image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കഥ ഇവിടെ തുടങ്ങുന്നു...

കഥ പറയാനും കേൾക്കാനും എല്ലാര്ക്കും ഇഷ്ട്ടമല്ലേ അതുപോലെ തന്നെ ആയിരിന്നു എനിക്കും... ദീപ്തിയുടെ കഥ കേൾക്കാൻ വേണ്ടി ഒരിങ്ങി നിന്നപഴണ്, ക്ലാസിലോട്ടു പോവാനുള്ള സൈറൻ  മുഴങ്ങിയത്.. കഥ പറയാൻ ഒരുങ്ങിയ ദീപ്തിയും പിന്നെ കഥ കേള്ക്കാൻ ഒരിങ്ങിയ ഞങ്ങളും.. ഒരുമിച്ചു ക്ലാസിലൊട്ട്  നടന്നു. അവസാന വര്ഷ എഞ്ചിനീയറിംഗ് പഠനത്തിന്റെ  ആദ്യ ക്ലാസ്...  ബെഞ്ചിൽ  ഞങ്ങൾ എല്ലാവരും ഇരുന്നു...  ക്ലാസിലൊട്ട്  പുതുതായ് വന്ന റിസർച്ച് പ്രൊഫസർ വന്നു ( നാലാം വര്ഷ എഞ്ചിനീയറിംഗ് കുട്ടികൾക്കായ്  സ്പെഷ്യൽ പ്രൊഫസറെ നിയമിക്കുന്നത് ഞങ്ങളുടെ കോളേജിലെ ഒരു ചടങ്ങാണ്... ആ പ്രൊഫസർ ഡോക്ട്രെറ്റ്  കിട്ടിയ ഒരു പഴഞ്ചൻ കിള വാനോ  , കിളവിയോ ആയിരിക്കും).
അയാളുടെ പേര് പളനിവേൽ, റിട്ടയർ ആയി മൂന്ന് വര്ഷമായി എന്ന് പേര് പറഞ്ഞു പരിജയപടുത്തിയപ്പഴെ പറഞ്ഞിരുന്നു. അയാളുടെ മുടി എല്ലാം വെളുത്ത് വെള്ളി നിറത്തിലായിരുന്നു, മീശയില്ല, ചുണ്ടുകൾ വിറച്ചു കൊണ്ടേ ഇരിക്കുന്നു.. സംസാരിക്കാൻ അയാള് നല്ലപോലെ ബുദ്ധിമുട്ട് ഉണ്ടങ്കിലും.. അയാൾക്ക്  നല്ല ഗബീര്യം ഉള്ള ശബ്ദമായിരുന്നു. മുഖത്തുള്ള തോൽ  ചുളിഞ്ഞു കഴുത്ത് വരെ തൂങ്ങി നിന്നുരുന്ന്. പ്രായം കൂടുതലുള്ളത് കൊണ്ട് തന്നെ അയാൾ ക്ലാസിൽ വന്ന ഉടനെ എല്ലാവരും നിശബ്ദരായി.. അയാൾ എഞ്ചിനീയറിംഗ് അവസാന വര്ഷത്തെ പറ്റി  പറഞ്ഞു കൊണ്ടേ ഇരുന്നു.. അയാളുടെ അവസാന വര്ഷ എഞ്ചിനീയറിംഗ് പഠനത്തിലെ ചില മെമ്മറീസുകളും ഞങ്ങളോട് പറഞ്ഞു....  പക്ഷെ എനിക്ക് അത് കേൾക്കാനും ഉൾകൊള്ളനുമുള്ള അവസ്ഥയിലായിരുന്നില്ല..  മനസ്സിൽ ദീപ്തിക്കെ എങ്ങിനെ ഒരു ഫേസ്ബുക്ക് പ്രണയം ഉണ്ടായത് എന്ന് ആലോചിച്ചു ഇരുന്നു.. മനസ്സിൽ അത് അറിയാനുള്ള അകാംഷ കൂടി കൂടി വന്നു..

