image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

വിശപ്പിന്റെ കഠിന്യത്തില് എന്റെ ലജ്ജയും മാനവും മറന്നു പോയിരുന്നു. അവിടെ നിന്നും എഴുന്നേറ്റ് കൂട്ടം കൂടി ഇരിക്കുന്ന അവരുടെ അടുത്തോട്ട് പോയി."എനിക്ക് വിശക്കുന്നു, വല്ലതും കഴിക്കാന് തരുമോ ??"

വീട്ടില്നിന്നും ഇന്നലത്തെ രാത്രിയില് തന്നെ പുറപ്പട്ടു, രത്രി ഒരു പന്ത്രണ്ട് മണിക്ക് തിരിച്ചു കോളേജില് എത്തിച്ചേര്ന്നു.
നാളെ കോളേജില് ജോയിന് ചെയ്യണം... ബസ്സ് ഇറങ്ങി ഒരു രണ്ടു മിനുട്ട് നടക്കണം കോളേജിലെ മെയിന്
ഗേറ്റിട്ലോട്ട് എത്താന്, ഞാന് വന്ന ബസ്സില് മുക്കാല് ആളുകളും കൊളെജിലോട്ടുള്ള യാത്രക്കാരാണ്,
എല്ലാ വരും കാശില്ലാതെ പഠനം നിഷേദിച്ചവര്, കാശില്ലാതെ മടക്കി വിട്ടവര്.
ഗേറ്റിലും ഉണ്ടായിരുന്നു ഒരു സക്യൂരിറ്റി ചക്ക്, ഞങ്ങളെ പറഞ്ഞ് വിട്ട അതെ കടലാസുമുണ്ട് സെക്യൂരിടിയുടെ കയ്യില്. പറഞ്ഞ തുക കൊണ്ട് വന്നിട്ടുണ്ടങ്കില് മാത്രമേ
ഗെറ്റ് പാസ് തരുകയോള്ളൂ, ആമ്മ തന്ന ആ ഡീ . ഡി കാണിച്ചു ഞാന് ഗെറ്റ് പാസ് വാങ്ങിച്ചു. ചില പേരെ സെക്യൂരിടി ജീവനകാര് പിന്നെയും മടക്കി അയക്കുനുണ്ടായിരുന്നു..
ചിലര് കാശ് കാണിച്ചു പാസ് വാങ്ങിച്ചു.
അടുത്തത് ഹോസ്റ്റല് വാര്ഡന്റെ ചക്കിംഗ് ആയിരുന്നു. ബാകില് എന്തങ്കിലും ഒളിപ്പിച്ചിട്ടു
ണ്ടോ എന്നും, പിന്നെ ബാകില് വല്ല കുപ്പിയും മറ്റും ഉണ്ടോ എന്നും പരിശോദിച്ചു.
പിന്നെ ഞാന് എന്റെ റൂമിലോട്ട് പോയി. റൂമില് ആരുമില്ലാ ... കൂടെ താമസിക്കുന്ന മൂന്ന് പേരും ഇതുവരെ എത്തിയിട്ടില്ല.
ഞാന് ബാക് അഴിച്ചു വച്ച് . ഒരറ്റ കിടത്തം... ഉറങ്ങിയത് അറിഞ്ഞതെ ഇല്ല..
രാവിലെ വാര്ഡന് വിളിച്ചഴാണ് ഞാന് ഉണര്ന്നത്. സമയം നോക്കിയപ്പോള് , ഉച്ച തിരഞ്ഞിരുന്നു, രണ്ടു മണി. വേകം കുളിച്ചു യൂനിഫോം ഇട്ട് ഓഫീസിലോട്ട് ഓടി, കയ്യില് അമ്മ
തന്ന ആ കട്ടിയുള്ള കടലാസും എടുത്തു. ഓഫീസ് മുറിയില് ഒരു മൂലയിലാണ് ക്യാഷര് ഇരിക്കുന്നത്, ആവിടെ ചെന്നപ്പോള് ക്യാഷര് ഉച്ച ഭക്ഷണം കഴിക്കാന് പോയി എന്നാണ്
പറഞ്ഞത്. ഞാന് കാത്ത് നില്കാന് തുടങ്ങി, എന്റെ വിശപ്പും അടക്കി പിടിച്ചു രണ്ടു മണികൂര് ക്യാഷറെ കാത്ത് നിന്നു, അവസാനം ആ ചേച്ചി കസേരയില്
വന്നിരുന്നു. എനിക്കണങ്കില് വിശന്നിട്ട് കണ്ണ് കാണാന് വയ്യായിരുന്നു. ഞാന് ആ കട്ടി കടലാസ് കൊടുത്തു കോളേജ് ഫീസ് അടച്ചതിന്റെ റെസിപ്റ്റ് വാങ്ങിച്ചു.
