image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മാനം കറുത്ത്‌ തുടങ്ങി

രണ്ടാം വര്‍ഷ പരീക്ഷ കഴിഞ്ഞ് ഒരു മാസം തികഞ്ഞില്ല, മൂന്നാം വര്‍ഷത്തിലോട്ട് എന്‍റെ എഞ്ചിനീയറിംഗ് പഠനം നീങ്ങിതുടങ്ങി.. ആ സമയത്താണ് ... രണ്ടാം വര്‍ഷ പരീക്ഷയുടെ റിസല്‍ട്ട് വന്നത്....  ഇപ്രാവശ്യം എല്ലാ വിഷയങ്ങള്‍ക്കും
പാസ്സ് മാര്‍ക്ക് കിട്ടി പാസ്സായി... പിന്നെ വേറെ ഒരു സന്തോഷ വര്‍ത്തമാനം കൂടി ഉണ്ടായിരുന്നു.. ഞാന്‍ ഒരു മാത്തമാറ്റിക്സ് പേപ്പര്‍ സപ്ലി വീണ കാര്യം പറഞ്ഞിരുനില്ലേ..!!! , അതും കൂട്ടത്തില്‍ പാസായി...
ആ ദിവസങ്ങളില്‍ സന്തോഷത്തിന്‍റെ കൊട്ടിഘോഷം ഹോസ്റ്റല്‍ മുഴുവനും പറക്കുകയായിരുന്നു..  റിസള്‍ട്ട് അറിഞ്ഞു ആദ്യം വിളിച്ചത് അമ്മയെ ആണ്.. കാര്യം പറഞ്ഞപ്പോള്‍ അമ്മയ്ക്കും എന്താന്നില്ലാത്ത സന്തോഷം..
പിന്നെ വിളിച്ചത്.. മ്മട ദീപ്തിയെ... 

അവിടെ ആയിരുന്നു അവളുടെ എഞ്ചിനീയറിംഗ് പഠനത്തില്‍ വീണ ആദ്യ ട്വിസ്റ്റ്‌.... പൊട്ടി ... മൂന്ന്‍ പേപ്പര്‍ അടിപ്പിച്ച് സപ്ലി..  ഇക്കാര്യം എന്നോട് ഫോണിലൂടെ പറയുമ്പോള്‍ .... അവള്‍ ആ സമയത്ത് കരഞ്ഞ കണ്ണുനീരിന്‍റെ ഉപ്പുരസം
കാതുകളില്‍ അനുഭവപ്പട്ടിരുന്നു...  അന്ന് എനിക്കൊരു കാര്യം മനസ്സിലായത്‌...  എത്ര കണ്ടു പഠിച്ചാലും .. എത്ര പഠിക്കുന്ന കുട്ടിയായാലും.. എങ്ങിനീരിങ്ങില്‍ ഒരു സപ്ലി എങ്കിലും വാങ്ങിച്ചിട്ടെ അവന്‍ / അവള്‍ കോളേജിന്‍റെ പടിയിറങ്ങൂ..
എല്ലാരും അങ്ങിനെ ആണ് എന്ന് പറയുന്നില്ല..!, ചിലവര്‍ ഉണ്ട് ഒരു സപ്ലി പോലും വെക്കാതെ പസാകുന്നവര്‍.... അവരെ ഞാന്‍ എന്‍റെ ലിസ്റ്റില്‍ ഉള്‍പ്ടുത്തിയിട്ടില്ല എന്ന് വചോള്ളൂ...
സത്യം പറയാലോ ഞങ്ങള്‍ .. പത്ത് മലയാളികള്‍ .. എല്ലാര്‍ക്കും സപ്ലികള്‍ ഉണ്ടായിരുന്നു.. 

മൂന്നാം വര്ഷം, എന്ജിനീരിങ്ങില്‍ മൂന്നാം വര്‍ഷമാണ് ഏറ്റവും കഠിനവും , ഹാപ്പിയും പിന്നെ കുറച്ചു നോസ്ടാല്ജിക്കും ആണന്നു പറയാം..  കാരണം..  മൂന്നാവര്‍ഷം മുതല്‍ കോളേജിലെ ടീച്ചേര്‍സ് അവരുടെ പാട്ടിനു വിട്ടേക്കും.. മൂന്നാവര്‍ഷക്കാരെ
ഫോര്‍സ് ചെയ്ത് ക്ലാസ്സില്‍ കയറാനോ, പിന്നെ വര്‍ക്ക്കുകള്‍ ചെയ്യാനോ ടീചെര്‍സ് അവശ്യ പാടാറില്ല...  പിന്നെ മൂന്നാവര്‍ഷക്കാര്‍ക്ക് , ആദ്യത്തെ പ്രോജക്റ്റ് വര്‍ക്ക് സ്ടാര്ട്ട് ചെയ്യുന്നതും , പ്ലേസ്മന്‍റെ ട്രെയിനിംഗ് ഒക്കെ കൊടുക്കുന്നതും .. ആ വര്‍ഷ മാണ്...
ഏതൊരു എഞ്ചിനീയറിംഗ് കുട്ടിക്കും ... ആ കാലഘട്ടത്തെ മറക്കാന്‍ കഴിയില്ല ..  എനിക്കും അങ്ങിനെ തന്നേ...

ക്ലാസ് ടെസ്റ്റുകള്‍ ഇല്ല , ചോദ്യങ്ങള്‍ ഇല്ല, ആരും ചോദിക്കാനോ പറയാനോ ഇല്ല.. തികച്ചും ഫ്രണ്‍സിന്‍റെ കൂടെ അടിച്ചു പോളിയായിരുന്നു മിക്ക സമയങ്ങളിലും.. .... പക്ഷെ !, ദീപ്തി മാത്രം ഒഴിഞ്ഞു മാറി ഒതിങ്ങി കൂടുകയായിരുന്നു..
റിസള്‍ട്ട് വന്ന്നത് മുതല്‍ ... അവാളില്‍ കുറെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു...  പല മാറ്റങ്ങള്‍ ..  ആദ്യം ഒകെ ഒഴിഞ്ഞു മാറി പോവുകയായിരുന്നു പതിവ് .. പിന്നെ പിന്നെ .. സംസാരിക്കാതെ ആയി ...  പിന്നെ ഫോണില്‍ പോലും വിളിച്ചാല്‍ കിട്ടാതെ ആയി..
കാണാന്‍ പോലും കിട്ടാതെ ആയി ..  എട്ടുമലയാളികളുടെ കൂടെ സമയം ചിലവഴിക്കുമ്പോള്‍ എല്ലാരും എന്നോട് ഒരു ചോദ്യം പതിവായി ചോദിച്ചു കൊണ്ടിരുന്നു.. " എവിട്യാ ദീപ്തി ?". 
പല ആഘോഷങ്ങളിലും അവളെ മറന്നു പോയിരുന്നു..  
ഒരു പാട് അവളെ മിസ്സ്‌ ചെയ്യുന്നത് പോലെ .. . ..
ദിവസങ്ങള്‍ അല്ല !, മാസങ്ങള്‍ കഴിഞ്ഞു പോയിരുന്നു..  അവളെ ഒന്ന് കാണാന്‍ , കണ്ട് സംസാരിക്കാന്‍ ഞാന്‍ ഒരു പാട് ശ്രമിച്ചു കൊണ്ടിരുന്നു..  പലരോടും അന്വേഷിക്കുമ്പോള്‍ ..  ദീപ്തി ഹോസ്റ്റലില്‍ ഉണ്ടായിരുന്നു...  അല്ലെങ്കില്‍ ലിബ്രറിയില്‍ ഉണ്ടായിരുന്നു..  മാത്രമായിരുന്നു
മറുപടി..      

ഞങ്ങള്‍ക്ക് ക്ലാസ്സുകള്‍ ഒന്നും ടീചെര്‍സ് എടുത്തിരുന്നില്ല.. റഫര്‍ ആന്‍റ് സ്റ്റഡി ആയിരുന്നു ...  അതുകൊണ്ട് തന്നെ ... അവളെ ക്ലാസില്‍ കാണാനും കഴിഞ്ഞില്ല ... !
കാര്യം നിസാരമല്ലന്നു എപ്പഴോ എനിക്ക് ഫീല്‍ ചെയ്തിരുന്നു...  അങ്ങിനെ ഇരിക്കെ

ഒരു വൈകുന്നേരം ...  പതിവ് പോലെ എന്നും കാഫറ്റ് ഏരിയ യില്‍ നിന്നും ഒരു കപ്പു കാപിയുമായി ലൈബ്രറിയിലെ ന്യൂസ് പേപ്പര്‍ സക്ഷനിലോട്ട് നടന്നു പോവുകയായിരുന്നു..  എല്ലാ ദിവസവും ലൈബ്രറി യുടെ മുന്‍ വശത്തുള്ള ബെഞ്ചുകളില്‍ അന്നത്തെ ന്യൂസ് പേപ്പര്‍ കിടക്കുന്നുണ്ടാവും..
എല്ലാ വൈകുന്നേരങ്ങളിലും ഒരു കപ്പ് കാപിയുടെ രുചിയില്‍ കുറച്ചു ന്യൂസ് പേപ്പര്‍ വായിക്കുന്ന ശീലം ഈയിടെ ആണ് എനിക്ക് തുടങ്ങിയത്... 
കപ്പ് മേശ പുറത്ത് വച്ച് എന്‍റെ ഐടി കാര്‍ഡ് സ്വൈപ്പ് ചെയ്ത് ലൈബ്രറിയില്‍  അറ്റനനസ് രേഖപടുത്തി ..   ആ സമയത്താണ് .. ദീപ്തി, ലൈബ്രറി റീഡിംഗ് റൂമിലെ ഒരു മൂലയില്‍ ഇരുന്നു ഏതോ ഒരു പുസ്തകം മറിച്ചു നോക്കുന്നത് കണ്ടത്...
ലൈബ്രറിയിലെ എല്ലാ റൂമുകളും ക്ലാസ് കൊണ്ട് തിരിച്ചത് കാരണം...  പുറത്ത് നിന്നും ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വ്യക്തമായി തന്നെ കാണാമായിരുന്നു...   ഞാന്‍ അവളെ വിളിച്ചു , അല്ല്പ്പം ശബ്ദത്തില്‍ തന്നെ വിളിച്ചിരുന്നു..  പക്ഷെ അവള്‍ കേട്ടില്ല..  ആ ചില്ലിനപ്പുറത്ത് നില്‍കുന്നവര്‍ക്ക്
പുറത്ത് നിന്നും വിളിച്ചാല്‍ കേള്‍ക്കില്ല!... ശബ്ദത്തിന്‍റെ ഉച്ചത്തില്‍ ലബ്രരേറിയന്‍ (ലൈബ്രറി പരിപാലിക്കുന്ന ആള്‍ ) .. എന്നെ നോക്കി കണ്ണ് ഉരുട്ടി..  ചുണ്ടില്‍ ചൂണ്ടു വിരല്‍ വച്ച് കാണിച്ചു... 
എന്നിട്ട് അതെ കൈ കൊണ്ട് പുറത്ത് തൂക്കിയിട്ടിരിക്കുന്ന .. "silence please" ചൂണ്ടി കാണിച്ചു...  ഞാന്‍ ഒക്കെ എന്ന് തലയാട്ടി ....
വൈകുനെരങ്ങളിലെ കോളേജു വരാന്തകള്‍ക്ക്‌ ഒരു പ്രത്യക ഭംഗി ആയിരിക്കും .... കാരണം ... അര്‍ച്ച് പോലെ നിര്‍മിച്ച തൂണുകള്‍ക്കിടയിലൂടെ വേകുന്നെരങ്ങളിലെ മഞ്ഞ സുര്യന്‍ നീണ്ട നിഴലുകള്‍ ഉണ്ടാക്കിയിരിക്കും.... 
ഞാന്‍ ലബ്രറിയിലെ മുന്‍വശത്ത് ഇട്ടിരുന്ന മരം കൊണ്ടുള്ള ബെഞ്ചില്‍ അവളെ കാത്തിരുന്നു..  ലബ്രിരിയിലോട്ട് കയ്യിലിരിക്കുന്ന കപ്പുകൊണ്ട് ചെല്ലാന്‍ കഴിയില്ല .. അതുകൊണ്ട് പുറത്ത് തന്നെ വെയിറ്റ് ചെയ്തു... സമയം ആങ്ങിനെ നീങ്ങി കൊണ്ടിരിന്നു.. 
കപ്പിലെ ചൂട് കൊണ്ടുള്ള ആവി പതിയെ പതിയെ ഇല്ലാതിയി...  ചൂടാറുന്നതിനു മുന്‍പ് തന്നെ അത് കുടിച്ചു തീര്‍ത്തു....  

