image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പക്ഷെ ഹാളിലെ ആ നിശബ്ദത എന്റെ നാവിനെ പിടിച്ചു നിര്ത്തുകയായിരുന്നു..


മൊബൈലില് ഇന്നെലെ തന്നെ അലാറം വച്ചിരുന്നു. എഴുന്നേല്ക്കുമ്പോള് മുന്നില് പുസ്തകം തുറന്നു വച്ചിരുന്നു.... ഇന്നലെ പഠിക്കാന് ഇരുന്നതാണ്, പക്ഷെ പഠനത്തിനു പകരം, ഇരുന്ന ഇരുപ്പില് നല്ലൊരു
ഉറക്കം കിട്ടി.
ഇന്നാണ് പരീക്ഷ..... രാവിലെ ഭക്ഷണം കഴിക്കാനും ഒന്നിനും നിന്നില്ല... നേരെ ചെന്നത് നോട്ടിസ് ബോര്ഡിലേക്കാണ്. അവിടെ പല കുട്ടികളും തന്റെ പരീക്ഷാ ഹാള് കണ്ടു പിടിക്കുന്ന തിരക്കിലാണ്. ഞാനും എന്റെ
പരീക്ഷാ ഹാള് നോക്കി.. തിരക്ക് കൊണ്ട് നേരെ നോക്കാന് പറ്റിയില്ല.. പുറകില് നിന്നും ആരോ ഒരാള് എന്നെ വിളിച്ചു. തിരിഞ്ഞപ്പോള് അവലായിരുന്നു ദീപ്തി....
കയ്യില് ഒരു വലിയ ഒരു നോട്ടു ബുക്കും, പിന്നെ ഞാന് നേരെത്തെ പറഞ്ഞ ആ പുസ്തകവും കയ്യിലുണ്ട്.. കൂടെ നമുടെ എട്ടു മലയാളികളും.. അവര് എല്ലാരും ഭയങ്കര ബിസി ആണന്നു തോന്നുന്നു.. എല്ലാവരും പുസ്തകത്തില് നിന്ന് കണ്ണ് എടുക്കുന്നില്ല.
ഞാന് അവരുടെ അടുത്തോട്ട് നടന്നു,,
ഞാ : റൂം നമ്പര് കിട്ടിയോ ?
അവള്: കിട്ടി എല്ലാര്ക്കും ഒരേ റൂമാ.
ചുറ്റും ഞാന് ശ്രദ്ധിച്ചു. എല്ലാവരും അവരവരുടെ ജോലിയില് സ്വാര്ത്തരാണ്.. എലാവരും പുസ്തകം മരിച്ചു നോക്കുന്നതില് ബിസി ആണ്..
പക്ഷെ ശ്രദ്ധിച്ചതില് ഒരു കാര്യം പിടികിട്ടി.. ഒരു സീനിയര് പോലും കയ്യില് പുസ്തകം വച്ചിട്ടില്ല.. അത് ആണ് കുട്ടികലയല്ലും പെണ്കുട്ടികള് ആയാലും.. അവര് ചിരിച്ചു തമാശ പറഞ്ഞു ചിരിചിരിക്കുന്നൂ..
ഇതിന്റെ ഗുട്ടന്സ് എന്താണന്നു എനിക്ക് പിടികിട്ടിയില്ല.. ചിലപ്പോള് എല്ലാര്ക്കും ഇന്ന് ഈസി വിഷയമായിരിക്കും.. പക്ഷെ ഇന്നാലും എന്ത് കൊണ്ട് പരീക്ഷയുടെ മുന്പേ ഒന്ന് മറിച്ച് നോക്കാത്തത്...
ഞാന് ആലോചിച്ചു സമയം കളയുന്നു എന്ന് തോന്നുന്നു.
ദീപ്തിയോട്, മുഖ്യ ചോദ്യങ്ങള് ചോദിച്ചു മനസിലാകി, അത് മാത്രം റിവൈസ് ചെയ്തു. പിന്നെ എന്തൊക്കയോ ദീപ്തി , ഇത് പഠിച്ചോ , അത് നോക്കിയോ എന്ന് പറഞ്ഞു കുറെ പാരഗ്രഫ് കാണിച്ചു തന്നു.. ചെറുതായി ഞാനും അത് ശ്രദ്ധിച്ചു..
പരീക്ഷ ഹളിലോട്ടു പോകാനുള്ള ആദ്യ സൈറന് മുഴങ്ങി.. എല്ലാവരും ഓരോ ഹളിലോട്ട് യാത്ര തിരിച്ചു... രണ്ടു മണികൂര് ആണത്രേ പരീക്ഷയുടെ ദൈര്ഗ്യം.. ഈ രണ്ടു മണികൂര് എഴുതാനൊക്കെ ഈ എക്സാമോക്കെ ഉണ്ടോ ?
പരീക്ഷാ ഹാളില് അകെ ഒരു നിശബ്ദത. ആ നിശബ്ദത എനികെന്തോ ഒരു അസ്വസ്ഥത പോലെ തോന്നി.. ദീപ്തി അങ്ങ് ദുരെ ആണ് ഇരിക്കുനത്, തൊട്ടു പിന്നാലെ ആ എട്ടു മലയാളികളും പിന്നെ ഞാന്..
ഞാന് എല്ലാരുടെയും പിന്നിലാണ്... ഞങ്ങള് ഫസ്റ്റ്ഇയര് കുട്ടികല്കൊപ്പം , പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഫൈനല് ഇയര് കുട്ടികളും ഇരിക്കുന്നുണ്ട്...
ക്ലാസിലോട്ടു എക്സാംമിനര് കയറി വന്നു. കയ്യില് വലിയ ഒരു കെട്ട് പേപ്പറും പിന്നെ ഒരു കവറും ഉണ്ട്.. അടുത്ത സൈറന് മുഴങ്ങിയ ഉടനെ അയാള് ആന്സര് ഷീറ്റ് എല്ലാര്ക്കും തന്നു.. ആന്സര് ഷീറ്റ് ഒരു ബുക്ക് പോലെയാണ്.. മുന്നിലത്തെ പേജില്
നമുടെ രജിസ്റ്റര് നമ്പരും പിന്നെ പേരും ക്ലാസും എഴുതാനുള്ള കോളം കള്ളി വരച്ചു അടയാള പടുത്തിയിരുന്നു.. ആ ബോക്കില് അമ്പതു പേജുണ്ടായിരുന്നു, അതിലെ ഒരു പേജില് കുറെ നിര്ദേശങ്ങള് എഴുതിയിരുന്നു. ഒരു സൈറന് മുഴങ്ങിയതോടെ
ഞങ്ങളോട് എല്ലാരോടും ഉത്തര കടലാസില് രജിസ്റ്റര് എഴുതാന് അവശ്യ പട്ടു.. ഞാന് കീശയിലുള്ള പെന് എടുക്കാന് കൈ വച്ചതും, ഒരു ട്വിസ്റ്റ് മനസ്സിലായത്...
ഞാന് പെന് കൊണ്ട് വന്നിട്ടില്ല.. ദൈവമേ എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം..
ഞാന് ചുറ്റും നോക്കി എല്ലാരും അവരവരുടെ പേരും രജിസ്റ്റര് നമ്പര് ഒക്കെ എഴുതുന്നു.. എന്നെ ആരും ശ്രദ്ധിക്കുന്നില്ല...
എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നിന്നു.
ആ സമയം അടുത്ത സൈറന് മുഴങ്ങി.. അയാള് അയാളുടെ കയ്യിലുള്ള കവര് പൊട്ടിച്ച് ചോദ്യകടലാസുകള് എടുത്തു എല്ലാര്ക്കും കൊടുക്കാന് തുടങ്ങി.
തികച്ചു ഒരു യാജകനെ പോലെ ആയിരുന്നു അന്ന് ഞാന് പരീക്ഷാ ഹാളില് ഇരുന്നത്.. ഒരാള് പോലും തിരിഞ്ഞു നോക്കിയില്ല.. ആ പരീക്ഷാ ഹാളിലെ നിശബ്ദത എന്റെ ശബ്ദത്തെ അടിച്ചമര്ത്തി കൊണ്ടിരുന്നു..
വാവിട്ടു " എനികൊരു പെന് തരുമോ എന്ന് ചോദിക്കാന് തോന്നുന്നു" പക്ഷെ ഹാളിലെ ആ നിശബ്ദത എന്റെ നാവിനെ പിടിച്ചു നിര്ത്തുകയായിരുന്നു..
എന്റെ നെറ്റിയില് ഓരോ തുള്ളികളായി വയര്പ്പ് പൊടിയാന് തുടങ്ങി.. കണ്ണുകള് ഇരുണ്ടു ചുവക്കാന് തുടങ്ങി... ചുണ്ടുകള് വരണ്ടു തുടിക്കാന് തുടങ്ങി..
അകെ പാടെ ഒരു വിമ്മിട്ടം.. ദൂര യാത്രയില് കക്കൂസില് പൂവാന് മുട്ടിയാല് എന്തായിരുക്കും അവസ്ഥ , അതുപോലുള്ള ഒരു അവസ്ഥയായിരുന്നു എനിക്കന്ന് അനുഭവപ്പെട്ടത്..
എന്ത് ചെയ്യണം എന്നറിയാതെ ഞാന് ചുറ്റും നോക്കി ഇരുന്നു... കൂടെ ബഞ്ചില് രണ്ടു പേരുണ്ട്.. ഒരാള് ഒരു ഫൈനല് ഇയര് സീനിയര് ആണ്.. ഞാന് അദേഹത്തിന്റെ മുഖത്തോട്ട് നോക്കി അദേഹം തിരിഞ്ഞു പോലും നോക്ക്കിയില്ല... പിന്നെ അടുത്തിരിക്കുന്നത്
ഒരു മഫ്ത്ത ദരിച്ച ഒരു പെണ്കുട്ടി, അവളെയും നോക്കി അവളും തിരിഞ്ഞു നോക്കിയില്ല...
ആ സമയത്താണ് എക്സാമിനരുടെ മോബൈല് ഫോണ് ശബ്ദിച്ചത്... അയാള് കാള് അറ്റന്റെ ചെയ്തു ഹാള്വിട്ടു പുറത്തോട്ട് പോയി ...
ആ സമയം നിശബ്ദതയിലായിരു
ന്ന ആ ഹാള് മുഴുവന് ശബ്ദിച്ചു തുടങ്ങി.. ആ സമയം ഞാന് കഷ്ടപട്ടു ആ മഫ്ത്ത അണിഞ്ഞ പെണ്കുട്ടിയോട്, "ഒരു പേന തരുമോ എന്ന് ചോദിച്ചു ?"
ആ എക്സാമിനര് ആ സമയത്തായിരുന്നു ഹളിനുള്ളിലോട്ട് വന്നത്, പെട്ടന്ന് ആ ഹാള് നിശബ്ദതയിലാര്ന്നു. പക്ഷെ എന്റെ ശബ്ദത്തിന് ആ സമയം നല്ല ഒച്ചയായിരുന്നു..
അയാള് എന്റെ അടുക്കല് വന്ന്, എന്റെ ഉത്ത്രകടലാസു വാങ്ങി , " Get out of the class and meet chief examinar" ..
എന്ന് പറഞ്ഞു...
പരീക്ഷ എഴുതാന് തുടങ്ങിയിരുന്നില്ല, എനിക്ക് ചോദ്യ കടലാസ് പോലും കിട്ടിയുരുന്നില്ല. കേവലം ഒരു പെന് ചോദിച്ചതിനു ഞാന് ആ ക്ലാസില് നിന്നും പുറത്തോട്ട് നടന്നു.. ദീപ്തിയും ആ എട്ടു മലയാളികളും എന്നെ നോക്കിയിരുന്നു. തിരിച്ചു നോക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു.
ഒന്നും മിണ്ടാതെ നടന്നു നീങ്ങി... ആ സമയം അടുത്ത സൈറന് മുഴങ്ങി.. ആ സൈറന് എന്നെ പുറത്താക്കാന് വേണ്ടി മാത്രം അടിച്ചതാനന്നു എനിക്ക് തോന്നി...
വരാന്തയില് നില്ക്കുമ്പോള്‍ കോളേജ് മുഴുവന് നിശബ്ദതയില് പരീക്ഷ എഴുതുകയായിരുന്നു.

Share this:

CONVERSATION

0 comments:

Post a Comment