image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു പൈങ്കിളി കഥ

ഒരു പാട് അഭിന്തിച്ചും...  കൈതട്ടിയും... പ്രോത്സാഹനം നല്‍കിയിരുന്നു... ഈ നോക്ക് കുത്തിക്ക് കിട്ടിയതില്‍ വെച്ച് ഏറ്റവും നല്ല സപ്പോര്‍ട്ട്.. ഒന്ന് പറയാം..  ജീവിതത്തില്‍ എപ്പഴും...  പ്രശ്നങ്ങള്‍ക്കും വിഷമങ്ങള്‍ക്കും അപ്പുറമാണ് സന്തോഷങ്ങള്‍ വരുന്നത്..
അതും പ്രതീക്ഷ്ക്കാതെ ആയിരിക്കും വരുന്നത്... എത്ര കഷ്ട കാലമാണങ്കിലും ഒരിക്കാല്‍ ഒരു നല്ല കാലം വരും എന്ന് എപ്പഴും വിശ്വസിക്കുക... അന്നത്തെ ദിവസം അത് മറക്കാന്‍ പറ്റാത്തത് തന്നെ ആയിരുന്നു...  തിരിച്ചു എന്‍റെ കസേരയില്‍ വന്നിരിക്കുമ്പോള്‍.
കൂടെ ഉള്ള ആ ഒന്‍പത് മലയാളികളും..  കൈ തന്ന്.. "ഇതെങ്ങിനെ സാധിച്ചു ന്നൊക്കെ ചോദിച്ചു.. "  നമ്മുടെ വായനാക്കാര്‍ ചോദിച്ചച്ത് പോലെ...  തന്നെ..  ആള് ഭയങ്കര  ജീനിയസ് ആണോന്ന്..... അവരും ചോദിച്ചിരുന്നു..
എനിക്കൊന്നെ പറയാനോള്ളൂ.. ഞാന്‍ അത്ര വല്യ ജീനിയസ് ഒന്നും അല്ല...  അല്ലേലും ഈ ജീനിയസ് എന്ന് പറയുന്നത് എന്താ ...  കഴിവുള്ളവര്‍ക്കേ...  ജീനിയസ് എന്നൊക്കെ പറയാന്‍ പറ്റൂ... 
എനിക്ക് ഭാഗ്യമാണുള്ളത്‌ അല്ലാതെ കഴിവില്ല... ഒരു ഫ്ലൂക്കില്‍ എങ്ങിനെയോ..  ആ പ്രോജക്റ്റ് ഡെമോ.. അവസാനിച്ചു അത്രേ ഉള്ളൂ... പിന്നെ ഒരു സ്പെഷ്യല്‍ കണ്‍സിടരേഷന്‍ കിട്ടി...  എന്‍റെ പ്രസന്‍റേഷനു മുന്പ്...  നമ്മുടെ ചീഫ് ഗെസ്ടിനെ പരിജയപ്പട്ടു.. 
പച്ച ഇംഗ്ലീഷില്‍ പറഞ്ഞാല്‍...  ഒരു പക്കാ ബില്‍ഡ് അപ്പ് കിട്ടി.. അതോണ്ട് തന്നെ.. അദ്ദേഹം എന്‍റെ പ്രസന്‍റേഷന്‍ ശ്രദ്ധിക്കേം ചെയ്തു... അതോണ്ട് അങ്ങേര്‍ക്ക് ഒരു ചോദ്യം ചോദിക്കാന്‍ തോന്നി... കുറച്ചൊക്കെ അറിയാവുന്ന ക്വസ്റ്റ് ആയത് കൊണ്ട് ഉത്തരവും.. 
പറയാന്‍ പറ്റി അത്രേ ഉള്ളൂ... 
അല്ലാതെ ഞാന്‍ വല്യ ജീനിയസ് ആയതോണ്ട് അങ്ങേരുടെ ക്വസ്റ്റ്ന് ഉത്തരം പറഞ്ഞതും അല്ല... 
