image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒറ്റപടുത്തുന്നവര്‍

കള്ളന്‍, എന്ന വിളി കേള്‍ക്കാന്‍ ആര്‍ക്കും അത്ര ഇഷ്ടം ഉണ്ടാവില്ല.. ഞാന്‍ ഒരു കള്ളന്‍ അല്ലങ്കിലും...  എന്‍റെ തൊളില്‍ കയ്യിട്ട് ഓഫീസ് മുറിയിലേക്ക് കൊണ്ടു പോകുമ്പോള്‍ കണ്ടവര്‍..  ഞാന്‍ ഒരു കള്ളനായിരിക്കും..  എന്നാ
വിജരിചിട്ടുണ്ടാവുക..  ഞാന്‍ എനത്തിന് പേടിക്കണം ഞാന്‍ ഒരു തെറ്റും ചയ്തിട്ടില്ലാല്ലോ..  ഇന്നലെ ഞാന്‍ ലാബ് വിട്ടു പോവുമ്പോള്‍ താക്കോല്‍ സെക്യൂരിറ്റിയുടെ കയ്യില്‍ കൊടുത്തതാണ്..  എന്തായാലും.. വരുന്നടത്ത് വെച്ച് കാണാം
വിജാരണ കൂട്ടില്‍ നില്‍ക്കുന്ന ആ ഫീല്‍..  അത് അത്രേ സുഖമുള്ള ഏര്‍പ്പടോന്നും അല്ല.. 
ദേഷ്യം കൊണ്ട് മുഖം തുടിക്കുന്ന പ്രിന്‍സിപ്പാളിന്..  ആടുക നേരം..  അവിടെ വെയിറ്റ് ചെയ്യാനായില്ല..  അങ്ങേരു എന്തക്കയോ..  പിറു പിരുക്കുന്നണ്ടായിരുന്നു.. അങ്ങേര് ഞങ്ങളോട് ഒന്നും മിണ്ടിയില്ല..  അല്‍പ സമയം..  കഴിഞ്ഞ ഉടനെ തന്നെ.. 
അങ്ങേരുടെ പി എ.. അവടെ എത്തി.. പി എ യുടെ കയ്യില്‍..  ഒരു ഹാര്‍ഡ് ഡിസ്ക്കും..  പിന്നെ ഒരു ലാപ്പ് ടോപ്പും ഉണ്ടായിരുന്നു..
പി എ വന്ന ഉടനെ..  സാര്‍ . ഇതാണ് സാര്‍..  ഏന്നു പറഞ്ഞു..
പ്രിന്‍സിപ്പാള്‍: ഇനി നിനക്ക് പറഞ്ഞു തരണോ..  അത് ഓണ്‍ ചെയ്യാന്‍..  ( അല്പം ശബ്ദം ഉയര്‍ത്തി, ദേഷ്യത്തോടെ ആയിരുന്നു അങ്ങേരു അപ്പോള്‍ സംസാരിച്ചത്).
പി എ..  ആ ലാപ്പ്ടോപ്പ് ഓപ്പണ്‍ ചെയ്തുആ ഹാര്ഡ് ഡിസ്ക്ക് കണക്കറ്റ് ചെയ്തു..  ആ സമയം..  എന്‍റെ കൂടെ വന്ന സുധാകര്‍ സാറിനോടും...  പിന്നെ മെക്കാനിക്കല്‍ സെക്ഷനിലെ രമേശ്‌ സാറിനോടും അങ്ങേരു ചോദിച്ചു.
പ്രിന്‍സപ്പല്‍: ഇവനോട് അന്വേഷിച്ചോ എന്താ നടന്നത് എന്ന്..  ? (എന്നെ നോക്കി)
രമേശ്‌: ഇന്നലെ ലാബ് പൊട്ടി.. താകോല്‍ ഏല്‍പ്പിച്ച് എന്നാണ് പറഞ്ഞത്.. 
പ്രിന്‍സിപ്പല്‍: അല്പം ശബ്ദം താഴ്ത്തി.. സുധാകര്‍ സാര്‍.. ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ആവോ..  ല്ലേ..!
സുധാകര്‍: സാര്‍ ഞാന്‍ പ്രോജക്റ്റ് ഗൈഡില്‍ ബിസി ആയിരുന്നു.. ഓടിറ്റിങ്ങിനു മുന്‍പ് ഇതൊന്നും നോക്കിയില്ലായിരുന്നു സോറി സാര്‍.
