image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

നിഷ്കളങ്കനായ കുടിയൻ

എല്ലാം ഒരു കഥയായി അവസാനിച്ചത്‌ പോലെ തോന്നി. അവള്‍ എന്നോട് യാത്ര പറഞ്ഞില്ലങ്കിലും മനസ്സില്‍ ഞാന്‍ അവളോട്‌ ഒരു നൂറു വട്ടം മടക്ക യാത്ര പറഞ്ഞു , അത് അവള്‍ കേട്ടുകാണില്ല. നമ്മുടെ ജീവിതത്തില്‍ നടക്കുന്നത് എല്ലാം ഓരോ നിമിത്തങ്ങളാണ്. ആരോ എഴുതി വെച്ച നോവല് പോലയാണ് നമ്മുടെ ഓരോഋത്തരുടെ ജീവിതവും.
പെര്‍ഫക്റ്റ് ആയിട്ടുള്ള ഒരു തിരകഥ.. ചിലപ്പോള്‍ സഭാഷണങ്ങള്‍ പോലും മുന്‍പേ നിശ്ചയിച്ചു കാണും. നമ്മുടെ ഒക്കെ തിര കഥ എഴുതിയവനെ സമ്മദിക്കണം, എന്തൊക്കെ ട്വിസ്റ്റുകളാ അല്ലെ... അതുകൊണ്ട് ആയിരിക്കും അങ്ങേരേ പടച്ചവന്‍ എന്ന് വിളിക്കുന്നത്. അടുത്ത് നിന്നിരുന്ന വാച്ച് മാന്‍ എന്നോട് തിരിച്ചു ഹോസ്റ്റലിലോട്ടു തിരിച്ചു പോവാന്‍ കല്‍പ്പിച്ചു.
ഇവിടെ ഞങ്ങളുടെ കോളേജില്‍ പ്രിന്‍സിപ്പലിനെക്കാളും പവര്‍ മ്മടെ വാച്ച് മേന്മാര്‍ക്കാണ്. നാട്ടിലെ പോലീസ്കാര്‍ക്കും പോലും ഇതുപോലത്തെ സൌകര്യം ഉണ്ടായിരിക്കില്ല... എല്ലാര്‍ക്കും വാക്കിടാക്കി ഒക്കെ ഉണ്ട്.. പിന്നെ സര്‍വേ ലയിന്‍സ് ക്യാമറകളും കണ്ട്രോള്‍ റൂമും ഒക്കെ ഉണ്ട്, ഇനി ബാക്കി പറയുന്നില്ല.. ബാക്കി പറഞ്ഞാല്‍ നിങ്ങള്‍ വിചാരിക്കും എങ്ങിനീയര്‍ കള്ളം പറയുകയാണന്ന്
ഞാന്‍ അധികം വാശി പിടിക്കാനൊന്നും ഇല്ല.. ആ പഴയ മതില്‍ ചാടിയ സംഭവം ഇന്നും ഓര്‍മയിലുണ്ട്.. ഞാന്‍ അവിടെ നിന്ന് തിരിച്ചു പോന്നു.. നടക്കുന്ന വഴിയെ ... ആഞ്ഞു വീശുന്ന കാറ്റ് ഉണ്ടായിരുന്നു. ആ കാറ്റ് എന്നെ പിടിചു വലിക്കുന്നത് പോലെ തോന്നി. അത്രക്കും ശക്തമായിരുന്നു ആ കാറ്റ്...  കട്ടിനോടപ്പോം പ്ലേ ഗ്രൗണ്ടില്‍ മണല്‍ മുഴുവനും ഉണ്ടായിരുന്നു... കണ്ണ് പൊത്തിയത് കൊണ്ട് കണ്ണിലായില്ല.
മനസ്സില്‍ എന്തോ പോലെ ..  ആരോ വിട്ടു പോയ ഒരു ഫീല്‍. ഞാന്‍ പോലും അറിയാതെ അവളോട്‌ അടുക്കുകയായിരുന്നോ.. ഹൈ അങ്ങിനെ ആവാന്‍ വഴിയില്ല...!. പോയവര് പോയി ഇനി ഇപ്പൊ അതിനെ പറ്റി ചിന്തിച്ചിട്ട് എന്തിനാ ?. വിട്ടു കളഞ്ഞേക്കാം.
ഹോസ്റ്റലില്‍ എത്തി..  മുഖം കഴുകി ടേബിളില്‍ എന്‍റെ ലാപ്പ് ടോപ്പ് വെച്ചു ഇരുന്നു...  ഡയറിയുടെ അധിക താളുകളും എഴുതി തീര്‍ന്നിരുന്നു.. അല്ലെങ്കിലും എന്‍റെ ഡയറിയില്‍ ഒരു ദിവസം ഒരു രണ്ടു വരിയോ മൂന്ന് വരിയോ ഒള്ളൂ ഉണ്ടാകാറ്.. അല്ലെലും ഡയറി വിവരിച്ച് നീട്ടി വലിച്ചോന്നും എഴുതാറില്ല. ഫേസ്ബുക്ക് ഇതിനു ഇച്ചിരി അടിമ പെടുന്നുണ്ടോ എന്നൊരു സംശയം.. ഫെസ്ബുക്കിലൊക്കെ മണികൂറുകള്‍ കണക്കെ പരതി ഇരിക്കാറുണ്ടായിരുന്നു. അന്ന് അങ്ങിനെ ഒരു ദിവസായിരുന്നു..
ഫേസ്ബുക്ക് നോക്കി ഇരുന്ന് സമയം പോയതറിഞ്ഞില്ല.... കണ്ണ് എടുത്ത് നോക്കിയപ്പോള്‍ സമയം പത്തു മണി...  എട്ടു മണിക്കേ മെസ്സിലെ രാത്രിക്കല്‍ത്തെ ഭക്ഷണം തീരും...  റൂമില്‍ ഒറ്റക്കായത് കൊണ്ട് ഒരു തകീത് തരാനും ആരും ഉണ്ടായിരുന്നില്ല..
അന്നാണ് ഫേസ്ബുക്ക് കാരണം അന്തി പട്ടിണി കിടന്ന ദിവസം... കാര്യം അന്തി പട്ടിണി കിടക്കാന്നുള്ളത് ഒരു ഈസി ആയിട്ടുള്ള കാര്യം ഒന്നും അല്ല... ഒരു പന്ത്രണ്ട് , പന്ത്രണ്ടര ആവുമ്പോ വയറ്റീന്ന് വരും സൌണ്ട്.. അതിനോപ്പം ഒരു ആനെ തിന്നാണുള്ള വിശപ്പും ഉണ്ടാകും... എന്നിക്ക് ഉറക്കമേ വന്നില്ല.. കുറെ നേരം മലര്‍ന്നും ചെരിഞ്ഞും കിടന്നു നോക്കി.. രക്ഷയില്ല...  മുന്‍പേ പിടിച്ചു വെച്ച ഒരു ബോട്ടില്‍ വെള്ളം... ടപ്പേന്ന് അടിച്ചു തീര്‍ത്തു.. ഒരു ആശ്വാസം കിട്ടി.. പക്ഷെ സെകനടുകള്‍കഴിഞ്ഞപ്പോ പിന്നേ..
വയറു കിടന്ന് കരിയാന്‍ തുടങ്ങി.. ആ സമയം ചിന്തിച്ചു കൂട്ടിയതൊക്കെ ആലോചിച്ചാ ചിരിവരും... ഹോസ്റ്റലിന്‍റെ ഒന്നാം നിലേന്നു ചാടാന്‍ വരെ ഊഹിച്ചു നോക്കി.. കയ്യിന്‍റെ കാലിന്‍റെയും കാര്യം ഓര്‍ത്തപ്പോ അതിനു മുതിര്‍ന്നില്ല.. 
ഇനി ഒരറ്റ വഴിയെ ഉള്ളൂ.. നേരെ വാര്‍ഡനെ ചെന്നു കാണാം..... സഭവം വര്‍ഡനോട് പറയാം...  ഈ സമയത്ത് അങ്ങേരു ഉറങ്ങിയും കാണും.. രണ്ടാമത്തേത് ഞാന്‍ ചിന്തിച്ചില്ല...  നേരെ താഴത്തെ നിലയില്‍ക്ക് ലിഫ്റ്റ് കയറി...  വിശപ്പ്‌ എനിക്കടക്കാവുന്നതിലും അധികമായിരുന്നു..  ഉച്ചക്ക് അങ്ങിനെ കഴിച്ചിട്ടും ഇല്ല... ലിഫ്റ്റ് താഴേക്ക്‌ വന്നു കൊണ്ടിരുന്നു.. ഒരു ഒടുക്കത്തെ ലിഫ്റ്റിന്‍റെ ഒരു മ്യൂസിക്ക് 7,6,5,4...മൂന്നാമത്തെ നിലയില്‍ എത്തിയപ്പോ ലിഫ്റ്റ് നിന്ന്... ലിഫ്റ്റിന്‍റെ ഡോര്‍ തുറന്ന ഉടനെ ദേനിക്കുന്നു മുന്‍പില്‍ ഒരുത്തന്‍.. എന്നെ കണ്ടതും എന്തോ ഒരു സാധനം ഒളിപ്പിക്കുന്നതായ് എനിക്ക് തോന്നി.
വരാന്തയില്‍ ഇരുട്ടായത് കൊണ്ട് അവന്‍റെ മുഖം അത്ര വ്യക്തായില്ല.. ഞാന്‍ തുറിച്ചു നോക്കി....എന്നെ കണ്ടതോടെ ഒരു അവിഞ്ഞ ചിരിയോടെ അവന്‍ ഇങ്ങനെ പറഞ്ഞു ചേട്ടാ ഞാനാ .. രഞ്ചിത്ത് .. മെക്കാനിക്കല്‍....
രഞ്ചിത്ത്... കക്ഷിയെ ഞാന്‍ ഇത് വരെ പരിജയപ്പെടുത്തിയിട്ടില്ല...  ഒരു ഉറക്കം തൂങ്ങിയാണ് കക്ഷി, പാലക്കാട്ട് കാരന്‍.. സെക്കന്‍റെ ഇയറില്‍ ആണ്, ഒരു ദിവസം ഫാസ്റ്റ് ഇയറിലെ ഒരുത്തനെ റാഖ് ചെയ്തതിനു സീനിയരുടെ കയ്യിന്നു ആവോളം അടി വാങ്ങിയ ഒരുത്തനാണ് ഇവന്‍.
ലിഫ്റ്റിന്‍റെ ഡോര്‍ താനെ അടയാന്‍ തുടങ്ങുകയായിരുന്നു.. ഞാന്‍ കൈകൊണ്ട് തടഞ്ഞു നിറുത്തി. ഞാന്‍: നീയന്താ ഇവിടെ ഈ മൂന്നാം നിലയില്..
രഞ്ചിത്ത്: ഒന്നുല്ല ചേട്ടാ, ഞാന്‍ ചുമ്മാ വന്നതാ... / ലിഫ്റ്റിലെ സി എഫ് എല്‍ ലാമ്പിന്‍റെ വെളിച്ചത്തില്‍ അവന്‍റെ കയ്യില്‍ ഇരിക്കുന്ന ഒരു സാധനം തിളങ്ങുന്നത് കണ്ടു..!
ഞാന്‍: നിന്‍റെ കയ്യിലെന്താത്.. ?
രെഞ്ചിത്ത്: (കയ്യിലുള്ളത് ഒന്നും കൂടെ പിന്നിലോട്ട് ഒളിപ്പിച്ച് വെച്ച്) ഒന്നുല്ല ചേട്ടാ..  ഒന്നുല്ല...
അവനെ കണ്ടപ്പഴേ എനികൊരു സംശയം തോന്നിയതാ....  ദേ ദിപ്പോ പിന്നെ സംശയം പിന്നെ കൂടി..
