image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു കൊച്ചു പെൺകുട്ടി

ഹോസ്പിറ്റലില് നിന്ന്നു തിരിച്ചു വരുമ്പോള്, ഞങ്ങളുടെ കൂടെ ആരും ഉണ്ടായിരുന്നില്ല. ദീപ്തിയും ദീപ്തിയുടെ കൂട്ടുകാരിയും ഡോകാടരെ കണ്ടു മടങ്ങാന് വയ്കിയിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങളെ എല്ലാവരെയും
ആദ്യം തെന്നെ ഹോസ്പിറ്റലില് നിന്ന് പറഞ്ഞയച്ചു...
ആ സമയം അവളോട് സംസാരിക്കാന് പോലും സമയം കിട്ടിയില്ല.. അവള് ചോക്ലേറ്റ് വാങ്ങി മടങ്ങുന്ന സമയത്തും ഒന്നും മിണ്ടിയില്ല..
നിരാശയോടെ ഞാനും എന്റെ കൂട്ടുകാരനും ഹോസ്റ്റലിലോട്ടു തിരിച്ചു പോയി..
ഡോക്ടര് കുറച്ചു മരുന്നുകള് കുറിച്ച് തന്നിരുന്നു. അതൊക്കെ കഴിച്ച്ചപ്പഴേക്
കും നല്ല ക്ഷീണം അനുഭവപ്പട്ടു തുടങ്ങിയിരുന്നു...
രാത്രി ഭക്ഷണം, റൂംമേറ്റ്സ് കൊണ്ട് വന്നിരുന്നു. അദികം കഴിക്കാന് കഴിഞ്ഞില്ലങ്കില
ും , കുറച്ചു മാത്രം കഴിച്ചു ഒന്ന് കിടന്നു.........
ഹോസ്റ്റലിലെ അലാറം കേട്ട് ആണ് ഞാന് ഉണര്ന്നത്.. കണ്ണ് മിഴിച്ചു വാച്ചിലേക്ക് നോക്കുമ്പോള് സമയം, വയ്കുംന്നേരം നാലു മണി . ഒരു പകല് അവസാനിച്ചത് പോലും ഞാന് അറിഞ്ഞില്ല. വാച്ചിലെ ഓരോ സെക്കറ്റ്
മറിയുന്നത് നോക്കി കുറച്ചു നേരം ബെഡില് തന്നെ കിടന്നു, എഴുന്നേല്ക്കണം എന്നുണ്ട് പക്ഷെ എഴുന്നേല്ക്കാന് ഒരു മടി പോലെ തോന്നി..
പക്ഷെ, ഞാന് എഴുനേറ്റ് ഇരുന്നു, പനി നല്ല കുറവുണ്ട്, തീരെ ഇല്ലാന്ന് തന്നെ അറിയാം, ചിലപ്പോള് ഇന്നലെ വച്ച സൂചിയുടെ പവര് ആയിര്ക്കാം
ഹോസ്റ്റല് റൂമിലെ ആ പൊട്ടിയ കന്നടിയിലോട്ടു ഒന്ന് നോക്കി, മുടി ഒക്കെ കരണ്ട് അടിച്ചത് പോലെ എഴുനേറ്റ് നിന്നിരുന്നു, പിന്നെ മുഖം അകെ വരണ്ടു വെളുത്ത് ചുവന്ന കളറില് പുതപ്പിന്റെ നൂലിഴകുളുടെ അച്ചു വീണിരിക്കുന്നു, കണ്ണു നീര് ഉണങ്ങി, കണ്ണിലെ വിടവുകളില് വളുത്ത കളര് രൂപപ്പെട്ടിരുന്നു.
ആകെ പാടെ ഒരു കൂതറ ലുക്ക് ആയിരുന്നു ആ സമയത്ത്, എനിക്കോര്മ യുണ്ടേ.. കുളിച്ചിട്ട് ഇന്നേക്ക് രണ്ടു ദിവസ്മായിരിക്കുന്നു.
ഞാന് റൂമിന് പുറത്തോട്ടിറങ്ങി, ഹോസ്റ്റലിലെ വരാന്തയില് നിന്നും നോക്കിയാല് ദൂരെ, ലാബിനു മുന് വശത്തുള്ള പാര്ക്ക് നേരെ കാണാം... കണ്ണ് തിരിമ്മി അവടെക്ക് നോക്കുമ്പോള്, ഒരു ഇരുംബ് ബെഞ്ചില് ദീപ്തി ഒറ്റക്ക് ആരോ കാത്തിരിക്കുന്നത് ഞാന് കണ്ടു.. എന്നെ ആണന്നു തോന്നുന്നു നോകുന്നത്... ഞാന് കൈ വീശി കാണിച്ചു..
അവള് ചിരിച്ചു കൊണ്ട് , എന്നോട് വാ എന്ന് കൈ വീശി കാണിച്ചു..
ഞാന് മുഖം കഴുകി, പെട്ടന്നു ബ്രഷ് ചെയ്തു , ബാകിലിരുന്ന ആ അലക്കിയ ട്രാക്ക് സ്യൂട്ടും ടീ ഷര്ട്ടും എടുത്തിട്ട്, അവുടെ അടുത്തോട്ട് നടന്നു. അവളുടെ കയ്യില് ഓരു ഓറഞ്ചു നിറമുള്ള ബാകുള്ളത് ഞാന് ശ്രദ്ധിച്ചു. പതിവായി അവളുടെ കയ്യില് ആ ബാക് കാണാറില്ല...
കുറെ കുട്ടികള് കയ്യില് കപ്പുമായി അങ്ങും ഇങ്ങും ഇറക്കുന്നുണ്ട്, മെസ്സില് നിന്നും കോഫി വാങ്ങി പാര്ക്കില് വന്നിരുന്നു, കുടിക്കുന്നത് ഒരു സ്ഥിര വിനോദമാണ് എല്ലാര്ക്കും, ഞാനും ചിലപ്പോഴിക്കെ വയ്കുന്നെരങ്ങളില്, ഇങ്ങനെ വന്നിരിക്കാറുണ്ട്.
ഞാന് അവളുടെ അടുത്ത് എത്തിയതും,
ദീപ്തി: വാ ഇരിക്ക്. ഇപ്പൊ എങ്ങിനെ ഉണ്ട്. കുറവുണ്ടോ ? ..
ഞാന്: ഉണ്ട്, ഇപ്പൊ പ്രശനം ഒന്നും ഇല്ല.
അവളുടെ കൈ എന്റെ നെറ്റിയില് വച്ചു, ആ കൈയ്യിനു നല്ല തണുപ്പായിരുന്നു, എന്റെ നെറ്റിയില് വച്ചതും
ദീപ്തി: നല്ല ചൂടുണ്ടല്ലോ ?, പണി വിട്ടില്ലാന്ന് തോന്നുന്നു.
ഞാന്: ആ , എനിക്കറിയില്ല !!
ദീപ്തി: നീ വല്ലതും കഴിച്ചോ ? ..
ഞാന്: ഇല്ല , രാവിലെ മുതല് നല്ല ഉറക്കമായിരുന്നു, നല്ല വിശപ്പുണ്ട് ..
ദീപ്തി: വാ കാന്ടീനില് പൂവാം..
ഞാന്: ന്റെ കയ്യില് ഒരു നയാ പൈസ ഇലാട്ടോ..
