image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

വിഡ്ഢി

രാവിലെ തെന്നെ ഒരു ജൂനിയര്‍ പയ്യന്‍ കതക് തട്ടി പറഞ്ഞു..  "അണ്ണാ ഒരു പര്‍സല്‍ കൊറിയര്‍ വന്നിട്ടുണ്ട്.. വര്‍ഡന്‍ ചെല്ലാന്‍ പറഞ്ഞു  " . ആ സമയം ഞാന്‍ യൂണിഫോം ഇടുന്നതിന്റെ തിരക്കിലായിരുന്നു..  ഇന്ന് കോളേജിലെ..  ഞങ്ങള്‍ക്ക് പ്ലേസ്മന്‍റെ നടക്കുന്ന ദിവസമാണ്.. 
ആ ഒന്‍പതു മലയാളികള്‍ ഇത്തവണ വരുന്നില്ലാ എന്ന് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു.. ഇന്നത്തെ ഇന്റെര്‍വ്യൂയില്‍ ഞാനും പിന്ന എകുറച്ചു തമിഴന്മാരും ആയിരിക്കും എന്ന് വിചാരിക്കാം..  കായില്‍ ഉണ്ടായിരുന്ന സര്ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഒരു ഫയല്‍ കയ്യില്‍ പിടിച്ചു.. 
നേരെ താഴെ ഇറങ്ങി..  എന്നെ കാത്ത് നിന്നിരുന്ന ആ കൊറിയര്‍ കാരന്‍ ആകെ വിയര്‍ത്തിരുന്നു..  ആ ദിവസങ്ങളില്‍...  കോയമ്പത്തൂരില്‍ നാലപ്ത്തി ഏഴ് ഡിഗ്രീ സെല്‍ഷ്യസ് ചൂടായിരുന്നു രേഖ പെടുത്തിയിരുന്നത്‌.. 
ഇന്നലെ ഭക്ഷണം കഴിക്കുമ്പോ കണ്ട ന്യൂസില്‍..  ഒരു പാട് പേര്‍ക്ക് സൂര്യഘാദം ഏറ്റുന്നൊക്കെ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു...
എന്നെ കണ്ടതും..  കൊറിയര്‍ കാരന്‍ ബാകില്‍നിന്നും ഒരു പൊതി എടുത്ത്..  തന്നു..  ഞാന്‍ ഇത്രേം നെരേം വെറ്റ് ചയ്യിപ്പിച്ചതിനു അദ്ദേഹത്തോട് സോറി പറഞ്ഞു. അങ്ങേരു അതൊന്നും മൈന്റെ ചെയ്യാതെ.. പോക്കറ്റില്‍ നിന്നെടുത്ത കടലാസില്‍ എന്നോട് ഒപ്പിടാന്‍ പറഞ്ഞു.. 
എന്നിട്ട് ആ പൊതി എന്‍റെ കയ്യില്‍ തന്ന് ഒരറ്റ പോക്ക്..  ഒന്നും മിണ്ടിയില്ല...  ഒന്നും പറഞ്ഞില്ല...  ശോ ഒരു വെല്ലാത്ത ഒരു മനുഷ്യന്‍..  ഒരു ഫീലിങ്ങ്സും ഒന്നു ഇല്ലേ അങ്ങേര്‍ക്ക്...  എന്തായിരിക്കും അങ്ങേരു ഒന്നും മിണ്ടാതെ പോയത്.. 
അങ്ങേരുടെ മുഖത്ത്..  ഒരു ഭാവ വിത്യാസം പോലും ഞാന്‍ അപ്പൊ കണ്ടില്ല.. ഒരു റോബോട്ടിനെ പോലെ അങ്ങേരുടെ ജോലി ചെയ്ത് അങ്ങ് പോയി.. 
അല്ല ഇങ്ങേര് ഒരു മനുഷ്യനല്ലേ..  അല്ലെ ഒരു സംശയം...  ചിലപ്പോ ആങ്ങേര്‍ക്ക് ദേഷ്യം കാണുമായിരിക്കാം അതുകൊണ്ടായിരിക്കാം അങ്ങേരു ഒന്നും പറയാതെ പോയത്...  ഞാന്‍ കുറെ ഇവിടെ വൈറ്റ് ചയ്യിപ്പിച്ചിലെ അത്കൊണ്ടായിരിക്കുമോ...  ശേഷ്യം ആണങ്കില്‍ അതെങ്കിലും കാണിക്കണ്ടെ
മുഖത്ത്, ഇതൊന്നും കാണിക്കാത്ത ഒരു  മനുഷ്യന്‍... ഞാന്‍ അതിശയിച്ച് പോയി ഇങ്ങനെയും മനുഷ്യര്‍ ഉണ്ടാകുമോ..  ആ അതൊക്കെ പോട്ടെ..  ഈ കാണുന്ന കൊറിയര്‍ പൊതിയില്‍ എന്താന്ന് എനിക്കൂഹിക്കാം.. 
