image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഉക്കടം

ഇന്നത്തെ ദിവസം തുടങ്ങിയത് 10 മണിക്കാണ്, ഇന്നലെ  മോർണിംഗ് ഷിഫ്റ്റ് ആയത് കൊണ്ട് ഉറക്കം കിട്ടിയില്ല . ഇന്നലെ വളരെ വൈകിയാണ് ഉറങ്ങിയത്, ഇന്ന് ഞാൻ കൊച്ചിയിൽ എത്തിയിട്ട് ഒരു വർഷം തികയുന്നു. നല്ല ചൂടുള്ള കാലാവസ്ഥ ആയതുകൊണ്ട് ഇരുപത്തിനാലു മണിക്കൂറും എന്റെ റൂമിലെ ഫാൻ കറങ്ങി കൊണ്ടിരിക്കുയാണ്... പല്ല് തേച്ചിട്ടില്ല .. ഇന്നലെ പേജിലോട്ടു അയച്ച എല്ലാവരുടെ മെസേജ് വായിച്ച് നോക്കി റിപ്ലെ അയച്ചു ഇങ്ങനെ ഇരിക്കുന്നു. ആകെ മുഷിപ്പ്...
ഇനി ഞാൻ എന്റെ കഥ പറയാം....

അന്ന് ലൈബ്രറിയിലെ ആ ഇൻസിഡന്റ എന്നെ ഒരു പാട് ബാധിച്ചു, അന്നു പിടിക്കപ്പെട്ടിരുന്നു എങ്കിൽ പോലും അന്ന് എനിക്കത്ര വിഷമം ഉണ്ടായിരുന്നില്ല. ഒരു പാട് ഗിൽടീ ആയിട്ട് ഫീൽ ആയി .. പ്രിജക്ടിന്റെ ബാക്കി ഭാഗം കപ്ലീറ്റ് ചെയ്യാനുള്ള എല്ല പൊരുളിലുകളും കയ്യിലെത്തി.... പക്ഷെ ഒരു സ്റാർട്ടിങ് ട്രബിൾ.. എല്ലാ  ആലോചനകളും അന്നത്തെ ലൈബ്രറിയിൽ നടന്ന സംഭവത്തെ കുറിച്ചായിരുന്നു. എനിക്ക് ശരിക്കും ഓർമയുണ്ട് , ലൈബ്രറിയിൽ നിന്നും വന്നപ്പോ സമയം ഒരു പാട് ലൈറ്റ് ആയിരുന്നു... ഞാൻ ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചില്ലായിരുന്നു അന്ന്. വിശന്നപ്പോൾ മെസിൽ ചെന്ന് അന്വേഷിച്ചിരുന്നു പക്ഷെ അവിടെ ഭക്ഷണം ഒന്നും ബാക്കി ഉണ്ടായിരുന്നില്ല ... വീട്ടിൽ കുറെ കാലം പൂവത്തോണ്ട് കൈയ്യിൽ ഉള്ള കാശു മൊത്തം തീർന്നിരിക്കായിരുന്നു.. അകെ ഉള്ളത് ഒരു 150 രൂപയായിരുന്നു. ഞാൻ ഹോസ്റ്റലിൽ ഒറ്റക്കായത് കാരണം ആരോടും കടം ചോദിക്കാനും ആരും ഇല്ല ...
കറക്റ്റ് നോക്കിയാൽ കോളേജിന്ന് ടൗണിൽക്ക് എത്താൻ 21 രൂപയാകും , ഉക്കടത്ത് നിന്ന് പാലക്കാട്ടേക്ക് പോവാണേൽ 42 രൂപയും , പിന്നെ പാലക്കാട്ടീന്ന് വീട്ടിലേക്ക് ഒരു 57രൂപയും .. ആകെ മൊത്തം വീട്ടിലെത്താൻ 120 രൂപയാകും. ബാക്കി 30 രൂപ... ആ 30 രൂപ പ്രോജക്ട് ഇന്നത്തെ ഫുഡിന് തികയില്ല.. ഒന്നും നോക്കിയില്ല .. കയ്യിലുണ്ടായുരുന്ന ലാപ്പ്ടോപ്പും .. പിന്നെ രണ്ടു മുഴിഞ്ഞ ഡ്രെസ്സും ബാക്കിലിട്ടു. ഇട്ടിരിക്കുന്ന അതെ ഷർട്ടും പൻസും ചേഞ്ച്‌ ചെയ്യാതെ ഞാൻ നേരെ എക്സിക്യൂട്ടീവ് ഓഫിസറെ കാണാൻ പോയി, അവദി കാരണം ആരും ഹോസ്റ്റലിൽ ഇല്ലാത്തത്‌ കൊണ്ട് ഹോസ്റ്റൽ വർഡൻ ലീവിൽ പോയേക്കായിരുന്നു. സ്‌ക്യൂട്ടീവ് ഓഫീസറായിരുന്നു അന്നത്തെ ഇൻചാർജ് .
ഇന്നേക്ക് ഒരു നാല് മാസമായി വീട്ടിന്ന് വന്നിട്ട് ....
ഞാൻ ഒരു ലെറ്റർ എഴുതി, ഞാൻ വീട്ടിൽ പൂവാണ് എനിക്ക് ഗെറ്റ് പാസ്സ് വേണം എന്ന്... ഞങ്ങളുടെ കോളേജിൽ അങ്ങിനെ ഒരു കൺസപ്റ്റ് ഉണ്ട് , ഓതറൈസ് ചെയ്ത ഗെറ്റ് പാസ്സുണ്ടാങ്കിലെ കോളേജ് ക്യാമ്പസിൽ നിന്ന് പുറത്ത് കടക്കാൻ പറ്റൂ...
ലെറ്റർ നീട്ടി ചെന്നപ്പഴേ തന്നെ എക്സിക്യൂട് ഓഫീസർ ഒന്നും നോക്കാതെ ഗെറ്റ് പാസ് സൈൻ ചെയ്തു തന്നു... അങ്ങിനെ ഞാൻ നാല് മാസങ്ങളുടെ കലാലയ ജീവിതം ഇട മുറിയിട്ട് വിശന്ന വയറോടെ കോളേജ് കോമ്പൗണ്ടിൽ നിന്നും പുറത്തിറങ്ങി... കയ്യിലെ അകെ ഉള്ള 30 രൂപയയുടെ മൂല്യം എനിക്ക് നന്നായി അറിയാമായിരുന്നു. ഞാൻ വിശപ്പ് അടക്കി പിടിച്ച് ഉക്കടത്തിലോട്ടുള്ള ബസ്സ് കയറി ...ബസ്സിൽ പതിവ് പോലെ നല്ല തിരക്കുണ്ടായിരുന്നു. പൊതുവെ തമിഴ് നാറ്ററിൽ ബസ്സിൽ നല്ല തിരക്കായിരിക്കും ഭൂരിഭാഗം ആൾക്കാരും പബ്ലിക് ട്രാൻസ്പോർട് ആണ് യൂസ് ചെയാ ,, എന്തിന് പറയുന്നു എനിക്ക് ഔട്ട് പാസ് തന്ന ലക്ഷങ്ങൾ ശമ്പളം ഉള്ള എക്സികുട്ടീവ് ഓഫീസർ പോലും ബസ്സിലാണ് വീട്ടിൽ പോവുക... അതാണ് തമിഴന്റെ സിമ്പിൾസിറ്റി...ദേ ഇതേ പോലെ തന്നെ അവർ വീട് വെക്കുന്ന കാര്യത്തിലും , ഏക്കർ കണക്കിന് സ്ഥലം ഉണ്ടങ്കികും ഒരു മൂലയിൽ ഒരു കുടുംബത്തിന് കാഴിയാവുന്ന ഒരു ചെറിയ വീട്ടിലാണ് കഴിയാ... ഇനി വലിയ വീടാന്നിരിക്കെട്ടെ ... ഒരു മുറിയിൽ കുടുംബം കഴിഞ്ഞിട്ട് ബാക്കി വരുന്ന മുറികൾ വാടകക്ക് വിടും .. ഇതാണ് ഇവിടുത്തെ രീതി.. എന്തൊക്കെ സിമ്പിൾസിറ്റി ആണെങ്കിലും ഇതൊക്കെ അൽപ്പം അരക്കത്തരം അല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും തമിഴന്റെ സിമ്പിൾ സിറ്റി എനിക്ക് നല്ല പണിയാണ് തന്നത് , നല്ല വിശപ്പും നല്ല വെയിറ്റ് ഉള്ള ബാകും , ഒടുക്കാത്ത തിരക്കും , പിന്നെ തമിഴന്റെ അദ്ധ്വാനിക്കുന്ന വിയർപ്പിന്റെ നാറ്റവും എല്ലാം കൂടെ അകെ പരിവമായി.
അങ്ങിനെ ഇതൊക്കെ താണ്ടി ഒരു 1 മണിക്കൂർ നീണ്ട വിശന്ന പോരാട്ടത്തിനൊടുവിൽ ഉക്കടം എന്ന കോയമ്പത്തതൂരിന്റെ സ്വന്തം ചന്തയിൽ എത്തി.. ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് .. ഉക്കടം ബാസ്സ്സ്റ്റാന്റ് കാണുമ്പോൾ മനസ്സിനൊരു സന്തോഷാണ്.. പ്രേത്യേകിച്ച് നമ്മുടെ ആനവണ്ടി കാണുമ്പോൾ.. നമ്മുടെ സ്വന്തം കെ എസസ് ആർ ടി സി... 😊😊😊😊😊😊.
സത്യം പറഞ്ഞാൽ ഒരു മണികൂർ വിശപ്പ് അടക്കി പിടിച്ചത് കൊണ്ടായിരിക്കാം എന്റെ കണ്ണൊക്കെ അടഞ്ഞു പോവുന്നത് .. ഈ ബാക്കി മുപ്പത് രൂപ കയ്യിൽ ഇങ്ങനെ വിശപ്പ് അടക്കി പിടിച്ച് വച്ചിട്ട് കാര്യമില്ല .. ഞാൻ ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ചു.. ഉക്കടം ബാസ്സ് സ്ഥാനിലെ ഇടത് വശത്ത് കാണുന്ന എല്ലാ കടകളും എല്ലാം നമ്മുടെ സ്വന്തം തമിഴ് മലയാളികളുടെതാണ്.. തമിഴ് മലയാളികൾ.. ഇവർ തമിഴ് നാട്ടിൽ റേഷൻ കാർഡ് ഒക്കെ ഉള്ള അസ്സൽ പാലകാട്ടുകാരാണ്. തമിഴും മലയാളവും ഒരുപോലെ അറിയുന്നവർ, തമിഴിൽ ജീവിച്ച് മലയാളത്തെ സ്നേഹിക്കുന്നവർ. അങ്ങിനെ ഒരു തമിഴ് മലയാളിയുടെ ഒരു കടയിലാണ് ചായാകുടിക്കാൻ കയറിയത്.

ചേട്ടാ: ഒരു പരിപ്പ് വടയും ചായയും...
കടക്കാരൻ: കടി എടുത്തോ...

എണ്ണയിൽ പൊരിഞ്ഞ കളറുകൾ ഉള്ള പലഹാരങ്ങൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു.
സമയം ഏഴു മാണി , സൂര്യാസ്തമയം കഴിഞ്ഞു രാത്രിയോട് അടുക്കുന്നു.... ഒരു പഴമ്പൊരി കയ്യിലെടുത്ത് തിരിഞ്ഞു നോക്കുമ്പോൾ തടാകം ബൈപ്പാസ് പാലം മഞ്ഞ ലൈറ്റിൽ കുളിച്ച് നിക്കുന്നത് കാണാം ... ഉക്കടത്തെ അതിമനോഹരമായ ആ കഴ്ച്ച. അത് പറഞ്ഞ അറിയിക്കാൻ കഴിയാത്തതാണ്‌..

തുടരും...

ഈ ചിത്രം ഞാൻ ഈ ഇടക്ക് കോയമ്പതത്തൂരിൽ പോയപ്പോ എന്റെ ക്യാമറിയിൽ പകർത്തിയതാണ്.

Share this:

CONVERSATION

0 comments:

Post a Comment