പ്രിന്‍സിപ്പല്‍: ഇപ്പൊ ഇനി സോറി പറഞ്ഞിട്ട് എന്തിനാ.... 
കലിപ്പ്..  കലിപ്പ് തന്നെ ആയിരുന്നു അങ്ങേരു എല്ലാരോടും കാണിച്ചിരുന്നത്.. ഇതൊക്കെ കഴിഞ്ഞു എന്‍റെ നേരെ എപ്പോ തിരിയും എന്ന് എനിക്കറിയില്ല..  എന്ന് വിജാരിക്കേണ്ട താമസം.. അടുത്ത ചോദ്യം..  എന്നോടായിരുന്നു..
പ്രിന്‍സിപ്പാള്‍: റയാന്‍, പ്രോജാക്റ്റ് വര്‍ക്ക് ഒക്കെ എങ്ങിനെ പോണു.. 
ഞാന്‍: സാര്‍ നന്നായിട്ട് പോവുന്നു..
പ്രിന്‍സപ്പല്‍: അലോക്കേറ്റ് ചെയ്ത..  കംബ്യൂട്ടരുകള്‍ ഒക്കെ വര്‍ക്ക് ആവുന്നുണ്ടല്ലോ.. അല്ലെ  ? ..
ഞാന്‍: സാര്‍ ഇന്നലെ. നോക്കിയപ്പോ വര്‍ക്ക് ആവുന്നുണ്ടായിരുന്നില്ല..
പ്രിന്‍സപ്പല്‍.. ഇന്നലെ എന്താ സംഭവിച്ചത്..  ലാബില്..
ഞാന്‍: സാര്‍, ഞാന്‍..  പ്രോജക്റ്റ് ചെയ്യുകയായിരുന്നു..  പിന്നെ കമ്പ്യൂട്ടര്‍ വര്‍ക്ക് അവാത്തോണ്ട്..  കുറച്ചു നേരെം വയ്കി..  ലാബ്  പൂട്ടി ചാവി കൊടുത്താണ്..  വന്നത്.. 
പ്രിന്‍സിപ്പല്‍ പി എ യോട്.. :  ശരി ആയോ..  ?
പിഎ: ശരി ആയി സാര്‍.. 
പ്രിന്‍സിപ്പല്‍: എന്ന ഇന്നലത്തെ...  പ്ലേ ചെയ്യ് നോക്കട്ടെ... 
രമേശ് സാര്‍: സാര്‍, സി സി ടിവി ടേപ്പ് ആണോ.. ?
പ്രിന്‍സിപ്പല്‍:  അതെ..
ഇന്നലത്തെ...  ടേപ്പ് പിഎ ഓടിച്ച് കാണിച്ചു കൊടുത്തു...  പക്ഷെ എനിക്കും സുധാകര്‍ സാറിനും...  രമേശ്‌ സാറിനും അത് കാണാന്‍ കഴിഞ്ഞില്ല.. കാരണം.. ആ ലാപ്പ് ടോപ്പ് അങ്ങേരു ഇരിക്കുന്ന ഭാഗത്തെക്ക് തിരിച്ചു വെച്ചിരിക്കുകയായിരുന്നു..  
അല്‍പ നേരം..  പ്രിന്‍സിപ്പല്‍ അതില്‍ നോക്കിയിരുന്നു..
പ്രിന്‍സിപ്പാള്‍ പി എയോട്.. : ഇത്രെ ഉള്ളോ..  ഇന്നലെത്തെ...
പി എ: അതെ സാര്‍..
പ്രിന്‍സിപ്പാള്‍:  ന്നാ...  മിനിഞാന്നത്തെ..  കാണിക്ക്.. 
പി എ:  ഒകെ സാര്‍
പിഎ പ്രിന്‍സിപ്പല്‍ റെബിളിന്മേല്‍ കുനിഞ്ഞു നിന്ന് ലാപ്പ്ടോപ്പിന്‍റെ കീബോര്‍ഡില്‍ കയ്യ് വച്ചു പ്ലേ ചെയ്തുകൊണ്ടേ ഇരുന്നു..  പ്രിന്‍സിപ്പാള്‍.. ആ സമയം.. പുരികം ചുളിച്ച്...  ലാപ്പ് ടോപ്പിലോട്ട് .. തുറിച്ചു നോക്കി കൊണ്ടേ ഇരുന്നു.. 