എന്‍റെ പ്രോജകറ്റ് ന്‍റെ റിപ്പോര്‍ട്ട് ആണ്..  ഇന്നലെതന്നെ..  ആ കടക്കാരന്‍ പറഞ്ഞിരുന്നു..  റിപ്പോര്‍ട്ട് അടിച്ചു തീര്‍ന്നാല്‍ കൊറിയര്‍ അയക്കാം ന്നു...  എന്‍റെ മൂന്ന്‍ മാസത്തെ പരിശ്രമത്തിന്‍റെ റിപ്പോര്‍ട്ട്... 
ഇതിങ്ങനെ കയ്യില്‍ പിടിക്കുമ്പോള്‍..  ഞാന്‍ ജീവിതത്തില്‍ എന്തക്കയോ..  പിടിച്ച് അടക്കിയപോലുള്ള ഒരു ഫീല്‍ ആയിരുന്നു..
ഇനി ഒരു കാര്യം പറയാം..  ഇത് വരെ എന്‍റെ പ്രോജക്ട്ടിന് ഒരു ക്രത്യമായ ഒരു ഔട്ട് പുട്ട് കിട്ടിയിട്ടില്ല..  അതുപോലെ തന്നെ ഒരു ക്രത്യമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..  വെറും ഒരു ചെറിയ മോഡല്‍ മാത്രമാണ് ഉള്ളത്..  എനിക്കുറപ്പുണ്ട്..  പ്രോജക്റ്റ് കപ്ലീറ്റ് ചെയ്യാം ന്ന് .
ഇനി കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ എന്‍റെ ഫൈനല്‍ റിവ്യൂ ആണ്..  അത് കഴിഞ്ഞാല്‍ എന്‍റെ പ്രോജക്റ്റ് എക്സാമിനേഷന്‍ റിവ്യൂവും..  എല്ലാ നല്ല രീതിയില്‍ നടക്കും എന്നുള്ള ഒരു വിശ്വാസത്തിന്‍റെ പുറത്താണ്..  ഇന്നലെ ഞാന്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് ആടിക്കാന്‍ കൊടുത്തത്.. 

കയ്യിലിരുന്ന പ്രോജക്റ്റ് റിപ്പോര്‍ട്ട് ബാകില്‍ എടുത്തു വെച്ചു ഞാന്‍ നടന്നു....  ഇന്ന് ഫൈനല്‍ ഇയര്‍ കുട്ടികള്‍ക്ക് പ്ലേസ്മെന്‍റെ പ്രോഗ്രാം ആയതു കൊണ്ട് തന്നെ...  ജൂനിയര്‍ കുട്ടികള്‍ കുറെ ഒരുക്കങ്ങള്‍ ഒക്കെ നടത്തിയിരുന്നു .. 
കോളേജിലെ വരാന്തായി ഒരു റിസപ്ഷന്‍ ടെസ്ക്കില്‍ഫൈനല്‍ ഇയര്‍ കുട്ടികളെ വരവേല്‍ക്കാന്‍..  ജൂനിയര്‍ കുട്ടികള്‍ ഉണ്ടായിരുന്നു..  ഞാന്‍ വരാന്തായി കേറിയ ഉടനെ തന്നെ.. അവര്‍ എന്നെ റിസപ്ഷന്‍ ടെസിക്കിനരികിലെക്ക് വിളിച്ചു വരുത്തി..  കയ്യില്‍ ഒരു കടലാസ് തന്ന് പൂരിപ്പികാനും അതില്‍
സൈന്‍ ചെയ്യാനും ആവിശ്യപെട്ട്‌.. കാര്യം എന്താന്നു അന്വേഷിച്ചപ്പഴാണ് മനസ്സില്‍ ആയതു അത് ഒരു രെജിസ്ട്രേഷന്‍ ഫോം ആയിരുന്നു ത്രെ...  ഞാന്‍ എന്‍റെ പേരും മറ്റു വിവരങ്ങളും അതില്‍ ഫില്‍ ചെയ്തു... അത് സബ്മിറ്റ് ചെയ്തപ്പോ വേറെ ഒരു കടലാസ് കൂടി എനിക്ക് തന്നു..
