image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പുലിവാൽ

വാതില്‍ തട്ടിയതിന്‍റെ ഒച്ച കേട്ട് എല്ലാവരും ഒന്ന് ഞട്ടി.. അക്കൂട്ടത്തില്‍ ഏറ്റവും ഭയാനകമായി ഞാട്ടിയത് ഞാന്‍ ആയിരുന്നു. കാരണം ഞാന്‍ അടിച്ചു ഫിട്ടയിട്ടില്ലാല്ലോ....  വാതില്‍ തട്ടുന്ന ഒച്ച കേട്ട നമ്മുടെ സ്വന്തം നിഷ്കങ്കനായ കുടിയന്‍ മിസ്റ്റര്‍ ജിംസണ്‍. ഏതു തെണ്ടിയാടാ ഈ നേരത്ത് ? എന്ന് ഉറക്കെ ചോദിച്ചു..
പക്ഷെ വാതിലിന്‍റെ അങ്ങേ അറ്റത്തുനന്നും ഒരു ശബ്ദവും കേള്‍ക്കാനായില്ല. ആ സമയം എന്‍റെ കൂടെ ഇരുന്നിരുന്ന രഞ്ചിത്ത്.. " ചേട്ടാ ചിലപ്പോ വാര്‍ഡന്‍ ആണങ്കിലോ ?" ഇത് കേട്ട ജിംസണ്‍ അയ്യോ വാര്‍ഡന്‍ എന്നും പറഞ്ഞു ഓടി പിടിച്ചു എഴുനേറ്റ് അവന്‍റെ കട്ടില്‍ പുതച്ച് കയറി കിടന്നു...  അതിനിടക്ക് അവന്‍റെ കാലു തട്ടി തീരാറായ വോട്ക്ക കുപ്പി ചപ്ലി ക്ലിപി ന്ന് പൊട്ടി...
ഇത് കണ്ട മറ്റു കുടിയന്മാരും ഞാനും ഒന്നിനും ഇല്ലെന്നു പറഞ്ഞ് അവരും ഓരോ മൂലക്കു പോയി ഒരറ്റ കിടത്തം..  ഇതൊക്കെ നടന്നത് വെറും അഞ്ചു നിമിഷങ്ങള്‍ കൊണ്ടായിരുന്നു.  എനിക്കിതൊക്കെ കണ്ടപ്പോ എനിക്ക് ബീപ്പി കയറി...  ദൈവമേ അത് വാര്‍ഡന്‍ ആയിരിക്കുമോ... ?  മനസ്സില്‍ അറിയാതെ ഭയം കയറി... എന്‍റെ നെഞ്ചില്‍ അറിയാതെ ആരോ പിടിച്ച് അമര്‍ത്തുന്നത് പോലെ എനിക്ക് ഫീല്‍ ആയി തുടങ്ങി...
മനസ്സില്‍ എന്തൊക്കയോ പ്രത്യക്ഷ പെടാന്‍ തുടങ്ങി.. ..
ഡോര്‍ തുറക്കല്ലാതെ വേറെ വഴിയില്ല...  ഞാന്‍ ദൈര്യം മുറുകെ പിടച്ച് പൊട്ടിയ വോട്ക്ക കുപ്പിയുടെ ചില്ലുകളുടെ ഇടയിലൂടെ കാലുകള്‍ വെച്ചു..  അല്പം ഭയത്തോടെയും പ്രാര്‍ത്ഥനയോടെയും ഡോര്‍ തുറന്നു...
വാര്‍ഡന്‍,
വാര്‍ഡന്‍ തന്നെയാ മുന്നില്‍ .....  ഞാന്‍ ശേഖരിച്ച് വെച്ചിരുന്ന എന്‍റെ ദൈര്യം മുഴുവനും ചോര്‍ന്നു പോയി...  എന്‍റെ കണ്ണില്‍ ഇരുട്ട് കയറി..