അലപം സമയം കഴിഞ്ഞപ്പോള്‍.. 
പ്രിന്‍സപ്പാള്‍: റയാന്‍ നിനക്ക് പോവാം... വീ വില്‍ ഡിസ്കസ്..  ലെറ്റര്‍.. 
അത് കേട്ടപാടെ ഞാന്‍ പ്രിന്‍സിപ്പല്‍ റൂമില്‍ നിന്നും ഇറങ്ങി.... പുറത്തിറങ്ങുമ്പോള്‍..  അകെ ഒരു വിമ്മിട്ടം മാത്രമായിരുന്നു മനസ്സില്‍..  സിസി ടിവി ക്യാമറയില്‍ എന്തായിരിക്കും..  കണ്ടത്..  ഇന്നലെ കമ്പ്യൂട്ടര്‍ വര്‍ക്ക് ആവാതെ കാണിച്ച ഗോഷ്ടികല്‍ എല്ലാം..  പതിഞ്ഞിടുണ്ടാവും..  അതില്‍
ഒക്കെ ശരി തന്നെ...  ഇന്നാലും..  ഇത്രേം റാമുകള്‍ മോഷ്ടിക്കാന്‍ മാത്രം..  ഏത് ദൈര്യശാലിയാണ്‌ ഞങ്ങട കോളേജില്‍ ഉള്ളത്.  അകെ പാടെ ഓരോ കണ്‍ഫ്യൂഷന്‍..  ഞാന്‍ പ്രിന്‍സിപ്പാളിന്‍റെ.. കാബിനു പുറത്ത് വന്ന ഉടനെ...  പ്രിന്സ്പ്പാളിന്‍റെ പി എ.. എന്നെ  പുരകിന്നു വിളിച്ചു.. 
ദെ പിന്നേം.. ഇനി എന്തിനാവോ..  പിന്നേം വിള്ളിക്കുന്നത്..  ശ്ശോ..
ഞാന്‍ അല്പംഅണ്‍ലക്കി.. ഫീലിങ്ങ്സില്‍...  തിരിച്ചു ആ കാബിനിലോട്ട് തന്നെ കയറി..   ഞാന്‍ കാബിനിലോട്ട് കയറി ചെന്ന ഉടനെ...  ലാപ്പ് ടോപ്പ് തിരിച്ചു വെച്ച്...  എന്നോട്..  പ്രിന്‍സിപ്പല്‍ ചോദിച്ചു..
പ്രിന്‍സിപ്പല്‍: ഇതാരാന്നു അറിയോ... 
എനിക്ക് വ്യക്തമായി കാണാന്‍ കഴിയാത്തത് കൊണ്ട് എനിക്ക് ആളെ മനസ്സിലായില്ല..
ഞാന്‍: സാര്‍ എനിക്കറിയില്ല... 
പ്രിന്‍സിപ്പല്‍: സൂക്ഷിച്ചു നോക്കിയിട്ട് പറ..  യൂണിഫോം ആണല്ലോ ഇട്ടിരിക്കുന്നത്..  എവിടെ എങ്കിലും കണ്ടതായി ഓര്‍മയുണ്ടോ.. ?
ഞാന്‍ അലപം.. അടുത്തോട്ട് നടന്നു..  സൂക്ഷിച്ചു നോക്കി... 
ഞാന്‍: എനിക്കറിയില്ല സാര്‍...
പ്രിന്‍സിപ്പല്‍: എന്നാ ഇയാള് പോയിക്കൊള്ളൂ.. 
ഞാന്‍ അപ്പൊ തന്നെ അവിടെ നിന്ന് പുറത്ത് ഇറങ്ങി...  

എനിക്കറിയാം..  ആ യൂണിഫോം ഇട്ട ആ കുട്ടിയെ...  എനിക്ക് വ്യക്തമായി ആ വീഡിയോയില്‍ കാണാന്‍ കഴിഞ്ഞിരുന്നു.. ആവന്‍റെ മുഖം..  പക്ഷെഅവനിങ്ങനെ ചെയ്യാന്‍ വഴിയില്ലല്ലോ.. അത് കൊണ്ട് തന്നെയാ..  ഞാന്‍ എനിക്കറിയില്ല എന്ന് പറഞ്ഞത്.. സുധാകര്‍ സാറിനു അവനെ അറിയാം എന്ന് വിജാരിക്കുന്നു..
