image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കേട്ട പാതി ഒരു തമിഴ്ചി പെണ്കുട്ടി, വളുത്ത ചുരിദാര് ധരിച്ച്, മുടിയൊക്കെ പിന്നിയിട്ട ഒരു പെൺകുട്ടി തൊട്ടടുത്ത സീറ്റില് വന്നിരുന്നു.


ഇന്ന് ജൂലൈ-15-2010.
ഇന്നാണ് എന്റെ കോളേജിലെ ജോയിനിംഗ് ഡേറ്റ്,
രാവിലെ ഒരു 4 മണിക്ക് വീട്ടില് നിന്നും പുറപ്പട്ടു, പുറപ്പടുന്ന സമയത്ത് കിട്ടിയ മുത്തശ്ശിയുടെ തുപ്പല് നിറഞ്ഞ ചുംബനത്തിന്റെ മണം ഇപ്പഴും നെറ്റിയില് ഉണ്ട്. തുടച്ചാലും മായാത്ത സ്നേഹ ചുംബനത്തിന്റെ മണം.
ഞാനും അമ്മയും , അച്ഛനും ആണ് യാത്രയില്, ഈ യാത്രയില് സങ്കടവും, സന്തോഷവും കൂട്ടിനുണ്ടായിര
ുന്നു. എഞ്ചിനീയറിംഗ് പഠിക്കാനുള്ള സന്തോഷവും, വേര്പാടിന്റെ. സങ്കടവും.
കോളേജില് എത്തുമ്പോള് സമയം 8 മണി ആയിരുന്നു. എന്നെ പോലെ എഞ്ചിനീയറിംഗ് പഠിക്കാന് വന്നവര് ഒരുപാടുണ്ട് കോളേജില്. കൂടെ വന്നവരും തിരക്കെടില്ല !! .
കൊളെജിലോട്ടു കയറി ചെല്ലുമ്പോള് തന്നെ ഒരു ആള് ഞങ്ങളെ ആനയിച്ച് ഒരു ഹാളില് കൊണ്ടിരുത്തി, ഹാള് ഫുള് എ സി ഇട്ടു തണുപ്പിച്ചിരിക്കുന്നു. ഹാളില് ഒരു പാട് പേരുണ്ട്, ഒരു 500 ഏറെ ആളുകള് കാണും.
ഒരു കണ്ണടയിട്ട ഒരാള് വന്നു തമിഴില് എന്തൊക്കയോ പറഞ്ഞു. എനിക്കും എന്റെ കുടംബത്തിനും ഒന്നും മനസിലായില്ല.
പിന്നെ എന്റെ പേര് ആരോ വിളിച്ചു പറയുന്നത് കേട്ടു, എന്റെ ബാകും സര്ട്ടിഫികട്ടുക
ളും എടുത്ത് അയാളുടെ അടുത്തോട്ടു ചെന്നു.
അയാള് എന്നോട് ഇങ്ങനെ ചോദിച്ചു
അയാള് :Good morning, did you reach safely ?
ഞാന് : Good Morning sir, yes sir
അയാള് : ok , please give your certificate .
ഞാന് : yes,
അയാള് : Could you please wait a second,
എന്ന് പറഞ്ഞു കൊണ്ട് എന്നെ അവിടെ ഇരുത്തി അയാള് ഉച്ചത്തില് വിളിച്ചു.
അയാള്: Deepthi, Who is Deepthi.
കേട്ട പാതി ഒരു തമിഴ്ചി പെണ്കു ട്ടി, വളുത്ത ചുരിദാര് ധരിച്ച്, മുടിയൊക്കെ പിന്നിയിട്ട് ഒരു പെണ്കുട്ടി തൊട്ടടുത്ത സീറ്റില് വന്നിരുന്നു.
അയാള് എന്നോട് ചോദിച്ച അതെ ചോദ്യങ്ങള് അവളോടും ചോദിച്ചു, എന്നിട്ട് അയാള് പറഞ്ഞു.
അയാള് : Ok , so here is deepthi, you both may be in same class, both are in computer science, but unfortunately now we have only two members admitted in this department. so you persons should have to be good friends.
ok Thank you , you can take your seat over there.
അയാള് ഒരു മൂലയില് രണ്ടു സീറ്റ് ചൂണ്ടി കാണിച്ചു. ഞാനും ആ പെണ്കുട്ടിയും അവിടെ പോയി ഇരുന്നു. രണ്ടു പേരും സംസാരിച്ചതെ ഇല്ല. എനിക്ക് അവിടെ ഇരുന്നു ബോറടിക്കാന് തുടങ്ങി, ആ കൊച്ച് എന്റെ മുഖത്തോട്ട് ഒന്ന് നോക്കും ഞാനും നോക്കും , പക്ഷെ രണ്ടു പേരും സംസാരിച്ചതെ ഇല്ല,
അവിടെ നിന്ന് എഴുന്നേറ്റ് അമ്മയുടെ അടുത്തോട്ട് ചെന്നിരുന്നു. സമയം നോക്കിയപ്പോള് വയ്കുംനേരം നാല് മണി, ഉച്ചക്ക് ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല, പക്ഷെ വിശപ്പും തോന്നിയില്ല. അമ്മയും, അച്ഛനും അങ്ങോട്ടും ഇങ്ങോട്ടും നോക്കി എന്തൊക്കയോ കുശുംബുന്നുണ്ടായിരുന്നു.
നേരത്തെ എന്റെ സര്ട്ടിിഫികറ്റ് വാങ്ങിവച്ചയാള് ഞങ്ങളെ കോളേജ് ഹോസ്റ്റലിലോട്ടു കൊണ്ടുപോയി, എന്തൊക്കെയോ തമിഴിലില് പറയുന്നുണ്ടായിരുന്നു, അച്ഛന് ഒന്നും മനസിലാകുന്നില്ല
ങ്കിലും എല്ലാത്തിനും തലയാട്ടി കൊടുത്തു, എന്റെ ഹോസ്റ്റല് മുറി ഒക്കെ കാണിച്ചു തന്നു, ലഗേജും അവിടെ വച്ചു
അടുത്ത സീന് ഞാന് പറയാതെ തന്നെ നിങ്ങള്ക്കലരിയാലോ, യാത്ര പറച്ചില് !!!
അച്ഛന് നന്നായിട്ട് പഠിക്കണം എന്ന് ഉപദേശിച്ചു, അമ്മ സ്നേഹത്തോടെ ഒരു ഉമ്മയും തന്നു.
അമ്മയും അച്ഛനും തിരിച്ചു നടക്കുമ്പോള്, എന്തോ വലിയ കാര്യം സതിച്ചത് പോലുള്ള പുഞ്ചിരി മുഖത്ത് ഉണ്ടായിരുന്നു,
എനിക്കോ ?, വിട്ടു പിരിയുന്ന വേദനയും.

Share this:

CONVERSATION

0 comments:

Post a Comment