ഞങ്ങൾ പത്ത്  മലയാളികൾ അഞ്ച് ബെഞ്ചുകളിലായാണ് ഇരിക്കുന്നത്. ഓരോ ബെഞ്ചിലും ഈരണ്ടു പേർ, ഞാൻ ദീപ്തിയും എന്നും ഒരേ ബെഞ്ചിലാണ്  ഇരിക്കാറു..  അത് ഞങ്ങൾ എന്ന് പരിചയപ്പട്ടോ അന്ന് മുതലുള്ള ശീലമാണ്.
ആദ്യം തൊട്ടു എൻറെ കഥ വായിക്കുന്നവർക്ക്  അറിയാം ഇതിന്റെ ഫ്ലാഷ്ബാക്കിനെ പറ്റി.
പ്രോഫസർ എന്തൊക്കയോ പറഞ്ഞു ക്ലാസ് എടുക്കുന്നു.. ഞാൻ ദീപ്തിയുടെ വിളിച്ചു...
" അതെ ,!.. ഡീ "
അവൾ: " എന്താ ?!! " (പതുക്കെ)
ഞാൻ: " നീ കഥ പറ"
അവൾ: " കഥയല്ലേ പറഞ്ഞോണ്ടിരിക്കണേ !!,"
ഞാൻ: "ആര് ? "
അവൾ: "പ്രഫസർ "
ഞാൻ: " അയ്യേ, ആ കഥയല്ല.. നിന്റെ കഥയാണ്‌ ഞാനുദ്ദെഷിച്ചത്, നിന്റെ മറ്റവന്റെ കഥ"
അവൾ മുഖം തിരക്കാതെ : " ഓ ..  വിട് റയാൻ, ഇപ്പൊ പറഞ്ഞ രണ്ടു പേരും പുറത്ത് പോവേണ്ടി വരും.. മിണ്ടാതിരി"
ഞാൻ: "പതുക്കെ പറഞ്ഞാ മതി , ആരും കേള്ക്കില്ലല്ലോ !!" (അത് കുറച്ച് ഉറക്കെ ആയി പോയി)
പെട്ടു ! :p

