image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ദൂരെ

തിങ്കള്‍ആഴ്ച, ഇന്നലെ പ്രിന്‍സിപ്പാള്‍ പറഞ്ഞിരുന്നു, ഒഴിവുണ്ടാവുമ്പോള്‍ കാബിനിലോട്ട് വരാന്‍. ഇന്നലെ ആ ഒരുമാതിരി ഫീലില്‍ ഞാന്‍ അതങ്ങ് മറന്നു.. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുമ്പഴാണ് അതിനെ പറ്റി ഓര്‍മവന്നത്. രാവിലെ നേരെത്തെ തന്നെ പ്രിന്‍സിപ്പാളിന്‍റെ കാബിനു മുന്‍വശത്ത് വെയിറ്റ് ചെയ്തു.
പ്രിന്സിപാല്‍ ആ സമയം എത്ടിയിട്ടുണ്ടായിരുന്നില്ല.. അവിടെ ഇരുന്നു മുഷിയതിരിക്കാന്‍ പ്രിന്‍സിപ്പളിന്‍റെ പി എ എനിക്ക് കമ്പനി തന്നു. ആളും ഞാനും നല്ല സുഹ്രത്തക്കളാണ്. കാരണം രണ്ടാം വര്‍ഷവും, മൂന്നാം വര്‍ഷവും ഞാന്‍ ഈ കാബിന്‍ കുറെ കയറി ഇറങ്ങിയിട്ടുണ്ട്.. ഇദ്ദേഹം ആയിരുന്നു എന്നെ അന്നൊക്കെ
സഹായിചിരുന്നതും... നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കൊണ്ടിരുന്നു സമയം കളഞ്ഞു കൊണ്ടിരുന്നു... മൂപ്പര്‍ക്ക് മലയാളികളെ ഭയങ്കര ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍, അതിനുള്ള കാരണം തിരക്കിയിരുന്നു..  അദ്ദേഹം പറഞ്ഞ കാരണം ഇങ്ങനെ ആയിരുന്നു..  കേരളിയര്‍ നല്ല തൊലിവെളുപ്പള്ളവരാണത്രേ അതുകൊണ്ട് അദ്ദേഹത്തിനു കേരളത്തില്‍ പെണ്ണ് കെട്ടണമാത്രേ..
ഇതൊക്കെ കേട്ടപ്പോള്‍ എനിക്കെന്തോ ചിരി വന്നു.. ഒരു ഒരു മണികൂര്‍ അവിടെ ഇരുന്നു സൊറ പറഞ്ഞിരിന്നപ്പഴേക്കും പ്രിന്‍സിപ്പാള്‍ കബിനൈലത്തി..  എന്നെ കണ്ടതും പ്രിന്‍സിപ്പല്‍ ചിരിച്ചു... 
ഞാന്‍ അദ്ദേഹത്തിനു ഒരു ഗുഡ് മോര്‍നിംഗ് പറഞ്ഞു..  അദ്ദേഹം തിരിച്ചും വിഷ് ചെയ്തു...  താമസിയാതെ തന്നെ അദ്ദേഹം എന്നെ ഉള്ളിലോട്ടു വിളിപ്പിച്ചു...  ഞാന്‍ അങ്ങേരുടെ മേശകടുത്ത് ചന്നാഴേക്കും എന്നോട് ഇരിക്കാന്‍ പറഞ്ഞു.. 
ഞാന്‍ അദ്ദേഹത്തിന്‍റെ മേശകരികില്‍ ഇട്ടിരുന്ന ഒരു കസേരയി ഇരുന്നു..  അദ്ദേഹത്തിന്‍റെ മുന്നില്‍ കൂട്ടി ഇട്ടിരുന്ന കോളജിന്‍റെ പേരഴുതിയ ഫയലുകള്‍ ഓരോന്നായി മറിച്ചു നോക്കി സിക്നെചര്‍ ഇട്ടു കൊണ്ടിരുന്നു..  ഒരു ഫയല്‍ നോക്കി ക്കൊണ്ടിരിക്കെ.. " തമിഴില്‍: ഒരേ നിമ്മിഷം , ഇതൊന്നു തീര്‍ത്തോട്ടെ..  " മേശക്ക് മുകളി ഇരുന്ന ഒരു കാളിംഗ് ബെല്‍ റിമോട്ടില്‍ ഒന്നമര്‍ത്തി..
നമ്മുടെ പി എ പ്രത്യക്ഷ പെട്ടു..  അങ്ങേരു അയാളോട് മാനേജരെ കാബിനിലോട്ട്കൂട്ടി കൊണ്ട് വരാന്‍ പറഞ്ഞു.. 