അവളെ കാത്ത് കുറെ നേരം അവിടെ തന്നെ നിന്നു, പക്ഷെ മാനം ഇരുട്ടിയിട്ടും .. ലൈബ്രറിയില്‍ നിന്നും പുറത്ത് വന്നതേ ഇല്ല, കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ലൈബ്രരെയിന്‍  ഉച്ചത്തില്‍ ലൈബ്രറി ക്ലോസ് ചെയ്യാന്‍ പോവാണ് എന്ന് വിളിച്ചു പറഞ്ഞു .
അവള്‍ പുറത്ത് വരുമ്പോള്‍ കയ്യില്‍ കഴിഞ്ഞ സെമിസ്ടരില്‍ പഠിപ്പിച്ച .. ഒരു മാത്തമാറ്റിക്സ് ബുക്ക് ഉണ്ടായിരുന്നു.. 
മുഖം താഴ്ത്തി , ആരേം നോക്കാതെ ദീപ്തി എന്‍റെ മുന്നിലൂടെ നടന്നു നീങ്ങി..
ഞാന്‍ അവളെ വിളിച്ചു .. 
ഒരു പാട് ദിവസങ്ങള്‍ക്ക് ശേഷം കേള്‍ക്കുന്ന എന്‍റെ ശബ്ദത്തിന് അല്‍പ്പം ഗാഭീര്യം ഉള്ളതുപോലെ അവള്‍ക്ക് തോന്നി കാണും എന്ന് തോന്നുന്നു..
ആ തിരിഞ്ഞു നോട്ടം .. എന്‍റെ നെറ്റിയില്‍ അമ്പു തറച്ചു കയറിയത് പോലെ തോന്നി ...
ഒന്നും മിണ്ടാതെ .. അവള്‍ എന്‍റെ എതിര്‍വശത്ത് വന്നിരുന്നു..  ഞാന്‍ "എന്താ തനിക്ക് പറ്റിയെ !! "എന്ന് ചോദിക്കേണ്ട താമസം.
ആവള്‍ അവളുടെ മനസ്സിലുള്ളത് മുഴുവന്‍ വാക്കുകളാലും കണ്ണീരുകളാലും പറഞ്ഞു തീര്‍ത്തു...

വിഷമം, സപ്ലി വീണതിന്‍റെ സങ്കടം , പിന്നെ വീട്ടില്‍ നിന്നുള്ള ചീത്ത വിളി ....  ഇതൊക്കെ തന്നെ ആയിരുന്നു അവളുടെ മറുപടിയില്‍. ...
പാവം അവള്‍ ഒരു പാട് കരഞ്ഞിരുന്ന്നു....  ഇതുവരെ അവള്‍ക്ക് സപ്ലീ വീണിട്ടില്ല ... ഇത് ആണ് ആദ്യം ... 
ഞാന്‍ കാര്യങ്ങള്‍ അവള്‍ക്ക് വ്യകതമാക്കി കൊടുത്ത്... ഞങ്ങളുടെ ക്ലാസില്‍ ധാരാളം പേര്‍ക്ക് സപ്ലി ഉള്ള കാര്യം അവളെ പറഞ്ഞു മനസ്സിലാക്കി...
അതുപോലെ തന്നെ ദീപ്തുയ്ടെ അസാനിധ്യം ... ഞങ്ങള്‍ ഒന്‍പതു പേര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന്നില്ല എന്നും കൂട്ടി ചേര്‍ത്തു...

ഒരു പാട് കാലം അണ കെട്ടി സൂക്ഷിച്ച അവളടെ സങ്കടം ചോര്‍ന്ന്‍ പോകുന്നത് എനിക്കറിയാമായിരുന്നു..
നേരം , ഒരു പാട് ഇരുട്ടി തുടങ്ങിയിരുന്നു...  തെരുവ് വിളക്കുകള്‍ ഓരോന്നായി കത്തി തുടങ്ങി...

ദീപ്തി ആ ബെഞ്ചു വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ .... അവളുടെ മനസ്സിലുള്ള ഭാരം കുറഞ്ഞത്‌ പോലെ എനിക്ക് തോന്നിയിരുന്നു..കാരണം അവളുടെ വാടിയ മുഖത്തിനു പുഞ്ചിരി ഒരു അലങ്കാരമായിരുന്നു...

എന്ത് പ്രശനം ഉണ്ടങ്കിലും അത് മറ്റുള്ളവരോട് ഷയര്‍ ചെയ്തിരിക്കണം ,,, ഒരിക്കലും അത് മനസ്സില്‍ തന്നെ അടക്കി വച്ച് വേര്‍പ്പ് മുട്ടരുത് ..  ചിലപ്പോള്‍ അത് നിങ്ങളുടെ ജീവന്‍ തന്നെ അപഹരിച്ചേക്കാം..

താ മേലെ കാണുന്ന ഈ വജകം അന്ന് ഞാന്‍ ദീപ്തിയോട് പറഞ്ഞതാ..
ഇതിനു അവള്‍ അന്ന് ഇങ്ങനെ ആണ് മറുപടി തന്നത് ... " ആദ്യം തന്നത്താന്‍ നന്നാവാം നോക്ക് എനിട്ട്‌ മറ്റുള്ളവരെ നന്നാക്കാന്‍ നോക്ക് കേട്ടോ സോപ്പേ !!"

ഈ മറുപടി കേട്ട ഉടനെ എനിക്ക് സമാധാനമായി .. കാരണം ദീപ്തി ആ ദീപ്തിയായ് മാറിയിരുന്നു....
  
 

Share this:

CONVERSATION

0 comments:

Post a Comment