image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു ടേബിള്‍ ലൈറ്റില്‍ തുടങ്ങിയ ഒരു പഴയ പ്രണയ കഥ : എപ്പിസോഡ് 1/4

അന്ന് ഞാന്‍ നശിപ്പിച്ചു കളഞ്ഞത് , വറും ഡയറി കുറിപ്പുകള്‍ മാത്രമല്ല... എന്‍റെ ഓര്‍മ്മകള്‍ കൂടി ആയിരന്നു.... ആദ്യം മുതലേ ഞാന്‍ പറഞ്ഞല്ലോ .. ഇതൊരു വെറും ഡയറി അല്ല , എന്‍റെ ജീവിതമാണ് , ഞാന്‍ വലിച്ചു തീര്‍ത്ത എന്‍റെ ശ്വാസമാണ്...
മൂന്നാറില്‍ അത്ര എന്ജോയ്‌ ചെയ്യാന്‍ സാധിച്ചില്ല , കാരണം ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാലോ അല്ലെ !! , ... അവരുടെ കളിയാക്കല്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു... ഞാന്‍ വന്നു കയറിയപ്പോള്‍ തെന്നെ അമ്മ എന്നോട് കാര്യങ്ങള്‍ തിരക്കിയിരുന്നു...
എന്താ എനിക്ക് പറ്റിയെ, എന്താ മോന്‍ വല്ലാണ്ട ഇരിക്കിനെ ന്നു... . അമ്മക്ക് എന്‍റെ മുഖം നോക്കി ഫീലിംഗ്  മനസ്സിലാക്കാനുള്ള കഴിവുണ്ടന്നു തോന്നുന്നു... പണ്ട് അടുക്കളയിലെ പഞ്ചസാര കട്ട് തിന്നതിന് ചോദ്യം ചെയ്യാതെ കണ്ടു പിടിച്ച ഒരു ഡികറ്റീവ് ബുദ്ധി .... ആമ്മക്ക് പണ്ടേ ഉണ്ടായിരുന്നു...
ശ്ശെ നാല് ദിവസം പോയത് അറിഞ്ഞതെ ഇല്ല!!...

ഒരു അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പരീക്ഷയാണ്, എന്താന്നറിയില്ല, പരീക്ഷ്യോടുള്ള ആ പേടി അങ്ങോട്ട്‌ മാറിയിരുന്നു... അതുകൊണ്ട് തന്നെ പഠിക്കാനുള്ള ഒരു ഉള്‍വിളി ഇത് വരെ ഉണ്ടായിട്ടും ഇല്ല!!, രാത്രി കുളികഴിഞ്ഞു  നൂര്‍ വര്‍ട്സ് ബള്‍ബിന്‍റെ ടേബിള്‍ ലാബിന്‍റെ മുന്നില്‍ പുസ്തകം വച്ച് ഇരിക്കുമ്പോള്‍ തന്നെ...
മനസ്സില്‍ ആരോ പറയും " ഇതൊക്കെ സിമ്പിള്‍, വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന്" .  പിന്നെ പുസ്തകം മടക്കി വച്ച് ഒറ്റ കിടത്തമാ..  ....
ഇപ്പഴാ ഒരു കാര്യം ഓര്‍മ വന്നത് ആ ഞാന്‍ ഒരു കഥ പറയാം ... ഒരു ലവ് സ്റ്റോറി, ഒരു ടേബിള്‍ ലാമ്പില്‍ തുടങ്ങിയ ലവ് സ്റ്റോറി....

