image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ആ സ്നേഹത്തിന്റെ മണമുള്ള ഉമ്മ എന്റെ നെറ്റിയില് വാങ്ങിച്ച്, അടുക്കലയിലോട്ട് നടന്നു

ഞാന് വേകം നടന്നു നീങ്ങി, എന്റെ ഉള്ള് പിടപിടകുന്നുണ്ട
ായിരുനു, പ്രിന്സിപാളിന്റെ റൂമിന്റെ മുന്നിലത്ത്യപ്പോള് കോളേജിലെ പല വിദ്യര്ധികളും അവിടെ തടിച്ചു കൂടിയിരുന്നു.
കാര്യം എന്താ എന്ന് അന്വേഷിച്ചിട്ടും ആര്ക്കും അറിയില്ലാന്നു പറഞ്ഞു, അവസാനം പ്രിന്സിപ്പളിന്റെ പി. എ. പുറത്ത് വന്നു. കയ്യില് കുറച്ചു പേപ്പരുകള് ഉണ്ടായിരുന്നു.
പൊടുന്നനെ ആ പി. എ. പേപ്പറില് നോക്കി വായിക്കാന്തുടങ്ങി.
"This is a circular from principal in the category of importance, we founded that there is lot of our hostel student did not paid their
tuition fees and hostel fees, those who are not paid, Requested to quit from the hostel and back to your home to notify your parents.
the unpaid student's list has been updated on College notice board and hostel main notice board"
ഞാന് പെട്ടന്ന് തന്നെ നൊട്ടീസ് ബോര്ഡിനു അരികിലേക്ക് ഓടി, ലിസ്റ്റിലുള്ള ഓരോ പേരും ഓരോന്നായി വയിച്ചടുത്തു, പതിനേഴാം അക്കത്തില് എന്റെ പേരും ഉണ്ടായിരുന്നു.
കൂടെ കോളേജില് കെട്ടി വക്കാനുള്ള തുകയും.
17- റയാന് - 120000/-
തല കുനിച്ച് ആരോടും മിണ്ടാതെ ഹോസ്റ്റലിലോട്ട് നടന്നു. അവിടെ ഞങ്ങളെ കാത്ത് വര്ഡന് നില്പ്പുണ്ടായി
രുന്നു. അദ്ദേഹത്തിന്റെ കയ്യിലും കുറച്ചു കടാലാസു കെട്ടുകള് ഉണ്ടായിരുന്നു. ഞാന് അവിടെ
ചെന്നതും , എന്റെ അച്ഛന്റെ അഡ്രസ് എഴുതിയ കടാലാസ് എന്റെ കയ്യിലോട്ട് വച്ച് തന്നു, എന്നോട് വീട്ടില് പോയി ഈ കത്ത് അച്ഛന്റെ കയ്യില് കൊടുക്കാന് പറഞ്ഞു.
ഞാന് അതു വാങ്ങി റൂമിലോട്ട് നടന്നു... റൂമില് ചെന്നപ്പോള് കൂടെ താമസിക്കുന്ന മൂന്നു പേരും ബാകില് ഡ്രസ്സ് കുത്തി നിറക്കുന്ന തിരക്കിലായിരുന്
നു... ഞാന് എന്റെ കയ്യിലുള്ള
ആ കടലാസ് എഴുത്ത് മേശയുടെ പുറത്ത് വച്ചപ്പോള് ആ മേശയുടെ മുകളില് എന്റെ കയ്യിലുള്ളത് പോലുള്ള മൂന്ന് കടലാസുകള് ഉണ്ടായിരുന്നു.
രയാനെ നീ പാക്ക് ചയുന്നില്ലേ... ഞങ്ങളോട് വര്ഡന് നാട്ടില് പോയി അടക്കാനുള്ള കഷുമായിട്ട് വരാന് പറഞ്ഞു....ഒരുത്തന്
ഞാന് എന്ത് ചെയ്യണം എന്നറിയാതെ എന്റെ കട്ടിലില് ഇരിന്നു....
എല്ലാവരും അവരവരുടെ ബാകുകള് എടുത്ത് , അവരവരുടെ നാട്ടിലോട്ട് പുറപ്പടാന് ഒരുങ്ങി കൊണ്ടിരിക്കുന്നു...
ഞാനും നാട്ടിലോട്ട് പൂവാന് ഒരുങ്ങി...
വീട്ടിലോട്ട് എത്തി പെടാന് ഒരു മൂന്നു മണികൂര് ആകും,
ഞാന് ഒരു വയ്കുംനേരം നാല് മണി യോടെ വീട്ടില് എത്തി ....
ഉമ്മറത്ത് എന്റെ മുത്തശ്ശി ഇരിന്നു എന്തൊക്കയോ ചോല്ലുന്നുണ്ടായിരുന്നു...
ഞാന് വന്നത് മുത്തശി അറിഞ്ഞു കാണില്ല, മുത്തശ്ശിക്ക് കാഴ്ചക്ക് അല്പം ബുദ്ധിമുട്ടുണ്ട
്....
ആരാത് ??, മുത്തശിയുടെ ... വിളി
ഞാനാ വലിയമ്മാ .... വാവയാ ....
(എന്നെ വീട്ടില് വിളിക്കുന്ന പേര് വാവ എന്നാ ).
മുത്തശ്ശി ഇരിക്കുന്നിടത്ത് എഴുന്നേറ്റ് , എന്താ കുട്യെ ഒരു മുന്നറിയിപ്പില്ലാതെ , നിന്റെ അടുത്തുള്ള ആ കുന്ത്രാണ്ടത്തില് നിന്നൊന്നു വിളിച്ചൂടെ ............
"അയ്യോ ,, ഞാന് വാഡന്റെ കയ്യിന്ന് ഫോണ് വാങ്ങാന് മറന്നല്ലോ ...!!"
മുത്തശിയുടെ ചോദ്യവും , ഉമ്മ വെക്കലും ഒരുമിച്ചായിരുന്നു.. ആ സ്നേഹത്തിന്റെ മണമുള്ള ഉമ്മ എന്റെ നെറ്റിയില് വാങ്ങിച്ച്, അടുക്കലയിലോട്ട് നടന്നു, ഹോ ...
നല്ല മീന് പുളിഇട്ടു വച്ചതിന്റെ മണം അവിടെ അകെ പരന്നിരുന്നു. അമ്മ പത്രം കഴുകുകയായിരുന്നു...
മ്മാ.... അമ്മ തിരിഞ്ഞു നോക്കി , എന്താടാ പെട്ടന്നു വന്നു നികുന്നെ, നിനകൊന്നു വിളിചിട്ട് വന്നൂടെ ...
മ്മാ, ഫോണ് ഹോസ്റ്റലില് മറന്നു വച്ചു.
അതുകൊണ്ടാ വിളിക്കഞ്ഞേ ....
പോയി കുളിച്ചിട്ട് വാ , വല്ലതും കഴികാം .............
തോളില് ഉള്ള ബാക് അവിടെ ഊരി വച്ച് ഞാന് എന്റെ റൂമിലോട്ട് നടന്നു....

Share this:

CONVERSATION

0 comments:

Post a Comment