ഞാന്‍ പറഞ്ഞില്ലന്കിലും അവര് എങ്ങിനെയെങ്കിലും.. അവനെ കണ്ടു പിടിക്കും..  ഞാന്‍.. പെട്ടന്നു തന്നെ..  ഹോസ്റ്റലിലേക്ക് നടന്നു..   സിസി ടി വിയില്‍ കണ്ടാ ആ മുഖം എനിക്ക് വളരെ വ്യകതമായിരുന്നു..  അവന്‍ തന്നെ...  നവീന്‍..  ഒരു തമിഴന്‍ ആണ്..  പക്ഷെ ആള് ശുദ്ധനാണ് , അവനെകൊണ്ട് ഇങ്ങനെ മോഷ്ടിക്കാനൊന്നും ആവില്ല.. 
നവീന്‍..  ഒരു തമിഴന്‍ ആണ് എന്‍റെ ജൂനിയര്‍...  രണ്ടാം വര്‍ഷക്കരന്നാണ്..  അധികം ആവാന്‍ എവിടെയും വരാറില്ല.. അവിനു അദികം ഫ്രണ്ട്സും ഇല്ല..  രൂമിനുള്ളി ചടഞ്ഞു കുത്തിയിരിക്കലാണ് അവന്‍റെ പണി... 
അവന്‍ എപഴും ആരോടും മിണ്ടാറില്ല..  ചോദിച്ചാല്‍ ഒന്നും പറയും ഇല്ല.. പുറത്ത് ഗ്രൗണ്ടില്‍ ഒന്നും ഇറങ്ങാറില്ല..  അങ്ങിനെയാ ഇവന്‍.. പക്ഷെ മിണ്ടാ പൂച്ചയാണ് എപ്പഴും കലമുടക്കാറുള്ളത്..
എനിക്കിപ്പഴും..  വിശ്വസിക്കാന്‍ കഴിയുന്നില്ല..  ആ സിസിടിവിയില്‍ വ്യക്തമായി..  അവന്‍ കംപ്യൂട്ടറുകള്‍ തുറക്കുന്നുത്... കാണാമായിരുന്നു.. എനിട്ട്‌ പോലും എന്‍റെ മനസ്സാക്ഷി.. അത് അവനായിരിക്കണം എന്ന് പറയാന്‍ സമ്മധിക്കുന്നില്ല..
നേരെ നടന്നത്. ..  14-B എന്ന റൂമിലേക്ക്ണ്. നേരെ ചെന്ന് കതക് തട്ടി..  പക്ഷെ അവന്‍ തുറന്നില്ല...  ഞാന്‍ കതക് മെല്ലെ..  തള്ളി നോക്കി..  കതക് ഒപ്പണില്‍ തന്നെയാണ്..  കിടന്നിരുന്നത്..
തുറന്നുതും.. എനിക്ക് കാണാന്‍ കഴിഞ്ഞത്..  വലിച്ചു വാരിയിട്ട..  കുറെ ഡ്രസ്സുകളും...  കുറെ കടലാസ് കഷ്ണങ്ങളും..  ആയിരുന്നു.. 
ഞാന്‍ അടുത്ത.. റൂമിലെ ചില തമിഴന്‍ കുട്ടികളോടെ അവനെ പറ്റി അന്വേഷിച്ചു ...  കുറച്ചു മുന്‍പേ..  അവന്‍റെ അമ്മക്ക് സുഖമില്ലാ എന്ന് പറഞ്ഞ്..  നാട്ടില്‍ പോയത്രേ... ..
ഞാന്‍ അവിടെ നിന്ന് തിരിഞ്ഞില്ല.. അവനെ അന്വേഷിച്ച്....  വാര്‍ഡനും... സുധാകര്‍ സാറും ആ റൂമിന് മുന്നില്‍ എത്തി.. 
എന്നേ ആ റൂമിന് മുന്നില്‍ കണ്ടപ്പോള്‍ തന്നെ...  സുധാകര്‍ സാര്‍ ഒരു ഉരുകുന്ന നോട്ടം നോക്കി...  അദ്ദേഹത്തിനു അറിയാമായിരിക്കാം.. നവീനെ എനിക്കറിയാം എന്നുള്ളത്... 
വാര്‍ഡന്‍ സാര്‍ സുധാകര്‍ സാറിനോട് പറയുന്നത്.. ഞാന്‍ കേട്ടു..
"അമ്മക്ക് സുഖമില്ലാന്നും പറഞ്ഞു.. അവന്‍ ഇന്ന് രാവിലെ.. എമര്‍ജന്‍സി ഔട്ട്‌ പാസ് വാങ്ങിച്ചിരുന്നു എന്ന്.. "
സുധാകര്‍ സാറും...  വാര്‍ഡന്‍  സാറും തിരിച്ചു ഓഫീസിലോട്ട് നടന്നു..
കോളേജ് ഹോസ്റ്റലിന്‍റെ ഒന്നാം നിലയിലെ വാരാന്തയില്‍ നിന്നും നോക്കിയാല്‍..  അകലെ.. രണ്ടു പേരും..  എന്തൊക്കയോ അങ്ങോട്ടും ഇങ്ങോട്ടും..  വര്‍ത്തമാനം പറഞ്ഞു..  കോളേജ് വരന്തയിലോട്ട് കയറുന്നത് കാണാം....
ഒരു ഒരു മിനുട്ട് സമയം.. കഴഞ്ഞില്ല..  നീട്ടി ഒരു സൈറന്‍ മുഴങ്ങി...  കോളേജിന്‍റെ വിവിധ ഭാകങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള. ഉച്ച ഭാഷിണിയില്‍.. റിസപ്ഷനിസ്റ്റന്‍റെ ശബ്ദം
" Attention please, Every students are requested to assemble in auditorium immediately"

ഹോസ്റ്റലിലെ കുട്ടികളും...  ഓരോ സെക്ഷനിലെ കുട്ടികളും...  കൂട്ടം കൂട്ടമായി...  ആടിറ്റൊരിയത്തിലേക്ക് നീങ്ങി തുടങ്ങി.. 
ഞാനും നീങ്ങി..
ആഡിറ്റോറിയത്ത്തില്‍ കുട്ടികളെയും കാത്ത് എല്ലാ സെക്ഷനിലെ ടീചെര്‍സ് അവിടെ അസംബിള്‍ ആയിരുന്നു..  പ്രിന്‍സിപ്പല്‍.. സാറും... സുധാകര്‍ സാറും..  സ്റ്റേറ്റജില്‍മേല്‍ നിക്കുന്നുണ്ടായിരുന്നു..
ഒരുവിധം എല്ലാ സീറ്റുകളും...  ഫില്‍ ആയതിനു ശേഷം...  പ്രന്‍സിപ്പല്‍..  മൈക്കിലൂടെ.. പറഞ്ഞു തുടങ്ങി..
" ഇപ്പൊ ഇവിടെ നിങ്ങളെ വിളിച്ചു വരുത്താനുള്ള കാരണം.. ഒരു ഇമ്പോര്‍ട്ടന്‍റെ കാര്യങ്ങള്‍ പറയാനാണ്..  അതിനു മുന്പ്... ഒരു കാര്യം പറയാനും ഉണ്ട്...  സക്കന്‍റെ ഇയറില്‍ പഠിക്കുന്ന നവീന്‍ എന്നാ വിദ്ധ്യാര്‍ത്ഥിയെ.. 
പണിഷ്മന്‍റെ ആയി..  ഡിസ്മിസ്സ് ചെയ്യുകയാണ്..  "
അത് പറഞ്ഞു തീര്‍ന്നപ്പഴേക്കും...  നിശബ്ദരായിരുന്ന കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും..  സോസാരിക്കാന്‍ തുടങ്ങി..
പ്രിന്‍സിപ്പല്‍: "സൈലന്‍സ് ആള്‍, കാരണം ചോദിച്ചു ആരും പരസ്പരം സംസാരിക്കണ്ട.. ആ കാരണം ഞാന്‍ എന്‍റെ നാവുകൊണ്ട് പറയാന്‍ പോലും എനിക്ക് മടുപ്പാണ്.. സൊ.. കാരണം ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല.. നവീനിന്‍റെ ഫ്രണ്ടസ് ഇവിടെ ആരെങ്കിലും ഉണ്ടങ്കില്‍ അവനെ ഈ വിവരം അറിയിക്കുക.. 
പിന്നെ..  നിങ്ങള്‍ കോളേജ് തരുന്ന ഫെസിളിടീസുകള്‍ നിങ്ങളുടെതാണ് എന്നുള്ള ബോധത്തോടെ ഉപയോകിക്കുക..  നിങ്ങള്‍ തരുന്ന..  കാപ്പിറ്റല്‍ ഫീസ്‌ കൊണ്ടാണ് ഇതൊക്കെ ഇവിടെ വാങ്ങി വെച്ചിരിക്കുന്നത്..  എന്ന് ഒരമയില്‍ ഉണ്ടായിരിക്കെട്ടെ..
ലാസ്റ്റ് അന്‍റെ ബട്ട്‌ നോട്ട് ലീസ്റ്റ്, കോളേജിലെ എല്ലാ പൊതു സ്ഥലങ്ങളിലും.. ക്ലാസ് മുറികളിലും അടുത്ത പതിനഞ്ചാം തിയതി മുതല്‍.. ക്യാമറകള്‍ സ്ഥാബിക്കാന്‍ തിരുമാനം... എടുക്കുന്നുണ്ട്.. സൊ ബി അവയര്‍ എബൌട്ട്‌ ഇറ്റ്‌,..
ദാറ്റ്‌ സ് ഇറ്റ്‌ യു കാന്‍ ദിസ്പെസ്..  "

എല്ലാകുട്ടികളും.. ക്യാമറ സ്ഥാപിക്കുന്നതിനെ പറ്റിയുള്ള..  സംസാരം മാത്രമായിരുന്നു.. നവീനെ കുറിച്ചോ.. അവന്‍ എന്തിനാ ഡിസ്മിസ് ചെയ്യപെട്ടത് എന്ന് അന്വേഷിക്കാനോ, ചര്ച്ച ചെയ്യാനോ ആരും ഉണ്ടായില്ല.. 
അല്ലങ്കിലും ഏതു സമൂഹത്തിനും..  അവാനവന്‍റെ കാര്യങ്ങള്‍ നോക്കി ജീവിക്കാന്‍ മാത്രമെല്ലെ..  സംയമോള്ളൂ...  മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചു.. എന്നറിയാനുള്ള സമയം പോലും ഇല്ല...  പിന്നെ ഒരു വിഭാകം സമൂഹമുണ്ട്‌.
ഒന്നും സംഭവിച്ചിട്ടില്ലങ്കിലും..ഇ എന്തൊക്കയോ.. സംഭവിച്ചൂന്നു പറഞ്ഞ് അത് വിറ്റ്‌ കാശാക്കുന്നവര്‍..  "മാധ്യമങ്ങള്‍ ".
ഇറങ്ങി ചിന്തിക്കേണ്ട...  സമയം അടുത്തിരിക്കുന്നു ജനങ്ങളെ..  നമുക്കു എന്ത് സംഭവിക്കുന്നു എന്ന് അറിയിന്നത് പോലെ തന്നെ പ്രധാനമാണ് ,നമുക്ക് ചുറ്റും എന്ത് സംഭവിക്കുന്നു എന്നറിയുന്നത്.. 
ഒരുത്തനെ..  കുട്ടക്കാരനാക്കുന്നത്..  അവന്‍റെ   ചുറ്റും എന്ത് സംഭവിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും..
എനിക്കവിടെയോ.. വായിച്ചത് ഓര്‍മയുണ്ട്.. ഒരാളുടെ...  ജീവിതവും.. മരണവും.. അവന്‍റെ ചുറ്റപാടിനെ അടിസ്ഥാനമായിരിക്കും..  പഠിക്കാന്‍ വേണ്ടി വന്ന നവീന്‍ എന്തിനു മോഷ്ടിക്കണം..  അതിന്‍റെ കാരണം എന്തായിരിക്കും... 
എല്ലാം.. ഓരോ ചോദ്യങ്ങളായി അവസാനിക്കുന്നത്...  എന്‍റെയും എന്‍റെ ചുറ്റും നിക്കുന്നവരുടെ സ്വാര്‍ത്ഥധ കൊണ്ടായിരിക്കാം.. ശരിയാണ്..  അവനോടു സംസാരിക്കാനോ .. ഇടപഴാകാനോ.. ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു എങ്കില്‍.. ഒരു പക്ഷെ..  ആ പ്രവര്‍ത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നരിക്കും..

ഒന്ന് ചിന്തിച്ചാല്‍ ഞാനും നീയും ഇന്ന് ഒറ്റപടുത്തുന്നവരുടെ കൂട്ടത്തിലുള്ളവരാണ്..

ഒറ്റപടുത്തുന്നവര്‍ 

Share this:

CONVERSATION

0 comments:

Post a Comment