വാര്‍ഡന്‍: "നീ ഏന്‍ ഇങ്കെ ? , (നീ എന്താ ഇവിടെ?) "
ഞാന്‍, എനിക്ക് എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം മിഴിച്ചു നിന്നു, ഇങ്ങനെ മിഴിച്ച് നിക്കുന്നത് കണ്ട കൂടുതല്‍ സംശയിക്കും.. വായി തോന്നിയത് ഞാന്‍ മറുപടി പറഞ്ഞു, "സാര്‍ ഞാന്‍ ചുമ്മാ വന്നതാ!"
ഞാന്‍: " എല്ലാരും മലയാളി പിള്ളേരല്ലേ.. അപ്പൊ റൂമില് ഒറ്റക്ക് ഇരുന്നപ്പോ...  "
വാര്‍ഡന്‍: " സെരി എന്നാ യരുമേ തൂങ്കലയാ ? ലൈറ്റ് പോട്ടികിട്ടെ ഇരുക്കിരിങ്കെ (ആരും ഉറങ്ങിയില്ലെ !?, എന്താ ലൈറ്റ് ഓണ്‍ ചെയ്തിരിക്കുന്നത് ? )
ഞാന്‍: "ചുമ്മാ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരികുകയായിരുന്നു.. സാര്‍"
വാര്‍ഡന്‍: എന്നാ ഒരു ബിരിയാണി സ്മെല്‍ അടിക്കുത് (എന്താ ഒരു ബിരിയാണിയുടെ സ്മെല്‍ വരുന്നുണ്ടാല്ലോ ?? ).
അയ്യോ പണി പാലും വെള്ളത്തില്‍ കിട്ടിയോ... ഈ ചോദ്യത്തിനു എങ്ങിനെ മറുപടി പറയണം.... ബിരിയാണി ഉണ്ട് എന്ന് പറഞ്ഞ എവിടുന്നാ വാങ്ങിയെ എങ്ങിനെയാ വാങ്ങിയെ.. ന്നോക്കെ ചോദ്യം വരും.....പക്ഷെ നുണ പറഞ്ഞ.. ചിലപ്പോ റൂം പരിശോദിചാലോ ?.. അകെ പ്രശ്നമകുമല്ലോ തമ്പുരാനേ..
ഞാന്‍ രണ്ടും കണക്കിലെടുത്ത്.. സത്യം പറഞ്ഞു.. "സാര്‍, ബിരിയാണി ഉണ്ട് സാര്‍... ഇന്ന് ജിംസണിന്‍റെ ബര്‍ത്ത് ഡേ ആണ് !"
വാര്‍ഡന്‍: അമാ തരിയും തരിയും....  എന്കിട്ടെ പെര്മിഷിന്‍ വാങ്ങി രണ്ടു പേര്‍ വെളിയലെ പോയിട്ട് വന്താങ്കെ !!(ഓ എനിക്കറിയാം, രണ്ടു പേര്‍ എന്‍റെ കയിന്നു പെര്‍മിഷന്‍ വാങ്ങി പുറത്ത് പോയി വന്നിരുന്നു.. )
അത് കേട്ടതും എനിക്ക് സമാധാനമായി.. ഞാന്‍ അദ്ദേഹത്തോട് ചിരിച്ചു...
വാര്‍ഡന്‍: "സരി സെലിബ്രേഷന്‍ ഒക്കെ നാളെ പോതും.. ഇപ്പൊ പോയി തൂങ്കുങ്കെ( സലിബ്രേശന്‍ ഒക്കെ നാളെ മതി ഇപ്പൊ പോയി ഉറങ്ങ്‌).
ഇത്രേം പറഞ്ഞ് അങ്ങേര് തിരിഞ്ഞു നിന്ന് താഴെ നിക്കുന്ന ഒരാളോട് " എങ്കെ , പ്രച്ചനെ ഏതുമേ ഇല്ലെ സാര്‍... (ഒരു പ്രശനവും ഇല്ല!").
ഞാന്‍ ആ സമയം എത്തി വലിഞ്ഞ് അയാള്‍ ആരാന്നു നോക്കി.... അമ്മച്ചിയെ പ്രിന്‍സിപ്പാള്‍... ഒരു ടീഷര്‍ട്ടും ട്രാക്ക് സൂട്ടും ഇട്ടു നിക്കുന്നു....  പുറത്തെ മഞ്ഞ കലര്‍ന്ന തെരുവ് വിളക്കുകളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന്‍റെ .. കഷണ്ടി മിന്നുന്നുണ്ടായിരുന്നു...
അമ്മെ ഇങ്ങേരു എങ്ങാനും ഈ റൂമിന്‍റെ ഉള്ളില്ലോട്ടു വന്നാല്‍ ഞങ്ങള്‍ എല്ലാരും നാളെ കൊലെജിന്നു പുറത്താ... ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു... ഞാന്‍ ഗുഡ് നൈറ്റ് പറഞ്ഞു കതക അടച്ചു... ശ്ശോ.... തലനാരിഴക്കാ രക്ഷ പെട്ടത്...
ഒരു വലിയ ശ്വാസം ഉള്ളിലോട്ട് എടുത്ത് നെടുവീര്‍പ്പിട്ടു......  റൂമിലെ മറ്റു വിദ്വാന്മാര്‍ എല്ലാരും ഒന്നും അറിയാത്ത പോലെ പുതച്ചു മൂടി കിടപ്പാണ്....  നമ്മുടെ നിശകലങ്കനായ കള്ളുകുടിയന്‍ ജിംസനിന്‍റെ കൂടെ കള്ളനായ കള്ളുകുടിയന്‍ രെഞ്ചിത്തും പുതച്ചു മൂടി കിടക്കുന്നു...
ഞാന്‍: "വാര്‍ഡന്‍ പോയി ! "
ഇത് കേട്ടതും രെഞ്ചിത്ത് ചാടി എഴുനേറ്റു.... പ്ലാസ്റ്റിക്ക് കപ്പില്‍ ഒളിപ്പിച്ചു വെച്ച അവസാനത്തെ കള്ളും ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു... അതെ പോലെ കിടന്നു ഇടത്ത് തന്നെ പിന്നെയും കിടന്നു...  
ഇനി ഇവിടെ നിന്നാല്‍ പ്രശനമായിരിക്കും എന്‍റെ ഉള്‍മനസ്സ് പറഞ്ഞു.. ബാക്കി വന്ന ബിരിയാണി പ്ഴയുത് പോലെ കെട്ടി വെച്ചു അവിടെ ഉണ്ടായിരുന്ന ഒരു മേശയുടെ മുകളി വെച്ചു...  ഡോറില്‍ ചെവി വച്ച് വാര്‍ഡന്‍ പോയത് ഉറപ്പു വരുത്തി...
ഡോര്‍ തുറന്നു..  കയ്യില്‍ വരണ്ടു കിടന്നിരുന്ന ബിരിയാണി ചോറ് കഴുകി കളഞ്ഞ് ഞാന്‍ എന്‍റെ രൂമിലോട്ടു പോയി... തുറന്നിട്ടിരിക്കുന്ന ലാപ്പ് ടോപ്പ് അടച്ചു വെച്ച് ഒരറ്റ  കിടത്തം.

കണ്ണ് തുറന്നപ്പോള്‍ രാവിലെ ഏഴു മണി, രാവിലത്തെ ചായ കുടിയൊക്കെ കഴിഞ്ഞു ഹോസ്റ്റലിലോട്ട് തിരിച്ചു വരുമ്പഴാ , ചില ഞട്ടിപ്പിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞത്.. ഇന്നലെ ജിംസണും പിള്ളേരും പ്രശനം ഉണ്ടാക്കി പിടിച്ചന്നായിരുന്നു ആ വാര്‍ത്ത.
പിന്നെ അവരെ പറ്റി അന്വേഷിച്ചപ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങളൊക്കെ ആയിരുന്നു കേട്ടത്..  "ജിംസണും  പിള്ളേരും കള്ളു കുടിച്ച് തല്ലു കൂടി ഒരുത്തന്‍റെ കാലിനിട്ട് കുപ്പി വച്ചു കുത്തി .. " . ഇന്നലെ ഒരു മണി വരെ ഞാന്‍ അവരുടെ കൂടെ ഉണ്ടായിരുന്നു..  ഇമ്മാതിരി പരിപാടിയൊക്കെ .. ഈ പരട്ടകള്‍ എപ്പോ  ചെയ്തെന്നാ  എനിക്ക് പിടികിട്ടാത്തത്..
രഞ്ചിത്തിനാണ് കുത്ത് കിട്ടയത് എന്നൊരു ശ്രുതി ആദ്യമേ അറിഞ്ഞിരുന്നു.. അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോയിന്നും പിന്നീട് കേട്ട്‌.. ബാക്കിയുള്ള വിദ്വാന്മാര്‍ പ്രിന്‍സിപ്പാളിന്‍റെ കാബിനു മുന്നിലുണ്ടന്നും അറിയാന്‍ കഴിഞ്ഞു.
പിന്നെ പെട്ടന്ന് തന്നെ ഞാന്‍ യൂണിഫോം എടുത്ത് ഇട്ട് അവിടേക്ക് നടന്നു...  ഞാന്‍ അഡ്മിന്‍ ഓഫീസിലെ വരാന്തയിലോട്ടു കയര്‍പ്പെഴെ അവരെ കണ്ടു..  ഇന്നലെ ഇട്ട അഴുക്ക് പിടിച്ച പാന്‍സും ഷര്‍ട്ടും തന്നെ അവരുടെ വേഷം അവര്‍ തല കുനിച്ച് ഒന്നും മിണ്ടാതെ പ്രിന്‍സിപ്പല്‍ കാബിനു മിന്നില്‍ അങ്ങിനെ നിക്കുന്നു..
എന്താ ഇന്നലെ ഞാന്‍ അവിടുന്നു പോയെ പിന്നെ സംഭവിച്ചെ എന്ന് എനിക്കറിയില്ല..  അപ്പഴായിരുന്നു ഞങ്ങളുടെ വാര്‍ഡന്‍ പ്രിന്‍സിപ്പല്‍ റൂമിന്നു പുറത്ത് വന്നത്.
എന്നെ കണ്ടതും അദ്ദേഹം.. ഡേയ്, റയാന്‍ ഇങ്കാ.. വാ...
അമ്മച്ചിയെ ഇന്നലെ രാത്രി അവരുടെ കൂടെ ഞാനും ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിനറിയാം... ഇനി എന്നേം കൂടി അവരുടെ കൂട്ടത്തില്‍ കൂട്ടാനാണോ ആ കാലമാടന്‍ വിളിക്കുന്നത്..  ഞാന്‍ അയാള്‍ വിളിച്ചത് കേള്‍ക്കാത്ത ഭാവത്തില്‍ തിരിഞ്ഞു നടന്നു..  എന്നെ അയാള്‍ വിളിച്ചു കൊണ്ടെ ഇരുന്നു... ഞാന്‍ കേട്ടതായി ഭാവിച്ചതെ ഇല്ല..
ഞാന്‍ സ്പീഡില്‍ നടന്നു നീങ്ങി..
അല്ലേലും ഈ അവരുടെ കള്ള് കുടിയാണ് ഈ പ്രശനത്തിന് കാരണം..  ഒറ്റന്നിനും ഇന്നലെ ബോധം ഉണ്ടായിരുന്നില്ല...
ഞാന്‍ അവിടെ നിന്നും നേരെ ചെന്നു കയറിയത് ഞാങ്ങളുടെ ലിനക്സ് ലാബില്‍...  അവിടെ ഉണ്ടായിരുന്ന ലാബ് കയര്‍ ചെയ്യുന്ന സാര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു.. " പ്രിന്‍സപ്പല്‍ കാളിംഗ് യൂ..  ഗോ ഫാസ്റ്റ് , ഇറ്റ്‌സ് അര്‍ജന്‍റെ.. "
തലക്കുള്ളില്‍ ഒരു ഇടിവെട്ടിയ അവസ്ഥ യായിരുന്നു അത് കേട്ടപ്പോള്‍  എനിക്ക്.
രക്ഷയില്ല..
ഞാനും പെട്ടെന്നു തോന്നുന്നു....  പുലിവാലായല്ലോ തമ്പുരാനെ..!
മനസ്സില്‍, ഇനി ഇപ്പൊ എന്ത് ചെയ്യും.. പ്രിന്‍സിപ്പല്‍ റൂമില്‍ എന്തൊക്കെ നടക്കും എന്നുള്ളതായി ചിന്ത....
ചിന്തകളുടെ അനന്ധരങ്ങളിലെക്ക് ...  ഞാന്‍ നടന്നു നീങ്ങുകയായിരുന്നു.....

(തുടരും)


  

Share this:

CONVERSATION

0 comments:

Post a Comment