image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

എൻജിനീയറിങ് പഠിക്കാൻ പോവുന്നവരോട്,ഈ എൻജിനീയർക്ക് പറയാനുള്ളത് ..!

എൻജിനീയറിങ് പഠിക്കാൻ പോവുന്നവരോടെ,
ഈ എൻജിനീയർക്ക് പറയാനുള്ളത് ..!
നിങ്ങൾ വളരെ സീരിയസായി എടുക്കേണ്ട തീരുമാനമാണ് എഞ്ചിനീയറിംഗ്. അവിടെ നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എങ്കിൽ 4 കൊല്ലം ചിലപ്പോ നിങ്ങൾ നരകിക്കേണ്ടി വരും.
1)നല്ല കോളേജ് തീരഞ്ഞെടുക്കുക. അല്ലാതെ നിങ്ങളുടെ ഇടവകയിലെയോ, ജാതിക്കാരുടെയോ, മതക്കാരുടെയോ, വീടിന്റെ അടുത്തുള്ള കോളേജ് ആയത് കൊണ്ടോ അത് തീരഞ്ഞെടുക്കാതെ ഇരിക്കുക. 4 വര്ഷം കഴിയുമ്പോൾ നിങ്ങൾ എഞ്ചിനീയറായാണ് പുറത്തു വരുന്നത് അല്ലാതെ മത നേതാവായല്ല പുറത്തു വരുന്നത്.
2)എഞ്ചിനീയറിംഗ് ബ്രാഞ്ചുകളെ പറ്റി അറിയുക. ഇൻറർനെറ്റിൽ സിലബസ് ഒക്കെ വായിച്ചു നോക്കുക. 10ൽ കൂടുതൽ ആളുകളോട് ചോദിക്കുക. എന്നിട്ട് നിങ്ങൾക്ക് പഠിക്കാൻ ഇഷ്ടം ഏതു ബ്രാഞ്ചിനോടാണോ, ആ ബ്രാഞ്ചിൽ അതൊക്കെയാണ് പഠിപ്പിക്കുന്നത് എന്ന് ഉറപ്പ് വരുത്തിയിട്ടു തീരഞ്ഞെടുക്കുക.
മെഷീനുകളെ പറ്റി പഠിക്കാൻ ഇഷ്ടം ഉള്ളവൻ കമ്പ്യൂട്ടർ സയൻസ് അല്ല തീരഞ്ഞെടുക്കേണ്ടത് എന്ന്!
3)പ്ലേസ്മെന്റ് നോക്കി കോളേജ് & ബ്രാഞ്ച് തീരഞ്ഞെടുക്കരുത്. മെക്കാനിക്കൽ എടുത്താൽ മെക്ക് ബ്രാഞ്ചിലും ഒപ്പം ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സൈഡിൽ ഒക്കെ ജോലി കിട്ടാൻ സാധ്യത ഉണ്ട് എന്ന് കരുതി മുന്നോട്ട് പോകുമ്പോൾ നിങ്ങൾ ശരിക്കും നിങ്ങളുടെ കഴിവിനനുസരിച്ചുള്ള മേഖലയിൽ ഒരിക്കലും എത്തിചേരില്ല.
4)കോളേജ് പരസ്യങ്ങളോ പുറമെ കാണുന്നതോ ഒന്നുമല്ല സത്യം. നല്ല കോളേജ് ജീവിതം വേണമെങ്കിൽ നല്ലപോലെ അന്വേഷിച്ചിട്ടു കോളേജ് തീരഞ്ഞെടുക്കുക. സ്ട്രിക്റ്റ് കോളേജിൽ പോയാലെ നീ നന്നാവു എന്ന് പറയുന്ന മാതാപിതാക്കളോട് പറയുക "മക്കളുടെ ജീവിതം കണ്ട ഇടിമുറിയിൽ അവസാനിപ്പിക്കാൻ നിങ്ങൾ ഫീസ് കൊടുക്കേണ്ടതില്ല."
റൂൾസ് ഉള്ള കോളേജ് വേണം പക്ഷെ കുട്ടികളെ കോളേജിന്റെ മാർക്കറ്റിംഗ് പ്രോഡക്റ്റ് ആയി കാണുന്ന കോളേജ് തീരഞ്ഞെടുക്കരുത്. നല്ല അന്തരീക്ഷത്തിലെ നല്ല എഞ്ചിനീയർ ഉണ്ടാവൂ. കൊറേ റൂൾസ് ഉണ്ടെങ്കിൽ എല്ലാരും നന്നാവുമെങ്കിൽ ഇന്ത്യയിൽ ഇത്രേം ക്രൈം ഒന്നും ഉണ്ടാവില്ല.
5)മെഡിസിൻ കിട്ടാത്തത് കൊണ്ടോ, ഡിഗ്രിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ട് വീട്ടുക്കാർ സമ്മതിക്കാത്തത് കൊണ്ടോ എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കരുത്. അങ്ങനെ എടുക്കേണ്ടത് അല്ല എഞ്ചിനീയറിംഗ് പോലെ സ്‌ട്രെസ് പ്രഷർ ഒക്കെയുള്ള ഒരു ഡിഗ്രി. എടുത്തിനു ശേഷം തലയിൽ കൈ വെക്കുന്നതിലും എത്രയോ നല്ലതാണ് നിങ്ങൾ ആഗ്രഹിച്ച കോഴ്‌സിന് കഷ്ടപ്പെട്ട് വീണ്ടും അഡ്മിഷൻ നേടുന്നത്. ഓർക്കുക 4 കൊല്ലം കളയുന്നതിലും നല്ലതാണ് 2-3 വർഷം നല്ലതിന് വേണ്ടി കാത്തിരിക്കുന്നത്.
നല്ല കോളേജ് തീരഞ്ഞെടുക്കുക, നല്ലത് ഏത് എന്ന ചോദ്യം ആണ് മനസ്സിൽ എങ്കിൽ അത് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്ന നാലോ അഞ്ചോ കോളേജിൽ നിന്നും അനുയോജ്യമായത് തീരഞ്ഞെടുക്കുക.

Share this:

CONVERSATION

0 comments:

Post a Comment