ദീപ്തി: നിന്നോട് ഞാന് കാശു ചോദിച്ചോ ?, ഇല്ലാല്ലോ ?, വരുനുണ്ടാങ്കില്‍ വാ
ഞാനും ദീപ്പ്തിയും കാന്ടീനിലോട്ടു നടന്നു.. , നടക്കുമ്പോള് അവളുടെ ഓറഞ്ചു ബാകിന്റെ സിപ് ക്ലോസ് ചയ്യാത്തത് ഞാന് കണ്ടു.. ബാകിനുള്ളില് ഞാന് ഇന്നലെ വാങ്ങിച്ചു കൊടുത്ത ആ ചോക്ലേറ്റ് കണ്ടു.. ഇത്രേം നേരമായിട്ടും ഇയാളന്താ ഇത് കഴിക്കാത്തെ...
ഞാന് അതെ പടറ്റി അവളോടെ ചോദിച്ചില്ല..
കാന്ടീനില് ഈ സമയത്ത് അദികം തിരക്കുണ്ടാകാറി
ല്ല.. ഉച്ച സമയത്ത് മാത്രമി തിരക്കുണ്ടാകരോള്ളൂ, കുറച്ചു കുട്ടികള് അങ്ങിങ്ങായി ഇറക്കുന്നുണ്ട്. നമ്മടെ ലിയോ ചേട്ടനും മൂപ്പരുടെ ലൈനും ഒരിമിച്ചിരുന്നു ചായ കുടിക്കുന്നത് ഞാന് ശ്രദ്ധിച്ചു. ഒരു മൂലയില് ഇട്ടിരിക്കുന്ന ബെഞ്ചില് ആണ് അവര് ഇരുന്നിരുന്നത്.
ഞങ്ങള് വിദ്ദ്യാര്ത്തികള് ആ മൂലയെ ലവ്വെര്സ് കോര്ണര് എന്നാണു വിളിക്കാറ്, കാരാണം ഞാന് പറയാതെ തന്നേ നിങ്ങള്ക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു. ആ കോര്ണര് ടീചെര്സ് മുതല് സ്വീപ്പെര്സ് ( കോളേജിലെ ക്ലീനര്സ്) വരെ യൂസ് ചെയ്യാറുണ്ട്.
ദീപ്തി എനിക്കൊരു എഗ് നൂഡില്സും ഒരു ചായയും ഓര്ഡര് ചെയ്തു. അവള്ക്ക് ഒരു കോഫിയും ഓര്ഡര് ചെയ്തു..
ആ സമയം, ഒരു കൊച്ചു പെണ്കുട്ടി ഒരു ബ്ലൂ കളര് ശ്മ്മീസ് ധരിച്ച ഒരു പെണ്കുട്ടി അവളുടെ അടുക്കല് വന്നിരുന്നു.. ആ പെണ്കുട്ടിയുടെ പല്ലിനു മഞ്ഞ നിറമായിരുന്നു, ഒരു പൊട്ടിയ കളിപ്പാവ കയ്യില് വച്ചിട്ടുണ്ട്, ആ കുട്ടിയുടെ കയ്യിന്മേല് ഒരു വളുത്ത മുറിഞ്ഞ പാട് കാണാം.
ആ കുട്ടി: അക്കാ...
ദീപ്തി: ഹ്മം, സെല്വി പാപ്പ , എപ്പടി ഇര്ക്കെന് ? നല്ലാ ഇരുക്കിയാ ?
ആ കുട്ടി: നല്ലാ ഇരുക്കെ , അകാ..
അവള് കയ്യിലുണ്ടായിരുന്ന ആ ഒറഞ്ഞു കളര് ബാക് ആ കുട്ടിക്ക് കൊടുത്തു, അത് കയ്യില് കിട്ടിയതും , ആ കുട്ടി , "അമ്മാ.. ദീപു അക്കാ നാക്ക് ബാക് കൊടുത്തിര്കെന്" ന്നും പറഞ്ഞു കാന്ടീനിന്റെ അടുക്കള ബാകത്തോട്ട് ഓടി.
എനിക്കൊന്നും മനസിലായില്ല!! , ഞാന് ചോദിക്കാതെ തന്നെ ദീപ്തി ആ കുട്ടിയെ പറ്റി വിവരിച്ചു..
