image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒറ്റിയാൻ

ഐഡിയ , കിടു ഐഡിയാണ് കൈയ്യിൽ കിട്ടിയിട്ടുള്ളത്. കോരി വീഴുന്ന ഷവർ തുള്ളികളുടെ ഇടയിൽ നിന്നും , തൂക്കിയിട്ടിരുന്ന മുണ്ടെടുത്ത് നഗ്നത മറച്ച് ചാടി കുളിമുറിയുടെ വാതിൽ തുറന്നു... മനസ്സിൽ ഉദിച്ചത്തിയ ആ പുതിയ ആശയം വർക്ക് ഔട്ട് ആവും എന്ന ഉറപ്പോടെ പുറത്തോട്ട് കാൽ വെച്ചതും ദേ പോണു കാൽ മുന്നോട്ട്. ... വീഴാതിരിക്കാൻ കുളിമുറിയുടെ വാതിൽ പിടിച്ചു എണീറ്റു.. നനഞ്ഞു ഇറ്റ് വീഴുന്നതുള്ളികൾ പതിഞ്ഞ എന്റെ കൈകൊണ്ടു തന്നെ ലാപ്പ് ടോപ്പ് തുറന്നു ... കയ്യിലെ തുള്ളികൾ ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ ഒളിച്ചിറങ്ങിയിരുന്നു... അടുത്ത് ഇരുന്നിരുന്ന എന്റെ മുഷിഞ്ഞ തൂവ്വാല് എടുത്ത് തുടച്ചു .... അടിച്ചു . ഗൂഗിളിൽ ഇങ്ങനെ , "How to implement a computer network virtually "
കിട്ടിയ ഐഡിയ ഇതായിരുന്നു. ഇപ്പൊ റിയൽ ആയിട്ട് കമ്പ്യൂട്ടറുകൾ കണക്ട് ചെയ്യുമ്പഴാണ് റിസൽറ് കിട്ടാത്തത്.. എന്നാൽ അത് പോലത്തെ ഒരു വിർച്ചൽ (റിയൽ അല്ലാത്തത് , സാങ്കല്പികമായത്, ഒരു കമ്പ്യൂട്ടർ സഹായത്താൽ സങ്കല്പികമായി ഉണ്ടാക്കുന്നത്) നെറ്റ്‌വർക്ക് ഉണ്ടാക്കി നമ്മുടെ പ്രോജക്ട് പരീക്ഷിച്ച കൂടാ..
ഇപ്പൊ നിങ്ങൾ വിജരിക്കുന്നുണ്ടാവും ഈ പൊട്ടിയ ജനൽ കണ്ടിട്ട് ഇങ്ങെനെ ഇത് പോലത്തെ ഒരു ഐഡിയ മനസ്സിൽ വന്നത് എന്ന്?, എസ് അതിന്റെ പിന്നിലും ഒരു വമ്പൻ കഥ യുണ്ട്.. പണ്ട് മൂന്നാം വര്ഷത്തെ പഠിക്കുമ്പോൾ ഒരു ദിവസം ഒരു ഗസ്റ്റ് ലകചർ ഉണ്ടായിരുന്നു.. ധാ ഞാൻ മേലെ പറഞ്ഞ അതെ സംഭവത്തിന്റെ ഒരു ക്ലാസായിരുന്നു അത്..
വിർച്ചൽ കംപ്യൂട്ടിങ് ...