image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കടം

എന്നെ അവിടെ നിറുത്തിയിട്ട് അച്ഛന്‍ എങ്ങോട്ട് പോയി..  ഞാന്‍ രമേട്ടാനോട് അന്വേഷിച്ചു...  പക്ഷെ രാമേട്ടന് മൂപര് എവിടെ പോയിന്നു ഒരു അറിവും ഉണ്ടായിരുന്നില്ല...  ഞാന്‍ അവിടെ മുഷിഞ്ഞു ഇരുന്നു കൊണ്ടിരുന്നു...
രാമേട്ടന്‍ മൂളിപാട്ടും.. പിന്നെ വലിച്ചു തള്ളുന്ന ബീഡി പുകയും.. പിന്നെ കുറച്ചു കളര്‍ പുരണ്ട പെയിന്റിംഗ് ബ്രശ്ശുകളും....  എനിക്ക് ആ സമയം ഇതൊക്കെ ആയിരുന്നു കൂട്ട്....  മേശപുറത്ത് കൂട്ടി ഇട്ടിരുന്ന കളര്‍ കുപ്പികള്‍ക്ക് നടുവില്‍
ഒരു ചെറിയ ഫ്രേം വെച്ച ഒരു പത്ര കഷ്ണം ഞാന്‍ ശ്രദിച്ചു..  മുടി വളരാത്ത... താടിയില്ലാത്ത ഒരു രാമേട്ടന്‍ ആ പത്ര ചിത്രത്തില്‍ ചിരിച്ച് നിക്കുന്നത് കണ്ടു...  നല്ല പഴക്കം ഉണ്ടന്ന് തോന്നുന്നു.. ആ പത്ര തുണ്ടിന്... 
അതിലെ പൊട്ടിയ അച്ചടി അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു...  കലാ സ്മ്സാകരിക വിദ്വാന്‍...  അവാര്‍ഡ് ...  1989 ... പാലക്കാട് ജില്ല...  സമര്‍പ്പണം സാമൂഹിക കലാ പരിഷത്ത് എന്നൊക്കെ എഴുതി വച്ചിട്ടുണ്ടായിരുന്നു...
ഇങ്ങേരു പണ്ടത്തെ വര പുലി ആണന്ന് എനാക്കത് കണ്ടപ്പഴെ തോന്നി.. ഞാന്‍ അതെ പറ്റി അദ്ദേഹത്തോട് ചോദിച്ചു..  അങ്ങേരു ഒരു ചിരി മാത്രം മറുപടി തന്നു.. പിന്നെ അതിന്‍റെ കൂടെ ഞാന്‍ വേറെ ഒരു ചോദ്യം കൂടി ചോദിച്ചു.
ഈ കാലാകാരന്‍മാര്‍ എന്താ പ്രാന്തന്മാരാണോ.. ?, എല്ലാരും തടിയും മുടിയും പിന്നെ ഒരു ഉണക്ക ച്ചുബ്ബയും ധരിച്ചിരിക്കും..  എന്താ അതിന്‍റെ ഗുട്ടന്‍സ്.. ? .. അങ്ങേരു അതിനു ഒരു ഉത്തരവും ഒന്നും തന്നില്ല..
ഇത് പറഞ്ഞപ്പഴാ എനിക്ക് വേറെ ഒരു സംശയം കൂടി വന്നത്...  ഈ കലാകാരന്മാര്‍ക്ക് എന്താ..  കല്യാണം കഴികൂലെ ?...  ഞാന്‍ കണ്ട അധികം സാഹിത്യകാരന്മാരും, ബുദ്ധിജീവികളും, പിന്നെ ഈ കലയുമായി ബന്തപട്ട ആള്‍ക്കാര് ഒന്നും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല..എ തെന്താ അങ്ങിനെ ?
ഇത് എന്‍റെ ചോദ്യമാണ്.. ആര്‍ക്കെങ്കിലും ഇവിടെ ഇതിനു ഉത്തരം തരാന്‍ പറ്റുമോ ?
പിന്നെ ഇത് പറഞ്ഞപ്പഴാ.. എനിക്കൊരു കാര്യം ഓര്‍മ വന്നത്...  ഞാന്‍ പ്ലസ്ടൂവിനു പഠിക്കുന്ന കാലം ഞാങ്ങള്‍ക്ക് ഒരു മലയാള അധ്യാപകനുണ്ടായിരുന്നു.. ആള്‍ടെ പേര്...  സന്തോഷ്‌...  സന്തോഷ്‌ സാറും എന്‍റെ ഈ പേജ് ലൈക് അടിച്ച കൂട്ടത്തിലെ ആളാണ്‌..
ആളു നല്ല കഥാ എഴുത്ത് കാരനാണ്.. പല സാമൂഹിക മായുള്ള പല ഷോര്‍ട്ട് ഫിലുമുകള്‍ക്കും കഥ എഴുതിയിട്ടുള്ള ആളാണ്‌..  പിന്നെ ഒരു പാട് വേദികളില്‍ പോയി പ്രസങ്ങിച്ച് കൈയ്യടി   നേടിയിട്ടുമുണ്ട്... 
സ്കൂള്‍ കാലം ഒക്കെ കഴിഞ്ഞു ഒരു തവണ മൂപരെ കണ്ടിരുന്നു..  ഞങ്ങള്‍ കുട്ടികള്‍ പണ്ടേ ഒരു ചോദ്യം മൂപരോട് ചോദിച്ചിരുന്നു.. ആ ചോദ്യം ഞാന്‍ അന്നും ഞാന്‍ ചോദിച്ചിരുന്നു....  ധാ ഇപ്പഴും ഞാന്‍ ചോദിക്കാണ്,,
സന്തോഷ്‌ സാറേ... സാര്‍ എന്താ ഇപ്പഴും കല്യാണം കഴിക്കത്തെ.. ?

ഞാന്‍ മേലെ പറഞ്ഞ രാമേട്ടനും കല്യാണം കഴിച്ചിട്ടില്ലാട്ടോ..  ആള്‍ടെ ജീവിതം മുഴുവന്‍.. ചുവരെഴുതിയും....  ചിത്രം വരയും തന്നെ ആയിരുന്നു.. ആ ജീവിതം  അങ്ങിനെ തീര്‍ക്കുന്നു.. പണ്ടൊ ആരോ പറയുന്നത് കേട്ടിട്ടിടുണ്ട്... 
"ശില്പ്പിക്ക് അവന്‍റെ ഉളിയാണ് പെണ്ണ്... 
പിന്നെ അവന്‍റെ ശില്പമാണ് മക്കള്‍ ... "
പിന്നെ എല്ലാ കലാകാരന്മാരും കല്യാണം കഴിക്കാതെ ചുറ്റുന്നവരല്ലാ....  ചുരുക്കം ചിലരെയാണ് ഞാന്‍ ഉദ്ദേശിച്ചത്..

എന്നെ ഇവിടെ ആക്കിയിട്ട് അച്ഛന്‍ പോയിട്ട് ഇപ്പൊ ഒരു രണ്ടു മണികൂര്‍ എങ്കിലും ആയിക്കാണും..  രാമേട്ടന്‍റെ കടയില്‍ നിന്ന് പുറത്തോട്ട് നോക്കി അച്ഛനെയും കാത്ത് ഞാന്‍ അങ്ങിനെ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞ് അച്ഛന്‍ വന്നത് ഒരു മഞ്ഞ പോതിയുമായായിരുന്നു.. 
ഞാന്‍ ചോദിച്ചു..  ആ പൊതിയില്‍ എന്താന്ന് ..  പക്ഷെ അച്ഛന്‍ ഒന്നും പറഞ്ഞില്ല...  പറയാം എന്ന് മാത്രം പറഞ്ഞ്.. രാമേട്ടനോട്‌ യാത്ര പറഞ്ഞു... 
അച്ഛന്‍: " രാമേട്ടാ.. ന്നാ ഞങ്ങള്‍ ഇറങ്ങുവാണേ.... "
രാമേട്ടന്‍: "നല്ലൊരു കട്ടന്‍ കുടിച്ചിട്ട് പോയാല്‍ പോരെ ..!"
അച്ഛന്‍: " വന്നിട്ട് കുടിക്കാം...  "
രാമേട്ടന്‍ ഉള്ളിലെ മുറിയില്‍ നിന്നും എത്തി വലിച്ചു നോക്കി "ന്നാ ശരി" ന്നു പറഞ്ഞു.... 
എന്നെകൂട്ടി അച്ഛന്‍ കയറി ചെന്നത്..  ഒരു കംബ്യൂട്ടര്‍ കടയിലെക്കായിരുന്നു...  അച്ഛന്‍ എന്നോട് പറഞ്ഞു...  " ഏത്‌ ലാപ്പ് ടോപ്പ് വേണ്ടത് ...  ഒരു മുപ്പത്തി അയ്യായിരത്തിന്‍റെ ഉള്ളില്‍ വരുന്നപോലെ ഏതാന്നു വെച്ചാല്‍ നീതന്നെ വാങ്ങിച്ചോ .. " ഇത്രേം പറഞ്ഞു.. അച്ഛന്‍റെ കയ്യിലിരുന്ന ആ പൊതി എന്‍റെ കയ്യില്‍ തന്നു....
ഞാന്‍ അകെ അമ്പരന്നു പോയി നിന്നു...  പിന്നെ ചിന്ത പോയത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ ആയിരുന്നു.
അന്ന് ഒരു രാത്രി.. കോളേജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സമയത്ത്...  അമ്മയോട് എന്‍റെ പ്രോജക്ടിനെ കുറിച്ച് പറയുന്നതിനടക്ക്..  ഞാന്‍ ലാപ്പ് ടോപ്പിന്‍റെ കാര്യം സൂചിപ്പിച്ചിരുന്നു.. പക്ഷെ ഞാന്‍ വാങ്ങി തരാനൊന്നും പറഞ്ഞില്ല.. 
ലാപ്പ് ടോപ്പ് ഉണ്ടായിരുന്നങ്കില്‍ കുറച്ചു കൂടെ നന്നായിരിക്കും എന്നും മാത്രമേ അന്ന് പറഞ്ഞള്ളൂ...
എനിക്കറിയാം എന്‍റെ കയ്യിലിരിക്കുന്ന ഈ പൊതി അച്ഛന്‍ കടം വാങ്ങിയതാണന്ന്... 
ഞാന്‍ അച്ഛന്‍റെ കയ്യില്‍ തന്നെ ആ പൊതി തിരിച്ചു കൊടുത്തു...  അച്ഛാ...  "ഇത് കടം വാങ്ങിയതാണോ... ? എനിക്കിപ്പോ അത്ര വലിയ അര്‍ജന്‍റെ ഒന്നും ഇല്ല ലാപ്പ് ടോപ്പ് വാങ്ങാന്‍.."
അച്ഛന്‍:  " കടം വാങ്ങിയതോന്നും അല്ല.. , ഏതായാലും ഇതൊരണ്ണം വാങ്ങിചെക്കാം. പിന്നെ അതിനു മേനക്കടെണ്ടല്ലോ... !"
എനിക്കറിയാം അച്ഛന്‍ എന്നോട് കള്ളം പറഞ്ഞതാണ് എന്ന്..  അച്ഛന്‍റെ മുഖം നോക്കിയാല്‍ അറിയാം അച്ഛന്‍ കള്ളം പറയുകയാണോ അല്ലയോ എന്ന്.. 
പക്ഷെ അച്ഛന്‍ വാണ്ടഡ് ആയി തന്നെ ലാപ്പ് ടോപ്പ് വാങ്ങുകയായിരുന്നു.... 
അങ്ങിനെ എനിക്കും കിട്ടി ഒരു ലാപ്പ് ടോപ്പ്...  സോണി യുടെ വയോ ഇ സീരിസ് മോഡല്‍ ആയിരുന്നു അത്... 
കടം വാങ്ങി എനിക്ക് വാങ്ങി തന്നതോണ്ട്...  എനിക്ക് സന്തോഷമാണോ അതോ സങ്കടമാണോ മനസ്സില്‍ ഉണ്ടായത് എന്ന് പറയാന്‍ വയ്യ..
അല്ലെങ്കിലെ എന്നെ കാശു കടുത്ത് പഠിപ്പിക്കുന്നു.. എന്നോട് കൂടുതല്‍ കയര്‍ കാണിക്കുന്നു ന്നു പറഞ്ഞു.. അനിയന്‍ എപ്പഴും വഴക്ക് കൂടും...
അന്ന് ഇത് കൂടി ആയപ്പോ... അന്ന് വയ്കും നേരം ഒരു ജക പോക തന്നെ നടന്നു.. അച്ഛനെ കുറ്റപെടുത്താന്‍.. അനിയനും പിന്നെ എന്‍റെ ചേട്ടനും ഒരുമിച്ചുണ്ടായിരുന്നു.... 
പക്ഷെ .. അതൊന്നും വക വെക്കാതെ...  എന്‍റെ അച്ഛന്‍ . ആ ലാപ്പ് ടോപ്പ് കയ്യില്‍ തന്നിട്ട് പറഞ്ഞു...  എന്‍ജിനീയര്‍ ആയിട്ട് വാ...  എല്ലാം ശരി ആയികൊള്ളും..
ഓരോ തവണ അച്ഛനും അമ്മയും അങ്ങിനെ പറയുമ്പോള്‍ അവുരുടെ കണ്ണുകളില്‍ പ്രതീക്ഷകളുടെ വെളിച്ചം തിളങ്ങിയിരുന്നു..

ആ തിളക്കം മങ്ങാതെ കാത്ത് സൂക്ഷിക്കേണ്ടത് എന്‍റെ കടമയാക്ക പെട്ടിരിക്കുന്നു.   

-----------------------------------------------
താഴെ കാണുന്ന ചിത്രത്തില്‍ ഒരു സൂത്രം ഒളിപ്പിച്ച് വെച്ചിരിക്കുന്നുണ്ട്...  ചിത്രത്തില്‍ കാണുന്ന ആ വിദ്വാനെ നോക്കൂ.. നിങ്ങക്ക് തോന്നും അവന്‍ ചിരിക്കാണന്നു .... അല്ല കരയണോ ? ... 
നിങ്ങളുടെ മനസ്സില്‍ എന്ത് തോന്നുന്നുവോ... അത് ഈ ചിത്രം നിങ്ങള്‍ക്ക് അവന്‍ ചിരിച്ചതായും...  കരയുന്നതായും തോന്നിപ്പിക്കും..

Share this:

CONVERSATION

0 comments:

Post a Comment