ആ കുട്ടി , കന്ടീനില് പണി എടുക്കുന്ന, ഒരാളുടെ കുട്ടിയാത്രേ. ആ കുട്ടിക്ക് അച്ഛന് ഇല്ലാത്രേ, അമ്മ ആടുകള ജോലി ചയ്താനത്രേ ആ കൊച്ചിനെ നോക്കുന്നത്, ഇപ്രാവശ്യം ആ കുട്ടി മൂന്നാം ക്ലാസില് പോവനത്രേ...
ഒരു ദിവസം കാന്റീനില് വന്നപ്പോള് പരിജയ പെട്ടതാനത്രേ അവളുടെ അമ്മയെ...
കാന്റീനിലെ അടുക്കളയില് നിന്നും, മെലിഞ്ഞ ഒരു സ്ത്രീ ഞങ്ങളെ നോക്കി വന്നും, വറ്റില മുറുക്കി ആ സ്ത്രീയുടെ ചുണ്ട് വല്ലാതെ ചുവന്നിരുന്നു. കടും കറുത്ത മുഖം, തലയില് അല്പം നിരച്ച മുടി ഉണ്ട്..
ആ സ്ത്രീ: റൊമ്പ കാശു സിലവ് പന്നാതെ മ്മാ .. എതുക്ക് എന് കൊലന്തക്ക് ഇതല്ലാം...
ദീപ്തി: വച്ചുക്കൊമ്മാ , പൊണ്ണു ഇപ്പൊ സ്കൂള് പോരെന്ലെ..
ചിരിച്ചു കൊണ്ട് ആ സ്ത്രി " സാരി സപ്പാട് എടുത്തിട്ട് വരെ !!!"
ആ സ്ത്രി തിരിച്ചു നടന്നു.
ആ അമ്മ ആടുകള വാതില് ചെന്നതും ,, ആ ചെറിയ പെണ്കുട്ടി വായില് എന്തോ ചവച്ച് അങ്ങിങ്ങായ് ഓടി കളിക്കുകയായിരുന്നു. അവളുടെ മുഖം അകെ ചോക്ലേറ്റ് നിറമായിരുന്നു, അവളുടെ കയ്യില് ഞാന് വാങ്ങിച്ച ആ ചോക്ലേറ്റിന്റെ കവര് ഉണ്ടായിരുന്നു...
ദീപ്തി: നീ എന്താ നോക്കുന്നെ ??
ഞാന്: അല്ല അപ്പൊ നിനക്കല്ലേ ചോക്ലേറ്റ് ?
ദീപ്തി: അല്ല, അവള്ക്കാ ........ താനൊന്നു അവളുടെ മുഖത്തോട്ട് ഒന്ന് നോക്കിയേ, എന്ത് ചരിയാ അല്ലെ.. അന്ന് ഞാന് വരുമ്പോ അവള് കരയുകയായിരുന്നു ..
ഞാന്: എന്തിന് ?,
ദീപ്തി: ഒരു ബാകിനു , അവള്ടെ സ്കൂളിലെ എല്ലവാര്കും പുതിയ ബാകുണ്ടാത്രേ.. , ഞാന് വരുമ്പോ , ആ കുട്ടി അവള്ടെ അമ്മയുടെ അടുത്ത് ബാക് വേണം എന്ന് പറഞ്ഞു കരയായിരുന്നു. കാര്യം അന്വേഷിച്ചപ്പോ..
ആ ചെച്ചിയുടെ കയ്യില് കഷില്ലായിരുന്നു.. ഞാനും മുഹ്സിനേം ചേര്ന്ന ഇന്നലെ അവള്ക്ക് വാങ്ങിച്ച്ചതാ ....
പിന്നെ ഓരു ചോക്ലേറ്റ് കൂടെ ആയികൊട്ടെന്നു വിചാരിച്ചു...