അന്ന് ആ ക്ലാസ് ഭയങ്കര ബോറടിയായിരുന്നു.. എല്ലാം ശ്രദിച്ചിരിക്കുന്ന ദീപ്തി പോലും ആ ക്ലാസിൽ ഉറങ്ങി തൂങ്ങീട്ടുണ്ട് ... അത് പോലുള്ള ആ ബോറൻ ക്ലാസിക് ഞാൻ കുറച്ച് ഉറക്കെ ഒരു കോട്ടുവായ് ഇട്ടതിനു എനിക്ക് കിട്ടിയ ശിക്ഷ .. സെമിനാർ ഹാളിലെ ആദ്യത്തെ ജനൽ നോക്കി നിക്കളായിരുന്നു. ഏതായാലും ആ ശിക്ഷയുടെ കഠിന്യമായിരിക്കാം ഞാൻ നിമിഷങ്ങൾ ഒന്നും മറക്കാതിരുന്നത്. അന്ന് ആ ക്ലാസ് ബോറാനായിരുന്നെങ്കിലും , ഞാൻ കുറച്ചോക്കെ ശ്രദ്ധിച്ചിരുന്നു. അന്ന് ആ ജനാലയെ നോക്കി കേട്ടതെല്ലാം മനസ്സിന്ന് മാഞ്ഞു പോയിട്ടില്ല.
ഗൂഗിളിൽ തപ്പിയിട്ടു ആദ്യത്തെ ലിങ്കിൽ നിന്നും കിട്ടിയത് ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് ആയൊരുന്നു ...
"ജാവ" ... "Java is very simple and very power full". ജാവ വളരെ സിമ്പിൾ ആണ് അതുപോലെ വളരെ പൗർഫുൾ ആണ്.. ചിരിക്കണ്ട ... ഇത് എല്ലാ ജാവായുടെ ബുക്കിലും ആദ്യത്തെ ചാപട്ടറിലെ ആദ്യത്തെ വരികളാണ്.. അല്ലാതെ പ്രേമത്തിലെ ഡയലോഗ് അടിച്ചതല്ല. ജാവ ... അതിലൊരു പിടി പിടിക്കാം , മൂന്നാം വർഷത്തിലെ ഒരു ഏലക്ടീവ് പേപ്പർ ആണ് ഈ ജാവ.. പ്രോഗ്രാമിങ് ലാംഗ്വേജ് ആയതൊണ്ട് ഞാൻ ആ ഏലക്ടീവ് മാത്രം എടുത്തില്ലായിരുന്നു.. അതോണ്ട് തന്നെ ... ജാവയിൽ ഞാൻ ഒരു വട്ട പൂജ്യം മാത്രമാണ്.. ലാപ്പ് ടോപ്പ് അടച്ചു വച്ച് ഉടുത്തിരുന്ന മുണ്ട് ഊരി തല തോർത്തി, ആവേശതത്തിന്റെ പുറത്ത് കുളി മുറിയിൽ വെച്ച ഉടുക്കാനുള്ള തുണിയും സോപ്പും ബക്കറ്റും ഒക്കെ മറന്നിരിക്ക.. തിർത്ഥികഴിഞ്ഞു മുണ്ടുകൊണ്ട് പിന്നേം നാണം മറച്ച് കുളിമുറിയോട്ട് നടന്നു .. ഹാ.. ഏതാണ്ട് പ്രോജക്ട് കാപ്ലീറ്റ് ചെയ്യാനുള്ളതൊക്കെ ആ ഒരു ചിന്തകുണ്ടന്നുള്ള കാര്യം വ്യാകതമായപ്പോ... ശരിക്കും സമാധാനമായി. ഇനി ഒരു കുളിക്കുള്ള മൂടോക്കെ പോയി ... ഷർട്ടും പാന്റും വലിച്ച് കയറ്റി ലാപ്പ്റ്റോപ്പും പാക്ക് ചെയ്ത് നേരെ ചെന്നത് ലാബ്രറി.. ഐ ഡി കാർഡ് സ്കാൻ ചെയ്ത ഉള്ളിലോട്ടു കയറിയപ്പോൾ തന്നെ ശരവണൻ സാർ: എന്താ ഈ സമയം, ഇതിപ്പോ ക്ലോസ് ചെയ്യാൻ പൂവാ,
ഞാൻ സാർ ഞാൻ എന്റെ പ്രൊജക്റ്റ് റെഫെറാൻസ് നോക്കാൻ വന്നതാ ...
സാർ: ആ ലാസ്റ് പോയി നോക്കിക്കോ , വേഗം നോക്കണം സമയം കളയരുത്.
