image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അയിഷുമ്മ

ഫാറൂഖ് കഥ പറഞ്ഞു തുടങ്ങി, അബ്ദുല്‍ ഹസീസ് അതാണ്‌ ഫുസിയുടെ ഉപ്പാന്‍റെ പേര്....  നാട്ടില്‍ നല്ല ഒരു ചട്ടമ്പി ആയിരുന്നത്രെ... അതു കൊണ്ട് തന്നെ..  ഫൌസിയയുടെ ഉപ്പാപ്പ (അച്ഛന്‍റെ അച്ഛന്‍) ക്ക് ഇങ്ങേരെ തീരെ ഇഷ്ടമില്ലായിരുന്നു. .
ഹസ്സീസ് ഉപ്പാക്ക്..  നല്ല പോലെ ഡ്രൈവിംഗ് അറിയാമായിരുന്നത്രേ..  അങ്ങിനെ ഇരിക്കെ ഏതോ പ്രശത്തിന്‍റെ പേരില്‍ അങ്ങേര വീട്ടി കയറാന്‍ പാടില്ല എന്ന് പറഞ്ഞു ഉപ്പാപ്പ ദേശ്യപെട്ട ഉടനെ.. അങ്ങേര ഏതോ ഒരു നാട്ടില്‍ക്ക് നാട് വിട്ടുത്രേ..
കുറെ കാലം കഴിഞ്ഞു അദ്ദേഹം വീണ്ടും നാട്ടില്‍ പാസ്പോര്‍ട്ട് എടുക്കാന്‍ വേണ്ടി വരുകയായിരുന്നു..  പിന്നീട് നാട്ടില്‍ ഉണ്ടായിരുന്നങ്കിലും വീട്ടിലോട്ട് അങ്ങേരു വന്നില്ല..  പിന്നെ പാസ്പോര്‍ട്ട്‌ കയ്യില്‍ കിട്ടിയ ഉടനെ തന്നെ..  അങ്ങേരു സൌദിയിലോട്ട് വണ്ടി കെയറി..
ആദ്യം ഒരു പച്ച കറി കടയുടെ ചരക്ക് ലോറിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു...  രണ്ടു വര്‍ഷം കഴിഞ്ഞ് ഹ്സീസ് ഒരു അറബിയുടെ പേര്‍സണല്‍ ഡ്രൈവര്‍ ആയി ജോലി കിട്ടി...  അവിടുന്നാണ് അങ്ങേരുടെ നല്ല കാലം തുടങ്ങിയത്...  ആ അറബിയുടെ കീഴില്‍ ജോലി ചെയ്ത ഹസീസുപ്പ..  പിന്നീടു അറബിയുടെ വീട്ടിലെ കാര്യസ്ഥന്‍ആയി... 
അത് കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ അറബിയുടെ പേര്‍സണല്‍ സെക്രട്ടറി ആയി...  ആയിടക്കാണ്....  ഇന്തോനേഷ്യയില്‍ നിന്നും വന്ന ഒരു പാവം ഗദ്ധാമയെ (വീട്ടു ജോലിക്കാരി)അറബിയുടെ വീട്ടു ജോലിക്കായി നിയമിച്ചത്.  പിന്നീട് അറബിയുടെ നിര്‍ദേശപ്രകാരം ഹസീസ് ആ ഗദ്ധാമയെ കല്യാണം കഴിക്കുകയായിരുന്നു. ആ ഗദ്ധാമായാണ് ഫൌസിയയുടെ ഉപ്പ.. ആളുടെ പേര് ആയിഷ എന്നാണു പറഞ്ഞത്.. വിവാഹ പരോധോഷികമായി..
അങ്ങേരുടെ അറബി അദ്ദേഹത്തിനു തന്‍റെ പക്കല്‍ ഉണ്ടായിരുന്ന ഒരു ബേക്കറി കട എഴുതി കൊടുക്കുകയായിരുന്നു.. വിദേശിക്ക് സ്ഥലം എഴുതി കൊടുത്ത സംയത്ത് ആ ഗദ്ധാമക്ക്  സൌദി സിറ്റീസണ്‍ ഷിപ്പ് വാങ്ങി കൊടുക്കുകയും ചെയ്തു.. അങ്ങിനെ അബ്ദുല്‍ ഹ്സീസും , ആയിശുമ്മയും സൌദിയുടെ പൌരനമാരായി. 