ഞാന്‍: എന്താ നിന്‍റെ കയ്യില്‍ ഉള്ളെ .. ഒന്ന് കാണിച്ചെ..!
രെഞ്ചിത്ത്: ഒന്നുല്ല ചേട്ടാ.. ഒരു ബോട്ടിലാണ് .
ഞാന്‍: അലപ്പം ദേഷ്യത്തോടെ ചോദിച്ചു.. "പ്പ കാണിക്കട...!"
രഞ്ചിത്ത്: ചേട്ടാ ആരോടും പറയരുത്..  അവന്‍ അവന്‍റെ കയ്യിലുണ്ടായിരുന്ന ഒരു വെളുത്ത നിറത്തിലുള്ള ഒരു ബോട്ടില്‍ കാണിച്ചു, അതിന്‍റെ പുറത്ത് "വോട്ക്കാ" ന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിന്നു.
ഞാന്‍: ഓ വെള്ളമടി പരുപാടി ആയിരുന്നല്ലേ..! സത്യം പറ , ഇത് എവിടുന്നു കിട്ടി.. ?
രെഞ്ചിത്ത്: ചതിക്കല്ലേ ചേട്ടാ.. ഞാന്‍ മേടിച്ചതല്ല... ഫസ്റ്റ് ഇയര്‍ പയ്യന്മാരുടെ അടുത്തുന്ന് കിട്ടിയതാ...
ഞാന്‍: ഏത് ഫസ്റ്റ് ഇയര്‍ പയ്യന്മാര് ?, ഇത്രെക്കു ധൈര്യം ഉള്ളവനമാര്‍ ഒക്കെ ഫസ്റ്റ് ഇയറില്‍ ഉണ്ടോ...  ന്നാ അവരൊക്കെ ഒന്ന് കാണാണല്ലോ..! നീ വന്നേ...
രഞ്ചിത്തിന്‍റെ പിറുപിറുത്ത പ്രാകല്‍ എനിക്ക് കേള്‍കാമായിരുന്നു.. അവന്‍ നടന്നു നീങ്ങി.. ഞാന്‍ അവന്‍റെ പിന്നാലെയും...  ഹോസ്റ്റലിലെ ഇരുണ്ട മൂന്നാം നിലയിലൂടെ ഞാനും അവനും നടന്നു കൊണ്ടിരുന്നു.. ഓരോ റൂമുകളും കടന്നു പോയി.
അവസാനം ചെന്ന് പെട്ടത്.. A-320 എന്ന മുറിയില്‍...  അമര്‍ത്തി പിടിച്ച ചിരിയും സംസാരവും ആ മുറിയില്‍ നിന്നും കേള്‍ക്കാമായിരുന്നു. കതകിന്‍റെ വിടവിലൂടെ ഉള്ളില്‍ ഇട്ടിരിക്കുന്ന വെളിച്ചം പുറത്തോട്ട് ഒരു പതിക്കുന്നുണ്ടായിരുന്നു.
രഞ്ചിത്ത് ആ മുറി ചൂണ്ടി കാണിച്ചിട്ട് " ചേട്ടാ ഇവരാണ്".
ഞാന്‍ സര്‍വ ശക്തിയും പിന്നെ അല്ല്പം വീര്യം മുഖത്ത കാണിച്ച് കതക് തട്ടി...  ആ സമയം ആ മുറിയുടെ ഉള്ളില്‍ നിന്നും പതിയെ ഒരു സംസാരം കേട്ടു "ഡാ എല്ലാം എടുത്ത് മാറ്റഡാ " ഒരു മിനുട്ട് കഴിഞ്ഞപ്പോ ... കതക് പകുതി തുറന്നിട്ട്‌ ഒരുത്തന്‍ അതിന്‍റെ വിടവിലൂടെ തല പുറത്ത് ഇട്ടു..  "രഞ്ചിത്തെട്ടാ നിങ്ങള്‍ ആയിരുന്നോ.. ? ഞാന്‍ പേടിച്ചു പോയി ". അവന്‍ കതക് തുറന്ന ഉടനെ ഞാന്‍ രേഞ്ചിത്തിന്‍റെ മുന്നിലോട്ട് നിന്നു, എന്നെ കണ്ടതും അവന്‍
പന്തം കണ്ട പെരുച്ചാഴിയെ പോലെ വാ പൊളിച്ചു നിക്കുകയായിരുന്നു. അല്പം സീനയോരിറ്റി കാണിച്ച് ഞാന്‍ അവരുടെ റൂമിന്‍റെ ഉള്ളിലോട്ട് കയറി...  ഓ... അസ്സല് ബിരിയാണിയുടെ മണം...  വിശപ്പ്‌ കയറു പൊട്ടിച്ചു പുറത്ത് ചാടുമോ.. ഇവന്മാരുടെ മുന്നില്‍ ആര്‍ത്തി പിടിച്ചു ചോദിച്ച മ്മടെ വയിറ്റോക്കെ ചോര്‍ന്ന് പോവും.
ഞാന്‍: അല്ല എന്താ ഇവിടെ പരിപാടി... ?
ഒരു മൂലക്ക് ഒളിച്ച് നിന്ന ഒരുത്തന്‍റെ വയിന്നു അറിയാതെ പുറത്ത് വന്നു...  "ന്‍റെ ബര്‍ത്ത് ഡേ വെള്ളമടിയ ചേട്ടായീ... ഹിഹി ". അവന്‍ അത് പറഞ്ഞതും ബാക്കി ഉള്ളവന്മാര്‍ എല്ലാരും അവന്‍റെ വായ പൊത്തി.. വേറെ ഒരുത്തന്‍ "ചട്ടാ ചുമ്മാ പറഞ്ഞതാ ... അവനു ഉറക്ക പിച്ചാ... " അത് പറഞ്ഞില്ല അപ്പഴേക്കും വായില്‍ കൈവേച്ചവന്‍റെ കയ്യിനിട്ടു ഒരു കടി കൊടുത്ത് എഴുനേറ്റ് നിന്നു "ഇവന്മാര്‍ കള്ളം പറയുവ ചേട്ടായി, മതവാണെ വെള്ളമാടിയാ പരിപടീന്നു", അവന്‍റെ വയിന്നു വന്ന ആ ശബ്ദത്തിനുമോപ്പം.
ആല്‍ക്കഹോള്‍ കലര്‍ന്ന മണം എന്‍റെ മൂകിലോട്ട് അടിച്ചു കയറി.... അപ്പഴേ മനസ്സിലായി സത്യം പറയാനുള്ള ആ ദൈര്യം എവിടുന്നു ഉണ്ടായതാണ്... 
ഞാന്‍: ആരാ രഞ്ചിത്തിനു കള്ള് വാങ്ങിച്ചു കൊടുത്തെ ?.
അപ്പൊ നമ്മുടെ അടിച്ചു ഫിറ്റ് ആയ ബര്‍ത്ത്ഡേ ബോയ്‌: "ചേട്ടായി .. അത് വാങ്ങിച്ചു കൊടുത്തതല്ല , കയ്യിട്ടു വരിയതാ... അല്ലെ രഞ്ചിത്ത് ചേട്ടാ ?". അവന്‍റെ ആ നിഷ്കളന്തകക്കു മുന്‍പില്‍ രെഞ്ചിത്ത് അലിഞ്ഞു പോവുകയായിരുന്നു. 
രഞ്ചിത്ത് അവന്‍റെ കയ്യിലുണ്ടായിരുന്ന കുപ്പി താഴെ വച്ചു... അപ്പൊ ബര്‍ത്ത്ഡേ ബോയ്‌ പറയുവാ...  " രെഞ്ചിത്ത് ചോട്ടോ, ചേട്ടനടുത്തോ... ഞങ്ങള്‍ക്ക് ഇവിടെ ഒരു ഫുള്‍ ഉണ്ട് ..." അവന്‍ കട്ടിലിന്‍റെ അടിയിലുണ്ടായിര്‍ന്ന ഒരു വലിയ ബോട്ടില്‍ എടുത്ത് കാണിച്ചു... അതില്‍ പകുതിയോളം കട്ടന്‍ ചായയുടെ നിറമുള്ള മദ്യമുണ്ടായിരുന്നു..
സത്യം പറഞ്ഞാല്‍ അവന്‍റെ കാട്ടി കൂട്ടലുകള്‍ കണ്ടു എനിക്ക് അടക്കാന്‍ പറ്റാത്ത ചിരി വന്നു... എനിക്ക് ആ ചിരിയടക്കി പിടിക്കാന്‍ പോലും പറ്റിയില്ല.. ജൂനിയര്‍ പയ്യന്മാരുടെ മുന്നില ആണ് നക്കുന്നത് ഉള്ള ബോധം എനിക്ക് നഷട്ടപെട്ട് ഞാന്‍ ചരി തുടങ്ങി.. അത് കേട്ട് മ്മടെ ബര്‍ത്ത്ഡേ ബോയും ചിര്‍ക്കാന്‍ തുടങ്ങി.. പിന്നെ എല്ലാരും കൂടി ചിരി ... ചിരിയോ ചിരി...
അവസാനം ആ ഫിറ്റായ ബര്‍ത്ത്ഡേ ബോയുടെ കാട്ടികൂട്ടലും സോസാരത്തിനും മുന്നില്‍ തോറ്റു കൊടുക്കേണ്ടി വന്നു. പിന്നെ അവന്മാര് ചോദിച്ചു " ഞാന്‍ വെള്ളമാടിക്കരുണ്ടോ ന്ന്". ഞാന്‍ ഇല്ലാന്ന് പറഞ്ഞു... കാരണം എനിക്കത് ശീല്ലല്ല... ഇനിങ്ങോട്ടു ശീലിക്കാനും താല്പര്യം ഇല്ലാന്ന് പറഞ്ഞു... എന്നാ ബിരിയാണി കഴിചോളിം ന്ന് പറഞ്ഞു എനിക്ക് നീട്ടി ... വിശപ്പ്‌ തലക്ക് പിടിച്ച എനിക്ക് അത് കണ്ടപ്പോള്‍ കണ്ണില്‍ വെള്ളം വന്നു. പിന്നെ ഞാനും   രഞ്ചിത്തും പിള്ളേരും ചേര്‍ന്ന്  വട്ടമളഞ്ഞ് ഇരുന്നു.... അവന്മാര്‍ എല്ലാരും ചേര്‍ന്ന് ഇരുന്ന്‍ അടിക്കാന്‍ തുടങ്ങി.. ഞാനിവിടെ ബിരിയാണിയും ...
ഞാന്‍ ആദ്യമായിട്ടാ വെള്ളമടി ടീമിന് കമ്പനി കൊടുക്കുന്നത്.. പിന്നെ ആ ബര്‍ത്ത് ബോയിടെ പേര് പറയാന്‍ മറന്നു , ജിംസണ്‍, കോട്ടയം ആണ് സ്വന്തം നാട്... എന്‍റെ ജീവിതത്തില്‍ ഇതുവരെ ഇത്രേം നിഷകളങ്കനായ കള്ള് കുടിയനെ കണ്ടിട്ടില്ല...
ഏതായാലും അതൊരു സംഭവം തന്നെ ആയിരുന്നു.. പക്ഷെ പെട്ടന്നായിരുന്നു...  ആ മുറിയുടെ പുറത്ത് നിന്ന് ആരോ കതക് തട്ടിയത് !.
NB: മദ്യപാനം അരൊഗ്യത്തിനു ഹനീകരം , കുടിക്കരുത്‌ കുടിപ്പിച്ച്‌ കിടത്തരുത്‌.

"മദ്യ മനുഷ്യന്റെ സമാധാനത്തെ നഷിപ്പിക്കും " -പ്രവാജക വാക്കുകൾ

(തുടരും)  

Share this:

CONVERSATION

0 comments:

Post a Comment