image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു ചൂട് കാപ്പി

ഓരോ ഫയലുകളും മറിച്ചു കൊണ്ടിരുന്നു..  എല്ലാം പൊട്ടി പിടിച്ചിരുന്നു...  എല്ലാം ഗ്രുപ്പ് പ്രോജക്ടുകളായിരുന്നു..  എല്ലാം കോളജിനു വെളിയില്‍ ചെയ്തത് , എല്ലാറ്റിന്‍റെ ആദ്യ പേജില്‍ ഓരോ കമ്പനികളുടെ പേരുകള്‍ഉണ്ടായിരുന്നു.  അതൊക്കെ ഒറോ പ്രോജക്റ്റ് സെന്‍ടറുകള്‍ ആയിരുന്നു.
പക്ഷെ എല്ലാ ഫയലുകളും ഒരേ രീതിയില്‍ അടുക്കി വച്ചിരുന്നു, ഒന്ന് മാത്രം ഒഴികെ...  അത് ചെരിച്ചു വെക്കാതെ അടിയിലത്തെ തട്ടില്‍  ഒതുക്കി വെച്ചിരുന്നു. കായിലുള്ള ഫയലുകള്‍ നിലത്ത് വച്ച് അത് എടുത്തു..
ഫയലിന്‍റെ പുറത്ത് അണ്‍സക്സസ്ഫുള്‍ എന്ന് എഴുതിയിരിക്കുന്നു..  പിന്നെ വിഗ്നേഷ് - റിസര്‍ച്ച് ഫെല്ലോ -2002 എന്ന് ആ ഫയലിന് മുകളില്‍ എഴുതി വെച്ചിരുന്നു എഴുതി വച്ചിരുന്നു. ഞാന്‍ ആ ഫയലിലെ ആദ്യ പേജ് മറിച്ചു നോക്കി , അതില്‍ ഈ പ്രോജക്റ്റ് അണ്‍സക്സസ്ഫുള്‍ ആണന്നും, ഇത് ചയ്തവനോട്
വേറെ ഒരു പ്രോജക്റ്റ് രണ്ടു മാസങ്ങള്‍ കൊണ്ട് സബ്മിറ്റ് ചെയ്യാന്‍ അവശ്യപട്ടു കൊണ്ടുള്ള ഒരു ലെറ്റര്‍ ആയിരുന്നു അത്..  അതിനപ്പുറത്ത് ഒരു ബയോഡാറ്റ ഉണ്ടായിരുന്നു. വിഗ്നെഷിന്‍റെ ബയോഡാറ്റയായിരുന്നു അത്
എന്തോ എനിക്കാ ഫയലിനോട് താല്പര്യം തോന്നി, ഞാന്‍ ആ ഫയല്‍ കയ്യിലെടുത്തു. ആ കബോര്‍ഡ് പൂട്ടി താകോല്‍ ബാകിലിട്ടു.. ഞാന്‍ ഐടി കാര്‍ഡ് സ്വൈപ്പ് ചയ്തു പ്രവറ്റ് റൂമില്‍ നിന്നും പുറത്ത് ഇറങ്ങി.  പുറത്ത് ഇറങ്ങിയപ്പോള്‍ ഒരു പാട് പേര്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു..  പുറത്ത് ഇട്ടിരുന്ന റീഡിംഗ് ടേബിളില്‍ ഒരു പാട് പേര്‍ ചുറ്റും ഇരിക്കുന്നു.
അപ്പഴാണ്..  ഫൌസിയയുടെ കൂട്ട്കാരി എന്നെ കണ്ടത്..  എന്നെ കൈ വീശി കാണിച്ചു..  ഒരു ചെറിയ ചിരിയും ചിരിച്ചു..  ഞാന്‍ തിരിച്ചും കൈവീശി കാണിച്ചു..  അവാള്‍ ഇരിക്കുന്ന ആ റീഡിംഗ് ടേബിള്‍ ഇട്ടിരികുന്നതു ശബ്ദം സഞ്ചരിക്കാത്ത് ഒരു ചില്‍ കൂട്ടിലായിരുന്നു. അതൊകൊണ്ട്  അവളോടു സസരികാനോന്നും പറ്റിയില്ല, ഞാന്‍ പോവാണ് എന്ന് ആഗ്യം കാണിച്ചു പറഞ്ഞു.
റിസപ്ഷനില്‍ ആ ഫയല്‍ കൊടുത്ത് എനിക്ക്കിത് ഹോസ്റ്റലില്‍ കൊണ്ട് പോണം എന്ന് പറഞ്ഞു.  റിസപ്ഷനില്‍ ഇരിക്കുന്ന ആ ചേച്ചി അതിന്മേല്‍ ഒരു ബാര്‍കോഡ് ഒട്ടിച്ചു സ്കാന്‍ ചെയ്തു എനിക്ക് തന്നു . എന്‍റെ ഐടി കാര്‍ഡും കൂട്ടത്തില്‍ സ്കാന്‍ ചെയ്തു.
ലൈബ്രറിയില്‍ നിന്നും പുറത്ത് വന്നപ്ഴേക്കും സമയം വയ്കും നേരം ആയിരുന്നു.. ഞാന്‍ മെസ്സിലോട്ട് നടന്നു  ഒരു കപ്പ് ചൂടുള്ള കാപ്പി എന്‍റെ കപ്പില്‍ പിടിച്ച്..
ഞാനും എന്‍റെ കൂട്ട് കാരും ഇരുന്നു സൊറ പറയുന്ന പാര്‍കിലെ സ്ഥലത്തെക്ക് നടന്നു..  എന്നും ഉറക്കെ ഉള്ള സംസാരവും പിന്നെ ചിരിയും കരച്ചിലും ഒക്കെ ഉള്ള ആ സ്ഥലം അകെ വിജനമായി കിടക്കുന്നു..
ആ കോര്‍ണറില്‍ സ്ഥഭിച്ചിട്ടുള്ള ഇരുമ്പ് കുടകളുള്ള ഇരിപ്പിടത്തില്‍ ഇരുന്നു..  കയ്യിലുള്ള കപ്പും എന്‍റെ ബാകും ടെസ്കിന്‍മേല്‍ വച്ചു...
ജൂനിയര്‍ കുട്ടികള്‍ ആങ്ങിങ്ങായ് അവിടെ ഇവിടേം ഇരിക്കുന്നത് കാണാം.
കാപ്പി ഒരു സ്വിപ്പ് കുടിച്ചു, ബാകില്‍ നിന്ന് ആ ഫയല്‍ എടുത്തു ഒന്ന് മറച്ചു നോക്കി..
ചെറിയ ഇംഗ്ലീഷ്  അക്ഷരങ്ങളാല്‍ എഴുതപട്ട കുറെ പേജുകള്‍, പിന്നെ മനസ്സിലാവാത്ത കുറെ സമവാക്യങ്ങള്‍ കുറെ ഗ്രാഫുകള്‍..  അവസാനം റിസല്‍റ്റ് എന്നഴുതി അതിനു താഴെ ഇറ്റ്‌ ഈസ്‌ ഇന്‍ ഒബ്സേര്‍വറേന്‍ എന്ന് എഴുതി വച്ചിരുന്നു..
ചില വക്യാങ്ങള്‍ വായിച്ചെടുക്കാന്‍ തന്നെ സമയം എടുത്തു.
പക്ഷെ ഒന്നും മനസ്സിലായില്ല.
ആ സമയത്താണ് ഫൌസിയും കൂട്ട്കരും മെസ്സില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടത്..  എന്നെ കണ്ടതും എല്ലാരേം എന്തോ പറഞ്ഞു എന്‍റെ അടുക്കല്‍ കൊണ്ട് വന്നു.
ഫൌസിയ: എന്താ പരിപാടി