കച്ചവടത്തില്‍ കഴിവ് തെളിയിച്ച അബ്ദുല്‍ ഹസീസ്. ഉണ്ടായിരുന്ന കടയെ രണ്ടാക്കി..  കിട്ടിയ ലാഭത്തില്‍ അറബിക്കും കുടുംബത്തിനും കഴിയാനുള്ളതും അദ്ദേഹം കൊടുത്തിരുന്നു..  അറബി മരണകിടക്കിയില്‍ കിടക്കുമ്പോള്‍ അബ്ദുല്‍ ഹസീസ്..  കിംഗ്‌ മുബാഷിര്‍ എന്ന ഒരു ബ്രഡ് ഉണ്ടാക്കുന്ന കംബനയുടെ ഉടമയായി...  ആ കമ്പനിയില്‍ ജോലിക്കാവശ്യത്തിനായി..  നാട്ടില്‍ നിന്നും ഹസീസിന്‍റെ കുടുംബ കാരെയും കൊണ്ട് പോയി.. ആ കൂട്ടത്തില്‍ ഫാറൂഖിന്‍റെ ഉപ്പയും ഉണ്ടായിരുന്നുത്രേ .
അതുപോലെ തന്നെ ഐശുമ്മയുടെ കുടബത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി എത്തിച്ചു..   നാട്ടില്‍ ചട്ടമ്പിയായി നടന്ന അബ്ദുല്‍ ഹസീസ് ...  മൊതലാളി ആയി..  ജനങ്ങളെ സാഹിയിക്കുന്ന പ്രമാണി ആയി..
ഹസീസിന്‍റെ ഉപ്പയെയും എല്ലാരും ബഹുമാനിക്കാന്‍ തുടങ്ങി..  പിന്നെ അവരുടെ വീട്ടുപേരും അറിയപെട്ടുതുടങ്ങി..  "ആറാട്ട്‌തോടുകക്കാര് ". ഫൌസിയ പിറന്നതും വളര്‍ന്നതും പഠിച്ചതും ഒക്കെ സൌദിയില്‍ തന്നെ....  അബ്ദുല്‍ ഹസീസ് 28 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാട്ടിലത്തി..  കൂടെ ഇന്തോനേഷ്യ ക്കാരി ആയിഷയും , മകള്‍ ഫൌസിയായും നാട്ടിലത്തി.. നാട്ടില്‍ റിയല്‍ എസ്റ്റേറ്റ്, ഒരു പ്രധാന ഷോപ്പിംഗ്‌ മാളും അങ്ങേരു വാങ്ങിച്ചു.
നാടു വിട്ടു പോയി വേറെ നാട്ടില്‍ ഒരു സ്ത്രീയെ കല്യാണം കഴിച്ചതു കാരണം വീട്ടില്‍ ആബ്ദുല്‍ ഹസീസ് ഒറ്റപെട്ടവനായിരുന്നു.. നാട്ടില്‍ വാങ്ങിയിട്ട സര്‍വ സ്വത്ത്വകകളും വിറ്റ് ആബ്ദുല്‍ ഹസീസും കുടുംബവും വീണ്ടും സൌദിയിലോട്ട് തന്നെ തിരുച്ചു..  സ്വന്തം മകളെ നോക്കുന്നത് പോലെ തന്നെ തനിക്കുണ്ടായ സൌഭാഖ്യങ്ങള്‍ക്ക് കാരണകാരനായ അറബിയുടെ കുടുംബത്തെയും നോക്കി..  നല്ലോണം സികരറ്റ് വലിച്ചിരുന്ന അദ്ദേഹത്തിനു ഏകാനായ ദൈവം കാന്‍സര്‍ കൊടുത്തു പരീക്ഷിച്ചു തുടങ്ങി. 
ഫൌസി ഹിയര്‍ സെക്കണ്ടറി കഴിഞ്ഞ ഉടനെ..  ഹസീസും മകളും വീണ്ടും ഇന്ത്യയിലോട്ട് വന്നു..  മകളെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ എന്‍ ആര്‍ ഐ സീറ്റില്‍ ചേര്‍ത്തു...  വിസയുടെ കാരണത്താല്‍ ഫൌസിയയുടെ ഉമ്മ സൌദിയില്‍ തന്നെ നിന്നു.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് അദ്ദേഹം മലപ്പുറം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്യുകയും മരണ പെട്ടു  ആ ദിവസം ഇന്നായിരുന്നു...

ഞാന്‍ " ഫാരൂക് അപ്പൊ പന്തലില്‍ കുറെ ചൈനക്കാരെ കണ്ടല്ലോ അവരൊക്കെ ആരാ.. "
ഫാറൂഖ്: " ഓ അവരോ, അവര് ആയിശുംമ്മാന്‍റെ ബെന്തുക്കളാണ് , ഹസീസ്സുപ്പാന്‍റെ കാണാന്‍ വേണ്ടി ഇന്‍ഡോനെശ്യയില്‍ നിന്നും വന്നവരാണ് "
ഞാന്‍: " അപ്പൊ മൂന്ന്‍ അറബികളെ കണ്ടല്ലോ..  അവരോ ?"
ഫാറൂഖ്: " അവാരോക്കെ ആരാന്നു അറിയില്ല..  "

രണ്ടു പേരുടെ സസ്സാരങ്ങള്‍ മതിയാക്കി..  സമയം രണ്ടു മണി ആയിരുന്നു... 
ഫൌസിയയുടെ മുഖ ശേല് ചൈന കാരുടെതു പോലെ ആയതോണ്ട്...  ഞാന്‍ ആദ്യമൊക്കെ നോര്‍ത്ത് ഇന്ത്യന്‍ ആയിരക്കും എന്ന് തറ്റ് ധരിച്ചിരുന്നു.. 
പക്ഷെ ഇത്രേം വലിയ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാവും ന്നു ഞാന്‍ ജന്മത്തില്‍ പോലും വിചാരിചിരുന്നില്ല.. 
കഥ കേട്ട് നിന്ന് സമയവും പോയത് അറിഞ്ഞില്ല... 
ഫാറൂഖ് അവളുടെ ഉപ്പയെ പറ്റി പറഞ്ഞു കൊണ്ടെ ഇരുന്നു. ..  നാട്ടിലെ പല കുട്ടികളെ പഠിപ്പിച്ചതും പിന്നെ ഫാറൂഖ് പടിക്ക്കുന്നതും ഫാറൂഖിന്‍റെ മൂത്തപ്പ കൊടുക്കുന്ന കാശു കൊണ്ടാണ് എന്ന് പറഞ്ഞു തുടങ്ങിയതും
ഫാറൂഖിന്‍റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു... .
നോട്ടത്തില്‍ ഫാറൂഖിനെ കണ്ടാല്‍ ഒരു വില്ലന്‍ ലുക്ക് ഉണ്ടങ്കിലും മനസ്സ് ശുദ്ധമാണന്നു ആപ്പഴെ എനിക്ക് മനസ്സിലായി... 
രാത്രിയിലെ ആ മഞ്ഞ വെളിച്ചം അണഞതെ ഇല്ല..  പന്തലില്‍ ഓതി കൊണ്ടിരുക്കുന്ന വിശുദ്ധ ഖുര്‍ഹാന്‍റെ ശബ്ദം ഉയര്‍ന്നു വന്നു കൊണ്ടിരുന്നു..  നേരം മൂന്ന്‍ മണി ആയിട്ടുണ്ടങ്കിലും..  പന്തലില്‍ നിറഞ്ഞു നിന്നിരുന്ന
ആളുകള്‍ കുറയുന്നതെ ഇല്ല.. 
രാവിലത്തെ ബാങ്ക് വിളി കഴിഞ്ഞ ഉടനെ പന്തലില്‍ നിശബ്ദത പരന്നു.. ആളുകള്‍ കമ്മിയായി തുടങ്ങി..  കുറചു സമയം കഴിഞ്ഞ ഉടന്‍.... ആയ പന്തല്‍ വീണ്ടും ആളുകളെ കൊണ്ട് നിറഞ്ഞു...  ഫൌസിയയുടെ ഉമ്മ എത്തിയ ഉടനെ തന്നെ....  അവളുടെ സംസ്കര ക്രിയകള്‍ക്ക് തുടക്കമായി..
പിന്നീട് ഞാനും ഫാരൂഖും ചിലരും ചേര്‍ന്ന് ആറു കാലുകള്‍ ഉള്ള മരണകട്ടില്‍ താങ്ങി പിടിച്ചു ഞങ്ങള്‍ നടന്നു നീങ്ങി പിന്നാലെ ആ നാട്ടുകാരും.. 
എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍..  കണ്ടത്
തളര്‍ന്നു വീണ ആയിശുംമ്മാനെ ഹോസ്പിറ്റലില്‍ കൊണ്ട് പോവുന്ന കാഴ്ചയാണ്... 
കൂടെ ഫൌസിയയും ഉണ്ടായിരുന്നു... 
കണ്ടു നിന്ന എനിക്ക് തന്നെ വിഷമം ഉണ്ടാക്കിയ ഈ സംഭവം അത് അവള്‍ക്ക് എത്രത്തോളം വിഷമമുണ്ടാകിയിട്ടുണ്ടാവും എന്ന് ചിന്തിച്ചു നോക്കി.. 
സഹിക്കില്ല... 
അവളോട്‌ യാത്ര പറയണം എന്ന്ണ്ടായിരുന്നു. പക്ഷെ അവളോട്‌ യാത്ര പറയാന്‍ നിന്നില്ല..
ഫാറൂഖിനോടും ഫരൂഖിന്‍റെ ഉമ്മയോടും യാത്ര പറഞ്ഞ് ആ വീട്ട് മുറ്റത്ത് നിന്നും യാത്രയായി.   
          

Share this:

CONVERSATION

0 comments:

Post a Comment