ്ഞില്
ല.
അവള്: "ന്നാ ശരി നാളെ കാണാം" bye
ഞാന് : bye
ആ പോകുന്ന ആളില് ഞാന് ഒരു സുഹ്രത്തിനെ കണ്ടു, ഒരു നല്ല സുഹ്രത്ത് !. ഒരു പരിചയവും ഇല്ലാതെ എന്ത് കൂള് ആയി സാസാരിക്കുന്നു. അതും ഒരു പെണ്കുട്ടി,
ഞാന് അതിശയപ്പട്ടു പോയി.
എന്നെ കാത്ത് ഹോസ്റല് വാടന് വരാന്തയില് തന്നെ നില്കുന്നു..... അന്വേഷിച്ചപ്പോള് റൂമിലോട്ട്, പുതിയ മൂന്നു പേര് വന്നിട്ടുണ്ടത്രേ....

Share this:

CONVERSATION

0 comments:

Post a Comment