അന്ന് കോളേജില്‍ വന്ന ആ മൂന്ന്‍ കമ്പനികളുടെ പേരും.. അവരുടെ വിവരങ്ങളും അതില്‍ ഉണ്ടായിരുന്നു..  ഞാന്‍ അതൊന്നും വായിക്കാന്‍ പോയില്ല....  എന്നെ ഗൈഡ് ചെയ്യാനും കൂട്ടി കൊണ്ട് പോവാനും..  എന്‍റെ ജൂനിയര്‍ പെണ്‍ പിള്ളേര്‍ക്ക് നല്ല ഉത്സാഹമായിരുന്നു...
എന്നെ ഗൈഡ് ചയ്യാന്‍ മാത്രല്ല..  എല്ലാ സീനിയര്‍മാരെ നല്ല ഗൈഡന്‍സായിരുന്നു...  ചിലപ്പോ ഇതോടു കൂടി ഞങ്ങളുടെ ശല്യം അങ്ങ് ഒഴിഞ്ഞു കിട്ടോല്ലോ..  എന്നതായിരിക്കണം..  അവരുടെ മനസ്സില്‍..  എന്തായാലും..  അന്ന് ഞാന്‍ അവരുടെ കയ്യിന്നു ഇത്രേം സ്നേഹം പ്രതീക്ഷിചിരുന്നില്ല ട്ടോ..
അതെ സെമിനാര്‍ ഹാള്‍.  ഒരു മാറ്റവും ഇല്ല...  അതെ കസേരകള്‍..   മാട്ടങ്ങളില്ലാത്ത ജീവിതത്തില്‍ ചില മാറ്റങ്ങള്‍ അനുവാര്യമാവേണ്ടത് ഉണ്ട്...  ഇതേ പറ്റി കൊറേ ചിന്തിച്ചു കൂട്ടി..  സെമിനാര്‍ ഹാളില്‍ ഇരുന്ന സമയത്ത്.. 
ശരിക്കും പറഞ്ഞാല്‍.. എന്‍റെ കോളേജ് ജീവിതത്തിലെ മിക്ക സമയവും..  ടൈം ടേബിളുകള്‍ ഉണ്ടായിരുന്നു..  ഉണ്ണാനും ഉറങ്ങാനും..  എന്തിനു വേറെ..  കക്കൂസ്സില്‍ പൂവാന്‍ വരെ.. ടൈം ടേബിളുകളില്‍ ആയിരുന്നു.. 
എല്ലാ കോളേജ് ഹോസ്റ്റലില്‍ താമാസിക്കുന്ന..  മിക്കകുട്ടികളുടെയും അവസ്ഥ ഇത് തന്നെ..  എന്‍റെ സങ്കല്‍പത്തിലുള്ള കോളെജിന് ഒരു വേറെ ലെവലായിരുന്നു.. മ്മടെ പ്രേമത്തിലെ.. മലര്‍ മിസ്സ്‌ ഒക്കെ ഉള്ള ഒരു കോളേജ്.. 
തോന്നിയ സമയത്ത് തോന്നിയ രീതിയില്‍ നടക്കാന്‍ കഴിയുന്ന ഒരു കോളേജ്.. പക്ഷെ അങ്ങിനെത്തെ കോളേജു ഒക്കെ സിനിമയില്‍ മാത്രമേ ഉണ്ടാവുകയോള്ളൂ ല്ലേ.. ഓ ഇനിഒരു കാര്യം പറയാം..  ഞാന്‍ ഫൈനല്‍ ഇയറില്‍ പടിക്കുംബോഴൊന്നും പ്രേമം.. റിലീസ് ആയിട്ടില്ല ട്ടോ.. 
ഞാന്‍ ഒരു ഉപമക്ക് പറഞ്ഞന്നേ ഉള്ളൂ..  ആ അങ്ങിനെ സെമിനാര്‍ ഹാളില്‍ അങ്ങിനെ മുഷിഞ്ഞ്‌ കൊറേ ഇരുന്നു...  ഞാന്‍ ഒന്ന് ചുറ്റും നോക്കി.. ചുറ്റിലും ഇരിക്കുന്ന തമിഴന്മാരൊക്കെ.. എന്തൊക്കയോ കുത്തിയിരുന്നു..  പഠിക്കുകയായിരുന്നു..  സംഭവം എന്താന്നു എനിക്ക് പിടികിട്ടിയില്ല..
