image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു ബ്രാൻഡഡ്‌ ബൊഡീ സ്പ്രേ..!

റൂമിലെ തനിച്ച് ഇരുത്തം ഒരു ബോറന്‍ പരിപാടിയാണ്.. കൂട്ടില്ലാതെ താമസിക്കുന്നത് ... ഉപ്പില്ലാത്ത കഞ്ഞി പോലെ ആണന്നെ ഞാന്‍ പറയൂ ...  മൂന്ന്‍ ദിവസം ചടഞ്ഞു കൂടി ഈ റൂമില്‍ തന്നെ ആയിരുന്നു.. മൂന്ന്‍ നേരം
ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഞാന്‍ ആ റൂം വിട്ടു പുരത്ത് വന്നിരുന്നത്.. ജനലും വാതിലും കൊട്ടി അടച്ചിട്ടത് കാരണം ..  ഒരു പഴഞ്ചന്‍ അഴുക്കു തുണിയുടെ മണമായിരുന്നു റൂമിനുള്ളില്‍...
എല്ലാ കോളേജ് ഹോസ്റ്റകളിലും ഇതുപോലത്തെ മണം തന്നെ ആയിരിക്കും..  നീല കളര്‍ ബെഡ്ശീറ്റ് ചളി പിടിച്ചു ചാര നിരമായിരിക്കുന്നു...  ജനലിലൂടെ ഉള്ള ഒരു അരണ്ട വെളിച്ചം മാത്രമേ രൂമിനുള്ളിലോട്ട് വരുകയുള്ളൂ.
ശരീരവും മനസ്സും പഴഞ്ചന്‍ ആയിരിക്കുന്നു.... മുടി ചെമ്പിച്ച് തറച്ച് നില്‍ക്കുന്നു ...  ഇരുന്നും കിടന്നു മൂന്ന്‍ ദിവസം സമയം കളഞ്ഞതിന്‍റെ വിയര്‍പ്പിന്‍റെ അടര്‍ത്തിയ മണം ശരീരമാസകലം ഉണ്ട് ... 
സത്യം പറഞ്ഞാല്‍ മൂന്ന്‍ ദിവസായിട്ട് കുളിച്ചിരുന്നില്ല..!
ചിരിക്കണ്ട.. തമിഴ്നാട്ടിലെ കൊഴുത്ത ഉപ്പു വെള്ളത്തില്‍ കുളിക്കുന്നതിനേക്കാള്‍ നല്ലത് .... കുളിക്കാതിരിക്കുന്നതാ ...  എന്‍റെ കൂടെ പടിക്കുന്നവരൊക്കെ .. ആഴ്ചയില്‍ ഒരു പ്രാവശ്യം ഒക്കെ കുളിക്കാരോള്ളൂ .. 
അത് പെണ്ണായാലും ആണായാലും... 
ഒരു ശനിയാഴ്ച ആണന്നു തോന്നുന്നു ഇന്ന് ..... ഉറപ്പില്ല കാരണം ...  മടി പിടിച്ച അവസ്ഥയില്‍ സമയവും തിയതിയും നോക്കാന്‍ പോലും സമയം ഇല്ല...  ! എന്തോ ..... മുഷിഞ്ഞു ന്നു പറഞ്ഞാല്‍ പോര ...  ഒറ്റക്കിരുന്നു ...  മുഷി മുഷിഞ്ഞുന്നു
വേണമെങ്കില്‍ പറയാം..  വീട്ടിലോട്ട് വിളിച്ചു കുറച്ച് കുഷലന്വേഷണം നടത്താം എന്ന് വച്ചാല്‍ ... മൊബൈല്‍ ഫോണില്‍ ബാലന്‍സ് ഇല്ല.. 
ഒരു മാതിരി അഴികിയ ജീവിതം....  !
ഡയറി അടച്ച് വച്ച് ഒന്ന്‍ പതിയെ കണ്ണടച്ചു....

പടക്ക് ...! പടക്ക്....! , ഡാ റയാനെ.... !
ഞട്ടി ഉണര്‍ന്നു ... ഒന്ന് മയങ്ങിയ ക്ഷീണം കണ്ണില്‍ ഒരു വളുത്ത ഒരു പൊടി പോലെ അവശേഷിച്ചിരുന്നു...  അസ്സലൊരു കൊട്ട് വായ്‌ വിട്ടപ്പോള്‍ എന്‍റെ മുക്കിനുളില്‍ അനുഭവപ്പട്ടത് .... ക്ഷീണത്തിന്‍റെ ഒരു മാതിരി അവിഞ്ഞ ഗന്ദം ആയിരുന്നു..
വാ പൊത്തി , വാതില്‍ തുറന്നു ....  ദാ നിക്കുന്നു മൂന്നുപേരും മുന്നില്‍ ..  നാട്ടില്‍ പോയ എന്‍റെ റൂം മേട്ട്സുകള്‍ ആയിരുന്നു അവര്‍..  ...ഒരുത്തന്‍  ഒരു വലിയ പെട്ടി താങ്ങി പിടിച്ചു അവന്‍റെ ബെഡ്ഡില്‍ കൊണ്ട് വന്നു വച്ചു...
" എന്തോന്ന് കൊലമാടാ ഇത് ..  ഒന്ന് പോയി കുളിചൂടെ ശവമേ ? ... നാറിയിട്ട് വയ്യ "...  ഒരുത്താന്‍ എന്നോട് ഉപദേശിച്ചു...
ആദ്യം ദാ ഈ ഉപദേശടാവിനോട് കുളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പറയും...  " ന്നാ മണത്ത് നോക്ക്..  അസ്സല്‍ ബ്രാന്‍ഡ് അഡിഡാസ് സ്പ്രേ ആണ് യൂസ് ചെയ്യുന്നത് " .

വാസ്തവം അവന്‍ മാസങ്ങളോളം കുളിച്ചില്ലങ്കിലും അവന്‍റെ ബോഡി സ്പ്രേ അവനെ കാത്ത് കൊള്ളും , ദാ മേലെ പറഞ്ഞ ആ ഉപദേഷ്ടാവിന് വേറെ ഒരു ശീലം കൂടി ഉണ്ട്....  മാസങ്ങളോളം അലക്കാത്ത ജട്ടി യൂസ് ചെയ്യുന്ന ഒരു സ്വഭാവം ഇവനുണ്ട്.. 
എന്നിട്ടാ ഒരു മൂന്ന്‍ ദിവസം കുളിക്കാത്ത എന്നെ ഉപദേശിക്കാന്‍ വരുന്നേ...
മഹാനായ എബ്രഹാം ലിങ്കന്‍ പറഞ്ഞിരുന്നു ... "ആദ്യം താന്‍ നന്നാവുക, പിന്നെ മറ്റുള്ളവരെ നന്നാക്കുക".

[ദാ മേലെ പറഞ്ഞ ഉപദേഷ്ടാവ് ഇപ്പൊ ഒരു കമ്പനിയുടെ ജൂനിയര്‍ ഫിട്ടിംഗ് എഞ്ചിനീയര്‍ ആണ്..  പേര് വാളിപ്പടുത്തിയാല്‍ അവന്‍ മുബൈല്‍നിന്ന് തീവണ്ടി പിടിച്ചു വന്നു എന്നെ തല്ലി കൊല്ലും..
അതുകൊണ്ട് പേര് പറയുന്നില്ല..  ഇതൊക്കെ അവന്‍റെ ലവ്വര്‍ അറിഞ്ഞാലുള്ള അവസ്ഥ ..  ചിരി വരുന്നു, ഞാന്‍ ആലോചിക്കാ ... പഠനകാലത്ത്‌ ഹോസ്റ്റലിലൂടെ  മൂക്ക് ഒലിപ്പിച്ച്, കുളിക്കാതെ, പല്ലുതെകാതെ ... അലക്കാതെ നാറി നടന്ന ചെക്കന്മാര ഇന്ന്
ഭഹുരാഷ്ട്ര കുത്തക കമ്പനികളുടെ മൂന്നാം ഘട്ടത്തില്‍ ഇരിക്കുന്ന ജൂനിയര്‍ എഞ്ചിനീയര്‍ മാര്‍ , ഇന്ന് അവരെ കണ്ടാല്‍ ... മുടി ഒരു ഭാകത്ത് ചീകി വച്ച് , ഫുള്‍ കൈ പ്ലൈന്‍ ഷര്‍ട്ട് വടി പോലെ തേച്ച് മിനുക്കി...  ടക്ക് ഇന്‍ ചെയ്ത് കറുത്ത ശൂ പോളിഷ് ചെയ്ത് ..
കുട്ടപ്പന്‍ ആയി .. എന്താ ... കണ്ടാല്‍ ഇങ്ങനെ ഒരു സല്‍സ്വഭാവി വേറെ ഉണ്ടാവില്ല ...... ചിരിയോ ചിരി ... ലോല്‍ (lol) :p. ].

ഇനി മടി പിടിച്ച് ഇരുന്നിട്ട് കാര്യമില്ല ..  ഒരു കുളി പാസാക്കി ..  ഒരു തോര്‍ത്ത് മുണ്ട് ചുറ്റി രൂമിലോട്ട് നടന്നു...  എന്‍റെ റൂമിന്‍റെ മുന്‍ വശത്ത് ഒരു ആള്‍ കൂട്ടം...  ഞാന്‍ എന്‍റെ തോര്‍ത്ത് കുത്തിനു പിടിച്ചു...  കുറച്ച് വേകം നടന്നു പോയി...  റൂമില്‍ ചെന്നപ്പോള്‍ ..
ദാ നിക്കുന്നു മൂന്ന് പേരും പെട്ടിയും കിടക്കയും ഒക്കെ പാക്ക് ചെയ്ത് ...

"എങ്ങോട്ടാ ..!"
"ഞങ്ങള്‍ പോവാ റയാന്‍, നീ വിഷമിക്കും എന്നോണ്ടാ ഞങ്ങള്‍ നിന്നോട് പറയാതിരുന്നത്" "കോളേജിനു വെളിയില്‍ ഒരു വീട് നോക്കി വച്ചിട്ടുണ്ട് ഞങ്ങള്‍ ഇവിടുന്നു വെക്കേറ്റ് ചെയ്യുകയാ ... "
ഇടി വെട്ടിയ പോലെ ആയിരുന്നു ഞാന്‍ അത് കേട്ടത്. മൂന്ന്‍ വര്‍ഷം ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ .. ദാ ഇപ്പൊ വിട്ടു പിരിഞ്ഞു പോവാന്‍ പോവുന്നു..  അവര്‍ എല്ലാരും വേറെ വേറെ department ആണ് ... വേറെ ബ്ലോക്കുകളില്‍ പഠിക്കുന്നവര്‍ .. ഇനി കാണാന്‍ പോലും കിട്ടുമോ എന്നറിയില്ല.
അവരോടപ്പം ഞാനും വക്കേറ്റ് ചെയ്താലോ എന്ന് അപ്പൊ ആലോചിച്ചു..  പക്ഷെ എനിക്കറിയാം അത് നടക്കില്ല . കാരണം .. ഫീസ്‌ ബാങ്കുകാരല്ലേ തരുന്നത് ...ഈ വര്‍ഷവും ഹോസ്റ്റലില്‍ തന്നെ നിക്കേണ്ടി വരും ..
മൂന്ന്‍ ദിവസം അവരില്ലാതെ റൂമില്‍ കഴിച്ച് കൂട്ടി മുഷിഞ്ഞത് എനിക്ക് മാത്രമേ അറിയൂ  .....  ഇനി ഈ വര്ഷം മുഴുവന്‍ എങ്ങിനെ ഒറ്റക്ക് റൂമില്‍ കഴിച്ച് കൂട്ടും ? ......
പെട്ടന്ന് അയലില്‍ കിടന്ന ട്രാക്ക് സ്യൂട്ടും , ഒരു പഴയ ടീ ഷര്‍ട്ടും എടുത്ത് ഇട്ടു .... അവന്മാരുടെ പെട്ടിയും കിടക്കയും ...  എടുത്ത് താഴെക്ക് നടന്നു..  ഹോസ്റ്റലില്‍ ഉള്ള മറ്റു തമിഴന്മാര്‍ അവര്‍ക്ക് കൈ കൊടുത്തും ആഗ്യം കാണിച്ചും യാത്ര പറഞ്ഞു തുടങ്ങി..
ഞാന്‍ ഒന്നും മിണ്ടിയില്ല... 
വാര്‍ഡന്‍ ...  എന്തൊക്കയോ എഴുതിയ ഒരു പേപ്പറില്‍ അവരെ കൊണ്ട് ഒപ്പ് ഇടിയിപ്പിച്ചു...
ഓട്ടോറിക്ഷകാരന്‍ അവന്മാരുടെ ബാകുകള്‍ എടുത്ത് വക്കുമ്പോള്‍...  എന്‍റെ കയ്യില്‍ ഒരു സൌഹൃദത്തിന്‍റെ ഷെയ്ഖ് ഹാന്‍റെ തന്നു ഒരുത്തന്‍...
പിന്നെ തടിയന്‍ എന്നെ കെട്ടിപിടിച്ചു.... 
പിന്നെ ഒരുത്തന്‍ ചുമലില്‍ കൈ വച്ചിട്ട് പറഞ്ഞു... bye Rayan... call us , keep in tuch..!
ഇരുട്ടി കറുത്ത മേഘങ്ങളുടെ വെളിച്ചത്തില്‍ .. ആ ഓട്ടോറിക്ഷ പോവുമ്പോള്‍ കൂടെ എന്‍റെ മൂന്ന് കൂടപിറപ്പുകളും യാത്രയായിരുന്നു ... 
    
  

Share this:

CONVERSATION

0 comments:

Post a Comment