image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

സോപ്പിന്റെ B.P

മൂപ്പരുടെ മെസ്സേജ് കണ്ടപ്പഴേ എനിക്കൊരു സമാധാനമായി.. പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു.. ശിവ എനിക്ക് മെസ്സേജ് ആയച്ചത്..  ചുറ്റും നിരത്തിയിട്ട ചുവന്ന കസേരകളൊക്കെ എന്നെ നോക്കി ചിര്‍ക്കുന്ന്നത് പോലെ തോന്നി.
പ്രതീക്ഷിക്കാതെ വാങ്ങിയ ലോട്ടറി അടിച്ച് ഒരു ഒരു കോടി രൂപ ഒരുത്തന് കിട്ടിയാല്‍ എത്ര സന്തോഷം ഉണ്ടാകും അതുപോലുള ഒരു അവസ്ഥ...  ഞാന്‍ ചളി പറയാന്നു വിജാരിക്കരുത്.. എന്‍റെ സ്ഥാനത്ത് നിങ്ങലായാല്‍ പോലും ഈ അവസ്ഥക്ക് ഇത് കഴിഞ്ഞുള്ള ഒരു ഉദാഹരണവും തരാന്‍ സാധിക്കില്ല.. 
പ്രതീകിഷയോടെ ഇരുന്ന ആ ചില നിമിഷങ്ങള്‍..ഓ അത് പറയാന്‍ മാത്രം ഉള്ള ഒന്ന് തന്നെ ആയിരുന്നു..  ഒരുപത്ത് നിമിഷമേ ആയൊള്ളൂ...  മൂപ്പരുടെ റിപ്ലെ എന്‍റെ ഇന്‍ബോക്സില്‍ ഒരു ചെറിയ സൌണ്ട് ഉണ്ടാകി വന്നു വീണു.. 
ശിവ: ഹായ് നിങ്ങളുടെ മെസ്സ്ജ് എനിക്ക് കിട്ടിയുട്ടുണ്ടായിരുന്നു, ശരിക്കും നിങ്ങള്‍ ആരാന്നു എനിക്ക് മനസ്സിലായില്ല!. (ഇംഗ്ലീഷില്‍ ആയിരുന്നു സോസാരിച്ച്ത് പക്ഷെ എഴുതാന്‍ എളുപ്പത്തിനായി ഞാന്‍ തര്‍ജമ ചെയ്തിരിക്കുന്നു)
ഞാന്‍: ഞാന്‍ റയാന്‍, നിങ്ങള്‍ പഠിച്ച അതെ കോളേജില്‍ ഞാനും ഫൈനല്‍ ഇയറിനു പഠിക്കുന്നു..  ഞാന്‍ നിങ്ങളെ പോലെ തന്നെ. റിസര്‍ച്ച് ഫെല്ലോഷിപ്പില്‍ ആണ് പ്രോജക്റ്റ് ചെയ്യുന്നത്.
ശിവ: നല്ലത്, പക്ഷെ എന്‍റെ പ്രോജക്റ്റ് അത് എങ്ങിനെ നിങ്ങള്‍ക്ക് കിട്ടി.
ഞാന്‍: അത് പിന്നെ ഞാന്‍ ലൈബ്രറിയിലെ ഓള്‍ഡ്‌ റാക്കില്‍ നിന്ന് എടുത്തതാണ്..
ശിവ: എന്തിനാ ഈ പ്രോജക്റ്റ് എടുത്തത്..  ഇത് ഫയിളിയര്‍ ആയതാ...
ഞാന്‍: അതെ എന്നെ ഇത് മനസ്സിലാക്കാന്‍ സാധിക്കും. പിന്നെ എനിക്കൊരു ചോദ്യം കൂടി ചോദിക്കാന്‍ ഉണ്ട്..
ശിവ: ഒന്നില്ല, സൊ സിബിള്‍, എന്ത് ചോദ്യാമാ നിനക്ക് ചോടികാനുള്ളത്..  ഞാന്‍ കാത്ത് നില്‍കുകയാണ്‌.
ഞാന്‍: അത് പിന്നെ..  ഈ പ്രോജക്റ്റ് ഫയിലിയര്‍ ആവാന്‍ എന്താ കാരണം.. ? അതാണ്‌ എനിക്കറിയണ്ടത്..  എന്നാല്‍ എനിക്ക്കവിടുന്നു തുടങ്ങാലോ..
ശിവ: ഈ പ്രോജക്റ്റ് ഫയിലിയര്‍ ആരാണ് നിന്നോട് പറഞ്ഞത്‌..  അത് ഫയിലിയര്‍ ആയിരുന്നില്ല.. 
ഇത് കേട്ടതും ഞാന്‍ ഒന്ന് ഞട്ടി.. 
ഞാന്‍: എന്നോട് ആരും പറഞ്ഞില്ല..  ഈ റിപ്പോര്‍ട്ടിന്‍റെ ആദ്യം തന്നെ..  ഉണ്ടല്ലോ.. ഇത് ഫയിലിയര്‍ ആണ് എന്ന്..  ?
ശിവ: എനിക്ക് അതിനെ കുറച്ചു കൂടതല്‍ ഒന്നും അറിയില്ല.. അത് പോലെ തന്നെ .. ഈ പ്രോജക്റ്റ് ഗൈഡ് ചെയ്യാന്‍ അന്നത്തെ ടീചെര്‍സിനാര്‍ക്കും കഴിഞ്ഞില്ല..  അത് കൊണ്ടാ ഞാന്‍ ആ പ്രോജക്റ്റ് ഡ്രോപ്പ് ചെയ്തു വെരോന്നാക്കിയെ..
ഞാന്‍: അപ്പൊ ആദ്യത്തെ പേജില്‍...  ഫയിലിയര്‍ അക്നോളജ്മന്‍റെ ഉള്ളതോ .. ?
ശിവ: അതോ, അത് വെറും ഫോര്‍മാലിറ്റീസ് ആണ്.. ഫെല്ലോഷിപ്പില്‍ പ്രോജക്റ്റ് ചെയ്ത് തീര്‍ന്നില്ലങ്കില്‍ പ്രോജക്റ്റ് ഡ്രോപ്പ് ചയ്യണമാങ്കില്‍,, അതൊക്കെ വേണമായിരുന്നു..  അത് കൊണ്ടാ അതൊക്കെ ഉണ്ടാക്കി അതില്‍ വെച്ചത്..
ഞാന്‍:  അപ്പൊ നിങ്ങള്‍ പറഞ്ഞു വരുന്നത് ഇത് ഫയിലിയര്‍ ആല്ല , പക്ഷെ കപ്ലീറ്റ് ചെയ്യാത്ത പ്രോജക്റ്റ് ആണന്നാണോ..
ശിവ: എക്സാക്റ്റിലി
ഞാന്‍: ഇന്ന് എന്‍റെ പ്രോജക്റ്റ് ഡെമോ ആണ്..  ഞാന്‍ കോണ്ടാക്റ്റ് ചെയ്തത്..  നിങ്ങള്‍ പ്രോജക്റ്റ് ഡെമോ..  നടത്തിയ ത്തിന്‍റെ പഴയ ഡോക്യുമന്റെ അലങ്കില്‍ സ്ലൈഡ് എന്തങ്കിലും ഉണ്ടാവോ ?.
ശിവ: ഞാന്‍ നോക്കട്ടെ..  നോക്കിയിട്ട് പറയാം.. 
ഞാന്‍: ഉടനെ വേണം ബ്രോ..  ഇന്നാണ് എനിക്ക് പ്രോജക്റ്റ് ഡെമോ ..  പിന്നെ എനിക്ക് ഇത് അത്രക്ക് മുഴുവന്‍ ആയിട്ട് മനസ്സിലായതും ഇല്ല.. 
ശിവ: ഞാന്‍ ഒരു കാര്യം ചെയ്യാം..  ഈ പ്രോജക്റ്റ് വിശദീകരിച്ചു ഒരു വീഡിയോ റെക്കോര്‍ഡ്‌ ചെയ്ത് വിടാം.  പിന്നെ ഡെമോ വീഡിയോ ഞാന്‍ യൂ ട്യൂബില്‍ ഇട്ടിരുന്നു..
ഞാന്‍: അത് ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത് വെച്ചിട്ടുണ്ട്... 
ശിവ നല്ലത്..  എനിക്ക് കുറച്ചു സമയം വേണം. .. ..  ഞാന്‍ ഒന്ന് തപ്പി നോക്കട്ടെ. 
ഞാന്‍: ശരി , പിന്നെ നിങ്ങളുടെ നമ്പര്‍ എനിക്ക് വേണം..
ശിവ: ഓ ശരി..  നിങ്ങള്‍ നിങ്ങളുടെ നമ്പര്‍ പറയു ഞാന്‍ മിസ്സ്‌ കാള്‍ ചെയ്യാം.. 
ഞാന്‍ എന്‍റെ നംബര്‍ അയാള്‍ക്ക് കൊടുത്തു, എനിക്ക് അപ്പഴേ തന്നെ..  ഒരു അയളുടെ മിസ്സ്ഡ് കാള്‍കിട്ടി..  ഞാന്‍ നംബര്‍ സേവ് ചെയ്തു.. 
ഞാന്‍: താങ്ക്സ് , എനിക്ക് കൊറച്ചു തിരക്കുണ്ട്..  പെട്ടന്നു അയച്ചാല്‍ വല്യ ഉപകാരമായിരുന്നു.. 
ശിവ: ഒക്കേ...  എനിക്ക് നിങ്ങുടെ..  ഇമയില്‍ ഐ ഡി വേണം..
ഞാന്‍ എന്‍റെ ഇമെയില്‍ ഐ ഡി അദ്ദേഹത്തിനു അയച്ചു കൊടുത്തു..
ശിവ: ഉടനെ കാണാം .  ഇപ്പൊ ബൈ..
വെകാതെ തന്നെ അദ്ദേഹത്തിന്‍റെ പേരിനു ഇപ്പരുത്ത് നിക്കുന്ന ആ പച്ച ലൈറ്റ് അണഞ്ഞു..  ആ സംഭാഷണത്തിനു ശേഷം..  എനിക്കെന്തോ മനസ്സിനു ഒരു ആശ്വാസംതോന്നി
പിന്നെ ആദ്യം ചെയ്തത്..  എന്‍റെ മെയില്‍ അഡ്രസ്സ് ലോഗി ചെയ്തു വച്ചു..  വീണ്ടും ഒരു പ്രതീക്ഷയോടെ ശിവയുടെ ഈ മയിലിനായി ഞാന്‍ കാത്തിരുന്നു.. 
ചുറ്റും ഇട്ടിരിക്കുന്ന..  ചുവന്ന കളറുകള്‍ ഉള്ള കസേരകള്‍ എന്നെ നോക്കി ചിരിക്കുകയാണോ എന്ന് എനിക്ക് തോന്നി.,,
അല്ലങ്കിലും, മനുഷ്യന്‍റെ മനസ്സിനു ഒരു പ്രത്യേക കഴിവുണ്ട്...  നമ്മുടെ മനസ്സ് എപ്പോ ഹാപ്പിയായി ഇരിക്കുന്നോവോ അപ്പൊ ചുറ്റും ഉള്ളവ നമ്മളോട് ചിര്‍ക്കുന്നത് പോലെയും എല്ലാരും നമ്മളോട് നല്ലത് സംസാരിക്കുനത് പോലെയൊക്കെ തോന്നും.. 
നമ്മുടെ മനസ്സ് എപ്പോ സാഡ് ആയി തോന്നുവോ അപ്പൊ ,,, ചുറ്റും നടക്കുന്നത് എന്ത് നല്ലതാവട്ടെ അതൊക്കെ ഒരു ബാഡ് ആയിട്ടാ ഫീലാകാ..  അപ്പൊ നമുക്ക് എല്ലോരോടും ദെഷ്യവും വിദ്വേഷവും ആയിരിക്കും..
ഏതായാലും..  മനസ്സിനു സമാധാനവും സന്തോഷവും നിറയുമ്പോള്‍ ഉണ്ടാവുന്ന ഒരു സംതൃപ്തി അത് പറയാന്‍ തക്കതായിട്ടുള്ള ഒന്ന് തന്നെയാണ്.. 
ഞാന്‍ ഇടക്ക് ഇടക്ക് എന്‍റെ ഇ മെയില്‍ ചക്ക് ചെയ്തു കൊണ്ടേ ഇരുന്നു.. 
ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍..  പുറത്ത് പോയ എന്‍റെ ക്ലാസില്‍ കുട്ടികള്‍ ഓരോന്നായി...  സെമിനാര്‍ ഹാളിലോട്ട് വന്നു കയറി തുടങ്ങി..  കൂട്ടത്തില്‍ ഞങ്ങളുടെ സെക്ഷനിലെ ജൂനിയര്‍ കുട്ടികളും വന്നു തുടങ്ങി.. 
പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍...  ദീപ്തിയും ആ എട്ടു മലയാളികളും കയറി..  വന്നു. 
എല്ലാരും ഞാന്‍ ഇരിക്കുന്ന കസേരയുടെ...  അടുത്തിട്ടിരിക്കുന്ന.. കസേരകാളില്‍ വന്നിരുന്നു...  ദീപ്തി എന്‍റെ തൊട്ട് അടുത്ത് തന്നെയാണ്..  ഇരുന്നത്..
മടിയില്‍ എന്‍റെ ലാപ്പ് ടോപ്പ് വച്ചത് കണ്ടു.. ദീപ്തി എന്നോട്..  " ഡാ.. ലാപ്പ് ടോപ്പ് ഒന്ന്‍ തന്നെ.. ഞാന്‍ ഒന്ന് നോക്കട്ടെ നിന്‍റെ പുതിയ ലാപ്പ് ടോപ്പ് "
ഞാന്‍ എന്‍റെ ലാപ്പ് ടോപ്പ് അവളുടെ കയിലോട്ട് വച്ചുകൊടുത്തു... നോക്കിയിട്ട് വേകം താ..  കുറച്ച് പണി ഉണ്ട്..
അവള്‍: "ഓ.. ഞാനിത് പിടിച്ച് വിഴുങ്ങാനോന്നും പോണില്ല..  സോപ്പേ..  "
അത് കേട്ടപ്പോ ഞാന്‍ ഇളിച്ച് കാണിച്ചു കൊടുത്തു... 
നമ്മുടെ...  കോട്ടയം കാരി ഇപ്പഴും ദീപ്തിയുടെ ലാപ്പ് ടോപ്പില്‍ തന്നെ പണിഞ്ഞു കൊണ്ടേ ഇര്ക്കായിരുന്നു..
ഇടക്ക് ഇടക്ക്..  അവളുടെ വായിന്നു...  " നാശം..  " പിന്നെ കട്ട കലിപ്പ് ഉള്ള കോട്ടയം തെറികളും വരുന്നുണ്ടായിരുന്നു.. 
ബാക്കിയുള്ള വന്മാര്‍..  ജുനിയര്‍ പെണ്‍ പിള്ളേരേ വായി നോക്കി ഇരിപ്പായി.. ..
കുറച്ച് സമയത്തെ പരതലിനൊടുവില്‍ ദീപ്തി...  ലാപ്പ് ടോപ്പ് എന്‍റെ കയ്യല്‍ തന്നെ തന്നു..  ഞാന്‍ എന്‍റെ ഈ മെയില്‍ ഒന്നു കൂടെ ചക്ക് ചെയ്തു നോക്കി..  ഇല്ല ശിവയുടെ ഒരു ഇമെയിലും വന്നിട്ടില്ലായിരുന്നു... 
ഞാന്‍ എന്‍റെ ഫോണില്‍ നിന്നും ശിവയുടെ നമ്പറിലേക്ക് വിളിച്ചു...  ഒരു ഒരു മിനുട്ട് കു...  കു..  ന്നു ശബ്ദിച്ച്...  അവസാനം താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന ആള്‍ ഇപ്പോള്‍ പരിതിക്ക് പുറത്താണ് എന്നുള്ള..  മറുപടി ആണ് കിട്ടിയത്.. 
എന്തൊരു കഷ്ട്ടമാണിത്...  ഇങ്ങേനെയും ദൈവം പരീക്ഷിക്ക്കുമോ...  ഞാന്‍ ഒന്ന് കൂടി ട്രൈ ചെയ്തു നോക്കി രക്ഷയില്ല.. അതെ മറുപടി തന്നെ കിട്ടി..
പിന്നെ, എനിക്കൊരു പ്രശനം ഉണ്ട്..  എത്ര ചെറിയ കാര്യം ആണങ്കിലും അത് വലിയ ടെന്‍ഷന്‍ തന്നെ മനസ്സില്‍ ഉണ്ടാകും..  പിന്നേ മുഖം ആകെ വിയര്‍ത്ത് ഒലിക്കാന്‍ തുടങ്ങും...  അന്നും എന്നും ഇന്നും അങ്ങിനെ ഒക്കെ തന്നെ.. 
ഇത് കാരണം തന്നെ..  എന്‍റെ മാന്സ്സികാവസ്ഥ എന്‍റെ മുഖത്ത് നോക്കി പെട്ടന്ന് റീഡ് ചെയ്യാനും സാധിക്കും.. 
ഞാന്‍ ലാപ്പ് ടോപ്പിലും നോക്കി ഇരുന്ന്‍ ഇങ്ങനെ വിയര്‍ക്കുന്നത് കണ്ടപ്പോ..  ദീപ്തി എന്നോട് "എന്താ..  എന്താ പറ്റിയെ എന്ന് ചോദിച്ചു.. "
ഞാന്‍ എന്താ സംഭവം എന്ന് വ്യകതായി ഞാന്‍ പറഞ്ഞു കടുത്തു.... അത് കേട്ടതും...  ദീപ്തി...  ഇങ്ങനെ എല്ലോരോടും പറഞ്ഞു..  " മക്കളെ!, സോപ്പിനു ബീപ്പിയായി.. "
അവളുടെ ശബ്ദത്തിന്‍റെ മോടുലെഷനും അവളുടെ എക്സ്പ്രഷനും കൂടെ ചേര്‍ന്നപ്പോള്‍..  ആ എട്ടു മലയാളികള്‍ക്ക് അത് കോമഡി ആയി തോന്നി..  കുറച്ചു നേരം വായ്‌ തോരാതെ ചിരിക്കേം ചെയ്തു..
പക്ഷെ ഞാന്‍ ഒരു തീകനലില്‍ ചവിട്ടി നിക്കാന്നുള്ള സീരിയസ്നസ്സ് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല..  അങ്ങിനെ അല്ല , അവര്‍ക്ക് ആ സീരിയസ്സ് ആവുന്നതു ഇഷട്ടല്ല..  കുറച്ചു നേരെത്തെ ചിരിക്ക് ശേഷം..
ദീപ്തി.. ഇങ്ങനെ പറഞ്ഞു.. നിന്‍റെ ഒരു ബീപ്പി... " നീ അത് വിട്..  വരുന്നത് അങ്ങ് വരട്ടെ..  , ഇതിനൊക്കെ ഇങ്ങനെ സില്ലി ആയല്ലോ..  ?"
ഞാന്‍ തല കുനിച്ച് അങ്ങിനെ ഇരുന്നു.. പെട്ടന്നായിരുന്നു.. കോട്ടയം കാരിയുടെ ഒച്ച പോന്തിയെ...  "മാതാവേ... ഇത്...  ഇത് വര്‍ക്ക് ആവുന്നടാ... " അവള്‍ ദീപ്തിയുടെ ലാപ്പ്ടോപ്പ് തിരച്ചു വച്ച് കാണിച്ച് തന്നു..
ആയ സമയം.. ദീപ്തി..  അവളുടെ ലാപ്പ് ടോപ്പ് കയ്യില്‍ വാങ്ങി ..   "സമ്മദിക്കണം..... "  ശോ ആ സമയം കോട്ടയം കാരിയുടെ ചിരി കാണണം..  എന്തോ ഒരു സാധനം അവള്‍ ഒറ്റക്ക് ഇരുന്നു കണ്ടു പിടിച്ചത് പോലെ ആയിരുന്നു..  അവള്‍ടെ ആ സമയത്തെ ഒരു പ്രകടനം.. 