പിന്നെ തമിഴ് സംസാരിക്കാനുള്ള.. മടി കൊണ്ട് ഞാന്‍ അവരോടു സംസാരിക്കാനും പോയില്ല. എല്ലാരുടെ കയ്യിലും പിന്‍ ചെയ്തു വെച്ച ഒരു പാട് ..  കടലാസുകളും..  ഒക്കെ ഉണ്ടായിരുന്നു..  സമയങ്ങള്‍ കടന്നു പോയി..
ഞങ്ങളുടെ..  കോളേജിലെ പേസ് മെന്‍റെ ഇന്‍ചാര്‍ജ് വന്നു ചില നിദേശങ്ങള്‍ ഒക്കെ പറഞ്ഞു അങ്ങേരു പോയി..  പിന്നെ ഏതോ ഒരു പരിജയം ഇല്ലാത്ത. ഏതോ ഐ ഡി കാര്‍ഡ് ഇട്ട ഒരുത്തി വന്നു.. ഇന്റെര്‍വ്യൂ നിയമാവലികള്‍ ഒക്കെ പറഞ്ഞു.. 
ആദ്യം..  പ്രിലിമിനറി ടെസ്റ്റ്‌ ആയിരിക്കും..  അതില്‍ പാസാകുന്നവര്‍ മാത്രമേ അടുത്ത..  ടെസ്റ്റ് പങ്കടുക്കാന്‍ പറ്റോളൂ.. പിന്നെ അത് കഴിഞ്ഞു.. ഫെസ് ടൂ ഫെസ്..  ഇന്റെര്‍വ്യൂ..  അതില്‍ സെലക്റ്റ് ആയി കഴിഞ്ഞാല്‍ "ജോലി "
ജോലി- അതൊരു സംഭവം ആണ്.. എനിക്ക് വേണ്ടതും ആതാണ്..  വീട്ടുകാരുടെ കഷ്ടപ്പാട് .. വീട്ടില്‍ പോവുന്ന ദിവസങ്ങളില്‍ ഓതി തെരാരുണ്ടായിരുന്നു. അതൊകൊണ്ട് തന്നെ...  കോളേജ് നിന്ന് ഇറങ്ങുമ്പോള്‍ തന്നെ കയ്യില്‍ ഒരു ജോലി ഉണ്ടാവണം എന്നുള്ളത്..  എന്‍റെ ജീവിതാ അഭിലാഷങ്ങളില്‍ ഒന്നായിരുന്നു..
നാട്ടില്‍ ഡിഗ്രി കഴിഞ്ഞു ജോലി തിരഞ്ഞു നടക്കുന്നവരെ എനിക്കറിയാം..  അവരൊക്കെ എത്ര..  പരിഹാസങ്ങള്‍ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട് എന്നുള്ളത്.  കണ്ടു മനസ്സിലാക്കിയത് കൊണ്ട് തന്നെ..  പഠനം കഴിഞ്ഞു ജോലിയില്ലാതെ നാട്ടില്‍ പോവാന്‍ ഒരു പേടി തന്നെ ആയിരന്നു.. 
വീട്ടുക്കാര്‍ക്ക് നമ്മുടെ അവസ്ഥ മനസ്സിലാവുമെങ്കിലും..  നാട്ടുകാര്‍ക്ക് അത് മനസ്സിലാവണമന്നില്ല. 
ശോ ഇതൊക്കെ കൂടി..  ആലോചിക്കുമ്പോള്‍ തന്നെ മനുഷ്യന് വട്ടു പിടക്കുന്നു... 
പിന്നെ വേറെ ഒന്നു ഉണ്ട്. ..  എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലിയോടെ നാട്ടില്‍ പോവാണങ്കില്‍ അതൊരു ഗാമ തന്നെ യാണ്..  മോനെ..... 
ഒരു എ സിയിട്ടു തണുപ്പിച്ച..  മുറി..  ഒരു ഡിസ്ക്ക്..  പിന്നെ കറങ്ങുന്ന കസേര..  ടെസ്ക്കിനു മുകളില്‍ ഒരു ലാപ്പ് ടോപ്പ്..  ഞാനിങ്ങിനെ .. ആ കസേരയില്‍ കാലിന്മേല്‍ കാല് കയറ്റി ഇങ്ങനെ ഇരിക്കാ... 
