image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അഴനൂൽ കെട്ടുകൾ

ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ച കലാലയം വിട്ടു , യഥാര്‍ത്ഥ ജീവിതത്തിലേക്ക് മടങ്ങാന്‍ ഇനി നാളുകാളോ , നാഴികകളോ ബാക്കിയില്ല.. ഇരച്ച് കയറി വരുന്ന പക്വതയെ തോല്‍പ്പിക്കാന്‍ ഇനി അവില്ലതാനും. ഇനി ഒരിക്കലും ആ പഴയ റയാന്‍ അല്ല താനും..  കോളേജു കുമാരന്‍ .... കോപ്പ്
എല്ലാം തീര്‍ന്നു നടയടച്ചു .. നാലു വര്‍ഷങ്ങള്‍ സമ്മാനിച്ച ഓര്‍മകളും, പുസ്തകങ്ങളും, വിദ്യാഭ്യാസവും കയ്യില്‍ പടിച്ച്.. കൊയംബതൂരിനിന്നും വണ്ടി കയറി.. ഒരു രണ്ടര മണികൂര്‍ നീണ്ട യാത്രയില്‍ ചിന്തിച്ചു കൂട്ടിയത് എത്രയാനന്നറിയില്ല. നീണ്ട നാലു വർഷം , ഒരു ചെറിയ നാലു മിനുട്ടുകളെ പോലെ ഇല്ലാണ്ടായി. വർഷങ്ങൾ കഴിഞ്ഞാലും ആ നാലു വർഷ ങ്ങളിൽ എനിക്ക് സമ്മാനിച്ച എല്ല സ്വസ്തവും വസ്തുവും മറക്കാനാകില്ല . അടുത്ത ജീവിത ഘട്ടങ്ങൾ എങ്ങിനെയുള്ളവയൊന്നോ ഒന്നും പ്രതീക്ഷിക്കാൻ കഴിയുന്നില്ല ... ഞാൻ ശൂന്യതയിലേക്ക് സഞ്ചരിക്കുകയാണ് ഭാവി എന്ന ശൂന്യത..
തിരക്കുള്ള ബസ്സിൽ വലിയ രണ്ടു ബാണ്ട കെട്ടുകൾ താങ്ങി പിടിക്കുക എന്നുള്ളത് വളരെ പ്രശ്നമായ ഒരു കാര്യമാണ്. എങ്കിലും എങ്ങനെയൊക്കെയോ വെച്ചു കെട്ടി നാട്ടിലോട്ടു എടുത്തോണ്ട് പൊന്നു.. നാട്ടിലെ ബാസ്സ് സ്റ്റോപ്പിൽ വന്നിറങ്ങിയ ഞാൻ ആരാണ് എന്ന് നോക്കി നിക്കുന്ന ആൾക്കാരെ കണ്ടു. ഞാൻ ഊരി ആട്ടോറിക്ഷക്ക് കൈ കാണിച്ചു ... ക്യൂവിൽ യാത്രക്കാരെ നോക്കി നിക്കുന്ന ഒരു ചേട്ടൻ വണ്ടി എടുത്ത് എന്റെ അടുത്തോട്ട് വന്നു ... താടിയും മുടിയും വളർന്ന് പന്തലിച്ചു ചുവന്നു ചെമ്പിച്ച് അസ്സൽ അണ്ണാച്ചി യെ പോലെ വന്നിറങ്ങിയ എന്നെ നോക്കി , എവിടെ പോണം അണ്ണാ ? എന്നു കൊറച്ചു തമിഴൻ സ്വരത്തിൽ പുള്ളികാരൻ ചോദിച്ചപ്പോൾ ഇടനജ്ജ് പൊട്ടി പോയി ..
ഞാൻ ഒന്നും പറയാതെ ...ഞാൻ ആ വലിയ ബൈക്കുകൾ ആ ആട്ടോറിക്ഷയിലോട്ടു കയറ്റിയെ ... എന്നി ട്ടു കേറി ഇരുന്നിട്ട് പറഞ്ഞു , പഞ്ചായത്ത് ഓഫിസിലോട്ടു പോയ മതി. ഇത് കേട്ടതും ആട്ടോ ഡ്രൈവർ : സോറിട്ടൊ ഞാൻ ഇത് വരെ ഇയാളെ കണ്ടിട്ടില്ല , കണ്ടപ്പോ ഒരു തമിഴൻ ലുക്ക് ഉണ്ട് അതാ തമിഴിൽ ചോദിച്ചത് ... ഞാൻ എന്നെ തന്നെ നോക്കി .. ശരിയാ ... ഒരു തമിഴൻ ലൂക്ക് ആണ് എനിക്ക് ... നാലു വർഷത്തെ തമിഴ് നാട്ടിലെ ജീവിതം എനിക്കു തന്നത് ... ചെമ്പിച്ച മടിയും മുഴിഞ്ഞ മുഖവും ... ചെമ്പൻ താടിയും ..
ശരിക്കും ഞാൻ ഒരുപാട് മറിയിരിക്കുന്നു... കട്ട പിടിച്ച മുടിയാണ് ഇതിൽ ഹൈലൈറ്റ് .. നാട്ടിലൊക്കെ ഫ്രീക് ഫെഷൻ പിടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തെ പണ്ടത്തെ ആ സ്റ്റൈൽ ഫോളോ ചെയ്ത വരുന്ന എന്നെ കണ്ടാൽ അണ്ണാച്ചി അല്ല എന്ന് പറഞ്ഞാലെ അത്ഭുദം ഉള്ളൂ...
മനസ്സിലിട്ടു മേലെ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇങ്ങനെ ഓർത്തു എടുത്തപ്പഴേക്കും വീട്ടിലെത്തി ...
ആ പഴയ വീടിനു ഒരു മാറ്റവും ഇല്ല ... മുത്തശ്ശി കാലും നീട്ടി അങ്ങിനെ ഇരിക്കിന്നു.. അമ്മച്ചി പുറത്തുള്ള അയലിൽ എന്തോ വിരിച്ചിടുന്നു... എന്നെ കണ്ടതും ... അമ്മ ചിരിച്ചു... എന്റെ അടുത്തേക്ക് വന്നു ...
കയ്യിലുള്ള ബാകുകൾ താങ്ങി ... വീടിന്റെ ഉമ്മറത്ത് കൊണ്ടു വന്നു വെച്ചു ...
വലിയൊരു തീർഥാടനം കഴിഞ്ഞപോലുള്ള മട്ടിലാണ് മുത്തശശി എന്നെ നോക്കിയത്...
എല്ലാം നല്ലത് പോലെ അവസാനിച്ചു എന്ന മട്ടിലായിരുന്നു ഞാൻ ... ഹാളിൽ നീട്ടി ഇട്ടിരുന്ന സോഫയിൽ കാൽ നീട്ടി ഒറ്റ ഇരിപ്പ് ... നല്ല ക്ഷീണം ഉണ്ട്... ഒരുപാട് സമയം ഇങ്ങനെ കിടക്കാൻ തോന്നി... മനസ്സിൽ യാതൊരു ചിന്തയും വന്നില്ല കാരണം അത്രേ മേൽ ക്ഷീണവും ക്ഷയവും സംഭവിച്ചിരുന്നു.. വീട്ടിൽ എപ്പഴും ഒരേ അന്തരീക്ഷം തന്നെ ... ഒരു മാറ്റവും ഇല്ല ...
മാറ്റം എല്ലാം എനിക്കാണ് സംഭവിച്ചത് എന്നു തോന്നുന്നു... ശരീരവും മനസ്സും ഒരുപാട് ഇടറി മാറി പോയിരിക്കുന്നു... ഒരുപാട് എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നു.
അമ്മ: "മോനെ പോയി കുളിക്കടാ ചായ വല്ലതും വേണോ.. "
ഞാൻ : വേണ്ട മ്മാ... അച്ഛച്ചൻ എങ്ങോട്ടാ പോയേ ?
അമ്മ: എങ്ങോട്ട് പൂവാൻ .. പീഡിയേൽ പോയി
ഞാൻ: ആ ശരി
ഒന്നു കുളിച്ചേക്കാം...തമിഴ് നാട്ടിലെ പൊടിക്കാറ്റിൽ പറ്റിപിടിച്ച ആ ചളി അങ്ങു ഒഴുക്കി കളഞ്ഞേക്കാം...

എഴുതുന്ന ഓരോ വാക്കുകളും. മാനസിൽ തട്ടി എഴുത്തുമ്പോ മാത്രമാണ് വാക്കുകൾ ജീവനുണ്ടാവുന്നതും അവ വായിക്കുന്ന ആൾക്ക് ഒരു വികാരത്തെ സമ്മാനിക്കുന്നതും ..
എന്റെ വാക്കുകൾക്ക് ജീവനുണ്ടോ എന്നറിയില്ല .. പക്ഷെ മാനസിൽ തട്ടി തന്നെയാണ് ഞാൻ എഴുതുന്നതും..

ഷവർന്റെ ചുവട്ടിൽ ഇരിക്കുമ്പോ... ഇരമ്പി വരുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു... ഞാൻ എന്നോട് തെന്നെ ചോദിക്കുന്ന ഒരു ചോദ്യം..

"ഇനിയുള്ള കാലം എങ്ങിനെ എന്ത്"

ഡിഗ്രി കഴിഞ്ഞിരുന്ന എല്ല അവന്മാരും ഇത് തന്നെ ചോദിക്കും ..

ഇരുൾ അടഞ്ഞ ജനൽ കമ്പകളിലെ കെട്ടി പിടഞ്ഞു നിക്കുന്ന എല്ലാ ഭാരവും ഒരൊറ്റ കെട്ടിൽ പിടിച്ചു നിർത്തന്ന അഴനൂലുകളുംടെ കെട്ടായ്‌ മാറിയിരുന്നു ഞാൻ ...

"അഴനൂൽ കെട്ടുകൾ "

Share this:

CONVERSATION

0 comments:

Post a Comment