പിന്നെ ഒരു ഒടുക്കത്തെ ഡയലോഗും..  " കോട്ടയം കാരിഎഞ്ചിനീയര്‍ ഇല്ലാര്‍ന്നൂങ്കില്‍..  നിങ്ങാളോന്നും പ്രോജക്റ്റ് ചയ്യില്ലാന്ന്‍... "  ഹഹഹ .. :p
അല്ലേലും അവള്‍ പറഞ്ഞത് ശരിയാ... അവളുടെ കടുത്ത ശ്രമങ്ങള്‍ ഇല്ലായിരുന്നില്ലങ്കില്‍..  ആ പ്രോജക്റ്റ് ഡെമോ..  കൊളമായേനെ..
നാമ്മുടെ കോട്ടയംകാരി എഞ്ചിനീയര്‍ക്ക്  നല്ല ട്രബിള്‍ഷൂട്ടിംഗ് (പ്രശങ്ങള്‍ കണ്ടു പിടിച്ച് പരിഹരികുന്ന കഴിവ്) സ്കില്‍ ഉണ്ട്..  അതുകൊണ്ട്.. [ ഇപ്പൊ കോട്ടയം കാരി.. കൊച്ചിയിലുള്ള ഒരു വലിയ ഐ ടി കമ്പനിയിലെ...  പ്രോബ്ലം സോള്‍വിംഗ് എഞ്ചിനീയര്‍ ആണ്..
ആ കമ്പനിയിലെ..  പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിച്ച് പുള്ളിക്കാരി..  ബെസ്റ്റ് അവാര്‍ഡ് ഒക്കെ വാങ്ങിച്ചു..  ഒരു രണ്ടു മാസം മുന്നേ ആയിരുന്നു ഈ സംഭവം...  എന്നെ ക്ഷണിച്ചിരുന്നു.   ]
അവരുടെ പ്രോജക്റ്റ് ഡെമോ വര്‍ക്ക് ആയതിന്‍റെ സന്തോഷ പ്രകടനത്തില്‍ ഞാന്‍ ചിരിച്ചു..  പക്ഷെ..  ഉള്ളിലെ ഭയമെന്ന തീ നീറി പുകയുകയായിരുന്നു. .. 
തുടര്ച്ചയായി ഞാന്‍ എന്‍റെ ഈ മെയില്‍ ചക്ക് ചെയ്തു കൊണ്ടേ ഇരുന്നു.. പക്ഷെ ശിവയുടെ മെയില്‍ വന്നില്ലാ... 
സമയം..  നീങ്ങി കൊണ്ടിരുന്നു...  ഒരു പറ്റം ജൂനിയര്‍ പിള്ളേര്‍..  സ്റ്റേജ് സജീകരിച്ചു കൊണ്ടിരുന്നു.. 
വേറെ ഒരുത്തന്‍ മൈക്ക് ഒക്കെ ചക്ക് ചെയ്തു..
ഞങ്ങളുടെ സെകഷനിലെ ഒരു സ്റ്റാഫ് വന്നു പരിപാടി ഉടന്‍ തന്നെ അരഭിക്കുന്നതായിരിക്കും..  എല്ലാവരും അവരവരുടെ പ്രോജക്റ്റ് റിപ്പോര്‍ട്ട് റിവ്യൂ ചെയ്തു വെക്കുക എന്ന ഒടുക്കത്തെ ഒരു അനൌന്‍സ്മന്‍റെ നടത്തി.. 
അത് കേട്ടതില്‍ പിന്നെ എന്‍റെ ഹ്രദയ മിടിപ്പ് കൂടി തുടങ്ങി..  ആവര്‍ത്തിച്ച്..  മെയില്‍ ചക്ക് ചെയ്തു കൊണ്ടേ ഇരുന്നു.. 
കോളേജിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോകിക്കാന്‍ പാടില്ലങ്കിലും...  ഞാന്‍ വീണ്ടും ശിവയുടെ നംബറിലേക്ക് വിളിച്ചു... 

(തുടരും )    
 

Share this:

CONVERSATION

0 comments:

Post a Comment