ദാസാ...  കാണാന്‍ തന്നെ എന്ത് സുഖമുള്ള കാഴ്ച...
ഓരോന്ന് ചിന്തിച്ചു കൂട്ടുന്നിടക്ക്....  ഒരു നല്ല..  സുന്തരമായ..  സ്വപനവും ഞാന്‍ കാണുകയായിരുന്നു.. 
ക്ലാസിലെ..  ഒരു തമിഴന്‍ ചുമലില്‍ കൈ തട്ടിയാപ്പഴാണ് ഞാന്‍ വര്‍ത്തമാന കാലത്തോട്ട് വരുന്നത്.. 
തമിഴന്‍: " ബ്രോ..  നീ വെരലയാ..  ടെസ്റ്റ്‌ എഴുതരതക്ക് ? "
ഞാന്‍:  " ആ വരാം"
ഞാന്‍ എഴുനേറ്റ് നടന്നു..  ആ സെമിനാര്‍ ഹാളില്‍ നിന്ന് അവസാനം പുറത്ത് വന്നത് ഞാനായിരിക്കും.. 
ചിന്തകളും സ്വപ്നങ്ങളും..  മനസ്സില്‍ പേറി...  ഒരു ലെവലില്ലാതെ ..  കോളേജിലെ വരാന്തയിലൂടെ..  നടന്നു നീങ്ങി..  ഞങ്ങളുടെ ലാബിനു മുന്നില്‍ തന്നെ..  നേരെത്തെ..  പറഞ്ഞ ആ സ്റ്റാഫ്‌ എല്ലാര്‍ക്കും...  കൈ തന്ന്.
ആള്‍ ദ  ബെസ്റ്റ് ..  ഒക്കെ പറയുന്നു..  അവസാനം എത്തിയ എനിക്കും കിട്ടി..  ഒരു ഷെയ്ക്ക് ഹാന്‍ഡ്‌.. 
ടെസ്റ്റ്‌ ഹാളില്‍ നിരത്തിയ.. കമ്പ്യൂട്ടറുകളില്‍..  ഒന്നില്‍ ഞാന്‍ ഇരുന്നു...
ഇരുന്ന ഉടനെ..  ഒരു കമ്പനിയുടെ ഐ ഡി.. കാര്‍ഡ് ധരിച്ച..  ഒരു സ്ത്രീ വന്നു... 
സ്ത്രീ: "Give your CV please"
ഞാന്‍: "എന്താ ?"
സ്ത്രീ: "CV, Give it to me"
ഞാന്‍: "No one given me a CV to give you.. "
സ്ത്രീ: "Oh man, Give your CV , that you made!"
ഞാന്‍:  " Mam , I dont have any CV with me i didnot made nothing"
സ്ത്രീ: " Then Why ou are siting here, please get out, pramodh please told him to leaev the hall"
ഇത്രേം പറഞ്ഞ് ആ സ്ത്രീ..  വേറെ എങ്ങോട്ടോ..  പോയി..  ഞാന്‍ അപ്പഴും..  അന്തം വിട്ടു നിക്കായിരുന്നു...  എന്‍റെ അടുത്തോട്ട്..  ഞങ്ങളുടെ ലാബ് ഇന്‍ചാര്‍ജ് വന്നിട്ട്.. 
പ്രമോദ് : " സിവി ഇല്ലയെടാ ഉങ്കിട്ടെ ? "
ഞാന്‍: "അത് എന്താ..  എനിക്കറിയില്ല..  എന്‍റെ കയ്യിലില്ല.. "
പ്രമോദ്: "നീ വെളിയില്‍ പോയി..  പ്ലേസ്മന്‍റെ ഇന്‍ചാര്‍ജ് കിട്ടേ കേള്"
അത്രം പറഞ്ഞ് അങ്ങേര് എന്നോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു..  എന്നെ..  വാതില്‍ക്കല്‍.. കൊണ്ട് വന്നാക്കി..  എന്നിട്ട്. "സിവി കൊണ്ട് വാ സീക്രം..  ടെസ്റ്റ് ഇപ്പോവേ ആരംഭിക്കും... "
എനിക്കാണങ്കില്‍ ഇവര്‍ പറയുന്ന ഈ സിവി..  എന്താന്നു എനിക്ക് മനസ്സില്‍ ആയില്ല..  അകെ ഒരു വിമ്മിട്ടം..  തട്ടിയ അവസ്ഥ.. 
ഞാന്‍..  തൊട്ട് അപ്പുറത്ത് നിക്കന്ന..  പ്ലേസ്മന്‍റെ ഇന്‍ചാര്‍ജിനോട് ഞാന്‍ കാര്യം പറഞ്ഞു.. 
ഞാന്‍: " സാര്‍..  സിവി എന്താ..  അവര്‍ ചോദിക്കുന്നു..  "
സാര്‍ : " ഉങ്കിട്ടെ റെസ്യൂം ഇറുക്ക, അത് താ സി വി സോലരത്"
ഞാന്‍ കയ്യിലിരുന്ന ഫയല്‍ തപ്പി..  ഒരു നാള്‍..  ഒരു കരിയര്‍ ഡവലപ്പ്‌മന്‍റെ ക്ലാസില്‍ ചെയ്ത ഒരു റെസ്യൂം കയ്യിലുണ്ടായിരുന്നു.. 
ഞാന്‍ അത് കയ്യില്‍ എടുത്തു.. 
വാതിലിലോട്ട് നടന്നു..  ഞാന്‍: "മാം, മേ ഐ ഗെറ്റ് ഇന്‍...  ?"
ആ സ്ത്രീ:  "Nop, You should wait there..  "
ഞാന്‍ കയ്യിലുണ്ടായിരുന്ന രസ്യൂം പിടിച്ചു കാത്ത് നിന്നു ... മിനുട്ടുകള്‍ കഴിഞ്ഞു...  മണികൂറുകള്‍ കഴിഞ്ഞു..  പക്ഷെ എന്നെ ഉള്ളിലോട്ട് വിളിച്ചതെ ഇല്ല...  സമയം നീണ്ടു കൊണ്ടേ ഇരുന്നു,,, മുഷിഞ്ഞു..  ചാരി നിന്നു... 
സമയം..  മണിക്കൂറുകള്‍ കഴിഞ്ഞു...  ഉള്ളിലോട്ട് പോയവര്‍ ഓരോന്നായി പുറത്തോട്ട് വന്നു കൊണ്ടേ ഇരുന്നു... 
അവസാനത്തെ പത്തു പേരും...  പുറത്ത് വന്നു.. 
ഞാന്‍ ആ പരീക്ഷ ഹാളിലോട്ട് എത്തി നോക്കി..  അവിടെ നേരത്തെ പറഞ്ഞ..  ഏതോ ഒരു കമ്പനിയുടെ ഐടി കാര്‍ഡ് ധരിച്ച..  ആ സ്ത്രീയും..  പിന്നെ ലാബ് ഇന്‍ചാര്‍ജ് പ്രമോദും മാത്രമേ ഉണ്ടായിരുന്നോള്ളൂ.. 
ഞാന്‍ ഉറക്കെ..  " മാം..  മെ ഐ ഗെറ്റ് ഇന്‍ ? "

ആ സ്ത്രീ...  എന്നെ നോക്കി.... ഒരു വല്ലാത്തഎക്സ്പ്രഷനില്‍...  തലയില്‍ കൈ വെച്ചു...
" ഓ ഡിയര്‍, ഓ സോറി...  അം  റിയലി സോറി... " എന്ന് പറഞ്ഞോണ്ട്.. എന്‍റെ അടുത്തോട്ട് വന്നു... 
ടെസ്റ്റ്‌ ഷെഡ്യൂള്‍ കഴിഞ്ഞു എന്ന് പറയാനായിരുന്നു എന്‍റെഅടുത്തോട്ടു വന്നത്... 

:(
നിക്കറിയാം..  ആ സ്ത്രീ എന്നെ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നു എന്ന്..  അവിടെ അത്രേം നെരേം ഞാന്‍ വെയിറ്റ് ചെയ്തത് എനിക്ക് കിട്ടിയ ഒരു പണിഷ്മന്‍റെ ആയിരിക്കണം..  അത് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വിഡ്ഢി  ആയിരുന്നു ഞാന്‍
ഒരു പരമ വിഡ്ഢി.. 

സിവി എന്താന്നു പോലും അറിയാത്ത..  ഒരു വിഡ്ഢി.. 

Share this:

CONVERSATION

0 comments:

Post a Comment