image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അറിയാത്തവൻ

സമയം അത് അതിന്‍റെ വഴിക്കങ്ങനെ സഞ്ചരിക്കുന്നു.. ഓരോ ദിവസവും കഴിയുന്നത്‌ എത്ര വേകത്തിലാണ്. എനിക്കെന്തോ ഓരോ മണിക്കൂറുകള്‍ കഴിയുന്തോറും എന്‍റെ ജീവിതത്തിലെ ഓരോ വാതിലുകള്‍ അടയുന്നത് പോലെ തോന്നി... 
ഓരോ ലവലുകള്‍ കുറയുന്നത് പോലെ തോന്നി...  ഓരോ വാതില്‍ അടയുംബോഴും അതിനു എതിര്‍ വശത്ത് മറ്റൊരു വാതില്‍ തുറക്കപാടും .. നമ്മള്‍ കാലം എന്ന അന്തരമില്ലാത്ത ലോകത്ത് അങ്ങിനെ സഞ്ചരിച്ച് കൊണ്ടിരിക്കും .
പ്രോജക്റ്റ് ഒരു തലക്ക് പിടിച്ച ഒരു സംഭവം തന്നെ ആയിരുന്നു.. ആദ്യ ദിവസങ്ങളില്‍ ഒക്കെ പ്രോജക്റ്റ് എങ്ങിനെ എങ്കിലും തീര്‍ക്കാം എന്നൊക്കെ മനസ്സില്‍ ഉണ്ടായിരുന്നു.. പക്ഷെ അതിനെ പറ്റി അന്വേഷിച്ചും ഓരോന്നും കണ്ടു
പിടിക്കുംബോഴായിരുന്നു.. ഒരു പ്രോജക്റ്റില്‍ എത്ര മാത്രം പ്രശ്നങ്ങള്‍ ഉണ്ടാന്നു മനസ്സിലായത്.
ഇതല്ലാം ഒരു നിമിത്ത മാണ്. തിങ്കള്‍ ആഴ്ച്ച ഈ എന്‍റെ പ്രോജക്ടിന്‍റെ വര്‍കിംഗ് മോഡല്‍ കാണിക്കാനുള്ള അവസാന തിയ്യതി.. അന്നേ ദിവസം ക്ലാസിലെ എല്ലാവരുടെ പ്രോജക്ടിന്‍റെ റിവ്യൂ നടക്കും...  ദീപ്തിയും ആ എട്ടു മലയാളികളും
അതിനു മുന്‍പ് തന്നെ കോളേജില്‍ എത്തുമന്ന് എനിക്ക് ഫേസ്ബുക്കില്‍ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു.. 
കുറെ കാലായി അവരെ ഒക്കെ കണ്ടിട്ട്... 
എന്‍റെ പ്രോജക്റ്റ് ഇനി അതിനെ പറ്റി പറയാം...  പ്രൊജക്റ്റിനു ടൈറ്റില്‍ സബ്മിറ്റ് ചെയ്യേണ്ട അവസാന ദിവസം .. ലിബ്രറിയിലെ ഒരു പഴയ കബോര്‍ഡിന്ന് കിട്ടിയതാണ് എന്‍റെ പ്രോജക്റ്റിന്‍റെ ബേസ് പേപ്പര്‍. അതും പ്രോജക്റ്റ് ചെയ്തു ഫയിലിയര്‍
ആയ ഒരു ടോപ്പിക്ക് ആയിരുന്നു അത്.. കോളേജില്‍ ഒറ്റക്ക് പ്രോജക്റ്റ് ചെയ്യുന്ന റിസര്‍ച്ച് ഫെല്ലോ കാറ്റകറിയില്‍ ഞാന്‍ അറിയാതെ ചന്ന്‍ വീഴുകയായിരുന്നു... 
പക്ഷെ അത് കൊണ്ട് തന്നെ കോളെജിന്നും പിന്നെ പ്രൊഫസര്‍മാരില്‍ നിന്നും നല്ല സപ്പോര്‍ട്ടും കിട്ടിയിരുന്നു.. പക്ഷെ.. ഈ പ്രോജക്റ്റ് ഒരു പ്രശ്നം പിടിച്ച ഒന്നായിരുന്നു... ഇതിനെ പറ്റിഒക്കെ മുന്നേ ഒരു പോസ്റ്റില്‍ എഴുതിയിട്ടുണ്ടായിരുന്നു
എന്നാണ് എന്‍റെ ഓര്‍മ.
പ്രോജക്റ്റിന്‍റെ പേര് "Handling Multiple Failures in IP Networks through Localized On-Demand Link State Routing" ഈ പേര് കേട്ടാല്‍ ആര്‍ക്കും ഒന്നും മനസ്സിലാവില്ല. ഇതിനെ പട്ടി ആദ്യമൊന്നും എനിക്കും
മനസ്സിലായിരുന്നില്ല..  അന്വേഷണത്തിനിടെ.. ഈ ടോപ്പിക്കില്‍ ഒരു പാട് പേപ്പര്‍ ഇറങ്ങിയിട്ടുണ്ട് എന്ന് മനസ്സിലായത്....  ഗൂഗ്ലിളില്‍ ഇതേ പേര് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് സേര്‍ച്ച്‌ ചെയ്തു നോക്കിയാല്‍ കാണാം.. ഇതിനെ പറ്റിയുള്ള ഒരു വിഷന്‍.
എന്‍റെ കണ്ണില്‍ പെട്ടത് ഒരു IEEE-SA യില്‍ പബ്ലിഷ് ചെയ്ത ഒരു പേപ്പര്‍ ആയിരുന്നു...  അത് പല്ബ്ലിഷ് ചെയ്തത് 2012 ലാണ്... അതിനെ പട്ടി കൂടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ ആ ലിങ്കില്‍ ഓപ്പന്‍ ചെയ്തു വായിച്ചു നോക്കി... ഇന്ട്രസ്റിംഗ്..
ഐടി രംഗത്ത് ഇത് വരെ കാണാത്തൊരു ടെക്നോളജി ആയിരുന്നു ഇത്... ഞാന്‍ അതിനെ പറ്റി ഇപ്പൊ വിശദമായി തന്നെ പറഞ്ഞു തരാം... നമ്മുടെ മൊബൈല്‍ ഫോണുകളും , കംബ്യൂട്ടറുകളും കൂട്ടി ഇണക്കുന്ന ഒരു വലയാണ് വെബ്... 
വെബ്‌ മുഖാതരം കണക്റ്റ് ചെയ്യപ്പെട്ട ലക്ഷോഭ ലക്ഷം കബ്യൂട്ടറുകളുടെ ശ്രിങ്കലയാണ് ഇന്റെര്‍നെറ്റ്(Internet. അത്തരം നെറ്വര്‍ക്കുകളെ കൂട്ടി ഇണക്കുന്ന ഉപകരണ മാണ് രൂട്ടെര്‍ (router). ഇത്തരം നെറ്റ് വര്‍ക്കുകള്‍ കണക്റ്റ് ചെയ്യുന്നതും
സന്തേശങ്ങള്‍ കൈമാറുന്നതും IP വച്ചാണ്... (ഇന്‍റെര്‍നെറ്റ് പ്രോട്ടോകോള്‍ എന്ന് പറയും).
ഇപ്പൊ നമ്മള്‍ ഉപയോകികുന്ന എല്ലാ നെറ്റ് വര്‍ക്കുകളും IP എന്ന് പറയുന്ന ഒരു അഡ്രസ്സ് വെച്ചാണ് കണക്റ്റ് ആവുന്നത്...  ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും എന്‍റെ ഫോണിനും ഒരു ഐപി ഉണ്ടാകുമോ എന്ന്... തീര്‍ച്ചയായും
ഉണ്ടായിരിക്കും...  നിങ്ങള്‍ അത് ചക്ക് ച്യ്യാവുന്നതും ആണ്... നിങ്ങളുടെ മൊബൈലിലെ.. ബ്രൌസെറില്‍ "What is my IP" എന്ന് അടിച്ചു നോക്കി സെര്‍ച്ച് ചെയ്തു നോക്കൂ ഗൂഗിള്‍ തന്നെ നിങ്ങളുടെ ഐപി എടുത്ത് കാണിക്കും... 
ഇത്തരം ഐപികള്‍ ഉപയോകികുന്ന നെറ്വര്‍ക്കുകള്‍ക്ക് നിലവില്‍ കുറെ പ്രശ്നങ്ങള്‍ ഉണ്ട്...  കാരണം ചില സമയം ഈ ഐപ്പികള്‍ ഡ്യൂപ്ലികേറ്റ് ആയി പോവാന്‍ സദ്യതകള്‍ ഉണ്ട്.. ആ സമയം നിങ്ങള്‍ക്ക് ഇന്‍റെര്‍നെറ്റ് കണക്റ്റ് ആവുകയോ !,
സന്തേശങ്ങള്‍ കൈമാറാനോ സാധിക്കില്ല. ഇത് ഒഴിവാന്‍ കുറെ മാര്‍ഗങ്ങള്‍ കണ്ടത്തിയിട്ടുണ്ടങ്കിലും അത് വളരെ ചിലവു കൂടുതലും...  പ്രയാസമുള്ളതും ആയിരുന്നു..
പക്ഷെ എന്‍റെ പ്രോജക്റ്റ് പ്രകാരം വേറെ ഒരു കണ്‍സപ്റ്റില്‍ ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടത്തുക എന്നുള്ളതായിരുന്നു. പക്ഷെ അത് വളരെ പ്രയാസമുള്ളതും ആയിരുന്നു...
ഞാന്‍ രാവും പകലും ഇതിനെ പറ്റിയും ഇതിന്‍റെ സാധ്യതകളെ പറ്റിയും ഒരു പാട് അന്വേഷിച്ചു .. പക്ഷെ കൂടുതല്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല..... പിന്നെ അന്വേഷണം വേറെ ഒരു വഴിക്കായി...  ഈ പ്രോജക്റ്റ് ആദ്യം ആര് ചെയ്തുവോ
അവരേ .. കണ്ടത്തുക..   അവരില്‍ നിന്നും എന്തങ്കിലും ഇന്‍ഫര്‍മേഷന്‍ കിട്ടിയാല്‍ അത് എന്‍റെ പ്രോജക്ടിന് വലിയ ഒരു മുതല്‍ കൂട്ടായിരിക്കും... 
പക്ഷെ അന്വേഷണം എവിടെ നിന്ന് ആരംഭിക്കണം എന്നറിയാതെ കുറച്ചു കണ്‍ഫൂഷ്യന്‍ അടിച്ച് ഇരുന്നിരുന്ന കുറച്ച് ദിവസങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു.. സുധാകര്‍ സാറിന്‍റെ തെറി വിളിയും ആട്ടും തുപ്പും വാങ്ങിച്ച് കൊണ്ടേ ഇരുന്നു.... 
ചില ദിവസങ്ങള്‍ ഇതൊക്കെ കത്തിച്ച് കളഞ്ഞ് .. എങ്ങിനീരിഗ് വേണ്ടന്ന് വച്ചാലോ എന്നൊക്കെ തോന്നിയിട്ടുണ്ട്... ആ സമയത്തായിരുന്നു പഴയ ഫയിലിയര്‍ ആയ പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ എഴുതിയ ഒരു ചെറിയ പേരിന്‍റെ പിന്നാലെ
സഞ്ചരിക്കാന്‍ തുടങ്ങിയത്.. ശിവ ..  എന്ന പേര്...
കോളേജില്‍ ഒക്കെ മൂപ്പരെ പറ്റി അന്വേഷിച്ചു...  എവിടുന്നങ്കിലും അയാളുടെ നമ്പര്‍ കിട്ടൂന്നും അന്വേഷിച്ചു...  കോളേജിലെ ഓഫീസില്‍ നിന്നും അദ്ദേഹത്തിന്‍റെ നമ്പര്‍ അടങ്ങിയ അഡ്രസ്‌ എനിക്ക് കിട്ടി.. കിട്ടിയ പാടെ അതില കണ്ട ഫോണ്‍
നമ്പരില്‍ വിളിച്ചു നോക്കി.. പക്ഷെ ആ നമ്പര്‍ നിലവില്‍ ഇല്ലാ എന്നായിരുന്നു എനിക്ക് കിട്ടയ മറുപടി..
ശിവയെ കുറച്ച് അന്വേഷിക്കുമ്പോള്‍ എല്ലാ പ്രൊഫസര്‍മാര്‍ക്കും നൂറു നാവുകളായിരുന്നു.. നന്നായിട്ട് പഠിക്കുന്ന കുട്ടി... സല്‍സ്വഭാവി... അങ്ങിനെ പല ഗുണതലങ്ങള്‍ ആ പേരിനു ചാര്‍ത്തിയിരുന്നു...  ആ സമയത്തായിരുന്നു.. ഞങ്ങളുടെ
പഴയ എച്ച് ഓ ഡി ഒരു ദിവസം പറഞ്ഞത് ഓര്‍മ വന്നത്....  മൂപ്പത്തിയാരുടെ കയ്യില് മൂപ്പരുടെ നമ്പര്‍ ഉണ്ട് എന്ന് പറഞ്ഞത് എനിക്ക് ശരിക്കും ഓര്‍മയില്‍ വന്നു..
പക്ഷേ മൂപ്പത്തിയാര്.. സുധാകര്‍ സാറുമായി അടിപിടിയായി രാജിവച്ച് പോയി ഇന്നേക്ക് രണ്ടു അഴ്ച്ചയായിരിക്കുന്നു...  വിടില്ല ഞാന്‍... ഞങ്ങളുടെ സെക്ഷനിലെ ലാബ് അസിസ്റ്റന്‍റെന്‍ടിന്‍റെ കയ്യിന്നു നമ്പര് വാങ്ങി... മൂപ്പത്തിയരെ വിളിച്ചു...
പക്ഷെ വിളിക്കുംബോഴോക്കയും ആ നമ്പരില്‍ അവസാന റിംഗ് അടിച്ച് കട്ടാവുകയായിരുന്നു..  പിന്നേം പിന്നെ ഫോണ്‍ അടിച്ചു പക്ഷെ എടുത്തില്ല...  കുറെ ട്രൈ ചെയ്തു..  പിന്നെ മടുത്തു...  പിന്നെ എന്‍റെ മൂഡ്‌ ഉലക്കയുടെ മൂട്  പോലെ ആയി  :p
ശിവയെ കോണ്ടാക്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ എല്ലാം പാളി തുടങ്ങി...    
ഒരു വൈകും നേരം .. ഒരു മൂന്ന്‍ മണി ആയിക്കാണും...  ഞാന്‍ എന്‍റെ പ്രോജക്റ്റ് ഡോക്യുമന്‍സ് എല്ലാം എടുത്ത് സുധാകര്‍ സാറേ കാണാന്‍ പോയി ... കാരണം രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ എന്‍റെ പ്രോജക്ടിന്‍റെ റിവ്യൂ ആണ്.
ആ റിവ്യൂയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് എന്‍റെ കടമയുമാണ്.
നനഞ്ഞു തൂങ്ങിയ ഒരു ചകിരി കയറു പോലെ എന്‍റെ ആ ദിവസങ്ങള്‍ മുറുകിയും വലിഞ്ഞും കഷ്ട് മുള്ളതാവുകയായിരുന്നു...
ഒരു എഞ്ചിനീയറിംഗ് വിദ്ധ്യാര്‍ത്തി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിച്ച ഒരു കാലഘട്ടമായിരിക്കും അവന്‍റെ പ്രോജക്റ്റ് വര്‍ക്ക് ചെയ്യുന്ന ആ കാലം.. ഇത് എന്‍റെത് മാത്രമായ ഒരു അനുംഭാവമാണ് ബാക്കിയുള്ള എഞ്ചിനീയര്‍
മാര്‍ എങ്ങിനെ ഫീല്‍ ചെയ്യുന്നു എന്ന് എനിക്കറിയില്ല... 
സുധാകര്‍ സാറിനോട് അന്വേഷണത്തിന്‍റെ ഒരു റിപ്പോര്‍ട്ട് ഒക്കെ സബ്മിറ്റ് ചെയ്തിരുന്നു..  പക്ഷെ അങ്ങേരു പറഞ്ഞത് ഇതൊക്കെ വറും ചവറുകളാണ്.. മൂപ്പര്‍ക്ക് വേണ്ടത് ഈ പ്രോജക്റ്റിന്‍റെ കോര്‍ ആണ് എന്ന്...
അപ്പൊ ഞാന്‍ പറഞ്ഞു.. സാര്‍ എനിക്കൊന്നും ഇതുവരെ ഒരു പ്രോജക്റ്റും ചെയ്തു പരിജയം ഇല്ല..  എന്‍റെ അന്വേഷണത്തില്‍ ഇത്ര ഇന്ഫോര്‍മെഷനെ കിട്ടിയൊള്ളൂ ...  ന്ന്
ആ സമയം അങ്ങേര് കുറെ കിടന്നു ആലോചിക്കുകയും..  എന്‍റെ റിപ്പോര്‍ട്ട് തിരിച്ചും മറിച്ചും നോക്കി കൊണ്ടിരിന്നു...
ആ സമയത്താണ് ശിവയെ കുറിച്ചു അദ്ദേഹത്തിനോട് സംസാരിച്ചത്.... അപ്പൊ എന്നോട് പറഞ്ഞത്... എവിടുന്നു അന്വേഷിച്ച് കണ്ടു പിടിച്ചാലും വേണ്ടില്ല... തിങ്കളാഴ്ച്ച റിവ്യൂക്ക് വരുമ്പോള്‍ കയ്യില്‍ പ്രോജക്ടിന്‍റെ വര്‍ക്കിംഗ് ഡെമോ ഉണ്ടായിരിക്കണം എന്ന് പറഞ്ഞ്
കയ്യിലുണ്ടായിരുന്ന റിപ്പോര്‍ട്ട് മേശപുറത്ത് വച്ചു...
ഞാന്‍ കുറച്ചു നേരം മിണ്ടാതെ നിന്നു....
സുധാകര്‍ സാര്‍: " നിന്‍റെ അന്വേഷണം ഒക്കെ വെരി ഗുഡ്.. ബട്ട്  പോജക്റ്റ് മൂവാകണം ഇല്ലേ ?? "
ഞാന്‍ ഒക്കെ സാര്‍ എന്ന് തലയാട്ടി...  ഇതല്ലാതെ വേറെ ഒന്നും എനിക്ക് ചെയ്യാനില്ലായിരുന്നു... 
അദ്ദേഹം ആ പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്‍റെ പെരഴുതിയ ഒരു ഫയലി തുള യിട്ട് വച്ചു...  അതിനു ശേഷം...  അദ്ദേഹം എന്നോട് അദ്ദേഹത്തിന്‍റെ മേശയുടെ മുന്‍പില്‍ ഇരിക്കുന്ന കസേരയില്‍ ഇരിക്കാന്‍ അവ്ശ്യപട്ടു...
ഞാന്‍ അതിശയിച്ചു പോയി...  ഈ പ്രോജക്റ്റ് തുടങ്ങിയതില്‍ പിന്നെ ഇത്രേം സ്നേഹത്തോടെ ഇയാള്‍ പെരുമാറിയിടില്ല.....
എന്നിട്ട് എന്നോട് ചോദിച്ചു "എന്താണ് നിന്‍റെ പ്രശനം...  തന്നെ കൊണ്ട് ഇത് ചയ്യാന്‍ പറ്റില്ലന്നു തോന്നുണ്ടോ..? "
ഞാന്‍: "സാര്‍ അങ്ങിനെ ഒന്നും ഇല്ല സാര്‍ .. എത്ര അന്വേഷിചിട്ടും ഒരു ഐഡിയ കിട്ടുന്നില്ല സാര്‍"
സുധാകര്‍ സാര്‍: " ഒരുമിനുട്ട് "
അദ്ദേഹം എന്‍റെ പെരഴുതിയ ഫയല്‍ എടുത്തു വച്ചു...  പ്രോജക്റ്റ് തുടങ്ങിയത് മുതല്‍ ഞാന്‍ കൊടുത്ത എല്ലാ റിപ്പോര്‍ട്ടുകളും അതില്‍ ഉണ്ടായിരുന്നു...  അതില്‍ ആദ്യ റിപ്പോര്‍ട്ട് എടുത്തു.. എന്നിട്ട് .. എന്‍റെ പ്രോജക്റ്റിന്‍റെ പേര് ഗൂഗിളില്‍ ടൈപ്പ് ചെയ്തു...  എന്നിട്ട് അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറുടെ സ്ക്രീന്‍ എനിക്ക് നേരെ തിരിച്ചു വച്ചു
എന്നിട്ട് അദ്ദേഹം അപ്പൊ വന്ന റിസള്‍ട്ടില്‍ വീഡിയോ എന്നതില്‍ മാത്രം ക്ലിക്ക് ചെയ്തു... ഒരു യൂട്യൂബില്‍ എന്‍റെ അതെ തലകെട്ടോടെ, പക്ഷെ എന്‍റെ പ്രോജക്ടിന്‍റെ മുഴവന്‍ തലകെട്ടും ഇല്ല.. പകുതിയേ ഉണ്ടായിരുന്നൂള്ളൂ....  , ഒരു വീഡിയോ കാണിച്ചു തന്നു.
സുധാകര്‍: "ഇതോ നോക്കൂ... ഞാന്‍ നിന്‍റെ പ്രോജക്ടിനെ പറ്റി എല്ലാം അന്വേഷിച്ചിരുന്നു.. there are alot of search result help you to complete this project go with it"
ഇത് പറയുമ്പോള്‍ അദ്ദേഹം ചിരിക്കുകയായിരുന്നു.. 
എനിക്കറിയില്ലായിരുന്നു.... ഇങ്ങേര് എന്‍റെ പ്രൊജക്ടിനെ കുറിച്ച് ഇത്രേം ഡീപ്പ് ആയി നോക്കിയിട്ടുണ്ട്.. അന്ന് ഞാന്‍ സുധാകര്‍ സാറിന്‍റെ മുറിയല്‍ നിന്നും പുറത്ത് ഇറങ്ങുമ്പോള്‍... ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു...
ഈ പ്രോജക്റ്റ് എന്നെ കൊണ്ട് കപ്ലീറ്റ് ചെയ്യാന്‍ സാധിക്കും എന്ന ആത്മ വിശ്വാസം..
അന്ന് രാത്രിയില്‍ ആ യൂട്യൂബ് വീഡിയോ .. ഒരു പത്ത് പ്രാവശ്യം അവര്‍ത്തിച്ച് കണ്ടു നോക്കി...  എന്‍റെ പ്രോജക്ടിന് ആവശ്യമുള്ള എല്ലാ കാര്യങ്ങളും അതിലുണ്ടായിരുന്നു..  പിന്നെ ശ്രദ്ധിച്ചപ്പോള്‍ ആയിരുന്നു മനസ്സിലായത് ആ വീഡിയോ അപ്പലോഡ്‌ ചെയ്തിരുന്നത് ഞാന്‍ അന്വഷിച്ച ആ ശിവ തന്നെ ആയിരുന്നുന്ന്‍..
ഇന്നും എന്‍റെ പ്രോജക്ടിന്‍റെ പേര് ഗൂഗിളില്‍ ടൈപ് ചെയ്തു നോക്കിയാല്‍.. ശിവ അപ്പലോഡ്‌ ചെയ്ത ആ വീഡിയോ നാലാമതായി പ്രത്യക്ഷ പടും... 

ഈ പോസ്റ്റില്‍ നിങ്ങളെ എന്‍റെര്‍ടയിന്‍ ചയ്യാന്‍ മാത്രമുള്ള ഒന്നും തന്നെ ഇല്ല എന്നനിക്കറിയാം പക്ഷെ... അന്ന് ഞാന്‍ അനുഭവിച്ച ടെന്‍ഷനും പ്രഷറും കണക്കില്‍ എടുക്കുകയാണങ്കില്‍ എന്‍റെ ജീവിതത്തില്‍ ഒറ്റക്ക് നേരിടേണ്ടി വന്ന നിമിഷങ്ങളില്‍ ഈ സംഭവങ്ങലായിരിക്കും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.. 
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കണക്കിലെടുത്താല്‍, ഈ പ്രശ്നങ്ങള്‍ ഒന്നും രു പ്രശനങ്ങളെ അല്ല...  എന്നാലും അന്ന് മനസ്സിലാക്കിയ ഒരു കാര്യം ഞാന്‍ പറയാം...  ജീവിതത്തില്‍ എത്ര വലിയ പ്രശ്ഞങ്ങള്‍ ഉണ്ടങ്കിലും അതിനെ എതിര്‍ത്ത് നിന്ന് പോരാടുക... ഭീരുവേ പോലെ പിന്മാറരുത്‌.. നമുക്ക് കരുത്തെകാനും നമ്മെ ആശ്വസിപ്പിക്കാനും... നമ്മള്‍ പോലും അറിയാത്തവര്‍ നമ്മളെ തെടി വന്നേക്കാം...

(തുടരും)   

Share this:

CONVERSATION

0 comments:

Post a Comment