പ്രഫസർ:  Hey, those who are sitting in forth bench stand up
ഞാൻ കൈ കൊണ്ട് അഖ്യം കാണിച്ചു ചോദിച്ചു, "ഞങ്ങൾ ആണോ ?"
പ്രഫസർ:  Yes, you both are stand up!...
ഞാനും ദീപ്തിയും പിടിക്കപ്പട്ടു..  എഴുനേറ്റ് നിൽകുമ്പോൾ .. ദീപ്തി ചുണ്ട് കൂർപ്പിച്ചു ദേഷ്യത്തോടെ ഒരു നോട്ടം എന്നെ നോക്കി.
പ്രഫസർ:  Could you guys please get out from my session.
പ്രഫസർ വളരെ വീനിതമായി ഞങ്ങളോട് പുറത്ത് പോവാൻ പറഞ്ഞു.
സോറി ഒന്നും പറയാൻ നിന്നില്ല .. തല കുനിച്ചു അയാളുടെ ക്ലാസിൽ നിന്നും ഞങ്ങൾ പുറത്ത് വന്നു. വരാന്തയിലൂടെ നടക്കുമ്പോൾ അവൾ എന്നെ കൂട്ടാതെ വേകം നടക്കാൻ തുടങ്ങി... 
ഞാൻ: " ഏയ് ... ദീപു.. നിക്ക് ഞാനും വരുന്നു"
അവൾ തിരിഞ്ഞു: "ഇപ്പൊ നിനക്ക് തൃപ്തി ആയല്ലോ !, ല്ലേ..! അപ്പഴേ പറഞ്ഞില്ലേ പുറത്ത് വരേണ്ടി വരും .."  കുറച്ചു കൂടെ സ്പീഡൽ  അവൾ നടന്നു.
ഞാൻ: " ദീപ്തി ..  എവിടാ പോവാ ഇത്ര ദ്രിതിയില്"
അവൾ: "വേറെ എങ്ങോട്ടാ കാന്റീൻ."
ഞാൻ അലപം വലിഞ്ഞു നടന്നു അവളുടെ കൂടെ എത്തി.. വരാന്തയിൽ നിന്നും പുറത്ത് ഇറങ്ങിയതും ... നല്ല ചൂട് അനുഭവപട്ടു തുടങ്ങി..  നല്ല വയിൽ ഉണ്ട്.. ഞങ്ങൾ രണ്ടു പേരും  ബ്ലെസർ (ഒരു കട്ടി ഉള്ള ഓവർ  കൊട്ട്, ഞങ്ങളുടെ യൂണിഫോമിൽ ഇതും ഉൾപടും.)
ഞാൻ: "ഡീ അവന്റെ പേര് എന്താ ? "
അവൾ: "ആരുടെ ? "
ഞാൻ: "നിന്റെ ആളിന്റെ..!"
അവൾ: "അങ്ങേരെ  അവൻ എന്ന് വിളിക്കണ്ടാട്ടോ, ആൾക്ക് നിന്നെക്കാൾ പ്രായണ്ട്" (അല്പം ദേഷ്യത്തോടെ).
ഞാൻ: "ഓ.. ശരി, നീ കാര്യം പറ"
അവൾ: "ആദ്യം കോഫി മേടിച്ച് താ, എനിട്ട് പറയാം"
അല്ലങ്കിലും ഈ പെണ്കുട്ടികള്ക്ക് ഒരു സ്വഭാവം ഉണ്ട്,എന്തങ്കിലും പറഞ്ഞു ആശ കാടിയിട്ട്, പിന്നെ അതുവെച്ച് മോതലടുക്കുന്നവർ.. അത് എന്ന് മാറ്റുന്നുവോ അന്നേ പെണ്‍വർകം നന്നാവൂ
ഇനി അവളുടെ അണ്ണാക്കില് കാപി വാങ്ങിച്ചു ഒഴിച്ചു കൊടുത്തില്ലേൽ അവളതു പറയില്ല.. 
വാങ്ങിച്ചു കൊടുത്തേക്കാം ...
മഞ്ഞയും കറുപ്പും വരയിട്ട് തിരിച്ച റോഡിലൂടെ ഞാനും അവളും ഒരുമിച്ചു നടന്നു..  വയിൽ ഉള്ളത് പോലെ തന്നെ നല്ല കാറ്റും ഉണ്ട്.. റോഡിനു അപ്പുറവും ഇപ്പുറവും പച്ച വിരിച്ചത് പോലെ പുൽ വച്ചു പിടിപ്പിച്ചിരിക്കുന്നു..
ഞങ്ങൾ പത്ത് മലയാളികൾ എപ്പഴും ഒത്ത് കൂടുന്ന പാർക്ക് എനിക്ക് കാണാം.. 
അവിടെ കോളജിലെ സ്വീപ്പെർസ് വൃത്തി ആക്കി കൊണ്ടിരിക്കുകയാണ്.. 
വൃത്തി ഉള്ള ഒരു ടേബിൾ  കണ്ടു പിടിച്ചു ദീപ്തി അവിടെ ഇരുന്നു..  കയ്യിലുള്ള ഒരു ഇരുപതു രൂപ കൊടുത്തു ഒരു കാപി ഓർഡർ  ചെയ്തു.. ഒരു കപ്പു കാപ്പിയും  ബാക്കി അഞ്ചു രൂപയും തിരിച്ചു തന്നു.
കാപ്പി നല്ല ചൂടുണ്ട്.. കപ്പ് ദീപ്തിയുടെ മുന്നില് വച്ചു ഞാൻ ഒരുന്നു.
ഞാൻ: "കാപ്പി കുടി, ഇനി പറ"
ദീപ്തി ചിരിച്ച് കാപ്പി എടുത്തു കുടിച്ചു.. 
പെട്ടന്ന് കപ്പ് താഴെ വെച്ചു, അവൾ വായ്  പൊത്തി.
അവൾ: "നല്ല ചൂട്, നാവു പൊള്ളിന്നാ തോന്നണേ"
അപ്പൊ അവളുടെ മോന്ത(മുഖം) കാണാൻ നല്ല രസമായിരുന്നു..അ   നാവ് പുറത്തോട്ട് ഇട്ട് ... ശക്തിയിൽ ഊതി കൊണ്ടിരുന്നു.
അവൾ ആ കഥ പറയാൻ തുടങ്ങി... അവളുടെ ഫേസ്ബുക്ക് പ്രണയം കലയാണ നിശ്ചയം ആയ കഥ.
[അയാളുടെ പേര് നിഷാന്ത്, സോഫ്റ്റ്‌വയർ എഞ്ചിനീയർ ആണ്ത്രെ...  വിപ്രോ (ഒരു ഇന്ത്യൻ മൾടീ നാഷണൽ ഐ. ടി കമ്പനിയാണ്.. Wipro technologies) അണ്‌ത്രേ വർക്ക് ചെയ്യുന്നത്..
 
ഇത് പറഞ്ഞു  തീർന്നില്ല

"ഡാ റയാനെ, ഞങ്ങളെ കൂട്ടാതെ രണ്ടു പേരും എന്താ പരിപാടി "

ദേ നിക്കുന്നു എട്ടു മലയാളികൾ നിരക്കനെ.

(തുടരും)
 

 

Share this:

CONVERSATION

0 comments:

Post a Comment