ദേ ഇതേ മറുപടി ആണ്..  മ്മടെ ആ ഒന്‍പത് മലയാളിള്‍ക്കും കൊടുത്തത്..  സ്റ്റേജില്‍ ആ സമയം..  സമാപന ചടങ്ങ് നടന്നു കൊണ്ടിരിക്കുകയായിരുന്നു..   വേദിയില്‍ എല്ലാരും ഉണ്ട്.. പ്രിന്‍സിപ്പലും...  നമ്മുടെ പട്ടാഭിസാറും, ഞങ്ങളുടെ എച്ച് ഓ ഡി..  സുധാകര്‍ സാറും..
പിന്നെ ഒരു രണ്ടു മൂന്ന്‍ ടീച്ചിംഗ് സ്റ്റാഫുകളും ഉണ്ട്.. എന്തോ അത്രേം നേരത്തെ വീര്‍പ്പ് മുട്ടലും..  ആളികത്തലിനും കൊറച്ചു ശമനം കിട്ടിയത് പോലെ ഒരു ഫീല്‍ ഉണ്ടായിരുന്നു.. ഞാന്‍ എന്‍റെ ഡയറി എടുത്തു... 
ഭയത്തോടെ എഴുതിയ..  നോക്ക് കുത്തി എന്ന് തലക്കെട്ടോടെ എഴുതി പിടിപ്പിച്ച പാരഗ്രാഫിനു ചുവട്ടില്‍..  ഒന്ന് കൂടി എഴുതിപിടിപ്പിച്ചു... 
"ചിരിക്കുന്ന നോക്ക് കുത്തി"
"ഞാന്‍ ചിരിക്കുന്ന ഒരു നോക്ക് കുത്തിയായി...  തിമിര്‍ത്തു പെയ്ത മാഴെയെയും..  ആഞ്ഞു വേശിയ കാറ്റിനെയും തടുത്ത്..  മനുഷ്യന്‍റെ കണ്ണേറുകളും വാങ്ങികൂട്ടി...  അവസാനം ഒരു ജീവനുള്ള ചിരിക്കുന്ന നോക്ക് കുത്തിയായി നിന്നു.."
ഇത് കണ്ട ദീപ്തി, " ദെ തുടങ്ങി അവന്‍റെ പ്രാന്ത്" ന്നും പറഞ്ഞ് കളിയാക്കി...  ഞാന്‍ അത് ചിരിച്ച് സ്വീകരിക്കുകയും ചെയ്തു.. .. ഞാന്‍ ഡയറി അടച്ചു വെച്ച് സ്റ്റേജില്‍ കസര്‍ക്കുന്ന പട്ടാഭിരാമന്‍ സാറേ ശ്രദ്ധിച്ചു..
ഞങ്ങളുടെ കോളേജിലെ കുട്ടികളുടെ പ്രോജക്റ്റ് വര്‍ക്ക് ഒക്കെ കണ്ട് അതിശയപെട്ടന്നും..  ഭാവി തലമുറക്ക് പുതിയ എഞ്ചിനീയര്‍മാരുടെ ടെക്നോളജികള്‍ ഉപയോകിക്കാനുവും എന്നും പറഞ്ഞു.. ശരിക്കും അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ട് , ഞാന്‍  ഇന്‍സ്പയര്‍ ആയി.. 
എല്ലാം കഴിഞ്ഞ് സെമിനാര്‍ ഹാളില്‍ നിന്ന് ഇറങ്ങുമ്പോഴും..  ജൂനിയര്‍ കുട്ടികളുടെ സംസാരത്തില്‍ പട്ടാഭിരാമന്‍ സാറിന്‍റെ സമാപന ചെടങ്ങുകളെ കുറിച്ചും.. അവര്‍ക്ക് വരാന്‍ പോവുന്ന പ്രോജക്റ്റ് വര്‍ക്കുകളെ കുറച്ചും ഉണ്ടായിരുന്നു..
ഞാനും ദീപ്തിയും..  ആ എട്ടു മലയാളികളും...  പുറത്തോട്ട് വന്നു...  നമ്മുടെ പൈങ്കിളി .. ഇനി എന്താ എല്ലാര്‍ക്കും പരിപാടി പൊതുവേ ചോദിച്ചു..  അപ്പൊ തൃശൂര്‍ കാരന്‍ അച്ചായന്‍..  "പ്രത്യേകിച്ചു ഒരു പരിപാടിയും ഇല്ല..  എന്നത്തെയും പോലെ കാപ്പി കുടിയാണ്" പ്ലാന്‍ എന്ന് പറഞ്ഞു.
പക്ഷെ ആ വൈകും നേരം...  ശരിക്കും ഒരു നേരം പോക്കാരിരുന്നില്ല... ആ ദിവസത്തെ ഞങ്ങളുടെ കാപ്പി കുടി ചര്‍ച്ചയില്‍ ഒരു പാട് വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്തു..  കോളേജ് ലെഫ് അത് ഇനി..  ഒരു മൂന്ന്‍ മാസമോ അല്ലെങ്കില്‍ ഒരു നാലു മാസമേ കാണൂ... 
അത് കഴിഞ്ഞാല്‍ പിന്നെ ഓരോ ആള്‍ക്കാരും അവരവരുടെ..  സ്ഥലത്തേക്കും ജീവിത പ്രശങ്ങളിലേക്കും പോവും... നാലു വര്‍ഷം സ്വന്തം...  കൂടെ പിറപ്പിനെ പോലെ കൂടെ നടന്നവര്‍.. പിരിയാന്‍ പോവുന്ന സങ്കടത്തെ നമ്മുടെ പാലകാട്ട്കാരി കരഞ്ഞു തീര്‍ത്തതും ആ വൈകുന്നെരത്തായിരുന്നു..
പിന്നെ എഴുതാം പിന്നെ പാസാവാം...  എല്ലാ പേപ്പറും ഒരു സെമ്മില്‍ എഴുതാന്‍ എന്ന് പറഞ്ഞു നടന്ന തൃശൂര്‍ കാരന്‍ അച്ചായന്  മാനസാന്തരം വന്നതും..  പഠിച്ചാ മതിയായിരുന്നു എന്ന് ചിന്ത വന്നതും.. ആ വൈകുന്നെരത്തായിരുന്നു..  എന്ത് വന്നാലും ഈ പത്തു പേര്‍ ഒരുമിച്ചു നികണം.. 
ഒരേ കമ്പനിയില്‍ ജോലി ചയ്യണം...  എന്നൊക്കെ ചര്‍ച്ച ചെയ്തതും ആ വൈകുനെരത്തായിരുന്നു...  ഇതൊക്കെ ചര്‍ച്ച ചെയ്തപ്പഴാണ്...  വയനാട്ട് കാരന്‍ എഴുനേറ്റ് നിന്ന് എല്ലാരും ഒന്ന് മിണ്ടാതിരി...  എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞത്....
ഞാന്‍ : "എല്ലാരും ഒന്നും മിണ്ടാതിരി, ഇവന്‍ പറയന്ന്തു ഒന്ന് കേള്‍ക്കാ...  " ഉച്ചത്തില്‍ പറഞ്ഞു.. 
ദീപ്തി: "അതെ എന്താ പ്രയാനുള്ളത് ന്നു വെച്ചാ വേകം പറ..  "
വയനാട്ട്കാരന്‍: "അത് ഇപ്പൊ ഞാന്‍ എങ്ങിനെ പറയാന്ന് എനിക്കറിയില്ല.. " 
ദീപ്തി: " അവന്‍റെ ഒരു ഒടുക്കത്തെ ഇഡ്രോ.. ഒന്ന് പറഞ്ഞ് തുലക്കട ശവമേ ... "
വയനാട്ട്കാരന്‍: "അത് പിന്നെ.. ! "
ഞാന്‍ അവനെ ശ്രദ്ദിച്ചു..  അവന്‍ നിന്ന് പരുങ്ങുംബഴെ എനിക്ക് തോന്നി.. എന്തങ്കിലും ഒരു എടാകൂടം ഒപ്പിച്ച്ട്ടായിരിക്കും ഇവന് ഇവിടെ എഴുനേറ്റ് നിക്കണത്... ഞങ്ങള്‍ടെ കൂട്ടത്തില്‍ വളരെ ഡീസണ്ടും പിന്നെവളരെ തണുപ്പനുമാണ് ഇവന്‍..  പക്ഷെ..  അവന്‍റെ മനസ്സ് അരുതാത് എന്തോ പറയാന്‍ വെമ്പുന്നുണ്ടന്ന് എനിക്ക് മനസ്സിലായി..
അവന്‍റെ മുഖം കറുത്തിരിന്നു..   അവനാകെ വിയര്‍ത്തിരുന്നു.. 
പാലക്കാട്ട് കരി: "ഇത് എന്ത് സാധാനാത്..  പറയടോ എന്താ സംഭവം... ? "
വയനാട്ട്കാരന്‍: "ഈ കൂട്ടത്തില്‍ ഒരാളോടെ മത്രമേ ഇത് പറയാന്‍ പെടിയോള്ളൂ...   , അതോണ്ട് ന്നെ ക്കി പ്പോ ഇത് പറയണോന്ന് സംശയായി"
ത്രശൂര്‍ കാരന്‍: " ഹൈ ന്ത് വേര്‍പ്പിക്കലാടാ..  ശവി, ദേ ഒന്നല്ലങ്കില്‍ പറഞ്ഞോ... അലങ്കില്‍ നീ പറയണ്ടാ..  ദാവും നല്ലത്..  "
ദീപ്തി :  "ന്താടോ..  ആരോടാ ത് പറയാന്‍ നിനക്ക് പേടി..  കേക്കട്ടെ...  അവരെ അങ്ങ് മാറ്റി നിര്‍ത്തിയാ പോരെ.. "
അച്ചായന്‍: "അത് വേണ്ടാ... ആരേം മാറ്റണ്ട..  നീ ദൈര്യായിട്ടു പറഞ്ഞോ..  പ്രശ്നാണങ്കില്‍ മ്മക്ക് വഴി ഉണ്ടാക്കാം"
വയനാട്ട്കാരന്‍: " ഞാന്‍ പറയാം...  ആദ്യം എന്നോട് എല്ലാരും ക്ഷമിക്കാ..  ഇത് പറഞ്ഞിട്ട് എന്നോടുള്ള  ഫ്രണ്ടഷിപ്പും വേണ്ടാന്ന് വെക്കരുത് ആരും..  പിന്നെ... "
അവന്‍റെ വാകകള്‍ പിന്നെ ഇടറി അവിടെ ഇടിച്ചു നിന്നു..  സത്യം പറഞ്ഞ..  എന്‍റെ ക്ഷമ കെട്ടു... ഉള്ള എല്ലാം മൂഡും പോയി തുടങ്ങി.. 
ഞാന്‍: "ഒന്ന് പറ, അകെ സീനാക്കല്ലേ.. ! "
വയനാട്ട്കാരന്‍: "അതെ എനിക്ക് ഈ കാര്യം പറയാന്‍ പേടിഉള്ളത്..  പങ്കിളിയോടാണ്..  "
പൈങ്കിളി: ചിരിച്ചോണ്ട്...  "എന്നോടോ...  എന്താനാ പേടിക്കുന്നെ...  നീ പറഞ്ഞോ കുട്ടാ ..  ഞാന്‍ ഒന്നും ചെയ്യില്ല ..! നീ ദൈര്യായിട്ട് പറഞ്ഞോ... "
അവന്‍ തല താഴ്ത്തി...  പൈങ്കിളി ഇരിക്കുന്നിടത്തെക്ക് തിരിഞ്ഞു...
വയനാട്ട്കാരന്‍: " ആതെ! , കൊറേ കാലായിട്ട് പറയണം ന്നു വിചാരിച്ചു കൊണ്ടിരിക്കുന്ന ഓര്‍ കാര്യം ആണ്...  പിന്നെ ഇത് ഇപ്പൊ ഞാന്‍ പറഞ്ഞ..  എന്നോട് ദേഷ്യപെടോലോ ന്നു കരുതിയിട്ടാ ഇത്രേം കാലം പറയാതിരുന്നത്.. "
പൈങ്കിളി: ചിരിച്ചോണ്ട് " ഓ ഇവന്‍റെ ഒടുക്കത്തെ ഒരു ഇഡ്രോ, എന്താ ഇത്രേം..  വല്യ ആനകാര്യം...  എന്നോട് എന്താ ലവ്വോ മറ്റോ ആണോടാ .. ? "
അവനൊന്നും മിണ്ടിയില്ല... 
ത്രശൂര്‍ കാരന്‍: " ഒന്ന്‍ മിണ്ടാതിരി.. ഡി , അവന്‍ പറയടട്ടെന്ന്..  നീ പറയട മച്ചാനെ ഇവളും ന്നും ചെയ്യില്ല നിന്നെ, പറ... "
വയനാട്ട്കാരന്‍: "അത് പിന്നെ..  ..! അവള് പറഞ്ഞത് തന്നെ. ..  എനിക്കവളെ ഇഷ്ടാ...  "
ചിരിച്ചോണ്ട്  പൈങ്കിളി " ഈ..  ഇതോണോ ഇത്രേം വല്ല്യ കാര്യം.. നിന്നെ എനിക്കും ഇഷ്ട,,,  "
പക്ഷെ ഇവരുടെ..  രണ്ടു പെരുടെ ഈ സംസാരം കേട്ട് ഞങ്ങള്‍ എല്ലാരും ഇടി വെട്ടിയത് പോലെ ഇങ്ങനെ..  നിക്ക..  അപ്പൊ പൈങ്കിളി...  " തെന്താ എല്ലാരും മിഴിച്ചു  നിക്കണെ അവനൊരു തമാശ പറഞ്ഞത് നിങ്ങള് ഇത്രേം സീരിയസ് ആക്കിയിടുത്തോ..  ?"
വയനാട്ട്കാരന്‍: " ഞാന്‍ സീരിയസ്സ് ആയി തെന്നെ പറഞ്ഞതാ.. !"
ഇത് കേള്‍ക്കേണ്ട താമസം.. പങ്കിളിയുടെ ചിരി താനെ കൂടി..  അവളുടെ..  മുഖം ഇരുണ്ട് കയറി...  അവള്‍ എഴുനേറ്റ്...  ഒന്നും പറയാതെ...  പിന്നിലോട്ട് ഒറ്റ നടത്തം..  
എല്ലാര്‍ക്കും എന്ത് പറയണം എന്ത് ചെയ്യണം..  ന്നു അറിയാന്‍ പാടില്ലാത്ത ഒരു അവസ്ഥയായിരുന്നു..
അവള്‍ തിരിഞ്ഞു നടക്കുന്ന വഴിയെ..  പിന്നാലെ വയനാട്ട്കാരന്‍ ഓടി...  സോറി...  സോറി...  എന്ന് പറഞ്ഞ് അവളുടെ പിന്നാലെ പോയി.. പക്ഷെ അവള്‍ തിരിഞ്ഞു നോക്കിയില്ല..  കേട്ടതായി ഭാവിച്ചതും ഇല്ല.. 
അവന്‍ പാതി വഴിയെ നിന്നു.. ഒരു രണ്ടാം ക്ലാസ് കാരന്‍റെ കയ്യിന്നു പുതിയ പേന കളഞ്ഞു പോയ ഭാവമായിരുന്നു അവന്‍റെ മുഖത്തിനുണ്ടായിരുന്നത്.. 
ആ സമയത്ത്..  ത്രശൂര്‍ കാരന്‍: " തന്ത് പണിയാ കാണിച്ചെ ശവി...  " 
ദീപ്തിയും ഞാനും എഴുനേറ്റ് പൈങ്കിളിയുടെ  അടുത്തേക്ക് നടന്നു...  ദീപ്തി എത്ര വിളിച്ചിട്ടും..  അവള്‍ നിന്നില്ല..  നടന്നു കൊണ്ടേ ഇരുന്നു..  ഞാന്‍ തിരിഞ്ഞു നിന്ന് വയനാട്ടുകാരനെ നോക്കി..  അവന്‍ പാവം..  അവന്‍റെ മുഖം കണ്ടാലറിയാം..  അവന്‍ അത് പറഞ്ഞത് അബദ്ധം ആയി പോയി എന്ന് അവന്‍ ഫീല്‍ ചായുന്നത് അവന്‍റെ ഭാവത്തില്‍ നിന്നും വയിച്ചെടുക്കാമായിരുന്നു.. 

ഈ പൈങ്കിളി..  ഇവള് എല്ലാം കാര്യവും വളരെ സില്ലി ആയിട്ട് എടുക്കുന്ന കൂട്ടത്തിലാണ്..  ഞങ്ങളുടെ കൂട്ടത്തിലേ വായാടിയും ഇവള്‍ തന്നെ.. പക്ഷെ.. ഇത്രേം സെന്‍സിറ്റിവ് ആണ് ഇവളന്നു ഈ നാലു വര്‍ഷവും കൂടെ ഉണ്ടായിട്ടും മനസ്സിലായില്ല..  ഞാന്‍ അല്പം സ്ലോ ആയിരുന്നു.. 
ദീപ്തി വെകത്തില്‍ നടന്നു..  കൊണ്ടേ ഇരുന്നു..  ഒടുക്കം..  പൈങ്കിളി ദൂരെ ഇട്ടിരുന്ന ഒരു പാര്‍ക്ക് ബെഞ്ചില്‍ പോയി ഇരുന്നു...
അത് കണ്ടതും ഞാനും ദീപ്തിയും അവളുടെ അടുത്തേക്ക് ചെന്നു..   അവളുടെ കൂടെ ഇരുന്നു..  ..  അവള്‍ എന്തോ...  ദീപത്തിയോട്...  പറയുന്നത് പോലെ തോന്നി.. എന്നിട്ട് എന്നോട്..  അവിടെ നന്നോന്നു.. ആങ്ങ്യം കാണിച്ചു..   ഞാന്‍ എന്താ..  ന്നു ഞാന്‍ ചോദിച്ചു.. 
പക്ഷെ കൃത്ത്യായിട്ട് ഒരു മറുപടി...  കിട്ടിയില്ല..
ഒരു ഒരു മിനുട്ട് കഴിഞ്ഞതും.. ദീപ്തി എഴുനേറ്റ് വന്നു..  "അവളെ ഒന്ന് തനിച്ചു വിട്.." ന്നു പറഞ്ഞു...
ഞാന്‍ : "ന്താ പ്പോ പ്രശനം..  "
ദീപ്തി: ഒന്നുല്ല.....  നീ വന്നെ... 
ഞാനും... ദീപ്തിയും..  അവിടെ നിന്ന് തിരിച്ചു വന്നു. .. 
വയനാട്ട് കാരന്‍ കാണിച്ച തെണ്ടിതരത്തിന് പൂര തറി..  കൊടുക്കുകയായിരുന്നു..  അച്ചായന്‍... 
ഞങ്ങളുടെ അവിടെ..  എത്തിയ ഉടനെ..  ദീപ്തി : " ഒന്ന് മിണ്ടാതെ ഇരി അച്ചായ..  അവന്‍ പ്പെന്താ കാണിച്ചേ..  അവന്‍റെ സ്ഥാനത്തെ നീയാണേ അതൊക്കെ തന്നെ പറഞ്ഞിരിക്കാ... "
ഞങ്ങളുടെ ഗ്യാങ്ങില്‍ എന്ത് പ്രശ്നം ഉണ്ടങ്കിലും സോള്‍വ് ചെയ്യാനും .  ഓണര്‍ഷിപ്പ് എടുക്കാനും ദീപ്തിയാണ് എപ്പഴും മുന്പ്പന്തിയില്‍ ഉണ്ടാവാറുള്ളത് ...  അന്നും അത് തന്നെ സംഭവിച്ചു...
അച്ചായന്‍ അത് കേട്ടതും മിണ്ടാതിരുന്നു.. 
വായനട്ട്കാരന്‍ അടുത്തുള്ള ബെഞ്ചില്‍..  വേറെ എങ്ങോട്ടോ നോക്കി ഇരുന്നു...  ഞങ്ങള്‍ എല്ലാരും...  അവളെ നോക്കിയും ഇരുന്നു.. 

നാളിതു വരെ ആയിട്ടും..  പൈങ്കിളിയുടെ ചിരി മാഞ്ഞെതെ ഉണ്ടയിരുന്നില്ല..  ഇതാദ്യയിട്ടാ...  അവളിങ്ങനെ...  പിന്നെ വായനാട്ട്കാരന്‍ മിണ്ടാപൂച്ച ഇത്രേം വല്യ ഒരു കാലം ഇട്ടു പൊട്ടിക്കും ന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല... 
എന്തായാലും ഇന്നേ വരെ ഇതുപോലുള്ള ഒരു സ്സെരിയസ് ആയിട്ടുള്ള ഒരു ദിവസം..  ഞങ്ങള്‍ പത്തു മലയാളികളുടെ ഇടയില്‍ ഇത് വരെ ഉണ്ടായിട്ടില്ല.. 
എന്തോ.. രണ്ടു പേരെ നോക്കുമ്പോഴും എനിക്ക് ഒന്നേ ഫീല്‍ ആയോള്ളൂ...  ഇവനൊക്കെ.. ഇതെപ്പോ ഇവളോടെ തോന്നിതുടങ്ങീ ന്നറിയില്ല..  ഗ്യാങ്ങില്‍ ഇതുവരെ വായടച്ച് കണ്ടിട്ടില്ലാത്ത പൈങ്കിളി..  ഇത്രേം സൈലന്‍റെ അവൂന്നും പ്രതീക്ഷിച്ചില്ല... 
വയനാട്ടുകാരന്‍റെ ഒക്കെ ഇത്രേം നാളത്തെ അവസ്ഥയെ ഓര്‍ത്ത് ഞാന്‍ അല്പം സങ്കട പെട്ടു ..  കക്ഷത്ത്‌ ഉള്ളതോട്ടു വീഴാനും പറ്റില്ല..  ഉത്തരത്തിലുള്ളത് എടുക്കേം വേണം.. ശോ...  ഇത്രേം കാലം ഇതങ്ങനെ മനസ്സി കൊണ്ട് നടന്നു, സമ്മദിക്കണം, ആവാന്‍ ഇത്രേം കാലം അവളോടിത് പറയാഞ്ഞത് അവളുടെ നല്ല ഫ്രാണ്ടാഷിപ്പ് കൊണ്ടായിരിക്കാം...  പാവം പയ്യന്‍.. 
അല്ലേലും ഫ്രാണ്ട്ഷിപ്പോണ്ട്.. കുറെ ഉപകാരം ഉള്ളത് പോലെ, ഇത് പോലുള്ള കുറെ ഉപദ്രവങ്ങളും ഉണ്ടന്ന് നമ്മളും മനസ്സിലാക്കണം..

(തുടരും )         

Share this:

CONVERSATION

0 comments:

Post a Comment