മെസ്സിലോട്ട് ( ഭക്ഷണം കഴിക്കുന്ന സ്ഥലം) നടന്നു. അവിടെ ചെന്നപ്പോള് അവിടെ ഭക്ഷണം ഒകെ കഴിഞ്ഞിരുന്നു. ഇനി അടുത്ത മെസ് ടൈം , രാത്രി 8:30 ന് ആണ് ,
അത് വരെ വിശപ്പ്
അടക്കി പിടിച്ചിരിക്കാന് എന്നെ കൊണ്ട് കഴിയുമോ എന്നനിക്കറിയില്ല. മെസ്സിലെ മുന്നിലെ പാര്കിലെ ഒരു ബെഞ്ചില് പോയി ഇരുന്നു.
ആ പാര്കിലെ ഒരു മൂലയില് എട്ടുപേര് കൂട്ടം കൂടി ഇരുക്കുന്നത് ഞാന് കണ്ടു. ശ്രദ്ധിച്ചപ്പോള് അവര് ഭക്ഷണം കഴിക്കുകയാണ് എന്ന് മനസിലായി.
എന്റെ വിശപ്പിനു കത്തിയുടെ മൂര്ച്ചയുണ്ടന്ന് തോന്നുന്നു. വയറ് കീറി പോളികുന്ന വേദന അനുഭവ പെടാന് തുടങ്ങി.
വിശപ്പിന്റെ കഠിന്യത്തില് എന്റെ ലജ്ജയും മാനവും മറന്നു പോയിരുന്നു. അവിടെ നിന്നും എഴുന്നേറ്റ് കൂട്ടം കൂടി ഇരിക്കുന്ന അവരുടെ അടുത്തോട്ട് പോയി.
"എനിക്ക് വിശക്കുന്നു, വല്ലതും കഴിക്കാന് തരുമോ ??"
എന്ന് ചോദിക്കാന് എനിക്ക് മടി ആയിരുന്നു, ഞാന് ചോദിച്ചത് ഇങ്ങനെ ആയിരുന്നു.
" കുറച്ചു വെള്ളം തരുമോ കുടിക്കാന്, ദാഹിക്കുന്നു"
ആ കൂട്ടത്തില് നിന്നൊരുത്തന്, " ഹാ, നിന്റെ പേര് രയാനല്ലേ .... ,"
ഞാന് : അതെ !!! . നമ്മള് മുന്പ് കണ്ടിടില്ലല്ലോ..
ഒരുത്തന് : വാ ഇരിക്ക്, നമ്മള് ഒക്കെ ഒരേ ക്ലാസാ... നിന്നെ മറക്കാന് പറ്റോ,,,, ആദ്യ ദിവസം തന്നെ മാടത്തിന്റെ കയ്യിന്ന് ചിത്ത വാങ്ങിച്ചയാളല്ലേ..
ഞാന്: നിങ്ങള് മലയാളികളായിട്ട്, എന്താ പരിജയ പടാഞ്ഞേ ?
ഒരുത്തന് : എല്ലാത്തിനു അതിന്റെതായ സമയം ഉണ്ടാവല്ലോ ??, ന്നാ കഴിച്ചോ , ചപ്പാതിയാ.... അമ്മേടെ സ്പെഷ്യലാ..
എനന്റെ കണ്ണില് പൊന്നീച്ച പറന്നു, ആ ചപ്പാത്തി കഷ്ണം വായില് വച്ചപ്പോള് ... കാണാത്ത സ്വര്കം, കണ്ടാത് പോലുള്ള അവസ്ഥയായിരുന്നു. ആ ചപ്പാത്തിയുടെ രുചി
മറക്കാന് കഴിയാത്തതായിരുന
്നു. എല്ലാം കേള്ക്കുന്ന ആ ഒരു ദൈവം കനിഞ്ഞു നല്കിയ ഭക്ഷണമായിരുന്നു അത്. ഓരോ കഷണം വായില് വക്കുബോഴും , എന്റെ വിശപ്പ് കണ്ണ് നീരായ്
ഒഴുകി കൊണ്ടിരുന്നു..
ഒരുത്തന് : അത്രേം ഏരിവ് ഉണ്ടോ , കറിക്ക് ...
ഞാന്: ഇല്ല
ആ സമയം, ആ എട്ടു പേര് എന്റെ മനസ്സില് സുഹ്രത്തുക്കളായ് പതിഞ്ഞിരുന്നു.
അവരുടെ പേരുകള് : " ടീന, മൈക്കിള്, രതീഷ് , റഫീക്ക്, ജോത്സ്ന , ശുഭ , ഷിബിന് , രേഷ്മ. " ഇവര് എട്ട് മലയാളികള് !!!!

Share this:

CONVERSATION

0 comments:

Post a Comment