ഞാന് എന്താ പറയാ, എന്തന്നില്ലത്ത സന്തോഷമാണ് എനിക്ക് തോന്നിയത്. അതുപോലെ അവളോട് തോന്നിയത് എന്താന്നില്ലാത്ത ബഹുമാനമാണ് ... . ആരും പറഞ്ഞിട്ടോ അല്ലെങ്കില ആരും ചോദിചിട്ടോ അല്ല അവള് അത് ചെയ്തത്, സ്വയം അറഞ്ഞു ആ അമ്മയെ സഹായിക്കുകയായിരുന്നു.
ഞട്ടിച്ച് കളഞ്ഞു പോയി, നമ്മളൊക്കെ എത്ര കാശു വരുത്തേ ചിലവാക്കി കളയുന്നു .. നമ്മള് ആരെങ്കിലും അലോചിക്കരുണ്ടോ ?, ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ എത്ര പേര് കഷട്ടപടുന്നു, അതുപോലെ പഠിക്കാന് പുസ്തകമില്ലാതെ, എഴുതാന് പെനയില്ലാതെ, സ്കൂളില് പോവാന് ഡ്രസ്സ് ഇല്ലാതെ. ..
അറിയാതെ ഞാനും ആ ചെറിയ പങ്കാളിയായിതില്‍ സന്തോഷിക്കുന്നു.
ഓര്ഡര് ചെയ്ത ഭക്ഷണം മേശയില് എത്തി.. നല്ല വിശപ്പുണ്ടായിരുന്നു.. ഞാന് ആ നൂഡില്സ് കഴിക്കവേ ... അവള് ചോദിച്ചു.
ദീപ്തി: ആക്രാന്തം കാണിക്കണ്ടാ , ആരും കൊണ്ട് പോവന്നും ഇല്ല..
ഞാന്: ഓ..
ദീപ്പ്തി: പിന്നെ, നിന്റെ അമ്മ ഒരു കാര്യം എന്നോട് പറഞ്ഞെല്പ്പിച്ചിരുന്നു...
ഞാന്: എന്ത് ?...
ദീപ്തി: നിന്നെ നോക്കാന്,
ഞാന്: എന്ത് നോക്കാന്.. ?
ദീപ്തി: നീ വെല്ല കുരുത്തം കെടും കാണിക്കുന്നുണ്ട
ോ എന്ന്.. പിന്നെ ഇന്നലെ ആന്റെടി എന്നെ വിളിച്ചിരുന്നു..
ഞാന്: എന്തിന് ( ദൈവമേ ഇവിള്ക്കെന്തിനാ എന്റെ അമ്മ വിളിച്ചേ ?)
ദീപ്തി: ചുമ്മാ , പിന്നെ , നിനക്ക് പനിയാണന്നു വീട്ടില് പറഞ്ഞില്ലാ ല്ലേ !!!!
കുരിശായല്ലോ ദൈവമേ!!!, ഇവളു പറഞ്ഞു കാണുമോ ?, ഏയ് ഇല്ല, ഉണ്ടങ്കില് ഇപ്പൊ അമ്മ ഇവിടെ ഉണ്ടായനെ
ദീപ്തി: പേടിക്കേണ്ട ഞാന് അതൊന്നും അമ്മയോട് പറഞ്ഞിട്ടില്ല..
ഞാന്: , ഹാം, പിന്നെ ഞാന് നിന്നോട് ചോദിക്കണം എന്ന് വിചാരിച്ചിട്ട് കുറെ കാലായി, അന്ന് നീ എന്റെ വീട്ടില് വന്നപ്പോ എന്താ സംഭവിച്ചേ ?, നീ എന്താ നേരത്തെ പോയെ വീട്ടിന്നു ?, എന്തങ്കിലും പ്രശനം വല്ലതും.
അല്ലെ , അമ്മ വല്ലതും പറഞ്ഞോ ? ?

Share this: