image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മൗനം

അപ്രദീക്ഷിതമായ വയനാട്ടുകാരന്‍റെ തുറന്നു പറച്ചില്‍ ഞങ്ങള്‍ക്ക് ഓരു ഞട്ടല്‍ തന്നെയാണ് ഉണ്ടാക്കിയത്...  രണ്ടു പേരും മുഖം തിരിച്ചു ഇരുന്ന ഞങ്ങളുടെ സമയം കളഞ്ഞകൊണ്ടേ ഇരുന്നു..  വലിച്ചു കീറിയ എന്‍റെ ഡയറി താള്‍ ചേര്‍ത്ത് വെച്ച് അച്ചായന്‍ എന്നോട് സോറി പറഞ്ഞു.
അച്ചായന്‍ എന്‍റെ ഡയറി എഴുതിയ ആ കവിത ഉറക്കെ വായിച്ചു... അത് കേട്ട് അടുത്തിരുന്ന പാലക്കാട്ട്കാരി വേരുപ്പിക്കല്ലേ അച്ചായ ഇത് സഹിക്കുന്നില്ല.. എന്ന് പറഞ്ഞു എന്നെ കളിയാക്കി... എന്നോട് ഇതില് ഇത്തിരി അല്ല നല്ലോണം സാഹിത്യം ചൊരിഞ്ഞു ചീത്തയാക്കിന്നു ത്രെശൂര്‍ കാരനും പറഞ്ഞു..
ഇതൊക്കെ പറഞ്ഞ് എന്നെ കളിയാക്കി അവന്മാര്‍ ചിര്‍ക്കുമ്പോള്‍..  ഞാന്‍ ഒരു അവിഞ്ഞ ചിരിയുമായി..  പൈങ്കിളിയെ നോക്കി ഇരുന്നു. ദൂരെ ആണങ്കിലും അവളുടെ ഒരു മുകത്ത് ഒരു പത്ത് കിലോ കേട്ടിതൂകിയ അത്രേം സങ്കടമോ കോപമോ എന്താന്നറിയില്ല, രണ്ടും പാടെ ചേര്‍ന്ന ഒരു അവസ്ഥ കാണാമായിരുന്നു..
നേരെം ഇരുട്ടി തുടങ്ങിയിരുന്നു..  കോളേജ് പാര്‍ക്കിലെ തെരുവ് വിളക്കുകള്‍...  ഒന്നന്നായ് കത്തിത്തുടങ്ങി...  ഞാന്‍: :ദീപു ഇങ്ങനെ ഇരുന്നാല്‍ ഇങ്ങനെ തന്നെ ഇരിക്കേണ്ടി വരും..  നീ ഒന്ന് കൂടി പോയി സംസാരിച്ച് നോക്ക്"
ദീപ്തി: "ഒന്ന് മിണ്ടാതിരി..  കുറച്ചു കഴിയുമ്പോ എല്ലാം ശരിയാകും.... അവളോട് ഞാന്‍ ഒന്ന് സംസാരിച്ചത് തന്നെയാ.. വെയിറ്റ് ആന്‍റ് സീ"
സത്യം പറഞ്ഞാല്‍ ആ സമയം എനിക്ക് ബോറടിക്കാന്‍ തുടങ്ങി....  ശരിക്കും.. എല്ലാരും അവരെ രണ്ടു പേരേം നോക്കി കൊണ്ടേ ഇരിക്കുന്നു..  ഒന്നും സംസാരിക്കാതെ ഇങ്ങനെ ഇരുന്നു.
പക്ഷെ ആ സമയം...  എന്‍റെ ഡയറിയുടെ ചില താളുകള്‍ അച്ചായന്‍ വായിച്ചിട്ട് എന്നോട്.. "ഡാ കനാപ്പേ, ഇതെന്താടാ...  എന്തൊക്കെയാ ഈ എഴുതി വച്ചിരിക്കുന്നത്.. ഇത് വെല്ലതും ആരെങ്കിലും എടുത്ത് വായിച്ചാല്‍ എന്താ ചെയ്യാ..  ? പ്രാന്തന്‍"
ഞാന്‍ : "ഒന്നും ചെയ്യില്ല..  :p "
അച്ചായന്‍: "ആ ജൂനിയര്‍ കൊച്ചിന്‍റെ വീട്ടില് നീ എപ്പഴാ പോയെ.. ? "
ദീപ്തി: "ഏത് ജൂനിയര്‍ കൊച്ച് ? ,"
അച്ചായന്‍ എന്‍റെ ഡയറി ദേപുഇനെ കാണിച്ച്...  " ഇത് കൊണ്ടോ ദീപൂ , എല്ലാം എഴുതി വെച്ചിട്ടുണ്ട്.. " ഇത് കേട്ടതും..  വെറുതെ ഇരുന്നിരുന്ന എല്ലാരും എന്‍റെ ഡയറി നോക്കാനായി..  വട്ടം കൂടി...  ഒരു ശര്‍ക്കര പൊട്ടില്‍ ഉറുമ്പുകള്‍ കൂടുന്നത് പോലെ..  പക്ഷെ വയനാട്ടുകാരനും...  പൈങ്കിളിയും... അങ്ങിനെ തെന്നെ തുടര്‍ന്ന്... 
ദീപ്തി, ചില താളുകള്‍ ഉറക്കെ വായിച്ചു കേള്‍പ്പിച്ചു..  ഞാന്‍ അത് എതിര്‍ക്കാനോന്നും പോയില്ല.. അവന്മാര് എന്‍റെ എന്‍റെ ഡയറി വയിക്കുന്നോണ്ട് എനോക്കൊരു പ്രശനം ഒന്നുല്ല.. ഇനി അഥവാ എതിര്‍ക്കാന്‍ ചെന്നാല്‍ നല്ല ഇടി കിട്ടി അവര്‍ക്ക് അത് വായിക്കാനുള്ള.. അവസരം ഉണ്ടാക്കി കൊടുക്കേണ്ടി വരും...  അതുകൊണ്ട്..  മൌനമാണ് നല്ലത്
കുറച്ചു താളുകള്‍ വായിച്ചു തീര്‍ന്നപ്പഴെ...  ദീപ്തി " എടാ , പഹയാ..  ഞങ്ങളില്ലാത്ത സമയത്ത് നീ ആ കോച്ചിന്‍റെ വെട്ടി പോയല്ലേ..  സത്യം പറ..  എന്താ നിങ്ങള്‍ തമ്മില്.. ? "
ഞാന്‍: "അയ്യേ.. ദീപു...  അങ്ങിനെ ഒന്നും ഇല്ല ദീപു.. വീ ആര്‍ ജസ്റ്റ് ഫ്രണ്ട്സ് അത്രേ ഉള്ളൂ.. "
ദീപു: "എന്താ അവളുടെ പേര്.. ഫൌസിയ ന്നോ .. '
പാലകാട്ട്കാരി: ഏത് ഡി.. എനിക്കാളെ മനസ്സിലായില്ല...  "
ദീപു: "അന്ന് ഇവന്‍ പരിജയപെടുത്തി തന്നില്ലേ.. ഒരു ചൈനകാരി കൊച്ച്..  " ഫൌസിയ എന്നല്ലെ ആ കോച്ചിന്‍റെ പേര്.. "
ഞാന്‍: "ഞാന്‍ ഒരു കര്യം പറയാം ദീപു..  ഞങ്ങള്‍ തമ്മില്‍ ഒന്നുല്ലാ... നിങ്ങള്‍ സംശയിക്കുന്ന തരത്തില് ഒന്നൂല്ല...  എ കോച്ചിന്‍റെ ബാപ്പ് മരണപെട്ടപ്പോ.. അവരുടെ കൂടെ പോയി , അത്രേ ഉള്ളൂ..  ഇപ്പൊ ആ കൊച്ച് കോളേജും വിട്ടും പോയി..  എല്ലാം കഴിഞ്ഞു..  , പ്ലീസ് ഇനി ഇതിന്‍റെ പേരും പറഞ്ഞ് സംസാരം വേണ്ട"
അച്ചായന്‍: "ന്നാലും നമ്മളില്ലാത്ത ഗ്യാപ്പില് ഇവന്‍ പണി പറ്റിച്ച് കാണുമോ? "
ദീപു: "അച്ചായന്‍ , എനിക്കും ആ സംശയം ഇലല്ലതില്ല.. "
ഞാന്‍: "അയ്യോ ഞാന്‍ എങ്ങിനാ നിങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടത്..... "
ഞങ്ങളുടെ സംസാരവും...  പറച്ചിലും ശബ്ദവും ബഹളവും കേട്ട് പൈങ്കിളി, നമ്മുടെ വയനാട്ട് കാരനും ശ്രദ്ധിച്ച് തുടങ്ങിയിരുന്നു...  ഡയറിയുടെ അടുത്ത താളുകളും ദീപ്തി ഉറക്കെ വായിച്ചു തുടങ്ങി... 
ഇത് കേള്‍ക്കവേ...  പൈങ്കിളി ഞങ്ങളുടെ അടുത്തേക്ക് വന്നു തുടങ്ങി.... അപ്പഴാണ് അതൊരു ചെറിയ നമ്പരായിരുന്നു എന്ന് മനസ്സിലാക്കിയത്... 
സത്യം പറഞ്ഞാ..  അവര് എന്നെ വെച്ച് കളിയാക്കുമ്പോ ദേഷ്യം വന്നിരുന്നു.. പക്ഷെ ഈ കളിയാക്കലും ചിരിയും ബഹളവും ഒക്കെ.. അവരെ രണ്ടു പേരേം ഞങ്ങടെ ഗ്യാങ്ങിള്‍ക്ക് അട്രാകറ്റ് ചെയ്യാനാണന്നു മനസ്സിലാക്കിയപ്പോ...  ഞാന്‍ അതിനൊക്കെ നിന്നു കൊടുത്തു ..
അച്ചായന്‍റെ ഐഡിയ ഏതായാലും വര്‍ക്ക് ഔട്ടായി തുടങ്ങി..  കുറച്ചു സമയം...  കഴിഞ്ഞപ്പഴെ എന്താ ബഹളം എന്ന് ചോദിച്ചോണ്ട്.. പൈങ്കിളി എത്തി..  
അവള് വന്നു ചോദിച്ച ഉടനെ നമ്മുടെ കഥ നായകന്‍ , വയനാട്ട് കാരനും എത്തി...  അവര്‍ രണ്ടു പേരും എത്തിയപ്പോ ദീപ്തി പറഞ്ഞു .. " അല്ല,, നിന്‍റെ തനിചിരിത്തം ഒക്കെ കഴിഞ്ഞോ.. ? "
അവള്‍ മുഖം താഴ്ത്തി...  അച്ചായന്‍ വയനാട്ട് കാരനോട്‌... "നിനക്ക് ഇവിലെ ഇഷ്ടാണങ്കില് അത് നേരത്തെ പറഞ്ഞൂടാര്‍ന്നോ...  "
പാലക്കാട്ട്കാരി: " അല്ല, എന്ത് തിരുമാനിച്ചു രണ്ടു പേരും.. "
ഇത്രേം ചോദ്യങ്ങള്‍ ഞങ്ങള്‍ എല്ലാരും കൂടി ചോദിച്ചിട്ടും രണ്ടു പേരും ഒരു മറുപടിയും പറയാതെ..  തല കുനിഞ്ഞു നിന്നു..  പാര്‍ക്കിലെ കുട്ടികളുടെ തിരക്ക് കുറഞ്ഞു കൊണ്ടേ ഇരുന്നു. ഞാന്‍ എന്‍റെ ഡയറി അച്ചായന്‍റെ കയ്യിന്നു മെല്ല വാങ്ങിച്ചു ബാകിലിട്ടു...
ദീപ്തി എഴുനേറ്റ്...  "അതെ ഈ പ്രശനം ഇതോടെ ഇവിടെ വിട്ടേക്കണം...  ഇവരുടെ പേര്‍സണല്‍ നമ്മളാരും തലയിടണ്ട...  എന്തെ ഇതാ  എനിക്ക് പറയാനുള്ളത്"
പാലക്കാട്ട് കാരി "അതെന്തായാലും വേണ്ട... എല്ലാരും കൂടെ അറിയട്ടെ....  എന്താ തിരുമാനംന്ന്‍... "
അച്ചായന്‍ വയനാട്ട്കാരനോട് : "ഡാ കനാപ്പേ നീ മാപ്പു പറയണം "
ദീപ്തി: "അച്ചായ, നീയൊന്നു മിണ്ടാതിരുന്നെ..  അവരുടെ പേര്‍സണല്‍, അവര് തിരുമാനിക്കട്ടെ...  എന്താണങ്കിലും.. നമ്മള്‍ അക്സപ്റ്റ് ചെയ്തെ പറ്റൂ..  അതോണ്ട് ഈ മാപ്പു പറച്ചിലും ഒന്നും വേണ്ടിവരില്ല"
ഇതൊക്കെ കേട്ടുനിന്ന വയനാട്ട്കാരന്‍: "അതെ.. ഞാന്‍ സോറി പറയാം..  എല്ലാരോടും എന്നോട് ക്ഷമിക്കണം..  പ്രത്യകിച്ച് ഇവളോടെ.. സോറി ഡി.. പ്ലീസ്... മനസ്സിലുള്ളത് വെട്ടി തുറന്നു പറഞ്ഞുന്നെ ഉള്ളൂ...  ക്ഷമിക്കിം"
അപ്പൊ ദീപ്തി ചിരിച്ചു കൊണ്ട്: "കാണിച്ചത്‌ ഏതായാലും തെണ്ടിത്തരം ആയിപോയി...  പക്ഷെ അതിനു സോറി ഒന്നും പറയണ്ട...  എല്ലാര്‍ക്കും ഒരു  ചിക്കന്‍ ബിരിയാണി വാങ്ങിച്ച് തന്നാ മതി"
പക്ഷെ ഇതൊക്കെ കേട്ടിട്ടും പൈങ്കിളിയുടെ ആ പഴയ ചിരി...  മുഖത്ത് തെളിഞ്ഞില്ല..  
ഞാന്‍: "അതെ, ഇവളന്താ ഇങ്ങനെ കടുന്നല്‍ കുത്തിയത് പോലെ ഇങ്ങനെ നിക്കുനത്...  എന്തങ്കിലും ഒന്ന് പറ പെണ്ണെ ..? "
പൈങ്കിളി: "നിക്കൊന്നും പറയാനില്ല...  ദീപേ ഞാന്‍ പോവാ... നിങ്ങള്‍ വരുന്നുണ്ടേല്‍ വാ... " എല്ലാരും കേള്‍ക്കവേ അത് പറഞ്ഞു അവള്‍ മയിന്‍ ഗേറ്റ് ഉള്ള ഭാകത്തെക്ക് നടന്നു പോയി... 
ദീപൂ.. "എടാ ഞങ്ങള്‍ ചെല്ലട്ടെ , ചെന്നിട്ടു മെസ്സേജ് അയക്കാം... "  പെണ്‍കുട്ടികള്‍ എല്ലാം അവളുടെ പിന്നാലെ ഇറങ്ങി.. 
ന്ന ഞങ്ങളും ഇറങ്ങാന്നും പറഞ്ഞു.. ഒരു മുറുക്കിയ ഹഗ്ഗ് തന്നു അച്ചായനും.. പിള്ളേരും ഇറങ്ങി...  പിന്നാലെ വയനാട്ട്കാരനും.. നടന്നു... 
സമയം എഴുമണി ആയിരുന്നു..സൂര്യ വെളിച്ചം മറഞ്ഞ് തെരുവ് വിളിക്കുകളുടെ വെളിച്ചം തെളിഞ്ഞു തുടങ്ങിയിരുന്നു. ഞാനും എന്‍റെ ബാകും തൂക്കി പിടിച്ചു ഹോസ്റ്റലിലോട്ട് നടന്നു.... 
മുഖം കഴുകി... ലാപ്പ് ടോപ്പ് ചാര്‍ജിനിട്ട് മലര്‍ന്ന്‍ കിടന്നു..  മനസ്സില്‍ ഇന്ന് നടന്ന സംഭാവങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്തു നൊക്കി..
ചാര്‍ജില്‍ ഇട്ട ലാപ്പ് ടോപ്പ് ഓപ്പണ്‍ ചെയ്തു നോക്കി..  ക്ലോസ് ചെയ്യാത്ത എന്‍റെ ഈ മയില്‍ പേജില്‍.. മ്മടെ  ശിവയുടെ...  മയില്‍ ഒന്ന് വന്നി കിടന്നു...  ഞാന്‍ അത് ഓപ്പണ്‍ ചെയ്തു നോക്കി...  അങ്ങേരു തരാം അയക്കാം എന്ന് പറഞ്ഞ പ്രോജക്ടിനെ പറ്റിയുള്ള മുഴുവന്‍ കാര്യങ്ങളും അതിലുണ്ടായിരുന്നു.. 
ഈ ജിവനുള്ള നോക്ക് കുത്തി ആ സമയം ഒരു ഊളയായി...  ഒരു പടൂള...
ഫസിബുക്കിലെ ചില കൂട്ട് കാര്‍ ഷയര്‍ ചെയ്ത ചില വീഡിയോകള്‍ കണ്ടിരിക്കുന്ന സമയത്തായിരുന്നു ദീപ്തിയുടെ... മെസ്സേജ്..
ദീപ്തി: " ഹായ്.. എന്താ പരിപാടി? "
ഞാന്‍ : "ഒന്നുല്ല ചുമ്മാ ഇരിക്കുന്നു... അല്ല എന്തായി മ്മടെ പൈകിളി "
ദീപ്തി: "അവെളൊന്നും പറഞ്ഞില്ല.. , ഞാനോട്ട് ചോദിക്കാനും പോയില്ല.. "
ഞാന്‍: "അതെ..  ഞാന്‍ ഇപ്പൊ വരാം ..  താഴെ വാര്‍ഡന്‍ എല്ലാരേം അറ്റനന്സിനു വിളിക്കുന്നുണ്ട്.. നെ മെസ്സിലോട്ട് വാ സംസാരിക്കാം.. "
ഞാന്‍: "ഓ ശരി, ബായ്"
ഡിന്നറിന്‍റെ സമയത്ത് ഞങ്ങള്‍ അന്ന് സംസാരിച്ചതു മുഴുവന്‍ പൈങ്കിളിയെയും , വയനാട്ട് കാരനെ പറ്റിയുമായിരുന്നു.. പക്ഷെ.. എത്ര ചോദിച്ചിട്ടും പൈങ്കിളിയുടെ വായിന്ന് വയനാട്ടുകാരനുള്ള മറുപടി കിട്ടിയില്ലന്നു അന്ന് ദീപ്തി പറഞ്ഞിരുന്നു...   നാളെ അവരൊക്കെ തിരിച്ചു പോവാന്ന് പറഞ്ഞു...  ബാക്കി പ്രോജക്റ്റ്കൂടി കപ്ലീറ്റ് ചെയ്യണമത്രേ... ഞാന്‍ അതൊക്കെ കേട്ട്... ങ്ങും ങ്ങും ന്ന്‍ മറുപടി പറഞ്ഞു...
ഡിന്നര്‍ ഒക്കെ കഴിഞ്ഞ് റൂമില്‍ തിരിച്ച് എത്തി...  ലാപ്പ് ടോപ്പിന് മുന്നില്‍ ഇരുന്നു..  നീലകളറില്‍ പൊതിഞ്ഞ ഫെസ്ബുക്കിലെ ടൈം ലൈനില്‍..  വയനാട്ട് കാരന്‍ എഴുതിയ ചില വരികള്‍ ഞാന്‍ വായിച്ചു... 
"The Most Relationships fail because, one person was being loved too much and the other wasn't being loved enough then the hardest part is waking up in the morning, and remembering what I were trying to forget last night. :( "              

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment