image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അവൾ ആ രഹസ്യം എന്നൊട്‌ പറഞ്ഞു

ഞാന് ചോദിച്ചതിനു അവല ഒന്നും പറഞ്ഞില്ല.. കുറച്ചു നേരം, അവളുടെ മുന്പില് ഇരുന്ന ചായ കുടിച്ചു, ഞാന് സ്പൂണ് കൊണ്ട് നൂടില്സില് എ, ബി, സി, ഡി എഴുതി കളിച്ചു കൊണ്ടിരിന്നു...
അവള് ഒരു വായ് ചായ കൂടിച്ചതിനു ശേഷം,
അവള്: ഞാന് അന്ന് കണ്ണിറുക്കി കാണിച്ചില്ലേ.. അത് നിന്റെ അമ്മക്ക് ഇഷ്ടയില്ലാന്ന് തോന്നുന്നു, അല്ല അങ്ങിനെ ആവാം വഴിയില്ല, അമ്മ എന്നെ തറ്റ് ധരിച്ചു...
ഞാന്: പഴയ കാലത്തെ ആള്ക്കാരല്ലേ... ചിലപ്പോ തറ്റുധരിച്ചു കാണും....
അവള്: ഞാന് അന്ന് അമ്മടെ കൂടയാ കിടന്നത്, നമ്മള് തമ്മില് എന്താ പ്രേമം മറ്റോ ആണോന്നാ ആദ്യം ചോദിച്ചത്... അത് കേട്ടപ്പോ എനിക്ക് ചിരിയാ വന്നത്
ഞാന്: എന്നിട്ട്
അവള്: ഒരു മിനുട്ട്, ചായ തണുക്കുന്നതിനു മുന്പ് കുടിച്ചേക്കാം ല്ലേ !!! .. ( അവള് ചായ ഒറ്റ വലിക്കു കുടിച്ചു.... , ചായ അത്രെത്തോളം ആറിയിരുന്നു ... )
ഞാന്: ഒന്ന് പറയുന്നുണ്ടോ ??
അവള്: പറയാം ദ്രതികൂട്ടല്ലേ !!!!, എനിട്ട് ഞാന് പറഞ്ഞു , അതെന്നു ....
ഞാന്: എന്ത് അതെന്നു ???..
അവള്: മ്മള് തമ്മില് പ്രേമാന്ന്... (ചിരിച്ചു കൊണ്ട്)
ഞാന്: ടി പൊട്ടിക്കാളീ, നിന്നെ...
അവള്: ചൂടാവല്ലേ , ഞാന് പറഞ്ഞില്ല... ഞാന് ചിരിച്ചപ്പോ ... അമ്മ ചോദിച്ചു എന്താ ചിരിക്കണേ ന്ന് ?. അപ്പൊ ഞാന് പറഞ്ഞു, ഇതുപോലെ കുറെ ആളുകള് ഇതുപോലെ എന്നോട് ചോദിക്കാരുണ്ടന്നു പറഞ്ഞു.
പിന്നെ ഞാന് പറഞ്ഞു മനസ്സിലാക്കി...
ഞാന്: സമാദാനമായി ...
അവള്: സമാധാനിക്കാന് വരട്ടെ ! , പിന്നെ നിന്നെ പറ്റിയായി ചോദ്യങ്ങള്...
ഞാന്: എന്താ ചോദിച്ചേ ?
അവള്: ഉഴപ്പി നടപ്പാണോ അതോ പടിക്കാരോക്കെ ഉണ്ടോന്ന് ...
ഞാന്: എന്നിട്ട് നീ എന്താ പറഞ്ഞെ ?
അവള്: ഞാന് പറഞ്ഞു, നീ മഹാ ഉഴ്പ്പാണന്ന്, ... ഒന്ന് പോടാ...( അല്പം പരിഹാസത്തോടെ )
ഞാന്: ഹം ... നീ ഇതല്ല ഇതിനപ്പുറം പറഞ്ഞു കാണും...
അവള്: പിന്നെ നിന്നെ പറ്റി കുറെ പറഞ്ഞു.. നിന്റെ അമ്മ കുറച്ചു സെന്റി ആണ് ല്ലേ ....
ഞാന്: എല്ലാ അമ്മ മാരും sentimental ആണഡോ...
അവള്: നിന്റെ ആദ്യത്തെ കോളേജ് ഫീസ് കെട്ടിയ കഥ പറഞ്ഞിരുന്നു... പിന്നെ ഞാന് നിന്റെ അമ്മക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ട്.... " നിന്നെ നോക്കികൊള്ളാന്, ഉഴാപ്പതെ നോക്കി കൊള്ളാം ന്നു ".
അതോണ്ട് ഈ വായ് നോട്ടം അങ്ങ് കുറച്ചെക്ക്... അല്ലെങ്കില് അമ്മയോട് പറഞ്ഞു കൊടുക്കും................... പിന്നെ പറയുമ്പോ പറയുമ്പോ ... ചോക്ലാറ്റ് വാങ്ങിച്ചു തരണം...
ഞാന്: തീറ്റിക്കാം നലോണം തീറ്റിക്കാം... പിന്നെ നീ എന്തിനാ നേരത്തെ വീട്ടിന്നു ഇറങ്ങിയത്..
അവള് :അതോ , രാവിലെ എന്റെ അമ്മ വിളിചിട്ടുണ്ടായ
ിരുന്നു, ഞാന് നടന്ന കാര്യം പറഞ്ഞപ്പോള് , അമ്മ നേരത്തെ അങ്ങോട്ട് വന്നേക്കാം പറഞ്ഞു, അല്പം ദേശ്യക്കാരിയാ എന്റെ അമ്മ..
ഓ സമാധാനമായി... ഒരു ബോമ്പ് പൊട്ടും എന്ന് കരുതിയടത്ത് ഒരു ചൈന പടക്കം പൊട്ടിയ അവസ്ഥ ആയിരുന്നു ആ സമയത്ത്...
വിശക്കുന്നതു കൊണ്ടായിരിക്കാം അവള് വാങ്ങിച്ചു തന്ന നൂഡില്സ് നു നല്ല സ്വാത്...

Share this:

CONVERSATION

0 comments:

Post a Comment