ഞാന്‍ ഇതുവരെ ഈ മനെജാരെ കാണ്ടിട്ടില്ല.. പേര് മാത്രമേ അറിയൂ..  പേര് ടെസ്സ ജേക്കബ് എന്നാണ്..  ആള് ഒരു നോര്‍ത്ത് ഇന്ത്യന്‍ കാരി ആണന്നു പറയുന്നത് കേട്ടിട്ടുണ്ട്..  ആ സ്ത്രീക്ക് ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കാന്‍ വയ്ക്കും എന്ന റൂമര്‍ കോളേജ് ആകെ പരന്നിരുന്നു..
കോളജിന്‍റെ ഓണരിന്‍റെ മകന്‍റെ ഭാര്യയാണ് ടെസ്സ എന്ന് ആദ്യമേ അറിയാമായിരുന്നു..  കുറെ കാലം യൂ എസ്സില്‍ ആയിരന്നു എന്നും കേട്ടിട്ടുണ്ട്..  എന്തങ്കിലും ഇമ്പോര്‍ട്ടന്‍റെ മീറ്റിങ്ങോ മറ്റെന്തിങ്കിലും ഉണ്ടങ്കില്‍ മാത്രം ഈ സ്ത്രി കോളേജില്‍ വരാറൊള്ളൂ..
ഇന്ന് ഇതന്ത്‌ ഭാവിചാണോ എന്തോ ??...
ആകെപാടെ ഒരു പരിവശം , എനിക്കാ റൂമില്‍ ഇങ്ങനെ തീരെ ഇഷ്ട്ടം ഉണ്ടായിരുന്നില്ല.. എന്‍റെ ഹൃദയ മിടിപ്പ് കൂടി വന്നു.. കൂട്ടത്തില്‍ എ സി ഇട്ടു തണുപ്പിച്ച റൂം കൂടെ ആയപ്പോള്‍. .. എന്തോ കാലും കയ്യും ഒക്കെ വിറക്കാന്‍ തുടങ്ങി...  തണുപ്പുള്ളതു കാരണം.. കയ്യല്ലാം വളുത്ത് ച്ചുളിഞ്ഞിരുന്നു.. 
ഞാന്‍ ചുറ്റും പാടും നോക്കി....  അന്ന് കണ്ട അതെ പ്രിന്‍സിപല്‍ കാബിന്‍ തന്നെ..  ഒരു വസ്തുവിനും ഒരു മാറ്റവും ഇല്ല..  പക്ഷെ ഒരു മാറ്റം എന്‍റെ കണ്ണില്‍ പെട്ട്.  അത് കുറച്ച് ഫോട്ടോകള്‍ ആയിരുന്നു.. മരം കൊണ്ട് നിര്‍മിച്ച ഫ്രേമില്‍ ചില്ലിട്ട് വച്ച കുറച്ച് ഫോട്ടോകള്‍.. ഞാന്‍ എടുത്ത ചില ഫംക്ഷന്‍റെ ഫോട്ടോകള്‍, അതിനിടയില്‍  ഞാന്‍  എന്‍റെ ഫോട്ടോയും കൂടി കണ്ടു..  ആ ഫോട്ടോക്ക് അല്പം ക്ലിയര്‍ കമ്മിയാണ്..  അത് ഞാന്‍
അന്ന് ഒരു അവാര്‍ഡ് വാങ്ങിച്ചപ്പോള്‍ എടത്ത ഒരു ഫോട്ടോ ആയിരുന്നു. ശരിക്കും അന്നത്തെ ആ ദിവസം മറക്കാന്‍ കഴിയില്ല.. 
ഒരു പാട് ചിന്തിച്ച് കൂടിയതിനൊടുവില്‍ മാനേജര്‍ പ്രിന്‍സിപ്പല്‍ കാബിനിലേക്ക്‌ കയറി വന്നു..  വയസ്സ് 58 ആയിട്ടുണ്ടങ്കിലും സൌന്തര്യത്തിനു ഒരു കുറവുമില്ലാത്ത സ്ത്രീ..  മുഖം മേക്ക്അപ്പ് ചയ്തു ഭംഗി ആകിയിരിക്കുന്നു..  ചുണ്ടില്‍ ഇളം പിങ്ക് നിറത്തില്‍ ലിപ്സ്ടിക് ഇട്ടിരുന്നു..
വേഷം പരിഷ്കാര വേഷം തന്നെ..  അസ്സോലൊരു മധാമ..  ആ സ്ത്രിയെ കണ്ടതും .. പ്രിന്‍സിപ്പല്‍ താനെ എഴുനേറ്റു.. ഞാനും എഴുനേറ്റു ..  ആ സ്ത്രി വന്നിരുന്നത് കഴിഞ്ഞു ഞങ്ങള്‍ ഇരുന്നു. .. 
പരസ്പരം കുറച്ചു... കുഷലന്വേഷണം നടത്തി, പ്രിന്‍സിപ്പല്‍ എന്നെ പരിജയപടുത്തി.. എന്നെ നോക്കി ഹായ് എന്ന് ആ സ്ത്രീ പറഞ്ഞു , ഞാന്‍ ഒന്ന് പല്ല് ഇളിച്ച് കാണിച്ചു.... എനിട്ട് ആ സ്ത്രി എന്നോട് സംസാരിക്കാന്‍ തുടങ്ങ..  അസ്സല് മലയാളത്തില്‍..  മലയാളം വള്ളം പോലെ ആണ് ആ സ്ത്രിപറഞ്ഞത്..  കോളേജില്‍ ഈ മാഡനത്തിനെ പറ്റി കേട്ട റൂമര്‍ ശരി ആണന്ന്‍ തോന്നുന്നു.. ഈ സ്ത്രീ എല്ലാ ഭാഷയും സംസാരിക്കും എന്ന് തോന്നുന്നു..
മാനേജര്‍: "റയാന്‍, നിന്നെ വിളിപിച്ചത് ഒരു കാര്യം ചോദിക്കാനാണ്, അറിയാലോ നമ്മുടെ കോളേജില്‍ ഓരോ ഡിപ്പാര്‍ട്ട്മേന്‍റെലും അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.. പക്ഷെ ഇവരെ ഒക്കെ റീച്ച് ചെയ്യാന്‍ നമ്മുടെ കയ്യില്‍ സ്ടാഫുകള്‍ ഇല്ല, സൊ ഞങ്ങള്‍ എല്ലാരും കൂടി ഇതിനൊരു പരിഹാരം കണ്ടിട്ടുണ്ട്....  ഇപ്പൊ ഫൈനല്‍ ഇയറില്‍ പഠിക്കുന്ന കുട്ടികളെ റിക്രൂട്ട് ചെയ്ത് അവരുടെ ഡിഗ്രി കഴിഞ്ഞു വരുമ്പോള്‍ സ്ടാഫായി നിയമിക്കുക എന്നാണ് പരിഹാരം.. "
ആ സമയം പ്രിന്‍സിപ്പല്‍ ഒരു പോയിന്‍റെ കൂട്ടി ചേര്‍ത്തു പറഞ്ഞു.. "വറും യൂജി പഠിച്ചവര്‍ക്ക് അണ്ണാ യൂണിവേര്‍സിറ്റി കീഴിലുള്ള കോളേജില്‍ ജോലി ചെയ്യാന്‍ കഴിയില്ല, മിനിമം വിധ്യാഭ്യാസ യോക്യത പിജി ആണ്, അതുകൊണ്ട് നിയമിക്കപടുന്ന എല്ലാ ആള്‍ക്കും ഇവിട്ടെ തനന്നെ പിജി കോഴ്സ് ചയ്യാന്‍ അഡ്മിഷന്‍ കൊടുക്കുന്നതായിര്‍ക്കും.. "
മാനേജര്‍ : " അപ്പൊ ഓരോ സെക്ഷനില്‍ നിന്നും അഞ്ചു പേരെ സെലക്റ്റ് ചയ്യാനാണ് തിരുമാനം, സൊ യു ആര്‍ ആള്‍സോ സെലക്റ്റട്" നിന്‍റെ അഭിപ്രായം ഇപ്പൊ പരയുകായാനങ്കില്‍, വീ കാന്‍ പ്രൊസീഡ് ദിസ്‌ ഫര്‍തര്‍. "
എനിക്കിത് കേട്ടതും എന്തൊക്കയോ പോലെ ആയി..  ഒരു വലിയ എഞ്ചിനീയറിംഗ് കോളേജില്‍ ലക്ചര്‍ എടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്നൊരു സംശയം മനസ്സില്‍ അലട്ടിയിരുന്നു..  ഒരു ഓര്‍ക്കാപുറത്ത് കിട്ടിയ ഈ ചോദ്യത്തിനു മറുപടി കൊടുക്കാന്‍ ഞാന്‍ അലപം ബുദ്ധിമുട്ടേണ്ടി വരുമാന്നും മനസ്സിലായി.. 
ഞാന്‍ എല്ലാം കേട്ടതിനു ശേഷം ഇങ്ങനെ മറുപടി പറഞ്ഞു: "സാര്‍ , എനിക്ക് കുറച്ച് സമയം വേണം..  ഞാന്‍ കണ്ഫ്യൂഷനായി".
മാനേജര്‍: യു കാന്‍ ടയ്ക്ക് യുവര്‍ ഓണ്‍ ടൈം, ബട്ട് വീ നീഡ്‌ യുവര്‍ ഒപ്പീനിയന്‍ സൂണ്‍ എന്ന് പറഞ്ഞു.. 
അകെ കണ്ഫ്യൂഷന്‍ ആയി പുറത്ത് വരുമ്പോള്‍..  പുറത്തെ എന്നെ പോലെ കാത്തിരിക്കുന്ന കുറെ നാലാം വര്‍ഷക്കാരെ കണ്ടു..  ആ കൂട്ടത്തില്‍ ദീപ്തിയും ഉണ്ടായിരുന്നു..  എന്നെ കണ്ടതും അവള്‍ ചോദിച്ചു..  ഞാന്‍ ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു... 
അവള്‍ പറഞ്ഞു എന്നെയും വിളിചിടുണ്ട് .. ഞാന്‍ അകത്ത് പോയിട്ട് വരാം.. 
ഞാന്‍ നടന്നു നീങ്ങികൊണ്ടിരിക്കുമ്പോള്‍..  എന്തൊക്കയോ മനസ്സില്‍ വന്നു കൊണ്ടിരിന്നു അകെ കണ്ഫ്യൂഷന്‍..  സംഭവം ഞാന്‍ കൂട്ട് കാരോട് വിവരിച്ചു..  ആ സമയം ദീപ്തിയും എന്നെ  തിരഞ്ഞു വന്നു.. എനിക്ക് എന്തൊക്കെ കണ്ഫ്യൂഷന്‍ ഉണ്ടായിരുന്നോ അതെ കണ്ഫ്യൂഷന്‍ അവള്‍ക്കും ഉണ്ടായിരുന്നു..
സംഭവം നല്ല ഒരു ചാന്‍സ് ആണ് പക്ഷെ ഇത്രേം കാലം ടെക്നിക്കല്‍ ആയി പഠിചിട്ട് വറും ലകചര്‍ ആയി പോണോ.. എന്നൊരു സംശയം..  ടീച്ചര്‍ ആവുക എന്നത് നല്ല ജോലി ഒക്ക്കെ തന്നെ ആണ്, അതുപോലെ തന്നെ നാളത്തെ വിജയത്തെ വാര്‍ത്ത എടുകുന്നതും അവര്‍ തന്നെ..  പക്ഷെ
ഇത്രേം കഷ്ട്ട പെട്ട് പഠിച്ചിട്ടു , ഇവടെ മാത്രം ചടഞ്ഞു കൂടി ഇരിക്കണമോ എന്നത് പോലുള്ള സംശയങ്ങള്‍ കുറെ ഉണ്ടായിരുന്നു മനസ്സില്‍.. അപ്പഴാണ് വയനാട്ട്കാരന്‍ ഞങ്ങളോട് ഒരു അഭിപ്രായം പറഞ്ഞത്.. എല്ലാര്‍ക്കും പ്രിയപട്ട .. നമ്മുടെ പ്രഫസറിനോട് തന്നെ  ചോദിച്ചു സംശയം തീര്‍തോള്ളൂ.. എന്നായിരുന്നു അഭിപ്രായം    
ഞങ്ങള്‍ എല്ലാരും അദ്ദേഹത്തെ കാണാന്‍ പുറപ്പട്ടു.
പക്ഷെ അദ്ദേഹത്തെ കാണുന്നതിനു മുന്പ് ഞാന്‍ അമ്മക്ക് ഫോണ്‍ വിളിച്ചു കാര്യം പറഞ്ഞു..  പറഞ്ഞ ഉടനെ ആദ്യം ചോദിച്ചത്..  "എത്രയാ ശമ്പളം.. ?". എന്താ അമ്മെ ഇങ്ങനെ ശമ്പളം മാത്രം നോക്കിയാല്‍ മതിയോ എന്ന് ഞാന്‍ ചോദിച്ചു...
പിന്നെ വേറെ എന്ത് നോക്കാണം എന്ന് അമ്മ തിരിച്ചു ചോദിച്ചു.. ആ ചോദ്യം അത്രക്ക് നെഞ്ചില്‍ കൊണ്ടത്‌ പോലെ ഒരു ഫീല്‍...  പിന്നെ ചിന്തിച്ചപ്പഴാ മനസ്സിലായെ..  അമ്മയും അച്ഛനും വളരെ ബുദ്ധിമുട്ടിയിട്ടാണ് എന്നെ പഠിപ്പിക്കുന്നെ..
എനിക്കിന്നും ഓര്‍മയുണ്ട്‌, ആദ്യ വര്‍ഷത്തെ ഫീസ്‌ എങ്ങിനെയാ അടച്ചത് എന്ന്.. (പഴയ പ്സ്റ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്‌). എനിക്ക് വേണ്ടി കുറെ കടം എടുത്തിട്ടുണ്ട് അമ്മയും അച്ഛനും...  , അവരുടെ പ്രതീക്ഷ മുഴവനും എന്നിലാണന്നു അപ്പൊ എനിക്ക് മനസ്സിലായി.
ഫോണ്‍ കട്ട് ചെയ്ത് അമ്മ ചോദിച്ച കാര്യങ്ങള്‍ ഞാന്‍ എന്‍റെ കൂട്ടുകാരോട് പറഞ്ഞു.. അമ്മ അങ്ങിനെ ചോദിച്ചതിനു ഒരു തറ്റും ഇല്ലാന്ന് എല്ലാരും ഏറ്റു പറഞ്ഞു.
ഞങ്ങള്‍ എല്ലാരും കൂടി പളനിവേല്‍ പ്രഫസറെ കാണാന്‍ വേണ്ടി നടന്നു..  ഞങ്ങളുടെ ട്യൂട്ടര്‍ മുറികളില്‍ നിന്നും രണ്ടു കിലോമീറ്റര്‍ നടക്കാനുണ്ട്..  റിസര്‍ച്ച് സെന്‍റെറിലേക്ക്..  നെരേം ഉച്ച ഒരു മണി, ഞങ്ങള്‍ ഭക്ഷണം പോലും കഴിക്കാതെ അദ്ദേഹത്തിന്‍റെ ഓഫീസിലോട്ട് നടന്നു.
നല്ല വായില്‍ ഉണ്ടായിരുന്നു, കയ്യില്‍ ഉണ്ടായിരുന്ന ബ്ലെസര്‍( ഒരു കോട്ട്, യൂണിഫോമിന്‍റെ ഒരു ഭാകം) തലക്ക് തണലായ്‌ നടന്നു നീങ്ങി. അങ്ങ് ദൂരെ ഒരു തണല്‍ മരം കാണാം...  വയിലിന്‍റെ ചൂടില്‍ ഞാന്‍ അകെ വിയര്ത്തിരുന്നു..  തൊണ്ടയില്‍ ദാഹം അനുഭവപ്പട്ടു തുടങ്ങിയിരുന്നു.. 
പുരികങ്ങള്‍ക്കിടയില്‍ ഓരോ തുള്ളിയാ വിയര്‍പ്പ് പൊടിഞ്ഞു കൊണ്ടിരിക്കുന്നു..  ദദൂരെ കാണുന്ന ആ തണല്‍ മരത്തിന്‍റെ ചുവട്ടില്‍ എത്തിയാല്‍ മതി എന്നായി.. 
ഞങ്ങള്‍ നടക്കുന്നതിനു തുട്ടു പിന്നെ ഇലക്ട്രിക് എഞ്ചിനീയറിംഗ് പഠിക്കുന്ന ചില പെണ്‍കുട്ടികള്‍ നടന്നു വരുന്നത് കണ്ടത്..  അതിനടക്ക് ...  എനിക്ക് പരിചിതമായ ഒരു മുഖം..  ഫൌസിയ ആയിരുന്നു അത്..  ദൂരെ നടന്നു വരുമ്പഴേ എനിക്ക്ക് മനസ്സിലായി അത് അവളാണന്ന്‍.
വെള്ളനിറത്തില്‍ കറുത്ത വരകള്‍ ഉള്ള ഒരു തട്ടമാണ് അവള്‍ ധരിച്ചിരുന്നത്.  ദൂരെ ആണങ്കിലും അവളുടെ കട്ടിയുള്ള ഫ്രേം ഉള്ള അവളുടെ കണ്ണാടി വ്യക്തമായി കാണാം..  കൂടെ അന്ന് കണ്ട കൂട്ട് കാരികളും ഉണ്ട്.  കറുത്ത ജീന്‍സും വെളുത്ത ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും ആണ് അവളുടെ വേഷം
വയിലിന്‍റെ ചൂടില്‍ കണ്ണ് മഞ്ഞളിച്ച എല്ലാം വെള്ളയായി കാണുന്നു... 
ഞാനും കൂട്ടുകാരും നടന്നു കൊണ്ടിരുന്നു..

(തുടരും)   

Share this:

CONVERSATION

0 comments:

Post a Comment