അല്ലേലും ശരവണൻ സാർ നല്ല കൃത്യ സമയം പാലിക്കുന്നയാളാ.. കറക്റ്റ് 6 മണിക്ക് ലാബ്രറി തുറന്നാൽ 4 മണിക്ക് കറക്റ്റ് ക്ളോസ് ചെയ്യും. നേരം കളഞ്ഞില്ല, ആദ്യം തപ്പിയത് നമ്മുടെ പഴയ സീനിയർ ഉണ്ടാക്കി വെച്ച ആ പഴയ ഫയൽ ആണ് ... എസ് അന്ന് ഞാൻ എടുത്ത് വെച്ചിടത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.
ഞാൻ അത് എടുത്ത് പുറത്ത് വന്നു ..
ശരവണൻ: ഏയ് ... എങ്ങിട്ടാ കൊണ്ട് പോണേ ... പ്രോജക്ട് ഡോക്യുമെന്റ് പുറത്ത് കൊണ്ട് പോവാൻ പറ്റില്ല എന്നറിയില്ല !!!.
ഞാൻ : Sir I need this , could you please give permission to have it .
ശരവണൻ: No , i could not , we could not break the policy ..
ഓ .. ഈ നേരം കേട്ട നേരത്ത് ഒരു പഴഞ്ചൻ പൊളസി, ശശി.
ഞാൻ: സാർ ഫോട്ടോകോപ്പി എടുക്കാനുള്ള സാവകാശം തന്നോടെ ..?
ശരവണൻ: മിഷീൻ കേടാണ്...
അയ്യോ പെട്ടു... ഞാൻ ആ ഡിക്ക്യൂമെന്റെ എടുത്ത അവിടെ തന്നെ കൊണ്ട് വെച്ചു.
തിരിഞ്ഞു നടന്നു..
"ഐ നിക്ക് ... അതില്ലാതെ എന്ത് കോപ്പ് ചെയ്യാൻ.."
എനിക്ക് അത് അവിടെ വെച്ചിട്ട് പോരാൻ തോന്നിയില്ല ..
കാരണം ആ പ്രോജക്ടിന്റെ റിസൽറ്റിൽ വെല്ല വിറിച്ചൽ കംപ്യൂട്ടിങ്ങിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ടോ
എന്ന് പരിശോധിക്കേണ്ടതാണ്.
സമയം കളഞ്ഞില്ല ഞാൻ വച്ച ആ ഫയൽ പൊന്നെയും തിരിച്ചെടുത്തു മറിച്ച് നോക്കി. ഒരു പാട് പേജുകൾ ഉള്ള ആ ഫായൽ ഞാൻ വേകത്തിൽ മറിച്ച് നോക്കി...

ശരവണൻ സാർ: ഹേ  കമോൻ ടൈം ഈസ് ഓവർ...
ഓ വഷളൻ , ഒന്ന് നോക്കാനും സമ്മാടികൂല്ലാ.
നിശബ്ദത നിറഞ്ഞ ആ അവസാന റാക്കിനാടുത്ത്, ആരും ഇല്ല ഉറപ്പ് വരുത്തി .. പിന്നെ ഒന്നും നോക്കിയില്ല ...
കർർർർ
ആ പ്രോജക്ട് ഫയലിൽ അവസാന 2 പേജ് അങ് പൊക്കി.
നാലാക്കി മടക്കി പോക്കറ്റിലിട്ടു.. നടന്നു നീങ്ങിയപ്പഴാണ് ...
ദേ നോക്കി നിക്കുന്നു മച്ചിലൊരാൾ .. ഒറ്റ കണ്ണുള്ള ഒരു ഒറ്റിയാൻ 😢

Share this:

CONVERSATION

0 comments:

Post a Comment