ഞാന്‍: ഒന്നുല്ല ചുമ്മ നങ്ങനെ ഇരിക്കുന്നു.
ഫൌസിയ:  ഓ , ബിസി അല്ലെങ്കില്‍ ഇവരെ ഒക്കെ പരിജയപടുത്തണം എന്ന് പറഞ്ഞിരുന്നു അതോണ്ട് വന്നതാ..
ഞാന്‍ ചിരിച്ചു " ഞാന്‍ ബിസി ഒന്നും അല്ല"
പിന്നെ അവള്‍ എല്ലാരെ പരിജയപടുത്തി...
ദിവ്യ, അജിത്ത് , ഷിനോ ക്രഷ്ണന്‍, ജോ മാര്‍ട്ടിന്‍ , മോരിക്ക് ജിനി , വൈശാലി,
അവരില്‍ രൂപത്തിലും പെരിലും കൌതുകം തോന്നിയത് മോരിക് ജിനി യെ ആയിരുന്നു..
നേപ്പാള്‍ കാരി ആണ് മോരിക്ക്...  ഉയരം ഇല്ലാതെ തൂവെള്ള നിറം മുഖം ചൈനാക്കാരുടെ പോലെ..
ഞങ്ങളുടെ കോളേജില്‍ പല രാജ്യത്ത് നിന്നും പഠിക്കുന്നവര്‍ ഉണ്ട്..
നേപ്പാള്‍, തായ്ലാന്‍റെ , സിങ്ങപ്പൂര്‍, മലേഷ്യ, പിന്നെ സുഡാന്‍..
അങ്ങിനെ പലതും.. മോരിക്ക് നന്നായി തമിഴ് സംസാരിച്ചിരുന്നു..  എങ്ങിനെ പടിചൂന്നാവോ..
പിന്നെ ദിവ്യയും വൈശാലിയും, രണ്ടു പേരും തമിഴ്നാട്ടുകരികള്‍..  പക്ഷെ ഭയങ്കര മോഡേണ്‍ ഗേള്‍സ്‌ , നക്ക്  വടിക്കാതെ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍.
പിന്നെ അജിത്തും ജിനോയും ജോയും, മൂന്നു മലയാളി ആണ്‍പിള്ളേര്‍, എല്ലാം ന്യൂ ജെനരേഷന്‍ പൈയ്യാനമാര്‍..  മുടി കൊര്‍പ്പിച്ചും താടി കൂര്‍പ്പിച്ചും നടക്കുന്നവര്‍.
അവര്‍ മൂന്നു പേരും ത്രശൂര്‍ കാരാന്നു സംസാരത്തില്‍ തന്നെ മനസ്സിലായി..
എല്ലാരും ആ ഇരുമ്പ് കുടക്ക് കീഴില്‍ ഇരുന്നു..
എല്ലാരുടെ കയ്യിലും മെസ്സില്‍ നിന്ന് വാങ്ങിയ ഒരു കാപ്പ് കാപ്പി ഉണ്ടായിരുന്നു.
അന്ന ത്തെ ഇവനിങ്ങ് എന്നെ പറ്റി അവര്‍ ചോദിച്ചും അവരെ പറ്റി ഞാന്‍ ചോദിച്ചും അങ്ങിനെ വര്‍ത്തമാനം പറഞ്ഞു ഇരുന്നു..
ദീപ്തിയെയും കൂട്ട് കാരെയും ഫൌസിയായും ചോദിച്ചിരുന്നു.
പ്രോജക്റ്റ് ചയ്യാന്‍ നാട്ടിലെ ഒരു കമ്പനിയില്‍ ഇനടന്‍ശിപ്പിലാണ് എന്ന് പറഞ്ഞു..

"A everning with a hot cofee..!"  

Share this:

CONVERSATION

0 comments:

Post a Comment