കഥയുടെ പശ്ചാത്തലം" 1979 "  കാലം, വിന്‍റെജൂ കാറുകളുടെയും... പഴയ അശോക്‌ ബസ്സുകാളുടെയും കാലം.... കയ്യില്‍ ആട്ടോമാറ്റിക്ക് വാച്ച് കെട്ടി കതര്‍ ഷര്‍ട്ട് അത്തര് പൂശി ചമഞ്ഞു നടക്കുന്ന നാട്ടു പ്രമാണികളുടെ കാലം... 
സിദ്ധി.... ഇതാണ് ഈ യുവാവിന്‍റെ പേര്.... സിദ്ധി... വളരെ പാവപെട്ട കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു യുവാവാണ്... ഒരു 26 വയസ്സായിരിക്കും ഇയാള്‍ക്ക് ... സ്വന്തം കുടുംബത്തെ പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍... സ്കൂള്‍ , പ്രീ ഡിഗ്രി ഉപേക്ഷിച്ച് തെരുവില്‍ കൂലി പണി ചെയ്യുന്ന ഒരു യുവാവ്... ഇന്ന് മൊബൈല്‍ ഫോണുകള്‍ എങ്ങിനെ ആണോ ? അതുപോലെ ആയിരുന്നു അന്ന് വാച്ചുകള്‍.... അറ്റൊമട്ടിക്ക് വാച്ചുകള്‍..
സിദ്ധി.. എല്ലാ ദിവസവും കൂലിപണി കഴിഞ്ഞ് അങ്ങാടിയിലെ ഒരു വാച്ച് കടയില്‍ ചന്ന്‍ ഇരിക്കും.. ആ കടയിലുള്ള, ലെന്‍സ്‌ കണ്ണില്‍ തിരുകി വച്ച് ജോലി ചെയ്യുന്ന മുതലാളിയെ നോക്കി അങ്ങിനെ നിക്കും .... അയാള്‍ എന്തൊക്കെ ചെയ്യുന്നുത് എന്ന്  നോക്കി  അങ്ങിനെ നിക്കും.. ആഴ്ചകളോളം ഇതു തുടര്‍ന്ന് കൊണ്ടിരുന്നു..  പിന്നെ മാസങ്ങള്‍ ആയി ..... അങ്ങിനെ ഇരിക്കെ .. ഈ സിദ്ധിയെ മുതലാളി ശ്രദ്ധിക്കാന്‍ തുടങ്ങി ...
കുറച്ചു കഴിഞ്ഞപ്പോള്‍ ചില ചെറിയ ജോലികള്‍ മുതലാളി സിദ്ധിക്ക് കൊടുക്കാന്‍ തുടങ്ങി .. ചായ വാങ്ങിച്ചു കൊണ്ട് വരല്‍, കട അടിച്ചു വാരല്‍ .. അങ്ങിനെ പല ജോലികളും സിദ്ധിയെ കൊണ്ട് ചയ്യിക്കാന്‍ തുടങ്ങി... സിദ്ധിയുടെ മനസ്സില്‍ വാച്ച് റിപ്പയര്‍ ചെയ്യാന്‍ പഠിക്കണം എന്ന മോഹം ഉള്ളത് കൊണ്ടായിരുന്നു അയാള്‍ ആ കടയില്‍ വന്നിരുന്നത്..
പക്ഷേ ആ മുതലാളി അയാള്‍ക്ക് എന്താ ആവശ്യം എന്ന് ചോദിച്ചു മനസ്സിലാക്കിയില്ല , അതുപോലെ സിദ്ധിയും മുതലാളിയോട് അയാളുടെ മോഹം പറഞ്ഞതെ ഇല്ല .. കട അടിച്ചു വാരി തുടച്ചു കൊടുക്കുന്നത് കൊണ്ട് അയാള്‍ ഒരു ചെറിയ തുക ശമ്പളമായി കൊടുക്കാന്‍ തുടങ്ങി...
അങ്ങിനെ ഒരു വര്ഷം കടന്നു പോയി...  ഈ ഒരു വര്‍ഷത്തില്‍ സിദ്ധി, വച്ച് റിപ്പയരിങ്ങിലെ ചില പൊടികൈകള്‍ കണ്ടു പഠിച്ചിരുന്നു..  മുതലാളിക്ക് സിദ്ധിയോടുള്ള വിശ്വാസ് കൂടി കൂടി വന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം മുതലാളിയുടെ അമ്മയുടെ അമ്മക്ക് തീരെ സുഖമില്ല എന്ന വിവരം അറിഞ്ഞു സിദ്ധിയുടെ കയ്യില്‍ കടയുടെ ചാവി കൊടുത്ത് ഇറങ്ങി പോയി... സിദ്ധി കടയിലുള്ള ഓരോ റിപ്പയര്‍ സാധനങ്ങളും .. പൊടി പിടിച്ചു കിടന്ന വര്‍ക്ക് ഏരിയയും എല്ലാം തുടച്ചു മിനുക്കി വച്ചും.. മേശ പുറത്തിരിക്കുന്ന ഓരോ
റിപ്പയറിംഗ് ടൂള്‍സ്കളും കൌതുകത്തോടെ തൊട്ടു നോക്കി....  അന്ന് വായിക്കും നെരേം ഏറെ വഴുകിയുട്ടും മുതലാളിയെ കണ്ടില്ല... സിദ്ധി കടയടച്ചു പൂട്ടി ... വീട്ടിലോട്ട് പോയി ....
പിറ്റേ ദിവസം നേരത്തെ തന്നെ കടയിലോട്ടു  വന്നു... കടതുറന്ന് അടിച്ചു വാരി, മുതലാളിയെ കാത്ത് ഇരുന്നു.. സിദ്ധി അന്ന് കൂലി പണിക്ക് പോയില്ല.... സിദ്ധിയെ ആന്വേഷിച്ചു ഒപ്പം പണി എടുക്കുന്ന ഉസ്മാന്‍ തേടി എത്തി.. ഉസ്മാനിനോട് കാര്യങ്ങള്‍ വ്യക്തമാക്കി തിരിച്ചു വിട്ടു...
അങ്ങിനെ ഇരിക്കെ ആണ്.. നാട്ടിലെ വലിയ ഒരു മുതലാളി അംബാസടര്‍ കാറില്‍ വന്ന് ആ കടക്കു മുന്നില്‍ ഇറങ്ങിയത്‌.. അയാളുടെ കയ്യില്‍ സ്വര്‍ണം പൂശിയ ഒരു പുതിയ റാഡോ വാച്ച് ഉണ്ടായിരുന്നു...
ആ പ്രമാണി: ഡാ ചര്‍ക്കാ ഇത് കയ്യിമാല് പാകാവിനില്ല ഒന്ന് ശരിയാക്കി തരോ ?, പെട്ടന്ന് വേണം...
സിദ്ധി: മുതലാളി ഇവിടെ ഇല്ല , ഇങ്ങള് കുറച്ചു കഴിഞ്ഞിട്ട് വരുമോ ?...
പ്രമാണി: എനിക്കൊരു കല്യാണാത്തിനു പോകണമായിരുന്നു...ഇതൊന്നു പെട്ടന്ന് നന്നാക്കി തന്നാല്‍ വല്യ ഉപകാരായിരുന്നു...
സിദ്ധി: മുതലാളി ആണ് ഇതൊക്കെ ചെയ്തു കൊടുക്കാരുളത്..
പ്രമാണി: നിനക്കറിയില്ലേ നന്നാക്കാന്‍... ,

സിദ്ധിക്ക് ഇല്ല എന്ന് പറയാന്‍ മനസ്സ് വന്നില്ല!!.. സിദ്ധിയുടെ മുതലാളി പറയുമായിരുന്നു.. ആവശ്യക്കാരെ ഒരിക്കലും ഇല്ലാ എന്ന് പറഞ്ഞു തിരിച്ചു വിടരുത്, അത് കച്ചവടത്തെ വല്ലാതെ ബാധിക്കും 
സിദ്ധി: അറിയാം പക്ഷെ ഇതുപോലുള്ള വിലപിടിപ്പുള്ള വാച്ച് ഒന്നും എന്നെ കൊണ്ട് തോടിയികാരില്ല ...
പ്രമാണി: അത് പ്രശനല്ല, നീ എന്‍റെ വച്ച് തൊടുന്നതില്‍ എനിക്ക് പ്രശനം ഒന്നുല്ല.. ഇതൊന്നു കയ്യിമ്മേ കെട്ടണം.. അല്ലാണ്ട് ഇത്രേ വില കൊടുത്ത് ഇത് വങ്ങേണ്ട കാര്യം ഉണ്ടോ ?

ആ പ്രമാണി കുറച്ചു തിരക്കുപിടിച്ച് വളരെ നിര്‍ബന്തിച്ചു തുടങ്ങി

സിദ്ധി മനസ്സില്ല മനസ്സോടെ അത് വാങ്ങി , തിരിച്ചും മറിച്ചും നോക്കി.. ഒരു വര്‍ഷത്തെ കണ്ടു പരിചയം ആ വിലപിടിച്ച വാച്ചില്‍ കന്നി കൈ വച്ചു ... കുറച്ചു ബുദ്ധിമുട്ടി എങ്കിലും... അയാളുടെ കയ്യിനു പാകമാകുന്ന രീതിയില്‍ ആ വാച്ചിന്‍റെ ചെയിന്‍ കണ്ണി മുറിച്ചു കൊടുത്തു.. 
കണ്ണി മുറിച്ചു മാറ്റി ആ വാച്ച് അയാളുടെ കയ്യില്‍ കെട്ടി കൊടുക്കുമ്പോള്‍ , സിദ്ധിയുടെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു...

ആ പ്രമാണി പോകറ്റില്‍ നിന്ന് ഒരു 40 രൂപ എടുത്ത് സിദ്ധിയുടെ കയ്യില്‍ വച്ച് കൊടുത്ത് പറഞ്ഞു .. ഇത് വച്ചോ .. നന്ദി .. 

സിദ്ധി ഇതുവരെ നാല്പത് രൂപ ഒരുമിച്ചു കണ്ടിട്ടില്ലയിരുന്നു .. ഊഹിച്ചു നോക്കൂ ... 1979 ല്‍ നാല്പതു രൂപക്ക് എത്ര മൂല്യം ഉണ്ടായിരുന്നു എന്ന്.. ഇന്നത്തെ നാലായിരം രൂപയാണ് അന്നത്തെ നാല്പതു രൂപ...
സിദ്ധിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല!!.. പക്ഷെ ആ നാല്പതു രൂപ   സിദ്ധി പോക്കറ്റില്‍ വച്ചില്ല നേരെ ....  കടയിലെ പണം സൂക്ഷിക്കുന്ന മേശയില്‍ ഇട്ടു .. അത് കഴിഞ്ഞു പല ആളുകളും കടയലോട്ട് വന്നു..
അവരോടെക്കെ മുതലാളി സ്ഥലത്തില്ല.. വാച്ച് തന്നിട്ട് പോയികൊള്ളൂ .. തിരിച്ച് വരുമ്പോള്‍ നന്നാകി തരാം എന്ന് പറഞ്ഞു വാച്ചുകള്‍ പേര് സഹിതം വാങ്ങി വച്ചു...
അന്ന് മൊത്തം പതിനഞ്ചു വാച്ചുകള്‍ സിദ്ധി വാങ്ങി വച്ചു...
ഒരു നാടോടികാരന്‍ ഒരു പഴയ വാച്ചുമായി കടയിലോട്ട് വന്നു, അയാളോടും അതെ ടയലോക് തന്നെ പറഞ്ഞു , " മുതലാളി കടയില്‍ ഇല്ല , വച്ചു തന്നിട്ട പോയികൊള്ളൂ  നന്നാക്കി വക്കാം" , പക്ഷെ അയാള്‍ ഒരു നാടോടി ആയതു കൊണ്ട് , അയാള്‍ ആ വാച്ച് അപ്പൊ തന്നെ നന്നാക്കി കിട്ടണം എന്ന് ആവശ്യപട്ടു
നിവര്‍ത്തി ഇല്ലാതെ സിദ്ധി മുതലാളിയുടെ റിപ്പയറിംഗ് ടൂള്‍സില്‍ കൈ വച്ചു... 

ആ സമയത്തായിരുന്നു മുതലാളിയുടെ വരവ് ....  
അയാള്‍ ഇരിക്കേണ്ട സ്ഥാനത്ത് സിദ്ധി ഇരുന്നു .... അയാളുടെ റിപ്പയറിംഗ് ടൂള്‍സില്‍ കൈ വക്കുന്നത് കണ്ട മുതലാളി ..
സിദ്ധിയെ കൈ പിടിച്ചു പുറത്ത് ക്ക് വലിച്ചു ഇട്ടു , "ഇജ്ജ് എന്‍റെ കട മുടിപ്പിചിട്ടെ അടങ്ങള്ളൂ ല്ലേ ടാ ന്നും പറഞ്ഞു ഒരടി മുതുകത്ത് ഇട്ടു ഒരണ്ണം അങ്ങ് കൊടുത്തു .. 
വേദന സഹിക്കാന്‍ കഴിയാതെ സിദ്ധി കയ്യില്‍ പിടിച്ച ടൂള്‍സ് കൈവിട്ടു... 
സിദ്ധിയുടെ കണ്ണ്‍ കലങ്ങി തുടിച്ചിരുന്നു.. സങ്കടം അടക്കി പിടിച്ചു പിന്നെ അവിടെ തന്നെ ആ മുതലാളിയെ നോക്കി അങ്ങിനെ നിന്നു...
സിദ്ധി ഒന്നും മിണ്ടിയില്ല ...  ആ നാടോടിയുടെ വാച്ച് മുതലാളി നന്നാക്കി കൊടുത്ത് രണ്ടു രൂപ വാങ്ങി ... പണം സൂക്ഷിക്കുന്ന മേശയുടെ വലിപ്പ് തുറന്നു ..
അയാള്‍ അതില്‍ കിടക്കുന്ന നാല്പത് രൂപ കണ്ട് പകച്ചു നിന്ന് പോയി...
കാര്യം സിദ്ധിയോടു തിരക്കി.. ഉണ്ടായ കാര്യങ്ങള്‍ സിദ്ധി തുറന്നു പറഞ്ഞു...
മുതലാളിക്ക് കുറ്റം ബോധം തോന്നി തുടങ്ങി .... മുതലാളിക്ക് സിദ്ധിയോടുള്ള വിശ്വാസം ഇരട്ടി ആയി... മുതലാളി വലിപ്പില്‍ കിടന്ന നാല്‍പത് രൂപയിലെ മുപ്പത് രൂപ എടുത്ത് സിദ്ധിക്ക് നീട്ടി .. എന്നിട്ട് പറഞ്ഞു ...
പത്ത് രൂപ നീ എടുത്തോ ... ബാക്കി  ഇരുപത് രൂപ ദാ ആ കാണുന്ന പീടികയില്‍ കൊടുത്തോ .... ഞാന്‍ അവിടെ ഒരു സാധനം വാങ്ങി വച്ചിട്ടുണ്ട്.. അത് വാങ്ങിച്ച് , ന്‍റെ പെരീല് ( പുര- വീട് )  കൊണ്ട് പോയി കൊടുക്ക്‌...
സിദ്ധി കണ്ണ് തുടച്ച് , ആ കടയില്‍ നിന്നും ആ സാധനം വാങ്ങി ... അതൊരു വിളക്കായിരുന്നു, കരണ്ടില്‍ പ്രവര്‍ത്തിപ്പിക്കുന്ന ബള്‍ബ് ഇടുന്ന , മേശപുറത്ത് വക്കാവുന്ന ഒരു ടേബിള്‍ ലാംബ് ...
വീട്ടില്‍ കരണ്ട് പോലും ഇല്ലാത്ത സിദ്ധി ആ വിളക്കിനെ കൌതുകത്തോടെ നോക്കി ...
പിന്നെ മുതാലാളിയുടെ വീട്ടിലോട്ടു നടന്നു...
മുതലാളിയുടെ വീട് ഓടു മേഞ്ഞ വല്യ ജിനലുകള്‍ ഉള്ള ഒരു വീടായിരുന്നു...  ( ആ കാലത്ത് ഓട് വീട് കൊട്ടാരം ആയിരുന്നു, നാട്ടിലെ പ്രമാണിമാര്‍ക്കും മുതലാളി മാര്‍ക്കും മാത്രമേ അങ്ങനെ ഉള്ള ഒരു വീടുണ്ടാകൂ )
സിദ്ധി ആ വീടിന്‍റെ കതക് തട്ടി ....

വാതില്‍ തുറന്നതു ഒരു പെണ്‍കുട്ടി ആയിരുന്നു .... വാല്‍ കണ്ണ് സുറുമ ഇട്ടു കറുപ്പിച്ച ഒരു സുന്ദരികുട്ടി ... തിളങ്ങുന്ന പട്ടു പാവാടയും കുപ്പായവും , ചുവന്ന തട്ടവും മായിരുന്നു വേഷം ... കാലിളകുമ്പോള്‍ ... ചില്‍ശബ്ദം ഉണ്ടാക്കുന്ന പാതസരം ആ പെണ്കുട്ടി അണിഞ്ഞിരുന്നു ...
അവളുടെ പുരികം ഒന്ന് വിടാതെ ഒന്ന്  ഒട്ടിയിരുന്നു...

അവള്‍: ആരാ ...
സിദ്ധി: മുതലാളി , ഇത് ഇവിടെ തരാന്‍ പറഞ്ഞു ...
അവള്‍: ഉമ്മ ഇവിടെ ഇല്ല !!, പൂമുഖത്ത് വച്ചോളിം...  ( എന്നിട്ട് അവള്‍ ആ വാതിലടച്ചു )
സിദ്ധി ആ ടേബിള്‍ ലാംബ് അവിടെ വച്ചിട്ട് തിരിച്ചു നടന്നു...
സിദ്ധി പോയ ഉടനെ അവള്‍ വാതില്‍ തുറന്നു സന്തോഷത്തോടെ  ആ വിളക്ക് എടുത്ത് ഉള്ളില്‍ കയറി .. ജനാലയിലൂടെ സിദ്ധി പോവുന്നതും നോക്കി നിന്നു...
അവളുടെ കാലിലെ പാതസ്വരം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ ജനാലക്കരികില്‍ മറഞ്ഞു നിന്നു..., സിദ്ധി .... മനസ്സില്‍ " ഒരു പൊട്ടി പെണ്ണ് " എന്ന് വിചാരിച്ച് ചരിച്ചു നടന്നു നീങ്ങി...

(തുടരും)

കഥ ഇവിടെ നിക്കട്ടെ ബാക്കി നാളെ പറയാം .. ഇപ്പൊ ഒരു ചോദ്യം ഉണ്ടാകും ,,, ആരാണ് ആ പെണ്‍കുട്ടി ന്നു.. പറയാം.. അവളുടെ പേര് ഫാത്തിമ ... മുതലാളിയുടെ മൂത്ത മകള്‍ ( ആദ്യത്തെ മകള്‍ ) ... പത്താം ക്ലാസില്‍ പഠിക്കുകയാണ് ഫാത്തിമ..

Share this:

CONVERSATION

0 comments:

Post a Comment