image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പെങ്ങൾ

ഇന്നലത്തെ നിറുത്താത്ത ബൈക്ക് യാത്രയുടെ ക്ഷീണം തലക്ക് പിടിച്ചിരുന്നു. വന്നതും ബെഡിലോട് ചാടി വീഴുകയായിരുന്നു. ഒറ്റയുറക്കം ഇന്ന് രാവിലെ പത്ത് മണിക്കാണ് എഴുന്നേറ്റത്, ചുമ്മാ നോക്കിയപ്പോൾ പേജിലെ മെസ്സേജിൽ ഒരു വായണക്കാരിയുടെ മെസ്സേജ് , അതിൽ തകഴേ കാണുന്ന ഒരു നല്ല കഥയും കൊടുത്തിരുന്നു. വായിച്ച് . എനിക്കിഷ്ട്ട പെട്ടു, ഫർസാനക്ക് ആശംസകൾ .
____________________________________

ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ചൊരാൾക്കൂട്ടം കണ്ടു നീതു അങ്ങോട്ട് തിരിഞ്ഞു ..എല്ലാവരേം വകഞ്ഞു മാറ്റി അതിനുള്ളിലേക്കൊന്ന് എത്തി നോക്കി ആരൊക്കെയോ ചേർന്നൊരാളെ തലങ്ങും വിലങ്ങും അടിക്കുന്നു ..അടുത്ത് നിക്കുന്നൊരു ചേച്ചിയോട് കാര്യം തിരക്കിയപ്പോഴാണറിഞ്ഞത് ..വഴിയിലൂടെ പോയ ഏതോ ഒരു പെൺകുട്ടിയെ കേറി പിടിച്ചതിനാണ് അയാളെ തല്ലുന്നത്  .

"ഇവനെയൊക്കെ തലല്ല വേണ്ടത്‌ കൊല്ലണം ...ഇവനൊന്നും വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ "?

ആ ചേച്ചി ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു ..വീണ്ടും ഒന്നു എത്തി നോക്കിയപ്പോഴാണ് ആ മുഖം ശെരിക്കും കണ്ടത്

.".ചേട്ടൻ "

അവളറിയാതെ ഉരുവിട്ടു പോയി ..പിന്നെയവിടെ നിൽക്കാൻ എന്തു കൊണ്ടോ കഴിഞ്ഞില്ല ..നടക്കും തോറും കാലുകൾ കുഴഞ്ഞു പോകുന്ന പോലെ .

ഏട്ടനെങ്ങനെ കഴിഞ്ഞു ?അച്ഛൻ പോയപ്പോ എന്നേം അമ്മേം നോക്കാനേല്പിച്ചതല്ലേ ..അന്നു തൊട്ടിന്നുവരെ ഒരു കുറവും വരുത്താതെയാണ് ഞങ്ങളെ കൊണ്ട് നടക്കുന്നത് ..എന്നിട്ടും ?..ആൾക്കൂട്ടത്തിനിടയിൽ നിന്നും ആ ചേച്ചി പറഞ്ഞ വാക്കുകൾ അവളെ പുച്ഛിക്കുന്ന പോലെ തോന്നി ..

'വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേന്ന് '

"ഞാൻ ..ഞാനല്ലേ ആ പെങ്ങൾ ..ഒന്നുമറിയാത്ത അമ്മ "

ആലോചനകൾക്കിടയിൽ വീടെത്തിയതവളറിഞ്ഞില്ല ..എന്നത്തേയും പോലെ എന്തൊക്കെയോ ചെയ്തു കൂട്ടി ..നേരം ഇരുട്ടി ഒന്നുമറിയാത്തവനെ പോലെ കയറിവന്ന ചേട്ടന്റെ മുഖത്തെ പാടുകൾ കണ്ടു അമ്മ ചോദിച്ചു

"മോനേ .എന്താ എന്താ ന്റെ കുട്ടിക്ക് പറ്റിയെ "

"ഏയ് ഒന്നുല്ലമ്മ ബൈക്കിൽ നിന്നൊന്നു വീണതാ ..കുഴപ്പൊന്നുല്ല "

"നിനോടെത്ര തവണ പറഞ്ഞ്ണ്ട് നോക്കീം കണ്ടൊക്കെ ഓടിക്കണംന്ന് ..അതിനെങ്ങനാ ആ കുന്തത്തിൽ കേറിയാ പിന്നെ നിലത്തല്ലല്ലോ"

എല്ലാം കേട്ട്ക്കൊണ്ട് അപ്പുറത്തിരുന്ന് പുസ്തകത്തിന്റെ പേജുകൾ വെറുതെ മറിക്കുവായിരുന്നു നീതു ..

"അല്ലമ്മേ നീതു ഇവിടെ ?"

"ഓളു പഠിക്കാന്നും പറഞ്ഞ് റൂമിൽ കേറി ഇരിക്കാൻ തൊടങ്ങീട്ട് കൊറേ ആയി ...വന്നപ്പോ തൊട്ട് ശ്രദ്ധിക്കാ എന്തോ ഒരു മാറ്റംണ്ട് പെണ്ണിന് ."

"മ്മ് ..അമ്മ ഭക്ഷണം എടുത്ത് വെക്ക് വല്ലാത്ത വിശപ്പ് .ഞാനൊന്ന് കുളിച്ചിട്ട് വരാം "

"ആഹ്ഹ "

തീന്മേശക്കരികിൽ ഒന്നും മിണ്ടാണ്ടിരിക്കുന്ന നീതുവിനെ ആദ്യമായിട്ടായിരുന്നു അവൻ കാണുന്നത് ..

"ഡീ ..ആരെങ്കിലും കണ്ടു വെച്ചോ ഇയ്യ്‌ ..അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ ഏട്ടന്റെ തനി രൂപം നീ കാണുംട്ടോ പറഞ്ഞേക്കാം "

ആ രൂപമിന്നു ഞാൻ കണ്ടെന്ന് പറയാൻ നാവിന്റെ തുമ്പിൽ വന്നെങ്കിലും ..അമ്മയുള്ളതോണ്ട് മറുത്തൊന്നും പറയാതെ എണീറ്റു. കിടന്നിട്ട് ഉറക്കം വരുന്നില്ല ..അമ്മയെ ഒന്നെത്തിനോക്കി .നല്ല ഉറക്കമാണ് ..പതിയെ ശബ്ദമുണ്ടാക്കാതെ എണീറ്റു ഏട്ടന്റെ മുറിയിലെത്തി ...ഏട്ടന് ഉറങ്ങിയിട്ടില്ല ..ഒരുപക്ഷെ ഇന്നാ പെൺകുട്ടിയിൽ തീർത്ത വികാരങ്ങളെ മനസ്സിൽ താലോലിക്കുകയാവും .

"എന്താ നീതു ഒറങ്ങീലെ ...ഞാനും ശ്രദ്ധിച്ചു നിനക്കെന്തൊ മാറ്റമുള്ളതുപോലെ ..എന്തെങ്കിലും വിഷമം ഉണ്ടോ ..ഉണ്ടെങ്കിൽ പറ നിന്റെ ഇഷ്ടങ്ങളൊക്കെ ഏട്ടൻ നടത്തി തന്നിട്ടില്ല ..അമ്മയുടെ മുൻപിൽ നി്ന്നങ്ങനെ പറഞ്ഞത്‌ ഏട്ടന്റെ കുട്ടി കാര്യാക്കണ്ടാട്ടൊ "

"കെടന്നിട്ട് ഒറക്കം വരുന്നില്ലേട്ടാ.എന്റെ ഏട്ടനിന്ന് കള്ളം പറയാനും പടിച്ചൂലോ "

"കള്ളം പറഞ്ഞൂന്നോ ..എന്താ നീതു ഇത് ..ഏതു കള്ളാ ഏട്ടൻ പറഞ്ഞെ ?"

"അത് ..ഇന്നു ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന വഴിയിലൊരു സംഭവം ഉണ്ടായേട്ടാ ..ആളുകൾ കൂടി നിക്കണ കണ്ടപ്പോ എന്തെന്നറിയാൻ വേണ്ടി ഞാനും ഒന്നു നോക്കി ..ഏതോ ഒരു പെൺകുട്ടിയെ കേറി പിടിച്ചതിന് നാട്ടുകാരെല്ലാം കൂടി ഒരാളെ പെരുമാറുന്നത് കണ്ടു ..സൂക്ഷിച്ചു നോക്കിയപ്പോഴാ അയാൾക്ക് ഏട്ടന്റെ ഛായ ഉള്ളത് പോലെ തോന്നി് .."

"മോളേ ..ഞാൻ ..് "

ഇടറിയൊരു വിളിയായിരുന്നത് .

"എന്നാലും എന്റെ ഏട്ടൻ തന്നെയാണതെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയ്ന്നില്ലേട്ടാ ..ഇനി  വല്ലവരുടേം പെങ്ങന്മാരെ കേറി പിടിക്കണ്ടാട്ടൊ ..ഏട്ടനിവിടെ ഞാനുണ്ട് ..പറഞ്ഞാ മതി ആവിശ്യമുള്ളപ്പോ ഉടു തുണി അഴിക്കാൻ "

"മോളേ ..നീ നീ എന്തൊക്കെ ഈ പറയ്ണ് "

"പറഞ്ഞത്‌ നേരാണേട്ട ..അവിടെ വെച്ചൊരു ചേച്ചി പറയുന്നത് കേട്ടു .അമ്മേം പെങ്ങന്മാരും ഇല്ലേന്ന് ...നമ്മുടെ അമ്മ പാവാ ഏട്ടാ ...ഏട്ടന്റെ വികാരങ്ങൾ തീർക്കാൻ മറ്റുള്ളവരെക്കാൾ നല്ലത്‌ സ്വന്തം ചോരയായ ഞാൻ തന്നെയല്ലേ .."

നിന്ന നിൽപ്പിൽ ഭൂമിയിലേക്കാണ്ട് പോയിരുന്നെങ്കിൽ എന്നവനാശിച്ചു ..കണ്ണു നിറയാതെ അവനിതുവരെ കൊണ്ട് നടന്ന പെങ്ങളൂട്ടിയൂടെ കണ്ണ് അവൻ കാരണം നിറഞ്ഞൊഴുകുന്നു ..തന്നിൽ അവശേഷിച്ചിരുന്ന സകല വികാരങ്ങളും അവനിൽ നിന്ന് പോയ് മറഞ്ഞിരുന്നു ..അവളുടെ ആ വാക്കുകൾ ,അവനു കിട്ടാവുന്നതിൽ വെച്ചേറ്റവും കാഠിന്യമേറിയ ശിക്ഷ.

"ഞാനും പെണ്ണാണേട്ടാ ..എന്നിലുള്ളത് തന്നെയാ അവരിലുമുള്ളു .. ..കുഞ്ഞായിരിക്കുമ്പോൾ എന്റെ നഗ്നത ഒരുപാട് കണ്ടതല്ലേ .ഈ വളർച്ചയിലെ നഗ്നത കൂടി ഏട്ടന് മുൻപിൽ സമർപ്പിക്കാൻ എനിക്ക് മടിയില്ല ..ദയവു ചെയ്ത് മറ്റുള്ളവരെ തേടി പോകരുത് ..അവരും ആരുടെക്കൊയോ പെങ്ങന്മാരല്ലേ ?"

അവളോടെന്തു പറയണമെന്നവനു നിശ്ചയമില്ലായിരുന്നു ..ചെയ്ത തെറ്റ്‌ എത്രത്തോളം വലുതാണെന്ന് ആ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു ..തന്നെ നോക്കി ഒന്നു ചിരിച്ചുക്കൊണ്ട് ആ മുറിവിട്ടു പോകുന്ന തന്റെ കുഞ്ഞു പെങ്ങളിൽ അവനും വെറുക്കപെട്ടവനായെന്ന് ഒരു നിമിഷം അവന്റെ മനസ്സും മന്ത്രിച്ചുവോ ?

____________________
ഫർസാന .വി

Share this: